കേന്ദ്ര കേരള സർക്കാരുകൾ പ്രവാസി പ്രശ്നങ്ങൾ ഏറ്റെടുക്കണം : റസാഖ് പാലേരി

ദോഹ : ഇന്ത്യ രാജ്യത്തിന്റെ വികസനത്തിൽ വിശേഷിച്ച് കേരള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ വലിയ സംഭാവനകൾ അർപ്പിച്ച വരാണ് പ്രവാസികൾ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും സാംസ്കാരിക വിനിമയത്തിലും പ്രവാസികൾക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കുന്ന അംബാസഡർമാരാണ് പ്രവാസികൾ. എന്നാൽ പ്രവാസികളെയും പ്രവാസി പ്രശ്നങ്ങളെയും വേണ്ടത്ര ഗൗരവത്തിൽ കാണാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. പ്രവാസി വോട്ടവകാശം എന്നത് ഇന്നും ഒരു സ്വപ്നമായി തന്നെ നിൽക്കുകയാണ്. കോടതി ഇടപെടലുകൾ ഉണ്ടായിട്ടുപോലും, സാങ്കേതികവിദ്യ വികസിച്ച ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിൽ മുന്നോട്ട് പോകാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. അടുത്തവർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന യാത്ര ടിക്കറ്റിന്റെ മറവിൽ പ്രവാസികൾ…

റസാഖ് പയമ്പ്രോട്ടിന്റെ മരണം; CPM ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

കൊണ്ടോട്ടി : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ വ്യവസായ നയങ്ങളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് റസാഖ് പയംബ്രോട്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഈ വസ്തുതകൾ മറച്ചുവെച്ച് സി.പിഎം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ അപഹാസ്യമാണ്. ഈ ഇരട്ടത്താപ്പ് സി.പി എം അവസാനിപ്പിക്കണമെന്നും, മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത്‌ കമ്മറ്റി പുളിക്കൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം സെക്രട്ടറി സമദ് ഒളവട്ടൂർ, ബന്ന മുതുവല്ലൂർ, റഷീദ് മുസ്‌ലിയാരങ്ങാടി, കരീം കാട്ടാളി, ജാബിർ കൊട്ടപ്പുറം, എന്നിവർ സംസാരിച്ചു. മാർച്ചിന് ഹമീദ്, ജംഷീർ കെ.കെ, മൊയിൻകുട്ടി കൊട്ടപ്പുറം, പി. ടി സിദ്ധീഖ്, പി.സി റഊഫ്, ആബിദ കരീം, സൽമത്ത്, തസ്‌നി, എന്നിവർ നേതൃത്വം…

വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു

തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…

ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചു; മധ്യപ്രദേശില്‍ സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ദാമോ (മധ്യപ്രദേശ്): ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ മധ്യപ്രദേശിലെ ദാമോയിലെ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ഒരു മാധ്യമത്തില്‍ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ സ്‌കൂളിന്റെ അംഗീകാരം ശിവരാജ് സർക്കാർ റദ്ദാക്കുകയായിരുന്നു. ദാമോയിലെ ഗംഗാ ജമുന ഹയർസെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂൾ അംഗീകാര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഇത് മാത്രമല്ല, ജോയിന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡിവിഷനും (സാഗർ) ഈ നടപടി സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈ സ്വകാര്യ സ്‌കൂളിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിക്കുന്ന സംഭവമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നഗരത്തിലാകെ സംഘർഷാവസ്ഥയുണ്ടായി. സ്‌കൂളിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ കലക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മധ്യപ്രദേശ് സ്‌കൂൾ…

കാനഡയിലെ മലയാളി പെന്തക്കോസ്തു സഭകൾ ചരിത്രത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ; കോവിഡ്  മഹാമാരിയുടെ നടുവിൽ കൂടെ ലോകം കടന്നുപോയപ്പോൾ, ദൈവം നൽകിയ  ദർശനം ആണ്  കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്ന് ഉള്ള ദൈവ ദാസന്മാർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുക എന്നുള്ളത്. അതിനൊരു മുഖാന്തിരമായി Zoom platform മാറുകയുണ്ടായി . ആ പ്രാർത്ഥന വീണ്ടും അടുത്തൊരു തലത്തിലേക്ക് ദൈവം നടത്തി , അത് ദൈവ സഭകൾക്ക് എല്ലാം പങ്കെടുക്കത്ത രീതിയിൽ  കോൺഫെറൻസ് ആയി മാറി. 2020 അവസാനം കാനഡയിലെ 7 പ്രവിശ്യയിൽ നിന്നുളള അൻപതിൽ പരം സഭകളുടെ സമ്മേളനം ഒന്നിച്ചു കൂടി .ഇത് കാനഡയിലെ  മലയാളീ  പെന്തെക്കോസ്റ്റൽ  സഭകൾക്ക്  പുത്തൻ  ഉണർവും  ആവേശവുമായി.  അങ്ങനെ 8 കോൺഫെറൻസുകൾ ഓൺലൈനായി നടത്തുവാൻ ദൈവം കൃപ നൽകി . 2023 നവമ്പർമാസത്തിൽ അവസാന ഓണ്ലൈൻ കോൺഫെൻസ് ശേഷം, ദൈവദാസന്മാരുടെയും, ദൈവമക്കളുടെയും പ്രാർത്ഥനാപൂർവമായ ആവിശ്യ  പ്രകാരം എല്ലാവര്ക്കും ഒത്തു കൂടിവരുവാൻ പറ്റുന്ന കോൺഫെറൻസു…

മലയാളി പോലീസ് ഓഫീസർ ധീരതയ്ക്ക് ഉള്ള പുരസ്കാരം നേടി

ഹ്യൂസ്റ്റൺ : 2022ലെ ധീരതയ്ക്കുള്ള അവാർഡിന് മെട്രോ പോലീസ് ഓഫീസർ മനോജ് കുമാർ പൂപ്പാറയിൽ അർഹനായി. ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലെ വീലര്‍ സ്റ്റേഷനിൽ വെച്ച് 2022 ഡിസംബർ 17ന്, പോലീസ് ഓഫീസറെ ഉൾപ്പെടെ കയ്യേറ്റം നടത്തിയിട്ടുള്ളതും, 14ലധികം കേസുകളിൽ പ്രതിയുമായ പിടികിട്ടാപ്പുള്ളിയെ, പിന്നീട് തൻറെ സഹപ്രവർത്തകനെ ആക്രമിക്കുന്നതിനിടയിൽ അതി സാഹസികമായി കീഴ്പ്പെടുത്തി ഓഫീസറുടെ ജീവൻ രക്ഷിച്ചതിനാണ് മനോജ്കുമാറിന് ഈ അവാർഡ് സമ്മാനിച്ചത്. മെട്രോ ചെയർമാൻ സഞ്ജയ് സോമസുന്ദരം, മെട്രോ സി ഇ ഒ ടോം ലാംബർ്ട്ട, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെട്രോ പോലീസ് ചീഫ് വീര ബംമ്പേഴ്സ് അവാർഡ് സമ്മാനിച്ചു. ജനസേവനത്തിന് ഉതകുന്ന കൂടുതൽ പ്രവർത്തനങ്ങളിലൂടെ തൻറെ ഭാവി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് മനോജ് കുമാർ പൂപ്പാറയിൽ പറഞ്ഞു. എറണാകുളം ജില്ലയിലെ തിരുവാണിയൂർ പഞ്ചായത്തിൽ വെട്ടിക്കൽ ദേശത്ത് പൂപ്പാറയിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ…

ആറ്റുപുറത്ത് കുറ്റിക്കാട്ട് കെ ജെ ഇടിക്കുള (92) അന്തരിച്ചു

കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു, ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം, ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്, മൂന്നു മക്കൾ – ഷേർലി ഇടിക്കുള ( അധ്യാപിക, തിരൂമൂലവിലാസം യു. പി. സ്കൂൾ. തിരുവല്ല ), ജോൺ ഇടിക്കുള ( ദുബായ്, യൂ എ ഇ ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ ഇടവക അംഗം, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷൻസ്, ഫ്‌ളവേഴ്‌സ് ടി വി യൂ എസ് എ, ന്യൂ യോർക്ക് റീജിണൽ മാനേജർ , ഫോമയുടെ പി ആർ ഒ, പരാമസ്‌, ന്യൂ ജേഴ്‌സി,യൂ എസ് എ ), മരുമക്കൾ – അനു മാത്യു (…

തീവ്രവാദത്തിന് മതമില്ല! പിന്നെ എന്തിനാണ് തീവ്രവാദി ആകുന്നതിന് മുമ്പ് മതം മാറേണ്ടത്?

‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ കാണിക്കുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള 3 പെൺകുട്ടികളുടെ കഥയാണ് ഈ ദിവസങ്ങളിൽ പ്രധാന വാർത്തകളിൽ നിറയുന്നത്. ഈ മൂന്ന് പെൺകുട്ടികൾ നേരത്തെ മുസ്ലീങ്ങളായിരുന്നില്ല, ചിലർ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആയിരുന്നു. എന്നാൽ, തീവ്രവാദികളാകുന്നതിന് മുമ്പ്, അവർ ഏതെങ്കിലും ആചാരപ്രകാരം ഇസ്ലാം മതത്തിലേക്ക് മാറണം, അതിനുശേഷം അവർക്ക് പുതിയ പേരുകൾ നൽകി, തുടർന്ന് അവരെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ച് ലൈംഗിക അടിമകളാക്കി. മഹത്തായ ഒരു മാനുഷിക പ്രവർത്തനത്തിനായി ജീവിതം സമർപ്പിച്ചതുപോലെ അവരും സന്തോഷത്തോടെ യാത്രയായി. കാലക്രമേണ, തീവ്രവാദികളുടെ പൈശാചിക പ്രവണതകൾ അവർ തിരിച്ചറിഞ്ഞു. പക്ഷേ ഇപ്പോൾ ഒന്നും സംഭവിക്കുന്നില്ല. ഇന്നും കേരളത്തിൽ നിന്നുള്ള 4 പെൺകുട്ടികൾ അഫ്ഗാനിസ്ഥാനിൽ തടവിലാണ്, അവർക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുകയാണ്. പക്ഷേ, അവർക്കായി ഇന്ത്യയുടെ വാതിലുകൾ അടച്ചിരിക്കുന്നു. ഇന്ത്യയിലെ ചില…

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, “പ്സാമോഫൈൽ” എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത് ദേശീയ സ്പെല്ലിംഗ് ബീ സമ്മാനമായ 50000 യുഎസ് ഡോളറും നേടി..വിർജീനിയയിലെ ആർലിംഗ്ടണിൽ നിന്നുള്ള 14 കാരിയായ ഷാർലറ്റ് വാൽഷാണ് റണ്ണർ അപ്പ്.  മേരിലാൻഡിലെ നാഷണൽ ഹാർബറിലാണ്  മത്സരവേദി ഒരുക്കിയിരുന്നത് .1925-ലാണ് നാഷണൽ സ്പെല്ലിംഗ് ബീ ആരംഭിച്ചത്. ഷായുടെ മാതാപിതാക്കൾ വികാരഭരിതരായി, നാല് വർഷമായി താൻ ഇതിനായി തയ്യാറെടുക്കുകയാണെന്ന് അമ്മ പറഞ്ഞു. ലോകമെമ്പാടുമുള്ള 11 ദശലക്ഷം ആളുകൾ അക്ഷരവിന്യാസ മത്സരങ്ങളിൽ പ്രവേശിച്ചതിന് ശേഷം പതിനൊന്ന് വിദ്യാർത്ഥികൾ ഫൈനലിൽ പ്രവേശിച്ചു.പ്രാഥമിക റൗണ്ടുകൾ ചൊവ്വാഴ്ച ആരംഭിച്ചു  ക്വാർട്ടർ ഫൈനലുകളും സെമിഫൈനലുകളും ബുധനാഴ്ച നടന്നു. കോവിഡ് -19 പാൻഡെമിക് കാരണം, മത്സരം 2020-ൽ റദ്ദാക്കപ്പെട്ടു, യുഎസിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ…

അമേരിക്കൻ കമ്പനി ജനറല്‍ ഇലക്ട്രിക് ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ ഫാക്ടറി തുറക്കും!

വാഷിംഗ്ടണ്‍: ഇന്ത്യയിൽ ജെറ്റ് എൻജിൻ ഫാക്ടറി സ്ഥാപിക്കാനുള്ള ജനറൽ ഇലക്ട്രിക്കിന്റെ (ജെഇ) നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ അംഗീകരിക്കപ്പെടുമെന്ന് സൂചന. മുൻകാലങ്ങളിൽ, ഈ നിർദ്ദേശത്തിന് യുഎസ് തത്വത്തിൽ സമ്മതം നൽകിയിരുന്നുവെങ്കിലും ഇതിനാവശ്യമായ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ജോ ബൈഡൻ സർക്കാരിന്റെ ഗ്രീൻ സിഗ്നലില്ലാതെ അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് രാജ്യത്തിന് പുറത്ത് സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാൻ കഴിയില്ല. ജെഇയിൽ നിന്ന് വാങ്ങിയ എഞ്ചിനുകൾ മാത്രമാണ് ഇന്ത്യ തങ്ങളുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ ഉപയോഗിക്കുന്നത്. വരുന്ന 10-15 വർഷത്തിനുള്ളിൽ 400 പുതിയ തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. അതിനാ ജെഇയും എച്ച്എഎല്ലും ചേര്‍ന്ന് ഇന്ത്യയില്‍ ഒരു സംയുക്ത സംരംഭം സ്ഥാപിക്കാനും അതിലൂടെ വിമാനത്തിന്റെ എഞ്ചിന് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ഇത് ചെലവ് കുറയ്ക്കും. അതോടൊപ്പം ഇന്ത്യയിൽ യുവാക്കൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.…