പരിസ്ഥിതി ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച ‘സ്വച്ഛന്ദമൃത്യു’ വെള്ളിയാഴ്ച റിലീസ് ചെയ്യും.
പാവപ്പെട്ട ഒരുകുംബത്തിൽ നിന്നും മകളെ പഠിപ്പിച്ച് കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. ‘കല്യാണമാല’ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ്.
കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സംവിധായകൻ ഷാൻ കേച്ചേരിയെ പരിചയപ്പെട്ടത്തിനെത്തുടർന്നാണ് സിനിമയിലേക്ക് വന്നത്. പട്ടാഴി ഗ്രഹം എന്ന ചെറുഗ്രഹത്തിന് പേര് ലഭിച്ചതോടെ പ്രശസ്‌തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിങ്കപ്പൂരിൽ ഒരു റിസർച്ച് സെൻ്ററിൽ സയൻ്റിസ്റ്റാണ്. ഒൻപത് പേറ്റൻ്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഡോ. പട്ടാഴി 20 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

