മണിപ്പൂരിൽ നടക്കുന്നത് സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ റിയൽ സ്റ്റോറി: ഹമീദ് വാണിയമ്പലം

മലപ്പുറം : സംഘ്പരിവാർ ആധിപത്യത്തിൽ ഇന്ത്യയിൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ്‌ ഹമീദ് വാണിമ്പലം പറഞ്ഞു. തിരൂർ കൂട്ടായിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് BJP വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഭീകരമാണ്. കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്ലിങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ആദിവാസി-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. 2002 ലെ ഗുജറാത്ത് , 2008 ലെ കന്ധമാൽ വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. മതേതര പാർട്ടികൾ ഐക്യപ്പെടുക…

BALAM Dance Theatre to Debut Sequel ‘Return to Garden of Love in Miniature’ at Gotham Early Music Scene’s Midtown Concerts

New York –Balinese and Baroque vibrant court theatre traditions come to life in BALAM Dance Theatre’s (BALAM) Return to the Garden of Love in Miniature.  This sequel to the company’s well-received debut of Garden of Love in Miniature in 2022 features live Baroque music, song, dance, and an original script.   The imaginative program will be presented both live and virtually by Midtown Concerts, a project of Gotham Early Music Scene, at St. Malachy’s, located at 239 West 49th Street, New York, New York on Thursday, May 25 from 1:15 p.m. to 1:55 p.m. EST.             The event is open to the public…

ഹാസ്യ സാമ്രാട്ടുകളെ ഓർക്കുമ്പോൾ: ഇന്നസെന്റ്, മാമുക്കോയ അനുസ്മരണം നടത്തി

ദോഹ: മലയാള സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച അനുഗൃഹീത കലാകാരൻമാരായ വിടപറഞ്ഞുപോയ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ അനുസ്മരിച്ചു കൊണ്ട് കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി കലാ വിഭാഗം ഹാസ്യ സാമ്രാട്ടുകളെ ഓർക്കുമ്പോൾ എന്ന പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻമാരാണെന്നും, ജീവിത പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും നിലപാടുകൾ അത് തുറന്ന് പറയാനുള്ളതാണെന്നും മലയാളികളെ പഠിപ്പിക്കുകയും ചെയ്ത മഹാരഥൻമാരാണ് ഇന്നസെന്റും മാമുക്കോയയും എന്നും അനുസ്മരിച്ചു. കൾച്ചറൽ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ് , അനീസ് റഹ്‌മാൻ മാള, എന്നിവർ സംസാരിച്ചു. ഖത്തറിലെ കലാകാരൻമാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വ്യത്യസ്ത കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു.…

Deputy Speaker of Kerala inaugurates Carestream’s Flagship Digital Mobile System at Lifeline Hospital, Adoor

Kochi: Shri Chittayam Gopakumar, Deputy Speaker of Kerala, inaugurated Carestream’s state-of-the-art Mobile Digital Imaging System at Lifeline Hospital in Adoor. The Lifeline Hospital is one of the most trusted names in the health care domain in the Central Travancore. It was established by Dr. S. Pappachan, renowned Obstetrician, Gynaecologist and Infertility Specialist. The success and enduring growth of this 300 bed Hospital attributes to the commitment towards achieving the needs of community at large. The newly installed DRX-Revolution Digital Mobile System at Lifeline hospital is a well thought initiative by Carestream…

ചലച്ചിത്ര രംഗത്തെ ലഹരി ഉപയോഗം; അടിയന്തിര നടപഠി വേണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം:ചലച്ചിത്ര രംഗത്തെ വ്യാപക ലഹരി ഉപയോഗത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി, കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തില്‍, പ്രതേകിച്ച്‌ യുവതീ-യുവാക്കളില്‍ ലഹരി ഉപയോഗം അപകടകരമാംവിധം സ്വാധീനം ചെലുത്തിയിരിക്കുകയാണ്‌. ചലച്ചിത്ര കലാകാരന്മാരുടെ ലഹരി ഉപയോഗം, ലഹരിയെഗ്ലാമറൈസ്‌ ചെയ്യുന്നതിനും അതുവഴി യുവതയെ കൂടുതലായി ലഹരിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും അക്കാര്യം അധികൃതരെ അറിയിക്കാനും ചലച്ചിത്ര സംഘടനകള്‍ സ്വയം തയ്യാറാകണം. ലഹരിക്കെതിരേ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണമെന്നും, അല്ലാത്ത പക്ഷം ഈ സാമൂഹ്യ തിന്മയ്ക്ക്‌ സാംസ്ക്കാരിക കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും ആനന്ദകുമാര്‍ മുന്നറിയിപ്പ്‌ നല്‍കി.  

“അരികൊമ്പൻ” ശക്തനായ കാട്ടാനയുടെ കഥ സിനിമയാകുന്നു

നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോൾ മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുന്നു. എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ…

സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍; മനു ഡാനിക്കു തകർപ്പൻ വിജയം

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം. മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ് പ്രഥമ മത്സരത്തിൽ മനു ഡാനി പരാജയപ്പെടുത്തിയത്. ഏർലി വോട്ടിങ് ഫലങ്ങൾ പുറത്തുവന്നതോടെ മനു വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.വൈകി ലഭിച്ച റിപ്പോർട്ടനുസരിച്ചു ആകപൊൾ ചെയ്‌ത 1542 ൽ 874 മനു നേടിയപ്പോൾ സാറക് 668 വോട്ടുകളാണ് ലഭിച്ചത് സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. മനുവിന്റെ വിജയം ഉറപ്പിക്കുന്നതിനു മലയാളികളും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും സജീവമായി രംഗത്തിറങ്ങിയിയിരുന്നു. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മനുവിന്റെ വിജയം ശക്തി പകരും. സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ്…

“എല്ലാ വെള്ളക്കാരനും മരിക്കണം..”: ഡാളസില്‍ 9 പേരെ കൊലപ്പെടുത്തിയ തോക്കുധാരി

ഡാളസ് (ടെക്സാസ്): ടെക്‌സാസിൽ വീണ്ടും വെടിവെപ്പ്. ഈ കൂട്ട വെടിവെയ്പില്‍ 9 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 7 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ ഒരു അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. അലൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം അനുസരിച്ച് ഉച്ചകഴിഞ്ഞ് 3:30 ഓടെ ഒരു അജ്ഞാതൻ പെട്ടെന്ന് വന്ന് വെടിയുതിർക്കാൻ തുടങ്ങി. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ വെടിവെപ്പിന് ഇരയായി. എന്നാൽ, അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്, രണ്ടാമത്തെ അക്രമിക്കായി തിരച്ചിൽ തുടരുകയാണ്. കൂട്ട വെടിവയ്‌പ്പിൽ കറുത്ത കൊലയാളികൾ തങ്ങളുടെ വെള്ളക്കാരായ ഇരകളെ തിരഞ്ഞുപിടിച്ചാണ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. “എല്ലാ വെള്ളക്കാരും മരിക്കണം” എന്നും കൊലയാളി ആക്രോശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അതിൽ അക്രമി കാറിൽ നിന്ന് ഇറങ്ങി മാളിലേക്ക് കടന്ന്…

സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പ് : കെൻ മാത്യു റൺ ഓഫിൽ

ഹൂസ്റ്റൺ: ടെക്സസിൽ ഒരാഴ്‌ചയിലധികം നീണ്ടുനിന്ന ഏർലി വോട്ടിനു ശേഷം ശനിയാഴ്ച നടന്ന വോട്ടിങ്ങിൽ കെൻ മാത്യു റൺ ഓഫിൽ എത്തി. മൊത്തം പോൽ ചെയ്ത 1230 വോട്ടുകളിൽ നിലവിലെ മേയർ സെസിൽ വില്ലിസ് 513 വോട്ടുകൾ നേടിയപ്പോൾ കെൻ മാത്യു 322 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇരുവർക്കും പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതാണ് മത്സരം റൺ ഓഫിലേക്ക് മാറിയത്..ശക്തമായ മത്സരത്തിൽ 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്, മറ്റു സ്ഥാനാർത്ഥികളായ ഡോൺ ജോൺഡ് 197 വോട്ടുകളും വെൻ ഗേറ 198 വോട്ടുകളും നേടി. കെൻ മാത്യൂ നീണ്ട 17 വര്ഷം സിറ്റി കൌൺസിൽ മെമ്പർ, പ്രോടെം മേയർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റൺ ഓഫ് മത്സരത്തിൽ മേയറായി വിജയിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും മലയാളികളായ എല്ലാ വോട്ടര്മാരുടെയും പൂര്ണ പിന്തുണ വീണ്ടുമുണ്ടാകണമെന്നും എല്ലാവരുടെയും സഹായത്തിനു നന്ദി…

ചിക്കാഗോ പോലീസ് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു

ചിക്കാഗോ: ചിക്കാഗോ ആവലോൺ പാർക്കിലെ വസതിക്ക് പുറത്ത് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു.2023 മെയ് 6-ന് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം സൗത്ത് ബ്ലാക്ക്‌സ്റ്റോൺ അവന്യൂവിലെ 8100 ബ്ലോക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കാരിയായ ഏരിയാനക്കു പുലർച്ചെ 1:42നാണു വെടിയേറ്റതെന്നു ചിക്കാഗോ പോലീസും കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അറിയിച്ചു പുലർച്ചെ 2:02 ന് ബ്ലോക്കിൽ ഒരു ട്രാഫിക് ക്രാഷ് ഉണ്ടെന്ന് ഒരു ആപ്പിൾ വാച്ച് സൂചിപ്പിക്കുകയും റേഡിയോ ട്രാഫിക് അനുസരിച്ച് 911 എന്ന നമ്പറിൽ വിളിക്കുകയും ചെയ്തു. ഷൂട്ടിംഗ് 30 മിനിറ്റിനു ശേഷമാണ് പ്രെസ്റ്റൺ വെടിയേറ്റതായി ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. ഇവിടെ ഒരാൾക്ക് വെടിയേറ്റു ,“ഇതൊരു ഓഫ് ഡ്യൂട്ടി [പോലീസ് ഓഫീസർ] ആണ്. ആംബുലൻസ് എടുക്കുക.” ഉദ്യോഗസ്ഥൻ റേഡിയോയിലൂടെ പറയുന്നത് കേൾക്കമായിരുന്നു വെടിയേറ്റ പ്രെസ്റ്റനെ ഒരു പോലീസ് വാഹനത്തിൽ കയറ്റി…