കോഴിക്കോട്: അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പാ മേളയിൽ മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ പങ്കെടുക്കാൻ അവസരം. ഡിസംബർ 21 വരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള നടക്കുന്നത്. തത്സമയ രജിസ്ട്രേഷനായി മേള നടക്കുന്ന എസ്ബിഐ ശാഖകൾ സന്ദർശിച്ചാൽ മതിയാകും. ഇതിനായി പാസ്‌പോർട്ട്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, നിർദിഷ്ട പദ്ധതിയുടെ സംക്ഷിപ്ത വിവരണം എന്നിവ ആവശ്യമാണ്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org/ndprem ലിങ്ക് അല്ലെങ്കിൽ ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ മെയില്‍ ശാഖകൾ, എസ്ബിഐ എസ്എംഇസിസി, തൃശൂർ ജില്ലയിലെ കരുണാകരൻ നമ്പ്യാർ റോഡ് ശാഖ എന്നിവിടങ്ങളിലാണ് വായ്പാ മേള നടക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി…
Year: 2022
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അദ്ധ്യാപകന്‍ എറിഞ്ഞു കൊന്നു; തടയാന്‍ ശ്രമിച്ച അമ്മയെ മര്‍ദ്ദിച്ചു
നാലാം ക്ലാസ് വിദ്യാർഥിയെ അദ്ധ്യാപകന്‍ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ഗദഗ് ജില്ലയില്‍ ഹദ്‌ലി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ 11:30ന് ദാരുണമായ സംഭവം നടന്നത്. താത്ക്കാലിക അദ്ധ്യാപകനായ 45-കാരന്‍ മുത്തപ്പ യെല്ലപ്പയാണ് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ‘വീഴ്ചയുടെ ആഘാതത്തിൽ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു അധ്യാപകനായ ശിവാനന്ദ് പാട്ടീലിനും നിസാര പരിക്കുണ്ട്, അദ്ദേഹത്തെ അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’- പൊലീസ് സുപ്രണ്ട് ശിവപ്രകാശ് ദേവരാജു…
അറബിക് ഭാഷാ ദിനം: കോളേജ് തല ക്വിസ് മത്സരം സംഘടിപ്പിച്ചു
തിരൂർക്കാട് : ലോക അറബിക് ഭാഷ ദിനത്തോടനുബന്ധമായി കേരളത്തിലെ വിവിധ കോളേജുകൾ തമ്മിലുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘തകദ്ദും’ എന്ന പേരിൽ രണ്ടാം തവണയാണ് തിരൂർക്കാട് ഇലാഹിയ കോളേജ് ഇത്തരം ഒരു ക്വിസ് മത്സരത്തിന് വേദിയാവുന്നത്. കേരളത്തിലെ പതിനെട്ട് കോളേജുകൾ പങ്കെടുത്ത പരിപാടിയിൽ ജാമിഅ അൽ ഹിന്ദ്, വേങ്ങര (ഒന്ന് ) അൽജാമിഅഃ അൽ ഇസ്‌ലാമിയ, ശാന്തപുരം (രണ്ട് ), ജാമിഅഃ നദ്‌വിയ, എടവണ്ണ (മൂന്ന് ) സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ട്രസ്റ്റ് വൈസ്.ചെയർമാൻ മുഹമ്മദ് അൻവർ, മാനേജർ റഊഫ് എന്നിവർ നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആയിഷ ടീച്ചർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എം ഐ അനസ് മൻസൂർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ്. പ്രിൻസിപ്പൽ ഹാരിസ് മുഹമ്മദ് നന്ദി പറഞ്ഞു. അബ്ദുനാസർ മാസ്റ്റർ മത്സരം നയിച്ചു. ഫോട്ടോ: തിരൂർക്കാട് ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച ‘തകദ്ദും’…
കാള വൃദ്ധനെ കൊന്നു; കൊമ്പുകൾ മുഖത്ത് തുളച്ചു (വീഡിയോ)
ജയ്പൂർ: രാജസ്ഥാനിലെ കോട്ട നഗരത്തിലെ പഴയ സബർമതി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ വൃദ്ധന് നേരെയാണ് കാള മാരകമായ ആക്രമണം നടത്തിയത്. വൃദ്ധനെ കണ്ട കാള ആദ്യം കുത്തി വീഴ്ത്തുകയും വൃദ്ധൻ വീണതിന് ശേഷവും ആക്രമണം തുടർരുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ കല്ലെറിഞ്ഞ് കാളയെ ഓടിക്കുകയും വൃദ്ധനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. എന്നാൽ, അമിത രക്തസ്രാവത്തെ തുടർന്ന് വൃദ്ധന്‍ മരിച്ചു. ഡിസംബർ 18 ന് രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. ഹൃദയഭേദകമായ സംഭവം തെരുവിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. അച്ഛൻ മഹേഷ് ചന്ദ്ര (62) സർക്കാർ സ്‌കൂളിലെ നാലാം ക്ലാസ് ജീവനക്കാരനായി വിരമിച്ച ആളാണെന്നും എല്ലാ ദിവസവും പ്രഭാതസവാരിക്ക് പോകാറുണ്ടെന്നും മരിച്ചയാളുടെ മകൻ രഘുവീർ പറഞ്ഞു. ഡിസംബർ 18 ന് നടക്കാൻ ഇറങ്ങിയപ്പോൾ വീട്ടിൽ നിന്ന് 10-15 അടി…
വിദ്യാർത്ഥിനി കോച്ചിംഗ് ടീച്ചറുടെ കൂടെ ഒളിച്ചോടി; സ്വന്തം വീട്ടുകാർക്ക് മുന്നറിയിപ്പ്
പട്‌ന: ബീഹാറിലെ ബേട്ടിയയിൽ യുവതിയായ കോച്ചിംഗ് വിദ്യാർത്ഥിനി അദ്ധ്യാപകനോടൊപ്പം ഒളിച്ചോടി വിവാഹിതയായി. അതേ സമയം, യുവതിയുടെ വീട്ടുകാർ അദ്ധ്യാപകനടക്കം 5 പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. ഇതിന് പിന്നാലെ യുവതി തന്നെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത നിഷേധിച്ച് വീഡിയോ പുറത്ത് വിട്ടു. അദ്ധ്യാപകനെ താനാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു. തന്നെയുമല്ല, കള്ളക്കേസ് പിൻവലിക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം വിഷയം സുപ്രീം കോടതിയിലെത്തിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. ബേട്ടിയയിലെ സിറിസിയ ഒപി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ അഞ്ജലി തന്റെ കോച്ചിംഗ് ടീച്ചറെ വിവാഹം കഴിച്ചതായി സമ്മതിച്ചു. മിസ്രൗലി ചൗക്കിലെ ബ്രില്യന്റ് കോച്ചിംഗിൽ മൂന്ന് വർഷമായി പഠിക്കുകയായിരുന്നു അഞ്ജലി. ഈ സമയത്താണ് കോച്ചിംഗ് ടീച്ചർ ചന്ദനുമായുള്ള അടുപ്പം വർദ്ധിച്ചത്. ഇരുവരും പരസ്പരം പ്രണയത്തിലായി. ഡിസംബർ 12 ന് അഞ്ജലി വീട്ടിൽ നിന്ന് ഒളിച്ചോടി ബെട്ടിയയിൽ തിരിച്ചെത്തി.…
മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചു നടന്ന “ഹരിവരാസനം” നൂറാം വാർഷികാഘോഷവും, ഹൈന്ദവ മഹാ സമ്മേളനവും സത്സംഗത്തോടെ പര്യവസാനിച്ചു
ന്യൂയോർക്ക്: സ്വാമി ഉദിത് ചൈതന്യജി മുഖ്യാതിഥിയായി പങ്കെടുത്ത ഹൈന്ദവ മഹാ സമ്മേളനം ഡിസംബർ 17 ശനിയാഴ്ച പകൽ രണ്ടുമണി മുതൽ നായർ ബനവലന്റ് അസോഷിയേന്റെ ആസ്ഥാനത്ത് സമാരംഭം കുറിച്ചു. എൻ.ബി.എ. വിമൺസ് ഫോറവും വിവിധ ഹൈന്ദവ സംഘടനകളിലെ അമ്മമാരും ചേർന്ന് വിമൺസ് ഫോറം ചെയർ പേഴ്സൺ രാധാമണി നായരുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും 2 മണി മുതൽ 5 മണിവരെ ഭക്തിനിർഭരമായി നാരായണീയം ആലപിക്കുകയുണ്ടായി. നാരായണീയ ദിനമായ വൃശ്ചികം 28 ഈ മാസം ഡിസംബർ 14 ആയിരുന്നെന്നും ആ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ പാരായണം എന്നും പറഞ്ഞുകൊണ്ടാണ് ജയപ്രകാശ് നായർ പാരായണത്തിന് തുടക്കം കുറിച്ചത്. 436 വർഷം മുമ്പുള്ള ഒരു വൃശ്ചികം 28 നായിരുന്നു മേൽപ്പത്തൂർ നാരായണീയം എഴുതിത്തീർത്ത് ഗുരുവായൂരപ്പന് സമർപ്പിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സംബന്ധിക്കാനെത്തിച്ചേർന്ന സ്വാമി ഉദിത് ചൈതന്യജിയെ എൻ.ബി.എ.…
ലീഗ് സിറ്റി മലയാളി കുടുംബ കൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30 ന്
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും. നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കേരള ശൈലിയിൽ ഒരുക്കിയ കൂറ്റൻ നക്ഷത്രങ്ങൾ, പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് മാത്യു പോൾ, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ മൊയ്തീൻകുഞ്ഞു, ആന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപൻ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദൻ, ഷോണി ജോസഫ്, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന…
ബെത്‌ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്‌വാര്‍ത്തയും സന്ദേശവും
അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ ജനനത്തിന്‍റെ സദ്വാര്‍ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു. അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍…
ദക്ഷിണ കൊറിയയിലേക്ക് അമേരിക്ക ബി-52 ബോംബറുകളും എഫ്-22 യുദ്ധവിമാനങ്ങളും അയക്കുന്നു
വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായുള്ള പിരിമുറുക്കം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയും യുഎസും ചേർന്ന് ചൊവ്വാഴ്ച യുഎസ് ആണവശേഷിയുള്ള ബോംബറുകളും നൂതന സ്റ്റെൽത്ത് ജെറ്റുകളും ഉൾപ്പെട്ട ഒരു സംയുക്ത “സൈനിക വ്യോമാഭ്യാസം” നടത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ബി-52 ബോംബറുകളും എഫ്-22 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്ന പരിശീലനത്തിൽ ദക്ഷിണ കൊറിയയെ എല്ലാ സൈനിക ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള യുഎസിനുള്ള കരാറിന്റെ ഭാഗമായി തെക്കൻ ദ്വീപായ ജെജുവിന് തെക്കുപടിഞ്ഞാറുള്ള തെക്കൻ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിലാണ് നടന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇത്തവണ ബി-52 എച്ച്, എഫ് -22 യുദ്ധവിമാനങ്ങളുടെ വിന്യാസം യുഎസിന്റെ വിപുലീകൃത പ്രതിരോധത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതില്‍ പറയുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് ഏഷ്യൻ രാജ്യത്ത് വിന്യസിച്ച യുഎസ് എഫ്-22 ജെറ്റുകൾ, സിയോളിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങൾ…
ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം
ടൊറന്റൊ (കാനഡ): അഞ്ചു വര്‍ഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയര്‍ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങള്‍. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യണ്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 15നാണ് ജനറില്‍ ഡ്രഗ് മേക്കര്‍ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെര്‍മാന്‍(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകന്‍ ജോനാഥാന്‍ ഷെര്‍മന്നാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ച വിവരം ഡിസംബര്‍ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവര്‍ത്തി ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇവരുടെ കൊലപാതകം കനേഡിയന്‍ ഗവണ്‍മെന്റിനേയും, പോലീസിനേയും…
