Mumbai drenched by overnight rain; orange alert issued

Mumbai: Mumbai received moderate to heavy rains overnight on Wednesday. Here, the Meteorological Department has issued an ‘Orange’ alert and warned of more heavy rains here on Thursday. The local Brihanmumbai Municipal Corporation (BMC) gave this information. An official from the Brihanmumbai Electricity Supply and Transport (BEST) undertaking said some of its buses were diverted at Sion due to water-logging at 5.45 am. Traffic was restored on the route at around 8 am and bus service was normal in Mumbai, the official said. According to BMC’s rainfall data, the intensity of rain increased after the…

സംസ്ഥാനത്ത് കനത്ത മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ജൂലൈ 6) മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 7) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, മറ്റെന്നാള്‍ (ജൂലൈ 8) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ ന്യൂനമര്‍ദ്ദം സാധാരണ നിലയിൽനിന്ന് തെക്കോട്ട് നീങ്ങിയതായും തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു തീരദേശ ന്യൂനമർദ്ദം രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷയിലുമാണ് ചക്രവാതച്ചുഴി. അതിനിടെ, അടുത്ത മൂന്ന്…

കേരളത്തില്‍ കനത്ത മഴ; മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു; മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. രണ്ടു ദിവസമായി മണിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 218 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി കടകള്‍ക്ക് നാശം വരുത്തി. അതിനിടെ കുത്തിയൊഴുകുന്ന മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള വള്ളമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒഴുകി പോയത്. കല്ലൂപ്പാറ കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്നാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. മൂന്നു കിലോമീറ്ററോളം മണിമലയാറ്റിലൂടെ ഒഴുകിപ്പോയ വള്ളമാണ് തിരികെ കരയ്ക്ക് എത്തിച്ചത്. വിവരം അറിഞ്ഞ കടത്തുകാരനും സുഹൃത്തും പുറമറ്റം ഇരുമ്പു പാലത്തിൽ എത്തി അവിടെ നിന്ന് ആറ്റിലേക്ക് ചാടിയാണ് വള്ളം പിടിച്ചെടുത്തത്. ഒരു മണിക്കൂറോളം സമയം എടുത്താണ് വള്ളം തിരികെ കരയിലെത്തിച്ചത്. സഹായത്തിന് നാട്ടുകാരും സംഭവസ്ഥലത്ത്…

ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത അഗർവാളിനെ സുപ്രീം കോടതി നിർദ്ദേശിച്ചു

ഗാന്ധിനഗർ : ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം മുന്നോട്ടുവച്ചു. ഈ വർഷം ആദ്യം ജസ്റ്റിസ് സോണിയ ഗൊകാനി വിരമിച്ചതിനെത്തുടർന്ന് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇടക്കാലത്തേക്ക്, എജെ ദേശായി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആശിഷ് ദേശായി ഗുജറാത്ത് ഹൈക്കോടതിയുടെ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്ന ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നു. എന്നാൽ, ജസ്റ്റിസ് അഗർവാളിന്റെ നിയമനം കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമാണ്. ഈ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയിലെ ഏതൊരു ഹൈക്കോടതിയുടെയും ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഗർവാൾ മാറും. അതുവഴി രാജ്യത്തെ ജുഡീഷ്യറിയുടെ ഉയർന്ന തലങ്ങളിൽ ലിംഗ വൈവിധ്യം കൈവരിക്കുന്നതിലേക്ക് സുപ്രധാനമായ മുന്നേറ്റമാകും. 1966 ഏപ്രിൽ 30 ന് ജനിച്ച ജസ്റ്റിസ് അഗർവാൾ നിയമ, ജുഡീഷ്യറി മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ചിട്ടുണ്ട്. 1989-ൽ അവധ് യൂണിവേഴ്‌സിറ്റിയിൽ…

ഇന്‍ഡോര്‍ എംടിഎച്ച് ആശുപത്രിയിൽ മോശം പാൽ കുടിച്ച് 15 നവജാത ശിശുക്കൾ മരിച്ചു

ഇൻഡോർ: ഇന്ന് (ജൂലൈ 6 വ്യാഴാഴ്ച), മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇൻഡോറിലെ സർക്കാർ നടത്തുന്ന മഹാരാജ ടുക്കോജി റാവു (എംടിഎച്ച്) ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു. പാല് കുടിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ അഞ്ച് കുട്ടികൾ മരിച്ചതായി കണ്ടെത്തിയെങ്കിലും മോശം പാൽ കുടിച്ച് കുട്ടികളുടെ മരണസംഖ്യ 15 വരെയാണെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാല്‍, ഈ പാൽ ആശുപത്രി വിതരണം ചെയ്തതാണോ, അതോ ഏതെങ്കിലും സാമൂഹിക പ്രവർത്തകര്‍ വന്ന് വിതരണം ചെയ്തതാണോ എന്ന് ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഒരു സംഘം ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിലയുറപ്പിച്ച് അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

ജി‌എസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിന് നാലംഗ സംഘത്തെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ് വകുപ്പിലെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി കൃഷ്ണനഗറിലെ സ്ക്രാപ്പ്, വെൽഡിംഗ് ഷോപ്പ് പരിശോധിക്കാനെത്തിയ രണ്ട് ഉദ്യോഗസ്ഥരെയാണ് കടയുടമയും സംഘവും തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെത്. ജിഎസ്‌ടി ഉദ്യോഗസ്ഥരായ മണി ശർമ, ആനന്ദ് എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഫിറോസ്, മുസിബ്, ഇംതിയാസ് എന്നിവരും സംഘത്തിലെ മറ്റൊരാളും കേസിൽ പിടിയിലായി. മറ്റൊരു പ്രതിയായ ഖയ്യൂം ഒളിവിലാണ്. ഇവരെ ബലമായി വാഹനത്തിൽ കയറ്റുകയും മർദിക്കുകയുമായിരുന്നു. വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മണി ശർമ വാഹനത്തിലിരുന്നുകൊണ്ട് തന്നെ തന്ത്രപരമായി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥരുടെ ചലനങ്ങള്‍ പോലീസ് നിരീക്ഷിച്ചു. തുടർന്ന് ഇവർ രാജീവ് ചൗക്കിൽ ഉണ്ടെന്ന്…

കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ തീര്‍ത്ഥാടന ട്രെയിന്‍ സര്‍‌വ്വീസ് ജൂലൈ 20 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന്‌ ഉത്തരേന്ത്യയിലെ ഉജ്ജയിന്‍, ഹരിദ്വാര്‍, ജഷികേശ്‌, കാശി, അയോധ്യ, അലഹബാദ്‌ എന്നിവിടങ്ങളിലേക്ക്‌ തീര്‍ത്ഥാടന ട്രെയിന്‍ സര്‍വീസ്‌ നടത്തുമെന്ന്‌ ഐആര്‍സിടിസി റീജിയണല്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 20 ന്‌ കൊച്ചുവേളിയില്‍ നിന്ന്‌ ആരംഭിക്കുന്ന യാത്ര ജൂലൈ 31 ന്‌ മടങ്ങും. മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രം, ഓംകാരേശ്വർ ക്ഷേത്രം, ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍, ജഷികേശ്‌, രാംജൂല, ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, സാരാനാഥ്‌, അയോധ്യയിലെ രാമക്ഷേത്രം, പ്രയാഗ്രാജ ത്രിവേണി സംഗമം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു. എസി 3 ടയറിലും സ്ലീപ്പര്‍ ക്ലാസിലുമായി 754 യാത്രക്കാര്‍ക്ക്‌ യാത്ര ചെയ്യാം. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട ജംക്‌ഷന്‍, പോടന്നൂര്‍ ജംക്‌ഷ, ഈറോഡ്‌ ജംക്‌ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്നു ട്രെയിനുകള്‍ കയറാം. എസി/നോണ്‍…

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് കനത്ത മഴയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിലാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുതിരാൻ ദേശീയപാതയുടെ വിണ്ടുകീറിയ ഭാഗം വീണ്ടും തകർന്നു; മഴ തുടർന്നാൽ വൻ അപകടമുണ്ടാകും

തൃശൂർ: കുതിരാൻ ദേശീയപാതയുടെ വിള്ളൽ വീണ ഭാഗം വീണ്ടും തകർന്നു. മണ്ണുത്തി-വടക്കുഞ്ചേരി ഹൈവേയിൽ വഴുക്കും‌പാറയിൽ നേരത്തെ വിള്ളലുണ്ടായ ഭാഗത്താണ് വീണ്ടും വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റർ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്. മഴ തുടർന്നാൽ ഏതുനിമിഷവും റോഡ് 30 അടിയോളം താഴ്ചയിലേക്ക് താഴ്ന്നുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടപ്പോൾ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ സിമന്റ് റഫ് ഉപയോഗിച്ച് വിള്ളൽ അടച്ച് റോഡ് തകരാതിരിക്കാൻ മുകളില്‍ പോളിത്തീൻ ഷീറ്റ് വിരിച്ചു. എന്നാല്‍, രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞയുടൻ പീച്ചി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്. അതേസമയം, ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ്…

‘കാര്‍നെറ്റ് ബുക്ക്സ്’ ഇനി അമേരിക്കയിലും; ജൂലൈ 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

നോട്ട്ബുക്ക് നിര്‍മ്മാണ രംഗത്ത് നവീന വിദ്യയുമായി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ച ‘കാര്‍നെറ്റ് ബുക്ക്‌സ്’ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ വിലയും ഉയര്‍ന്ന ഗുണനിലവാരവുമായി കാര്‍നെറ്റ് ബുക്ക്സ് ഗള്‍ഫിലുടനീളം നേരത്തേതന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിച്ച സ്വീകാര്യതയാണ് അമേരിക്കയിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അലക്സ് കുരുവിള പറഞ്ഞു. ജൂലൈ രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഫിലാഡല്‍ഫിയ സെന്റ്. തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജോര്‍ജ് പാറയില്‍, ഡോ. ബേബി സാം സാമുൽ , റോഷന്‍ പ്ലാമൂട്ടില്‍, കാര്‍നറ്റ് ബുക്ക്‌സ് മാനേജിങ് ഡയറക്ടർ അലക്സ് കുരുവിള ആന്‍ഡ് ഫാമിലി, ഡയറക്ടേര്‍സായ ജോസ് കുന്നേല്‍ ആന്‍ഡ് ഫാമിലി, ജെയിംസ് കുരുവിള ആന്‍ഡ്…