എസ് ഐ ഒ: തഹ്സീൻ മമ്പാട് പ്രസിഡന്റ്, ശിബിലി മസ്ഹർ സെക്രട്ടറി

2023 പ്രവർത്തനകാലയാളിവിലേക്കുള്ള എസ് ഐ ഒ ജില്ലാ പ്രസിഡന്റായി തഹ്‌സീൻ മമ്പാടിനെയും സെക്രട്ടറിയായി ശിബിലി മസ്ഹറിനെയും തിരഞ്ഞെടുത്തു. ഫവാസ് അംബാളി(സംഘടന), ഷമീം എ പി( പി ആർ), മുബാരിസ് യൂ(ക്യാംപസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റഹ്മാൻ ഇരിക്കൂർ, സംസ്ഥാന കൂടിയാലോചന സമിതി അംഗങ്ങളായ നിയാസ് വേളം, ഇസ്ഹാക്ക് അസ്ഹരി എന്നിവർ നേതൃത്വം നൽകിയ പരിപാടി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച് ബഷീർ സമാപനം നിർവഹിച്ചു.

അസുഖം മടുത്തു: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞു

അഹമ്മദാബാദിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദ് ജില്ലയിലെ ഉത്തരസന്ദയിലുള്ള ഒരു ആശുപത്രിയില്‍ ഒക്ടോബര്‍ 5-നാണ് ഭാര്യ ഫര്‍സാനബാനു പ്രസവിച്ചതെന്ന് ഭര്‍ത്താവ് ആസിഫ് മിയ ഷെയ്ഖ് നൽകിയ പരാതിയില്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഫർസാൻബാനു ഭർത്താവിനെ അറിയിച്ചു. ഷെയ്ഖ് ആശുപത്രിയിലെ ജീവനക്കാരുമായി ചേർന്ന് കുഞ്ഞിനെ തിരയുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. ആശുപത്രി ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍, പുലർച്ചെ 4 മണിയോടെ ഫർസാനബാനു വാർഡിൽ നിന്ന് കുഞ്ഞിനെ കൈയ്യിലേന്തി പുറത്തേക്ക് വരുന്നത് കണ്ടു. കുറച്ച് നേരം ഒരു തൂണിന് സമീപം നിന്നതിനുശേഷം വെറുംകൈയോടെ വാർഡിലേക്ക് മടങ്ങുന്നത് കണ്ടു എന്ന് ആസിഫ് മിയയുടെ പരാതിയില്‍ പറയുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ, കുഞ്ഞിന്റെ അസുഖവും വേദനയും മടുത്താണ് കടുത്ത നടപടിയിലേക്ക് തന്നെ…

Guyana National Assembly rebuffs Hindu prayer request

The National Assembly of The Parliament of Guyana has turned down requests to have Hindu opening-prayer in an upcoming session. Assembly Assistant Clerk Deslyn West, in an email to distinguished Hindu statesman Rajan Zed (who requested that he be scheduled to read opening-prayer in an upcoming session of the Assembly, and received the denial) wrote: “we have a religion-neutral policy, and the Speaker is not in favour of departing from this norm”. West added: “we have a universal prayer that is read in the Parliament at every Sitting, and this…

ഇന്നത്തെ രാശിഫലം (ജനുവരി 2, തിങ്കള്‍)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. വികാരങ്ങൾ പ്രകടപ്പിക്കില്ല. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. കന്നി: മുമ്പ് നിങ്ങൾ ചെയ്‌ത നല്ല പ്രവർത്തനങ്ങളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. തുലാം: സൗന്ദര്യത്തെ കുറിച്ച് ഇന്ന് നിങ്ങൾക്ക് വളരെ ബോധവാൻ കഴിയും. ഈ ബ്യൂട്ടിപാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യസംവർദ്ധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ വ്യക്തിത്വം വർധിപ്പിക്കുന്നതിനായി ഉല്ലാസപൂർവ്വം ഷോപ്പിംഗിന് പോകും. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. മാതൃഭവനത്തിൽ നിന്നുള്ള നല്ല വാർത്തകൾ നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സഹകരണവും പിന്തുണയും നൽകുന്ന ജീവനക്കാർ സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂർണമായ ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിച്ചേക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. ധനു: ചെയ്‌തു തീർക്കേണ്ട ജോലികൾ പൂർത്തീകരിക്കും. തർക്കങ്ങളെ മേശയ്ക്ക് ചുറ്റുമിരുന്ന് യുക്തിപരമായി ചർച്ച ചെയ്‌ത്…

New Leaders for ‘NAMAM’

US Malayalee’s own social and cultural organization NAMAM has announced new leadership elects for the year 2023. Dr. Asha Menon – President Elect Suja Nair Shirodhkar – Secretary Elect NamithManath – Treasurer Elect The new leadership team will assume their roles in February 2023. A doctor by her profession, Asha has a fellowship in Neuro Ophthalmology and has been very active in the social activities within New Jersey. Suja is an IT Engineer and Namith is a senior engineer in the pharmaceutical industry. They have been very active in various…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 26): ജോണ്‍ ഇളമത

തിളങ്ങുന്ന ചെറിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ കോണിയാക്ക്‌ പകര്‍ന്ന്‌, മൈക്കിള്‍ആന്‍ജലോയ്ക്ക്‌ കൊടുത്ത്‌ വിറ്റോറിയാ അടക്കത്തില്‍ മൊഴിഞ്ഞു: ഈ മദ്യം വൈനേക്കാള്‍ മുന്നാലിരട്ടി വീര്യം ഉള്ളതാണ്‌. വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ കഴിക്കാമെന്നാണ്‌ ടിറ്റിയാന്‍ പറഞ്ഞിരുന്നത്‌. ഫ്രാന്‍സില്‍ കൊട്ടാരവിരുന്നുകള്‍ക്കേ ഈ മദ്യം സാധാരണ വിളമ്പാറുള്ളു. മൈക്കിള്‍ പ്രതിവചിച്ചു: ടിറ്റിയാന്‍ വളരെ ആഡംബരത്തില്‍ കഴിയുന്ന ചിത്രകാരനാണെന്നാണ്‌പൊതുവേ കേള്‍ക്കുന്നതുതന്നെ. ധാരാളം പ്രശസ്തരായ സുന്ദരികള്‍ പങ്കെടൂക്കുന്ന സഹൃദയവിരുന്നുകള്‍. ടിറ്റിയാന്‍ വീണ്ടും റോമിലേക്ക്‌ വരുന്നുണ്ട്‌, ചിത്ര പ്രദര്‍ശനവുമായി. അതോടൊപ്പം വലിയ ഒരു വിരുന്നൊരുക്കുന്നുണ്ട്‌. ഈയിടെ അയാള്‍ വരച്ച പരിശുദ്ധമറിയമിന്റെ സ്വര്‍ഗ്ഗാരോഹണം സകല ചിത്രകാരന്മാരെയും ഞെട്ടിച്ചിട്ടുണ്ട്‌. പ്രത്യേകതരം ചായയ്ക്കൂട്ടുകള്‍ കടുത്ത നിറങ്ങളുടെ മിശ്രിതം എന്നിവകൊണ്ട്‌ അവ മിഴികളില്‍ കുളിര്‍മഴ പെയ്യിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. ഫ്രാറയിലെ ബസിലിക്കായ്ക്കുവേണ്ടി വരച്ചതാണ്‌, രണ്ടുവര്‍ഷമെടുത്ത്‌. ഓയില്‍പെയിന്റ്‌ എന്ന എണ്ണയില്‍ ചാലിച്ച ചായ മിശ്രിതമാണതിന്റെ സവിശേഷത എന്നാണ്‌ പറച്ചില്‍. എണ്ണയില്‍ ചായങ്ങള്‍ ചേര്‍ത്തപരീക്ഷണം ആരും ഇതുവരെ…

പുതു വർഷമേ വരൂ! (കവിത)

വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…

ഇന്ത്യൻ-അമേരിക്കൻ ജൂലി മാത്യു അമേരിക്കയില്‍ രണ്ടാം തവണയും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യൻ-അമേരിക്കൻ ഡെമോക്രാറ്റ് ജൂലി എ മാത്യു തുടർച്ചയായി രണ്ടാം തവണയും ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവല്ല സ്വദേശിനിയായ ജൂലി മാത്യു നീലേശ്വരം ഭീമനടിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫോർട്ട് ബെൻഡ് കൗണ്ടി കോടതിയിലെ മൂന്നാം നമ്പർ ജഡ്‌ജായി നാല് വർഷത്തേക്ക് അവർ തുടരും. ഈ യാത്രയിൽ തന്നെ പിന്തുണച്ചവർക്കും പ്രവര്‍ത്തകര്‍ക്കും വോട്ടർമാർക്കും താന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ജൂലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നീലേശ്വരം ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ജൂലി മാത്യു 123,116 വോടുകൾക്കാണ് റിപബ്ലിക്കന്‍ സ്ഥാനാർഥിയായ ആൻഡ്രൂ ഡോൺബർഗിനെ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്‍ഡ് കോടതി ബെഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യൻ-അമേരിക്കന്‍ൻ വംശജയായി കഴിഞ്ഞ തവണ ജൂലി ചരിത്രം…

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആർ.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്ന കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ ) ഈ വർഷത്തെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലും മാധ്യമരത്ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരനും അർഹരായതായി ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ, ഉപദേശക സമിതി അംഗം മാത്യൂ വർഗീസ് എ ന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1989 ൽ വേണാട് പത്രിക സായാഹ്‌ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആർ. രാജഗോപാൽ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫിൽ എത്തിയത്. പത്ത് വർഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തില്‍ വച്ച് സാമൂഹ്യതലത്തില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുന്നു. ഷിക്കാഗോയിലുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് അര്‍ഹരായിട്ടുള്ളവരുടെ പേരുകള്‍ ജനുവരി നാലാം തീയതിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. അടുത്ത ജൂണ്‍ 24-ന് നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വെന്‍ഷന്റെ കിക്ക് ഓഫും ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങളോടൊപ്പം നടത്തുന്ന യോഗത്തില്‍ വച്ച് നടത്തുന്നതായിരിക്കും. ക്രിസ്തുമസ് ട്രീം മത്സരം, വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയോടെ ജനുവരി 7, ശനിയാഴ്ച 6 PM നോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടകളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, മനോജ് കോട്ടപ്പുറം (കോഓര്‍ഡിനേറ്റര്‍) 630 687 5768.