ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും

അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ മുഷ്രിഫ് മാളിലെ ഇന്ത്യന്‍ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് , മാധ്യമ പ്രതിനിധികളായ റസാഖ് ഒരുമനയൂര്‍, എന്‍.എം. അബുബക്കര്‍, അനില്‍ സി. ഇടിക്കുള, സമീര്‍ കല്ലറ, ടി.പി. അനൂപ് , ടി.എസ്. നിസാമുദ്ദീന്‍, സഫറുള്ള പാലപ്പെട്ടി, ഷിജിന കണ്ണന്‍ദാസ് , പി. എം. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ സി. ഇടിക്കുള  

കുവൈറ്റ്  ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആശംസകളുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈറ്റിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഘോഷമാണിത്. മനുഷ്യത്വത്തില്‍ നാമെല്ലാവരും തുല്യരാണെന്നതിന്റെ സുപ്രധാനമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സന്ദര്‍ഭം. കാരുണ്യ പ്രവര്‍ത്തി, സാഹോദര്യം, അനുകമ്പ തുടങ്ങിവയിലുള്ള വിശ്വാസം ഈദിലൂടെ ശക്തിപ്പെടട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും സിബി ജോര്‍ജ് സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ സാമൂഹിക സാംസ്‌കാരിക, ഭാഷാ, മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.3 ബില്യണിലധികം ആളുകള്‍ തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന, മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമൃദ്ധമായ വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഈദുല്‍ ഫിത്തര്‍ പ്രത്യേക ആഘോഷമാണ്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഏറെ ആവേശത്തോടെ ഈദ് ആഘോഷിക്കുന്നു. നാനാമതസ്ഥര്‍ ആഘോഷങ്ങളില്‍ ഒത്തുചേരുന്നു. സലിം കോട്ടയില്‍

അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കേസ് തീര്‍ക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളിലാണ് വിസ്താരം. ഇതോടെ നാലു വര്‍ഷത്തെ പ്രതിസന്ധിക്ക് ശേഷം മധു കേസിന്റെ വിചാരണ നടപടികള്‍ക്ക് വേഗം കൂടി. മൂന്നും, നാലും സാക്ഷികളായ രങ്കന്‍, അബ്ദുല്‍ ഹമീദ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം വിസ്തരിച്ച വെള്ളങ്കിരിയോട് ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ഇരുവരോടും ചോദിച്ചറിയേണ്ടത് എന്നതിനാല്‍ വിസ്താരം വേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്തദിവസവും വിസ്താരം തുടരും. മധുവിന്റെ ഇന്‍ക്വസ്റ്റിന് സാക്ഷികളായവരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടമുള്ളതിനാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടപടികള്‍ക്കുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി. പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത്…

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പിലേക്ക്: സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കും

തിരുവനന്തപുരം: കെഎസ്ഇബി സമരത്തിന് താല്‍ക്കാലിക പരിഹാരം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി തുടര്‍ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ വ്യക്തമാക്കി. ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയില്‍ നിന്നും നേതാക്കള്‍ക്ക് ഉറപ്പ് ലഭിച്ച ശേഷം സമരത്തിന് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു. ഈ നേതാക്കള്‍ ശനിയാഴ്ച സ്ഥലംമാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കും.

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ

മുൻ ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൗരന്മാരോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. “ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു,” 33 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. “ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 8 ന്, ഓസിൽ സോഷ്യൽ മീഡിയയിൽ എടുത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ലോകസമാധാനത്തെക്കുറിച്ച് ഒരു സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. “നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം- ഉക്രെയ്‌നിൽ മാത്രമല്ല, ഫലസ്തീൻ, സിറിയ, യെമൻ, ഇറാഖ്, കൂടാതെ ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആളുകൾ യുദ്ധത്തിൽ കഷ്ടപ്പെടുന്നു. #StopWAR #JummaMubarak,” ഓസിൽ…

കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനു പകരം എലഗന്റ് കാര്‍ഡുകള്‍ മേയ് മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോല്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യപക പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലുവയില്‍ യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി

ആലുവ: എറണാകുളത്ത് യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി. എറണാകുളം ആലുവയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു (42), ശ്രികാന്ത് (39) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.മഞ്ജു ആലുവയിലെ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു, സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ശ്രീകാന്ത് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടി ജീവനൊടുക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.  

കുറ്റ്യാടി സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ചു

സലാല: ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഒമാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.    

പട്യാലയിൽ ശിവസേനയും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; കര്‍ഫ്യൂ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗങ്ങളും ഖാലിസ്ഥാൻ അനുഭാവികളും തമ്മിൽ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. തുടര്‍ന്ന് പട്യാല നഗരത്തില്‍ വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ഇരു സംഘങ്ങളും പരസ്പരം കല്ലെറിയുകയും വാളുകൾ വീശുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കനത്ത പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പട്യാല റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ശിവസേനയുടെ ഖാലിസ്ഥാൻ ‘മുർദാബാദ് മാർച്ചിനെ’ എതിർക്കാൻ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ തടിച്ചുകൂടിയ നിഹാങ്‌സ് ഖാലിസ്ഥാൻ അനുകൂലികള്‍ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിലേക്ക് മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നിഹാംഗുകളെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഘട്ടന…