സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…
Month: March 2023
പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
പാർക്ക് ഹിൽ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മാർച്ച് 5 ഞായറാഴ്ച പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനെ കുറിച്ച് മികച്ച ആമുഖം നൽകുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) പരിചയപ്പെടുത്തി. സജി എം. പോത്തൻ കോൺഫറൻസിന്റെ പൊതു വിവരങ്ങൾ നൽകി. മാത്യു ജോഷ്വ കോൺഫറൻസ് റെജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും സ്പോൺസർഷിപ്പിനുള്ള അവസരങ്ങളെ കുറിച്ചും ബിജോ തോമസ് വിശദാംശങ്ങൾ നൽകി. ജൂലൈ 12…
സ്വർണക്കടത്ത് കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സ്വപ്ന
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. വിജയ് പിള്ള എന്ന ഇടനിലക്കാരൻ മുഖേന സ്വർണക്കടത്ത് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു. എം.വി.ഗോവിന്ദന്റെ അറിവോടെ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും കേസിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ തെളിവുകളും കൈമാറാൻ ആവശ്യപ്പെട്ടതായും പറാഞ്ഞു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പേര് പറഞ്ഞ് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര വകുപ്പിന് പരാതി നൽകി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ…
മാലിന്യക്കൂമ്പാരമായി കൊച്ചി നഗരം: പാതയോരങ്ങളിൽ നിറയെ ഇറച്ചിമാലിന്യം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുക നിറഞ്ഞതോടെ കൊച്ചി നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. കോർപറേഷനിലെ 74 ഡിവിഷനുകളിലും മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. റോഡുകളുടെ വശങ്ങളില്‍ മാലിന്യക്കൂമ്പാരമാണ്. പലതും പുഴുവരിച്ച നിലയിലുമാണ്.കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ അതിരൂക്ഷമാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിന: റസാഖ് പാലേരി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിനയാണെന്നും ഇതിൽ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഒമ്പത് ദിവസമായി കൊച്ചി നഗര നിവാസികൾ മാലിന്യം നിറഞ്ഞ വിഷപ്പുക ശ്വസിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. ജനങ്ങളുടെ അവകാശമോ ആരോഗ്യമോ പരിസ്ഥിതി പരിപാലനമോ വികസനമോ ഒന്നുമല്ല സർക്കാരിന്റെ ലക്ഷ്യംമെന്നും സിപിഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും സംസ്ഥാനം പങ്ക് വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്നും തീപിടുത്തമുണ്ടായതുമുതൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നും ബ്രഹ്മപുരം പ്ലാൻറ് സന്ദർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, മിർസാദ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, ട്രഷറർ സദീഖ്…
ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജനം: ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്
കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് എറണാകുളം ജില്ലയുടെ പുതിയ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ദീർഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, എംഎൽഎ പി വി ശ്രീനിജിൻ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അഗ്നിശമനസേന, കോർപറേഷൻ, പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കി ദീർഘകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നും കലക്ടർ പറഞ്ഞു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പ്രവർത്തനം ഊർജിതമാക്കാനും ബ്രഹ്മപുരത്ത് എത്തിച്ച എല്ലാ എക്‌സ്‌കവേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച്…
കേരളം പൊള്ളുന്നു; എട്ട് ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം: വർഷാരംഭത്തിൽ തന്നെ കേരളം ചുട്ടുപൊള്ളുകയാണ്. എട്ട് ജില്ലകളിൽ ചൂട് പരിധി വിട്ടതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഹീറ്റ് ഇൻഡക്‌സ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരമാണ് ഏറ്റവും ചൂടിനെ പ്രതിരോധിക്കുന്നത്. ഇതാദ്യമായാണ് ദുരന്തനിവാരണ വകുപ്പ് ചൂട് സൂചിക പുറത്തിറക്കുന്നത്. അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം എന്നിവയുടെ സംയോജനത്താൽ ഉണ്ടാകുന്ന താപത്തിന്റെ അളവാണ് ഹീറ്റ് ഇൻഡക്സ്. പല വികസിത രാജ്യങ്ങളും ചൂട് എത്രയാണെന്ന് സൂചിപ്പിക്കാൻ ഒരു ചൂട് സൂചിക കൊണ്ടുവരുന്നു (താപനില പോലെ തോന്നുന്നു). തീരദേശ സംസ്ഥാനമായതിനാൽ കേരളത്തിൽ പൊതുവെ ഈർപ്പം കൂടുതലാണ്. ദിവസേന അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. കേരളത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഗുരുതരമല്ലാത്ത താപനിലയായി കണക്കാക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ താപസൂചിക…
UST Celebrates International Women’s Day at Thiruvananthapuram campus
Thiruvananthapuram: UST, a leading digital transformation solutions company, celebrated Women’s Day on March 8 with a series of programmes at its Thiruvananthapuram campus. The event focused on the United Nations’ Women’s Day theme of the theme “DigitALL: Innovation and technology for gender equality” #Transforming Lives – Across Generations – Powered by Technology. The celebrations on March 8 began with a dance and lamp lighting by the special guests Nagaraju Chakilam IPS, IGP and Commissioner of Police, Thiruvananthapuram City, and Dr. Pattathil Dhanya Menon – Cyber Crime investigator /Director, Avanzo Cyber…
യു എസ് ടി തിരുവനന്തപുരം ക്യാംപസിൽ വനിതാ ദിനം ആഘോഷിച്ചു
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി മാർച്ച് 8ന് തങ്ങളുടെ തിരുവനന്തപുരം കാമ്പസിൽ നിരവധി പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭയുടെ വനിതാ ദിന പ്രമേയത്തെ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. വിശിഷ്ടാതിഥികളായി എത്തിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഐജിപിയുമായ നാഗരാജു ചക്കിലം ഐപിഎസ്, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററും അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ ഡോ. പാട്ടത്തിൽ ധന്യ മേനോൻ എന്നിവരും യു എസ് ടിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ദീപം തെളിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. നഗരത്തിൽ സമീപകാലത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ച സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ചക്കിലം, പോലീസും സൈബർ വകുപ്പും ഏർപ്പെടുത്തിയ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞു. സ്ത്രീകൾ ജീവിതത്തിൽ സ്വയം നിലകൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ധന്യ മേനോൻ…
വനിതാ ഡ്രൈവർമാരെ നിയമിക്കുന്നതിന് സൗദി സര്‍ക്കാരിന്റെ അനുമതി; 12 പുതിയ തൊഴിലുകൾ ചേർത്തു
റിയാദ് : ഗാർഹിക തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള റിക്രൂട്ട്‌മെന്റിന് അനുവദിച്ചിരിക്കുന്ന പുതിയ തൊഴിലുകളുടെ ഭാഗമായി വനിതാ ഡ്രൈവർമാരെ നിയമിക്കുന്നതിന് സൗദി അറേബ്യ (കെഎസ്‌എ) അനുമതി നൽകി. മ്യൂസൻഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെന്റിനായി ലഭ്യമായ 13 പുതിയ തൊഴിലുകളിൽ ഗാർഹിക തൊഴിൽ സേവനങ്ങളെ നിയമിക്കുന്നതിന് കിംഗ്ഡത്തിന്റെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) അംഗീകാരം നൽകി. ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ മുസാനെഡ് വഴി പുതിയ ജോലികൾ റിക്രൂട്ട് ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ലഭ്യമായ പുതിയ തൊഴിലുകളിൽ ഡ്രൈവർ, പേഴ്സണൽ കെയർ വർക്കർ, ഹോം ടൈലർ, ഹോം മാനേജർ, പ്രൈവറ്റ് ട്യൂട്ടർ, ഹോം ഫാർമർ എന്നിവ ഉൾപ്പെടുന്നു. 13 പുതിയ തൊഴിലുകൾ ഇവയാണ്: പേഴ്സണൽ…
