കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ. ലിനിയുടെ ഭർത്താവ് സജീഷും കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി പ്രതിഭയും വടകര ലോകനാർകാവ് ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി. നിപ്പ പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് മലയാളികളുടെ പ്രതീകമായി മാറിയ വ്യക്തിയായിരുന്നു നഴ്‌സ് ലിനി. നിപയാണെന്ന് അറിയാതെയാണ് ലിനി ആദ്യം ചികിത്സ തേടിയത്. പിന്നീട് രോഗം കണ്ടെത്തി ചികിത്സിച്ചെങ്കിലും വൈകിപ്പോയിരുന്നു. അവസാനം ലിനി മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ചതുമുതല്‍ മരിക്കുന്നതുവരെയുള്ള ചെറിയ കാലയളവില്‍ ലിനി കാണിച്ച മനോധൈര്യം കേരളം ചര്‍ച്ച ചെയ്‌തതാണ്. ഒപ്പം ചികിത്സയിലിരിക്കെ വിദേശത്തായിരുന്ന ഭർത്താവിന് എഴുതിയ കത്തും. ലിനിയുടെ വിയോഗശേഷം മക്കൾ റിതുവും സിദ്ധാർഥും അമ്മയുടെ സ്നേഹ സ്‌പർശമില്ലാതെയാണ് വളർന്നത്. എന്നാലിപ്പോൾ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭ എത്തിയതോടെ അമ്മയുടെ വാത്സല്യം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍. പ്രതിഭയുടെ മകൾ ഇനി സിദ്ധാർത്ഥിനും റിതുവിനും ചേച്ചിയായി ഒപ്പം ഉണ്ടാകും.…
Year: 2022
40,000 ത്തോളം ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ടിഎൻ സർക്കാരിന് നല്‍കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: 40,000-ത്തോളം ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം തമിഴ്‌നാട് സർക്കാരിന് നൽകിയ നടപടിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു. ബ്രാഹ്മണരല്ലാത്തവരെ ക്ഷേത്രത്തിൽ പൂജാരിമാരായി നിയമിക്കാൻ അനുവദിക്കുന്ന എംകെ സ്റ്റാലിൻ സർക്കാരിന്റെ നിയമത്തെ ചോദ്യം ചെയ്ത് സ്വാമി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. തമിഴ്‌നാട് സർക്കാർ പാസാക്കിയ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമത്തിലെ വിവിധ വകുപ്പുകളെ ചോദ്യം ചെയ്താണ് ഹർജി. നിയമത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിലൂടെ, തങ്ങളുടെ മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവകാശത്തെ തീർത്തും അവഗണിച്ചാണ് പ്രതിഭാഗം-സർക്കാർ തമിഴ്‌നാട്ടിലെ 40,000-ത്തോളം ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുത്തതെന്ന് സ്വാമിയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ ക്ഷേത്രങ്ങളിൽ പിന്തുടരുന്ന ആചാരങ്ങളെയോ ഈ ക്ഷേത്രങ്ങളെ ഭരിക്കുന്ന ആഗമങ്ങളെയോ…
ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി
കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡൻസ് സ്കൂൾ പി. ടി. എ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം പിൻവലിച്ചു മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രൊവിഡൻസ് സ്കൂൾ മാർച്ചിൽ പ്രതിഷേധമിരമ്പി. മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും അത് പൊതു സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സ്കൂൾ നടപടിയെ ന്യായീകരിക്കാൻ പി. ടി. എ കമ്മിറ്റി നടത്തിയ പ്രസ്താവന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും വിദ്യാർത്ഥികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണ്. ഇത്തരം സംഘപരിവാർ അജണ്ടകൾ ഒളിച്ച്കടത്താനുള്ള എല്ലാ ശ്രമങ്ങളെയും പൊതു സമൂഹം പരാജയപ്പെടുത്താണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആർ.എസ് പറഞ്ഞു. ഭരണകൂടം ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന…
സമയപരിധി നീട്ടുന്നില്ലെങ്കില്‍ നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ നിലവില്‍ വരും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി 2022 ജൂണ്‍ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്തംബര്‍ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ബഫര്‍സോണ്‍ നിലവില്‍ വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ സൂചിപ്പിച്ചു. നിര്‍ദിഷ്ട ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോര്‍ട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടില്‍ ദുരൂഹതയേറുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രം കേള്‍ക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം…
തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി
ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടുള്ള കുടുംബത്തിനാണ് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീട് നിർമ്മിച്ച് നൽകിയത്. 780 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വിട് പണി പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്. തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln രാജീവ് VB അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റർ Ln അഷറഫ് PMJF, റീജനൽ ചെയർമാൻ Ln ജെയിംസ് മാളിയേക്കൽ MJF, സോൺ ചെയർമാൻ Ln ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ട്രഷറർ Ln ജോർജ്ജ് ക്ലബ്ബ് ഭാരവാഹികളായ Ln പ്രിൻസ് മാളിയേക്കൽ ,DC Ln സുരേന്ദ്രൻ…
ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകാനുള്ള കീഴ്ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് താരത്തിന്റെ ഹർജി. ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചതിലെ നിയമപ്രശ്നവും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിന് ഇത്തരമൊരു ഹർജി നൽകാൻ അവകാശമുണ്ടോ എന്നും, കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെന്നും ഹരജി നൽകാൻ അധികാരം അനുവദിച്ചാല്‍ പലരും കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ…
ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂഡൽഹി: 2020 ഒക്ടോബർ 5 ന് ഉത്തർപ്രദേശ് പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലെ ഹത്രാസിലേക്ക് പോകുകയായിരുന്നു കാപ്പനും മറ്റു മാധ്യമ പ്രവര്‍ത്തകരും. കാപ്പനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വാദിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കാപ്പന്റെ അക്കൗണ്ടിൽ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് ആരോപണത്തിന്റെ കാതലെന്നാണ്. എന്നാല്‍, അതിന് തെളിവുകളൊന്നുമില്ല, ആരോപണങ്ങൾ മാത്രം എന്നാണ്. പിഎഫ്ഐ ഒരു ഭീകര സംഘടനയല്ലെന്നും സിബൽ പറഞ്ഞു. PFI ഒരു നിരോധിത സംഘടനയല്ല. തന്റെ കക്ഷി പത്രപ്രവർത്തകനാണ്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട്…
പതിനഞ്ചുകാരിയെ റോഡിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പത്തനംതിട്ട: വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി അനിൽ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം. വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. വെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ തടഞ്ഞത്. പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. സ്ത്രീകള്‍ കുളിക്കുമ്പോള്‍ ഇയാള്‍ കുളക്കടവിലെത്തി അവരെ ശല്യം ചെയ്തിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാള്‍ സ്ഥലം വിട്ടതായി വ്യക്തമായി. ഇയാള്‍ പത്തനംതിട്ടയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതനുസരിച്ച് ആറന്മുള പൊലീസ്…
തൊടുപുഴയില്‍ ഉരുള്‍ പൊട്ടി 3 മരണം: അഞ്ചംഗ കുടുംബത്തിന്റെ വീട് ഒലിച്ചുപോയി
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുള്‍ പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. കുടയത്തൂർ സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ അമ്മ തങ്കമ്മ, മകൾ നിമ, മകൻ ആദിദേവ് എന്നിവർ മരിച്ചു. സോമനും ഭാര്യ ഷിജിക്കുമായി തിരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു എന്നാണ് പ്രദേശവാസികൾ നല്‍കുന്ന വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണടിഞ്ഞ് കിടക്കുന്ന് ജെ സി ബി ഉപയോഗിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. അപകടമുണ്ടായ ഭാഗത്ത് ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിലകപ്പെട്ട കുടുംബത്തിലെ…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 29 തിങ്കള്‍)
ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും – നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു…
