എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്വപ്‌നയ്‌ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കഴിഞ്ഞ മാസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് സ്വപ്നയെയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് തുക നൽകിയെന്നാണ്…
Year: 2022
പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ – സെപ്തംബർ 3 ന്
ഹൂസ്റ്റൺ: സെപ്റ്റംബർ 3 ന് ശനിയാഴ്ച ഹൂസ്റ്റൺ നഗരം വോളീബോളിൻ്റെ ആരവങ്ങൾക്ക് കാതോർക്കുന്ന വേദിയാകും. പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ ടൂർണമെൻ്റ് കെങ്കേമമാക്കുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. പന്ത്രണ്ടോളം മികച്ച ടീമുകൾ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്ന ഈ ടൂർണമെൻറ് ഭംഗിയായി നടത്തുന്നതിന് മിസ്സൗറി സിറ്റി യിൽ വച്ച് ചേർന്ന മീറ്റിംഗിൽ ജോജി ജോസ് ജനറൽ കൺവീനറും, വിനോദ് ജോസഫ് ജനറൽ കോർഡിനേറ്ററുമായ വിപുലമായ ഒരു കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അമേരിക്കയുടെ വിവിധ…
ഐ.പി.എസ്.എഫ് 2022-ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു
ഓസ്റ്റിന്‍: ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022 (ഐ.പി.എസ്.എഫ് 2022)-ന്റെ മെഗാ സ്‌പോണ്‍സറും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ ജിബി പാറയ്ക്കലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംകളും അഭിനന്ദനങ്ങളും അറിയിച്ചു. കൊച്ചി കാക്കനാട് ബിഷപ്പ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജിബിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.ജി ഗ്രൂപ്പിന്റെ സാമൂഹ്യ- ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പിതാവ് സംതൃപ്തിയും അഭിനന്ദനങ്ങളും അറിയിച്ചു. ഐ.പി.എസ്.എഫ് 2022 മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഏകദേശം 2500 -ത്തോളം കായിക താരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. ജോര്‍ജ് അറിയിച്ചു. ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയം അതിഥ്യമരുളുന്ന ഈ ഇന്റര്‍ പാരാഷ് സ്‌പോര്‍ട്‌സ് മേളയുടെ വിജയത്തിനായി വിവിധ…
സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറിന് കോവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: യു.എസ്. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്. പൂര്‍ണ്ണമായും വാക്‌സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിന് കാര്യമായ രോഗലക്ഷണമൊന്നും ഇല്ലെങ്കിലും സി.ഡി.സി. ഗൈഡ് ലൈനനുസരിച്ചു ഒരാഴ്ച പൂര്‍ണ്ണ വിശ്രമവും ക്വാറന്റയ്‌നും ആവശ്യമാണ്. രണ്ടാഴ്ച അവധിക്കുശേഷം തിങ്കളാഴ്ച സെനറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈയാഴ്ച വീട്ടില്‍ ഇരുന്നാകും പ്രവര്‍ക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സെനറ്റില്‍ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാകേണ്ട ദിവസങ്ങളാണ് പുതിയ നിയമനിര്‍മ്മാണങ്ങളും സെനറ്റിന്റെ മേശപ്പുറത്തുണ്ട്. ഇതില്‍ ഏറ്റവും സുപ്രധാനമായത് പ്രിസ്‌ക്രിപ്ഷന്‍ ഡ്രഗ് പ്രൈസിംഗ് റിഫോം ഡീലാണ്. ഭൂരിപക്ഷ നേതാവിന്റെ അസാന്നിധ്യം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പല തീരുമാനങ്ങളും വോട്ടിനിടുമ്പോള്‍ അതിനെ സാരമായി ബാധിക്കും. ഇരു പാര്‍ട്ടികള്‍ക്കും 50 സെനറ്റ് അംഗങ്ങളുമാണുള്ളത്. നിര്‍ണ്ണായക തീരുമാനങ്ങളില്‍ വോട്ടുകള്‍ സമാസമം വരുമ്പോള്‍ രക്ഷപ്പെടുത്തിയിരുന്നത് വൈസ് പ്രസിഡന്റ് കമലാ…
ബൈഡന്റെ അംഗീകാര റേറ്റിംഗ് 29% ആയി കുറഞ്ഞു
വാഷിംഗ്ടണ്‍: ഉയർന്ന പണപ്പെരുപ്പവും രാജ്യത്തെ ഗ്യാസ് വിലക്കയറ്റവും കാരണം കൂടുതൽ കൂടുതൽ അമേരിക്കക്കാർ അതൃപ്തരാകുന്നതിനാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാര റേറ്റിംഗ് 29 ശതമാനമായി കുറഞ്ഞു. ഓൺലൈൻ പോളിംഗ് ആൻഡ് അനലിറ്റിക്‌സ് കമ്പനിയായ സിവിക്‌സ് നടത്തിയ പ്രതിദിന ട്രാക്കിംഗ് സർവേ കാണിക്കുന്നത്, അമേരിക്കയില്‍ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 29 ശതമാനം മാത്രമാണ് ബൈഡൻ യു എസ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ ജോലി കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നത്. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 58 ശതമാനം പേരും ബൈഡന്റെ ജോലി പ്രകടനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു, 13 ശതമാനം പേർ തങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് പറഞ്ഞു. ഈ വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച പോളിംഗ് ഫലങ്ങൾ അനുസരിച്ച്, എല്ലാ പ്രായത്തിലുള്ള അമേരിക്കക്കാരിൽ പകുതിയിലധികം പേരും വിദ്യാഭ്യാസ-ലിംഗ-അടിസ്ഥാന ഗ്രൂപ്പുകളും യുഎസ് പ്രസിഡന്റിന്റെ പ്രകടനത്തെ വലിയ തോതിൽ അംഗീകരിക്കുന്നില്ല. 66 ശതമാനം വെള്ളക്കാരായ അമേരിക്കക്കാരെങ്കിലും…
ഡാളസ്സില്‍ നായയുടെ കടിയേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ഡാളസ്: നായയുടെ കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ്‌മാന്‍ ഡ്രൈവിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് ദേഹമാസകലം കടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടി ഫ്രീമാനായിരുന്നുവെന്ന് പിന്നീട് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണ് ആക്രമിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. അടുത്തവീട്ടില്‍ താമസിച്ചിരുന്ന പെനിംഗ്ടണ്‍ സംഭവം പോലീസിനോട് വിവരിക്കുമ്പോള്‍ കരയുകയായിരുന്നു. കുട്ടി അവിടെ തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനല്‍ ചില്ലുകള്‍ പൊട്ടിച്ചാണ് കുട്ടിയെ അവിടെ നിന്നും പുറത്തെടുത്തത്. ഇതിനു മുമ്പും ഈ നായ്ക്കല്‍ മറ്റുള്ളവരെ ആക്രമിക്കുവാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയില്ലെന്നും, കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നതു…
യുഎസ്, യൂറോപ്യൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാന്‍ ഊബര്‍ എങ്ങനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന രേഖകള്‍ പുറത്ത്
ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായുള്ള ഊബര്‍ ട്രാൻസ്പോർട്ട് കമ്പനി മുൻനിര അമേരിക്കൻ, യൂറോപ്യൻ രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനും അവരെ സ്വാധീനിച്ച് ഗതാഗത നിയന്ത്രണങ്ങൾ മാറ്റാനും നീതിയിൽ നിന്ന് രക്ഷപ്പെടാനും എങ്ങനെ സമ്മർദം ചെലുത്തിയെന്ന രേഖകളടങ്ങുന്ന ഫയലുകള്‍ ചോര്‍ന്നു. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രചാരണ മാനേജർ ഡേവിഡ് പ്ലോഫ്, ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോൺ, മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ നീലി ക്രോസ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല രാഷ്ട്രീയക്കാരിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഊബര്‍ സ്വീകരിച്ച വിപുലമായ ആനുകൂല്യത്തെക്കുറിച്ച് ഫയലുകൾ വിശദീകരിക്കുന്നു. റെയ്ഡിംഗ് പോലീസിനെയും റെഗുലേറ്ററി ഏജന്റുമാരെയും അതിന്റെ കമ്പ്യൂട്ടറുകളിലേക്ക് ആക്‌സസ് ചെയ്യുന്നത് തടയാൻ ഒരു “കിൽ സ്വിച്ച്” ഉപയോഗിക്കാൻ ഗ്ലോബൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുൻ സിഇഒ വ്യക്തിപരമായി ഉത്തരവിട്ടത് എങ്ങനെയെന്നും അവ കാണിക്കുന്നു. 2013 മുതൽ 2017 വരെ നീളുന്ന 83,000 ഇമെയിലുകളും സംഭാഷണങ്ങൾ ഉൾപ്പെടുന്ന 1,000 മറ്റ്…
സോഷ്യൽ ഡ്രിങ്കിങ്ങിന്റെ സ്വാധീനം യുവ തലമുറയിൽ വർധിച്ചുവരുന്നതാപത്തു: റവ സാം ജോർജ്
ഡാളസ്: യുവ തലമുറയിൽ വർധിച്ചുവരുന്ന സമൂഹ മദ്യപാനത്തിൻെറ (സോഷ്യൽ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുന്നറിയിപ്പ് നൽകി. ഡാലസിലെ വചന പണ്ഡിതനും നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടി പുതിയതായി രചിച്ച് “മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി “എന്ന പുസ്തകത്തിൻറെ സമർപ്പണ കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ സാം ജോർജ്ജ് . വ്യക്തിജീവിതത്തെ തകർക്കുന്ന ,കുടുംബജീവിതത്തെ തകർക്കുന്ന,സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ,ലോകത്തെ അസമാധാ നത്തിലേക്കു നയിക്കുന്നു, സമ്പത്തിനെ ഇ ല്ലാതെയാകുന്ന ,ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയൊരു ദുരന്തമായി മദ്യപാനം മാറിയിരിക്കുന്നു .ഇതിനെതിരെ ബോധവത്കരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി എന്ന മൂന്നാം എഡിഷൻ സമർപ്പണം നടത്തുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടിക്കു ദീർഘായുസ്സും ആരോഗ്യവും…
Mind Wars, a pioneer in gamifying knowledge, receives a gratifying response in Kollam
Kollam: Mind Wars, a ZEEL (Zee Entertainment Enterprises Ltd.) initiative launched to gamify knowledge for students, has received a positive response in Kollam. Mind Wars is India’s first and only gamified knowledge ecosystem, providing students with a simple platform for improving their knowledge through progress-driven quizzing. It has received tremendous support from over a hundred schools in the city and over a thousand schools throughout the state. Parents, teachers, and students – the primary stakeholders in any educational system – have celebrated the competitive approach to learning in Kollam. Mind…
മൈൻഡ് വാർസ്: കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം
കൊല്ലം: കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ആരംഭിച്ച മൈൻഡ് വാർസ് എന്ന ക്വിസ് സംരംഭത്തിന് കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം. രസകരവും പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതുമായ ക്വിസ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ബൃഹത്തുമായ വിജ്ഞാന പ്ലാറ്റ് ഫോമായ മൈൻഡ് വാർസ് ഒരുക്കുന്നത്. ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന ഈ വിജ്ഞാനാധിഷ്ടിത സംരംഭത്തിന് കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മാത്രം ലഭിച്ചിരിക്കുന്ന ഈ മികച്ച പ്രതികരണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കൊല്ലം നഗരത്തിലെ നൂറിലധികം സ്‌കൂളുകളിൽ നിന്നായി മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൈൻഡ് വാർസ് മത്സരത്തിന് മികച്ച രീതിയിലുള്ള സ്വീകര്യതയാണ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കു പുറമെ വിദ്യാഭ്യാസ രംഗത്തെ മറ്റ് സംരംഭകരും നൽകുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം കൊല്ലത്ത് 3000-ലധികം വിദ്യാർത്ഥികളാണ് മൈൻഡ് വാർസിനായി…
