കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തലവടി: കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ…

SIDCO posts record; registers Rs 48 lakh operating profit for the first time in 15 years

SIDCO has also achieved its highest turnover of Rs 226 crore in seven years. Thiruvananthapuram: Kerala SIDCO, a public sector corporation functioning under the state government, has posted record operating profit figures for the financial year 2022-23. The feat comes as significant as the public sector corporation has registered an operating profit of Rs. 48 lakh, for the first time in the past 15 years. SIDCO has also successfully achieved a seven-year high in terms of turnover, at Rs 226 crore. According to Sri. Santhosh Koshy Thomas, Managing Director of KINFRA,…

കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന 550 ൽ അധികം ആളുകൾ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, റഫീഖ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദവി റമദാന്‍ സന്ദേശം നല്‍കി. എബ്രഹാം ജോൺ, കൊല്ലോത്ത് ഗോപിനാഥ്മേനോൻ, ബിനോജ് മാത്യു, ബിനു മണ്ണിൽ, കെ.ടി സലിം, നൈന, ബഷീർ അമ്പലായി, ചന്ദ്രബോസ്, സുബൈർ കണ്ണൂർ, നൗഷാദ് മഞ്ഞപ്പാറ, അനീസ്, സൽമാൻ, ഷാജി മൂതല, നജീബ് കടലായി, ഷിബു പത്തനംതിട്ട, കെ. ആർ നായർ, പ്രവീൺ നായർ, അൻവർ നിലമ്പൂർ, ഹരീഷ് നായർ, നിസാർ,…

ചേരിയം മല ഭൂസമരത്തിൽ പങ്കെടുത്തവരെ കോടതി വെറുതെ വിട്ടു

മലപ്പുറം: മങ്കട ചേരിയത്ത് നടന്ന ഭൂസമരത്തിന് നേതൃത്വം നൽകിയ ർക്കെതിരെ പോലീസ് നൽകിയ കേസ് കോടതി അവസാനിച്ചു. പോലീസ് പ്രതി ചേർത്ത മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. ഭൂരഹിതർക്ക് വേണ്ടി വെൽഫെർ പാർട്ടി നടത്തിയ നിർണായക സമരമായിരുന്നു ചേരിയം മല ഭൂസമരം. മങ്കട ചേരിയത്ത് കുമാരഗിരി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയിരത്തോളം ഏക്കർ ഭൂമി സർക്കാർ അളന്നുതിട്ടപ്പെടുത്തി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നീണ്ട 8 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് സമരപോരാളികളെ കോടതി കുറ്റവിമുക്തമാക്കിയത് .ഭൂരഹിതർ ഉൾപ്പെടെ സമാധാനപരമായി സ്ത്രീകളും കുട്ടികളും വെൽഫെയർ പാർട്ടി പ്രവർത്തകരും പങ്കെടുത്ത് നടത്തിയ സമരത്തിന് നേരെ പോലീസ് അതിക്രൂരമായി അന്ന് ആക്രമം അഴിച്ച് വിട്ടിരുന്നു. പോലീസ് അതിക്രമത്തിൽ അന്ന് സ്ത്രീകളും കുട്ടികൾക്കും പാർട്ടി ജില്ലാ നേതാക്കുമെല്ലാം സാരമായ പരിക്കു പറ്റി. അന്ന് 21 പേർക്കെതിരെ…

ചരിത്ര നേട്ടവുമായി സിഡ്കോ; 15 വർഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാനും സിഡ്‌കോയ്ക്ക് സാധിച്ചു തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ കാലയളവിൽ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്‌കോയ്ക്ക് സാധിച്ചിരിക്കുകയായാണ്. വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന കിൻഫ്ര മാനേജിങ് ഡയറക്ടർ കൂടിയായ ശ്രീ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 2 ഞായര്‍)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസമായി ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങള്‍ ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക്‌ ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെ പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയകകാര്യങ്ങള്‍ക്ക്‌ പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്‌. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. തുലാം: ഇന്ന്‌ നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങള്‍ ആസ്വദിക്കണം. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ വിവിധ ഓപ്ഷനുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തില്‍ എത്തിയേക്കാം.…

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യാനാ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ എന്‍ജിനീയറിംഗ് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ (AAEIO) ഇന്ത്യന്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീന്‍ ഡോ. അരവിന്ദ് രമണ്‍ ഉദ്ഘാടനം ചെയ്തു. സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും, ഐ.ഐ.ടി ഹൈദരാബാദ് മുന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് ഛോബേയാണ് ഈ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ്. എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍, എ.എ.ഇ.ഐ.ഒ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരെ സ്വാഗതം ചെയ്യുകയും, സംഘടനയുടെ ലക്ഷ്യങ്ങളും പദ്ധതികളും വിവരിക്കുകയും, പെര്‍ഡ്യൂ മെക്കാനിക്കല്‍ എന്‍ജിനീയറും, എംബിഎ ഗ്രാജ്വേറ്റുമായ തനിക്ക് ഇതൊരു ‘ഡ്രീം കം ട്രൂ’ അവസരമാണെന്ന് തന്റെ പ്രസംഗത്തില്‍ പറയുകയും ചെയ്തു. ഷിക്കാഗോയിലുള്ള നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ എന്നിവ കൂടാതെ ഇത് സംഘടനയുടെ…

ഗിൽബെർട് ഗ്ലോബൽ വില്ലജ് ഫെസ്റ്റിവൽ ഇന്ത്യൻ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി

ഫീനിക്സ്: ഗിൽബെർട് സിറ്റി സംഘടിപ്പിച്ച ഗിൽബെർട് ഗ്ലോബൽ വില്ലജ് ഫെസ്റ്റിവൽ കേരളത്തിന്റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. ആരിസോണയിലെ പ്രമുഖ പ്രവാസി സംഘടനകളായ കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ. എച്.എ) യും അയ്യപ്പ സമാജ് അരിസോണയും ചേർന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്റ്റാൾ സജ്ജീകരിച്ചത്. ഗിൽബെർട് സിവിക് സെന്റര് മൈതാനത്തുവച്ച്‌ ശനിയാഴ്ച ഏപ്രിൽ ഒന്നാം തീയതിയാണ് ഈ മെഗാമേള നടന്നത്. നിരവധി രാജ്യങ്ങളെ പ്രതിനിദാനം ചെയ്തുകൊണ്ടുള്ള സ്റ്റാളുകളും, ഭക്ഷ്യ വസ്തുക്കളും, വൈവിധ്യങ്ങളായ കലാരൂപങ്ങളും അരങ്ങേറിയപ്പോൾ കാണികൾക്ക് അത് കൗതുകമുണർത്തുന്ന കാഴ്ചയായിമാറി . ഗിൽബെർട് ഫെസ്റ്റിവലിൽ ഇന്ത്യയുടെ പ്രാതിനിധ്യമായി കെ.എച്.എ. യെ തെരഞ്ഞെടുത്ത നാൾമുതൽ സംഘടനയുടെ പ്രവർത്തകരായ കിരൺ മോഹൻ, ദിലീപ് പിള്ള , അനിത പ്രസീദ് , മഞ്ജു രാജേഷ് എന്നിവർ സ്റ്റാളിന്റെ മികച്ചരീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അതാന്ത പരിശ്രമത്തിലായിരുന്നു. കേരളത്തിന്റെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന നിലവിളക്ക്,…

ഇന്ന് ബിഷപ് ഡോ. മാർ ഫിലിക്സിനോസ് ഹോശാന ഞായർ ശുശ്രുഷകൾക്ക് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ നേതൃത്വം നൽകും.

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് ഇന്ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ഹോശാന ഞായർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ഹോശാന ഞായർ ഇന്ന് ലോകമെങ്ങും ക്രൈസ്തവർ ആചരിക്കുന്നതോടൊപ്പം വിശുദ്ധവാര ശുശ്രുഷകൾക്ക് ഇന്നു മുതൽ എല്ലാ ദേവാലയങ്ങളിലും തുടക്കം കുറിക്കുകയാണ്. ഇന്ന് രാവിലെ 8.30 ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ആരംഭിക്കുന്ന ഹോശാന പെരുന്നാൾ ശുശ്രുഷകൾക്ക് ശേഷം ആദ്യമായി കുർബ്ബാന കൈകൊള്ളുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുർബ്ബാന ശുശ്രുഷയും ഉണ്ടായിരിക്കും എന്ന് ഇടവക വികാരി റവ. തോമസ് മാത്യു. പി അറിയിച്ചു. ബിഷപ് ഡോ. മാർ ഫിലിക്സിനോസ് മാർച്ച്‌ 26 ഞായറാഴ്ച ഡാളസ് സെന്റ്. പോൾസ് ഇടവകയിലും,മാർച്ച്‌ 31 വെള്ളിയാഴ്ച മെക്സികോ രാജ്യത്ത് സഭ…

2 വയസ്സുകാരനെ ചീങ്കണ്ണിയുടെ വായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ കാണാതായ 2 വയസ്സുകാരന്‍ ചീങ്കണ്ണിയുടെ വായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ നടത്തിയവരിൽ നായ്ക്കൾ, ഡ്രോൺ, ഫെഡറൽ, സ്റ്റേറ്റ് ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവ ഉൾപ്പെടുന്നു. ആംബർ അലർട്ടും നൽകിയിരുന്നു. കുട്ടിയുടെ അമ്മയെ ഈ ആഴ്ച ആദ്യം കുടുംബത്തിന്റെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു ചീങ്കണ്ണിയുടെ വായിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെയ്ലന്‍ മോസ്ലി(2) ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം ഒരു വിനോദ സ്ഥലത്ത് അലിഗേറ്ററിന്റെ വായില്‍ കണ്ടെത്തിയതായി സെന്റ് പീറ്റേഴ്സ്ബര്‍ഗ് പോലീസ് മേധാവി ആന്റണി ഹോളോവേ വെള്ളിയാഴ്ച വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡെല്‍ ഹോംസ് പാര്‍ക്കിന് ചുറ്റുമുള്ള പ്രദേശത്ത് ഡിറ്റക്ടീവുകള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അവര്‍ വായില്‍ ഒരു…