ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 2, വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങൾക്കുള്ള സാധ്യതകളുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. കന്നി: നിങ്ങൾ ഇന്ന് ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും സമാപിക്കും. തൊഴിലിടങ്ങളിൽ അനുതൂല സാഹചര്യങ്ങളായിരിക്കും. ധനത്തിലോ തൊഴിലിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണ ലഭിക്കും. ഒരു നീണ്ട അവധിക്കാലമോ തീർത്ഥാടനത്തിനുള്ള അവസരമോ നിങ്ങൾക്ക് ഉണ്ടാകും. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ, നിങ്ങൾ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദരിക്കാൻ കഴിയും. നിങ്ങൾ വിദേശികളുടെ കൂട്ടായ്‌മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾക്കുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇന്ന് സാഹിത്യത്തിന് അനുയോജ്യമായ ദിവസം ആണ്. പങ്കാളിത്തം ലാഭകരമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത്…

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സംഗമം നടത്തി

മലപ്പുറം : വിദ്യാർത്ഥികളുടെ കൺസഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടി.സി മലപ്പുറം, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിൽ പ്രതിഷേധ സംഗമം നടത്തി. കെ.എസ്.ആർ.ടിസിയുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത് കൺസഷനിൽ വരുത്തിയിക്കുന്ന ഭേദഗതി ഉടൻ പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. യഥാക്രമം മലപ്പുറം,പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലെ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് എ.കെ, ജില്ലാ സെക്രട്ടറി ഷബീർ പി.കെ തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, സാബിറ വണ്ടൂർ, എം.ഐ അനസ് മൻസൂർ, മുബീൻ മലപ്പുറം, ഫായിസ്, നഈം സി കെ എം, അഫ്നാൻ ഹമീദ്, ജസീം കൊളത്തൂർ, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

സര്‍ക്കാരിന് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കൃഷിഭൂമി പണയം വെയ്‌ക്കേണ്ട ദുര്‍ഗതി: ഇന്‍ഫാം

കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭൂമി കേരള ബാങ്കില്‍ പണയംവെയ്‌ക്കേണ്ട ദുര്‍ഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മാറി കേരള ബാങ്കിലൂടെ പണം ലഭിക്കുമെന്നാണ് സപ്ലൈക്കോ അറിയിക്കുന്നതെങ്കിലും മില്ലുടമകളും ഇടനിലക്കാരും ഏജന്റുമാരും ചേര്‍ന്നുള്ള മാഫിയ സംഘങ്ങളുടെ അനധികൃത ഇടപെടല്‍ ശക്തമാണ്. കൃഷിവകുപ്പിലെ ഉന്നതരും ഇതിന് കൂട്ടുനില്‍ക്കുന്നതായി സംശയിക്കപ്പെടുന്നു. സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കുവാന്‍ കൃഷിഭൂമി പണയം വെയ്ക്കുക മാത്രമല്ല 12 മാസത്തിനുള്ളില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ബാങ്കില്‍ പണം അടയ്ക്കാത്തപക്ഷം കര്‍ഷകന് നെല്ലുവിലയായി ബാങ്ക് നല്‍കിയ തുകയും പലിശയും തിരിച്ചടയ്‌ക്കേണ്ടതും അല്ലാത്തപക്ഷം കര്‍ഷകന്റെ സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാമെന്ന് സമ്മതിച്ച് ബാങ്കില്‍ കരാര്‍ ഒപ്പിട്ടുകൊടുക്കുകയും വേണം. കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന ഭരണസംവിധാനങ്ങളും…

താപ നില ഉയരുന്നു: സംസ്ഥാനത്ത് നാളെ മുതൽ ജോലി സമയം പുനഃക്രമീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെ മുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകിട്ട് 7:00 വരെ എട്ട് മണിക്കൂറായി ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പിച്ച് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുള്ള മുന്നറിയിപ്പാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുമുന്നണിയിൽ നിന്ന് 5 സീറ്റ് യുഡിഎഫ് നേടിയെടുത്തത് അതിന് തെളിവാണെന്നും കെ സുധാകരൻ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചത്. യു.ഡി.എഫ് തോറ്റ സ്ഥലങ്ങളിൽ പോലും ഉജ്ജ്വല പോരാട്ടമാണ് സ്ഥാനാർഥികൾ കാഴ്ചവെച്ചതെന്നും സുധാകരൻ പറഞ്ഞു. കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് സീറ്റുകൾ പിടിച്ചെടുത്തത് ഉൾപ്പെടെ വടക്കൻ കേരളത്തിൽ എട്ട് വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. ആറിടത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. ചെറുവണ്ണൂർ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ…

“പകലും പാതിരാവും” – മനമേലെ പൂവിതളായ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)

രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മനമേലെ പൂവിതളായ്’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രജിഷയാണ് പാടുന്നത്. പകലും പാതിരാവും മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് ​​സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കളാണ്.

ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിനെ കരസേനാ മേധാവിയായി നിയമിച്ചു

ന്യൂഡൽഹി: കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാർ മാർച്ച് 1 ബുധനാഴ്ച ചുമതലയേറ്റു. ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന സപ്ത ശക്തി കമാൻഡ് ഏറ്റെടുത്ത ലെഫ്റ്റനന്റ് ജനറൽ ബിഎസ് രാജുവിൽ നിന്ന് ജനറൽ ഓഫീസർ നിയമനം ഏറ്റെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർമി സ്റ്റാഫ് വൈസ് ചീഫ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, കുമാർ ആർമി ഹെഡ്ക്വാർട്ടേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (Strategy) ആയിരുന്നു. തന്റെ ഏറ്റവും പുതിയ സ്ഥാനങ്ങളിൽ, ഇന്റലിജൻസ്, ഓപ്പറേഷൻസ്, ഫോഴ്സ് ഓർഗനൈസേഷൻ, ഓപ്പറേഷൻ ലോജിസ്റ്റിക്സ്, ടെക് ഇൻഫ്യൂഷൻ എന്നിവയിൽ അദ്ദേഹം വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. സൈനിക് സ്കൂൾ ബീജാപ്പൂരിൽ നിന്നും നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയ ജനറൽ ഓഫീസർ, 1985 ജൂണിൽ 1 ആസാം റെജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. നോർത്തേൺ കമാൻഡിലെ വളരെ സജീവമായ വൈറ്റ് നൈറ്റ് കോർപ്സ്,…

ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു

ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി സൗജന്യ പ്രഭാതഭക്ഷണ വിതരണം തുടങ്ങി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കൊവിഡ് വ്യാപനത്തിലും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

വി ഡി സതീശൻ പിണറായിക്ക് പ്രതിപക്ഷത്തെ വിറ്റുവോ? മാത്യു കുഴൽനാടന്റെ പൊള്ളുന്ന ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്?

തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്‍ അവതരിപ്പിച്ച വിഷയം ഇന്ന് സഭയിൽ ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വേദികളില്‍ ചർച്ച ചെയ്യുന്നു. ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിയായ പ്രതിപക്ഷനേതാവ് ഇന്ന് ഇതുമായി ബന്ധമില്ലാത്ത അടിയന്തര പ്രമേയമാണ് അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നു. അടിയന്തര പ്രമേയത്തിന് അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചാണ് സഭ വിട്ടത്. സോഷ്യൽ മീഡിയയും ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇന്നലെ മാത്യുകുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ കൂടുതൽ വിവരങ്ങൾ സ്വപ്‌ന സുരേഷും പുറത്തുവിട്ടു. എന്നാൽ, ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ…

യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പ് : ഇടത് സിൻഡിക്കേറ്റും എസ്.എഫ്.ഐയും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുന്നു

മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ കൃതൃമം കാണിച്ച് ഇടത് സിൻഡിക്കേറ്റും എസ്.എഫ്.ഐയും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വോട്ട് ചെയ്യേണ്ട ഫ്രറ്റേണിറ്റിയുടെ 2 യു.യു.സിമാരുൾപ്പെടെ 17 യു.യുസിമാർ പ്രാഥമിക വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. തീർത്തും അടിസ്ഥാനരഹിതമായ വിശദീകരണങ്ങളാണ് സിൻഡിക്കേറ്റിൻ്റെ ഭാഗത്ത് നിന്ന് ഈ അട്ടിമറിയിൽ ലഭിക്കുന്നത്. വിദ്യാർത്ഥികളോട് ഇടത് സിൻഡിക്കേറ്റ് കാണിക്കുന്ന പരസ്യമായ ജനാധിപത്യ വിരുദ്ധതയാണിത് എന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി യൂണിവേഴ്സിറ്റിക്ക് കീഴിൽ സോൺ മത്സരങ്ങളോ വിദ്യാർത്ഥി സംഘാടനങ്ങളോ യൂണിയൻ ഇലക്ഷനുകളോ നടക്കാത്തത് കൊണ്ട് തന്നെ വിദ്യാർത്ഥികളിൽ നിന്ന് പിരിഞ്ഞ് കിട്ടിയ കോടി കണക്കിന് രൂപയാണ് യൂണിവേഴ്സിറ്റിയിൽ കെട്ടികിടക്കുന്നതെന്നും യൂണിയൻ ഇലക്ഷൻ നീട്ടികൊണ്ടുപോയി ഒരു അഴിമതിക്കുള്ള വഴി തുറക്കുകയാണ് ഇടത് സിൻഡിക്കേറ്റെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു. കഴിഞ്ഞ…