ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 9, വ്യാഴം)

ചിങ്ങം: അൽപം ബുദ്ധിമുട്ടുകൾ ഉള്ള ഒരു ദിവസമാണ് ഇന്ന്. സുഖസൗകര്യങ്ങൾ ഇന്ന് അനുഭവിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഉത്കണ്ഠയും കുറഞ്ഞ ഉത്പാദനക്ഷമതയും അനുഭവപ്പെടുന്നതിനാൽ നിരാശരാകരുത്. കന്നി: നിങ്ങളുടെ സൌമ്യതയുള്ള സമീപനവും സംസാരവും കാരണം മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ശാരീരികമായും മാനസികമായും ഇന്ന് നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇൻറർവ്യൂവിൽ നിന്ന്. പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ് എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന് നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. ബിസിനസിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. എന്നാൽ ഇത് മറ്റുള്ളവർക്ക് അസൂയ തോന്നാൻ കാരണമാകും. അത്തരം കാര്യങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും എന്ന് എപ്പോഴും ഓർക്കുക. ധനു: ചില പ്രധാന ചർച്ചകൾ ഇന്ന് നടന്നേക്കും. പങ്കാളിയുമായി എല്ലാ…

ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച

ഓർലാണ്ടോ (ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു. ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്. ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്. സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് ) ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ) പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL…

ജവാനും മുല്ലപ്പൂവും റിലീസ് തീയതി പ്രഖ്യാപിച്ചു

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേത്തും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും. നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുരേഷ് കൃഷ്ണനാണ്. ജയശ്രീയുടെ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും അഭിനയിക്കുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബി കെ…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറോൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ 73-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറോൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ 73-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. കൊമ്പങ്കേരി ലൈറ്റ് റ്റു ലൈഫ് ഓൾഡേജ് ഹോമിൽ നടന്ന ചടങ്ങിൽ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അധ്യക്ഷത വഹിച്ചു. യാക്കോബ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. റവ.ഫാദർ ബിജു പി.തോമസ് ,ട്രസ്റ്റി അംഗങ്ങളായ ഡോ.ജോൺസൺ വി.ഇടിക്കുള, അജോയി.കെ.വർഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കേക്ക് മുറിച്ച് ജന്മദിനാ മാഘോഷിച്ചു. സ്നേനേഹവിരുന്നും സംഘടിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി, നിരവധി റസിഡൻഷ്യൽ സ്കൂൾസ് ഉൾപെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ജീവകാരുണ്യ – ആതുരസേവന പ്രസ്ഥാനങ്ങളുടെ അമരക്കാരനായ മെത്രാപോലീത്ത ഇംഗ്ലീഷിലും…

ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി അമ്മയാകാൻ കാത്തിരിക്കുന്ന നടി ഷംന കാസിം

നടി ഷംന കാസിം തന്റെ ഏഴാം മാസത്തെ ഗർഭത്തിൻറെ ബേബി ഷവർ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. എന്നാൽ, നടിയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് നടി ഗർഭിണിയായോ, വിവാഹം കഴിഞ്ഞ് അധികനാളായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. അതിന് മറുപടിയായി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേബി ഷവർ ആശംസിച്ച ആരാധകർക്ക് നടി നന്ദി പറഞ്ഞു. കൂടാതെ ചോദിക്കുന്ന പല ചോദ്യങ്ങളും താന്‍ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്… ഷം‌ന പറായുന്നു. നടിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്നാൽ, ഏഴാം മാസത്തിൽ നടത്തേണ്ട ബേബി ഷവർ ഇപ്പോൾ നടത്തിയത് ജനങ്ങളിൽ സംശയം ഉയർത്തുന്നുണ്ട്. ജൂൺ 12ന് നിക്കാഹ് പൂർത്തിയായെന്നും പിന്നീട് ചിലർ…

ഷുക്കൂര്‍ വക്കീലിന്റെ ‘രണ്ടാം വിവാഹം’: സ്വത്തുക്കള്‍ സഹോദരര്‍ക്ക് പങ്കിടാതിരിക്കാനുള്ള തന്ത്രമാണെന്ന് ഫത്വ കൗൺസിൽ

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ പുനർവിവാഹം ചെയ്ത ഷുക്കൂർ വക്കീലിനെതിരെ ഫത്വ കൗൺസിൽ പ്രസ്താവനയിറക്കി. ഷുക്കൂർ വക്കീലിന്റെ വിവാഹ രജിസ്‌ട്രേഷൻ ഒരു തന്ത്രമാണെന്ന് ആരോപിച്ച് സമസ്തയുടെ കീഴിലുള്ള ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി ഫത്വ കൗൺസിൽ പ്രസ്താവനയിറക്കി. തന്റെ മരണശേഷം തന്റെ സമ്പാദ്യം മുഴുവൻ തന്റെ മൂന്ന് പെൺമക്കൾക്ക് നൽകാനാണ് അഭിഭാഷകന്റെ നാടകമെന്ന് ഫത്വ കൗൺസിൽ ആരോപിച്ചു. മതപരമായ ആചാരപ്രകാരം വിവാഹം കഴിച്ചിട്ടും ഇസ്ലാം മതവിശ്വാസിയാണെന്ന് അവകാശപ്പെടുന്ന ഇയാൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്‌ലാമിക അനന്തരാവകാശ നിയമമനുസരിച്ച്, മരിച്ചുപോയ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗമേ പെൺമക്കൾക്ക് ലഭിക്കൂ. ബാക്കിയുള്ളത് പിതാവിന്റെ സഹോദരങ്ങൾക്കും സഹോദരിമാർക്കും വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിന്റെ ഒരംശം പോലും സഹോദരങ്ങൾക്ക് നൽകാതിരിക്കാനും വിവാഹം രജിസ്റ്റർ ചെയ്യാൻ ഷുക്കൂർ നിർബന്ധിതനാകുന്നു. മതനിയമങ്ങൾ…

കെ‌എസ്‌ആര്‍‌ടി‌സിയില്‍ തവണകളായി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍; സ്വീകാര്യമല്ലെന്ന് തൊഴിലാളികള്‍; പ്രതിസന്ധി രൂക്ഷമാകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം തവണകളായി നൽകുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഇക്കാര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിളിച്ച യോഗത്തിൽ തൊഴിലാളി സംഘടനകൾ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ പ്രതിസന്ധി രൂക്ഷമായി. തീരുമാനം അംഗീകരിക്കില്ലെന്ന് ബിഎംഎസ്, ടിഡിഎസ് സംഘടനകൾ വ്യക്തമാക്കി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ തൊഴിലാളികൾ വീണ്ടും സമരത്തിനിറങ്ങുമെന്ന് വ്യക്തമായി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരത്തിന് നോട്ടീസ് നൽകിയതെന്ന് കെഎസ്ആർടി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ജി.കെ.അജിത്ത് വ്യക്തമാക്കി. സമര തീയതി ഞായറാഴ്ച പ്രഖ്യാപിക്കും. കോര്‍പ്പറേഷന് വരുമാനം ഉറപ്പാക്കിയിട്ടും ശമ്പളം നല്‍കുന്നില്ലെന്നും യൂണിയന്‍ ആരോപിച്ചു. ജീവനക്കാരുടെ പെന്‍ഷന്റെ കാര്യത്തിലും യൂണിയന്‍ ആവശ്യങ്ങള്‍ അംഗീകരിക്കണം. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ അടുക്കള ചര്‍ച്ചകള്‍ നടത്തുന്നത് തന്നെ ശരിയായ രീതിയല്ലെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. അംഗീകൃത യൂണിയനുകളെ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിക്കുന്നത് ശരിയല്ലെന്നും അങ്ങനെ വിളിച്ചാല്‍ ഇനിമുതല്‍ സഹകരിക്കില്ലെന്നും…

വനിതാ ദിനം 2023: 25 വർഷത്തിനിടെ ആദ്യമായി 1,296 സ്ത്രീകൾ കൊളംബിയയുടെ സൈന്യത്തിൽ ചേർന്നു

ബൊഗോട്ട : 25 വർഷത്തിന് ശേഷം കൊളംബിയ ഈ വർഷം സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനത്തിന്റെ വാതിലുകൾ തുറന്നു. ഈ വർഷം ഫെബ്രുവരിയിൽ ആകെ 1,296 സ്ത്രീകളാണ് കൊളംബിയയുടെ സൈന്യത്തിൽ ചേർന്നത് 20 വർഷത്തിലേറെയായി കൊളംബിയയിലെ ആദ്യത്തെ വനിതാ നിർബന്ധിത സ്ത്രീകളിൽ ഒരാളായ സുൽമ സ്റ്റെഫാനിയ പെരസ് തലസ്ഥാനത്തെ ഒരു സൈനിക താവളത്തിൽ തന്റെ ആദ്യ ആഴ്ച പരിശീലനത്തെക്കുറിച്ച് ചർച്ച ചെയ്തു. “ഞങ്ങൾ സഹിക്കേണ്ട ശാരീരിക വ്യായാമങ്ങൾ പുരുഷന്മാരുടേതിന് തുല്യമാണ്,” അവർ പറഞ്ഞു. “സ്ത്രീകളായതുകൊണ്ട് ഞങ്ങളുടെ കഴിവ് കുറയ്ക്കുന്നില്ല.” വാസ്തവത്തിൽ, പുരുഷന്മാർക്ക് ഉണ്ടാകാനിടയില്ലാത്ത നിരവധി കഴിവുകളും ശക്തികളും ഞങ്ങള്‍ക്കുണ്ട്.” ഫെബ്രുവരിയിൽ കൊളംബിയയുടെ സൈന്യത്തിൽ ചേർന്ന 1,296 സ്ത്രീകളിൽ ഒരാളാണ് പെരസ്, രാജ്യത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് സായുധ സേനയില്‍ സേവനമനുഷ്ഠിക്കാൻ അനുമതി ലഭിച്ചു. 18 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ കൊളംബിയയിൽ…

ക്രൈസ്തവ ന്യൂനപക്ഷ പഠനറിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 2020 നവംബര്‍ 5ന് നിയമിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് കാലതാമസം ഒഴിവാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് വ്യക്തതവരുത്തി 2021 ഫെബ്രുവരി 9ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് 2021 ഫെബ്രുവരി 9 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പക്ഷേ ഇതിനോടകം 2 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജെ.ബി.കോശി കമ്മീഷന്‍ പഠനറിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാത്തത് ഖേദകരമാണ്. കേരളത്തിലെ…

ഉമ്പായിയെപോലെ മറ്റൊരു സംഗീത പ്രതിഭയെ തനിക്കറിയില്ല: കെമാൽ പാഷ

‘അറബിക്കടലിൻറെ ഗസൽ നിലാവ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. കൊച്ചി: കലയിലൂടെ തൻറെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ. എഴുത്തുകാരൻ വി. ആർ. രാജമോഹൻറെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ‘അറബിക്കടലിൻറെ ഗസൽ നിലാവ്’ എന്ന ഉമ്പായിയെകുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണിൽ ക്ലാപ്പ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ഈണം പകർന്ന്, സ്വന്തമായി പാടി, ഓരോ ഗാനത്തിലൂടെയും മനുഷ്യമനസുകളെ അലയടിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്ത്, ഇന്ത്യയിലെ മുൻനിര ഗസൽ സംഗീതജ്ഞർക്കിടയിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ഉമ്പായി. ഒരു അന്യഭാഷയിലെ സംഗീതശാഖയെ മറ്റൊരു ദേശത്തേക്ക്, ഭാഷയിലേക്ക് പറിച്ചു നടുകയും അതിനെ, സ്വപ്രയത്നത്താൽ ജനകീയമാക്കുകയും ചെയ്ത മറ്റൊരു പ്രതിഭയെ തനിക്കറിയില്ലെന്നും കർണ്ണാട്ടിക്- ഹിന്ദുസ്ഥാനി സംഗീതങ്ങളേക്കാൾ തനിക്കു താല്പര്യം ഉമ്പായിയുടെ ഗസലുകളാണെന്നും കെമാൽ പാഷ തുടർന്നു പറഞ്ഞു. കവിയും വിവർത്തകനുമായ…