പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ ജാതി, സമുദായ സംഘടന നേതാക്കൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി…
Day: November 27, 2023
സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ സന്ദേശം
കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ ഫോണ്‍ സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല്‍ സാറ. കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന്…
പല്ലെടുക്കരുത്; ജീവിതം താറുമാറാകും: ഡോ. ഷൗക്കത്ത് അലി
കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു കൊച്ചി: മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും , അതിനാല്‍ നിസാര കാര്യങ്ങള്‍ക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും, ഓര്‍ത്തോഡോന്റിസ്റ്റുമായ ഡോ. ഷൗക്കത്ത് അലി. സി.ടി വ്യക്തമാക്കി. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി ഉന്തി നില്‍ക്കുന്ന പല്ലുകളില്‍ കമ്പി ഇടുന്നതിന് പല്ലുകള്‍ ഇളക്കിക്കളയുന്ന പ്രവണത കേരളത്തില്‍ കൂടുതലാണ്. ഇത് പലതും വേണ്ട രീതിയില്‍ ഉള്ള പ്രോട്ടോകോളൂകള്‍ പാലിക്കാതെയാണ് . കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ എടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പോലും അത് ചെയ്യാന്‍ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു. ആഹാരം ചവച്ച് അരച്ച് കഴിക്കാന്‍ കഴിക്കുന്നതാണ് ഏറ്റവും…
കേരളത്തിന് സഹായമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുന്നു: മുഖ്യമന്ത്രി
മലപ്പുറം: ഒരു സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിക്ക് “മാര്‍ഗതടസ്സം” സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “സാമൂഹിക മുന്നേറ്റങ്ങൾ ഒരു സംസ്ഥാനത്തിന് ഭാരമോ ശിക്ഷയോ ആകരുത്,” കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആ പ്രവണത തിരുത്തണമെന്ന് തിങ്കളാഴ്‌ച മലപ്പുറം ജില്ലയിലെ തിരൂരിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രഭാത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് പണമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ വസ്‌തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം…
2024 ലെ രാഷ്ട്രപതിയുടെ മെഡൽ അവാര്‍ഡ് സ്വീകര്‍ത്താക്കളുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ (പിഎസ്എം), സ്തുത്യർഹ സേവനത്തിനുള്ള മെഡൽ (എംഎസ്എം) എന്നിവയ്ക്കുള്ള സ്വീകർത്താക്കളുടെ പേരുവിവര ശേഖരണ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (യുടി) കേന്ദ്ര വകുപ്പുകളോടും ആവശ്യപ്പെട്ടു. പ്രസ്തുത അവാര്‍ഡുകള്‍ 2024ലെ റിപ്പബ്ലിക് ദിനത്തിൽ സമ്മാനിക്കും. നവംബർ 24 ന് പുറത്തിറക്കിയ കത്തിൽ, PSM, MSM അവാർഡുകൾക്കുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി ബന്ധപ്പെട്ട എല്ലാ കക്ഷികളോടും MHA ആവർത്തിച്ചു. വിവിധ സംസ്ഥാനങ്ങൾ, യുടികൾ, കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്), സെൻട്രൽ പോലീസ് ഓർഗനൈസേഷനുകൾ (സിപിഒകൾ), ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നുള്ള നാമനിർദ്ദേശങ്ങളുടെ അഭാവം എംഎച്ച്എയുടെ കത്തിൽ എടുത്തുകാട്ടിയിട്ടുണ്ട്. 2023 നവംബർ 30-നോ അതിനുമുമ്പോ PSM, MSM അവാർഡുകൾക്കുള്ള നോമിനേഷനുകൾ സമയബന്ധിതമായി സമർപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാർ, ആഭ്യന്തര സെക്രട്ടറിമാർ,…
“ഇത് പ്രകാശമല്ല ദർശനമാണ്”, കാന്താരാ എ ലെജൻഡിന്റെ ഗംഭീര ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്
ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ.” പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ് . ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും” എന്ന് തുടങ്ങുന്ന ടീസറിൽ പുതിയ അവതാരപ്പിറവി തന്നെയാണ് കാന്താര എ ലെജണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര…
കേരളോത്സവം സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു; ഓവറോൾ ട്രോഫി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്
ആലപ്പുഴ: നവംബർ 23, 24, 25, 26 തീയതികളില്‍ ഏഴ് വേദികളിലായി നടന്ന കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം എ.എം. ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി നൂറ് കണക്കിന് പ്രതിഭകളാണ് കേരളോത്സവത്തിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും വിജയികളായവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 446 പോയിന്റും രണ്ടാം സ്ഥാനം നേടിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 296 പോയിന്റും മൂന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് 221 പോയിന്റും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നൽകി. പട്ടണക്കാട് എസ്.സി. യു.ജി.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ലീനാ ആന്റണിയെ ചടങ്ങിൽ ആദരിച്ചു.…
ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം: തായ്‌ലൻഡും ശ്രീലങ്കയും കൂടാതെ മലേഷ്യയും
ന്യൂഡല്‍ഹി: വിദേശികള്‍ക്ക് വിനോദ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിസംബർ 1 മുതൽ ഇന്ത്യൻ, ചൈനീസ് പൗരന്മാർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കാനുള്ള രാജ്യത്തിന്റെ പദ്ധതി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രഖ്യാപിച്ചു. ഈ നീക്കം തായ്‌ലൻഡും ശ്രീലങ്കയും സമീപകാലത്ത് ഈ സംരംഭം ആരംഭിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾക്കും തുർക്കിയെ, ജോർദാൻ തുടങ്ങിയ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും നിലവിലുള്ള വിസ രഹിത പ്രവേശനം ഈ ഇളവ് വർദ്ധിപ്പിക്കുമെന്ന് അന്‍വര്‍ ഇബ്രാഹിം എടുത്തുപറഞ്ഞു. അതേസമയം, വിസ ഇളവ് കർശനമായ സുരക്ഷാ സ്ക്രീനിംഗിന് വിധേയമായിരിക്കുമെന്ന് ധനമന്ത്രി സ്ഥാനം വഹിക്കുന്ന ഇബ്രാഹിം ഊന്നിപ്പറഞ്ഞുവെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. “മലേഷ്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികളും സന്ദർശകരും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാകും. സുരക്ഷാ നടപടികൾ നിർണായകമാണ്. ക്രിമിനൽ റെക്കോർഡുകളോ തീവ്രവാദ സാധ്യതയോ ഉള്ള വ്യക്തികൾക്ക് പ്രവേശനം അനുവദിക്കില്ല,” സുരക്ഷാ, ഇമിഗ്രേഷൻ…
ഗുരുനാനാക്ക് ജയന്തി ആഘോഷത്തിൽ സുവർണ്ണ ക്ഷേത്രം തിളങ്ങി
അമൃത്‌സർ: തിങ്കളാഴ്ച ഗുരുനാനാക്ക് ജയന്തിയുടെ അനുസ്മരണത്തിൽ സുവർണ്ണക്ഷേത്രം ഉജ്ജ്വലമായ ദീപങ്ങളാൽ തിളങ്ങി. ഗുരു നാനാക്ക് ജയന്തി, ഗുരുപുരാബ് എന്നും അറിയപ്പെടുന്നു. ഇത് സിഖ് മതത്തിന്റെ ഉദ്ഘാടന പ്രതിഭയായ ഗുരു നാനാക്ക് ദേവിന്റെ ജന്മദിനത്തിന്റെ പവിത്രമായ ആചരണത്തെ അടയാളപ്പെടുത്തുന്നു. പത്ത് സിഖ് ഗുരുക്കന്മാരിൽ പയനിയറും സിഖ് മതത്തിന്റെ ശില്പിയുമായ ഗുരു നാനാക്ക് ദേവ് ജിയുടെ ജനനത്തെ ആദരിക്കുന്ന ഈ സുപ്രധാന സന്ദർഭം സിഖ് സംസ്കാരത്തിൽ അഗാധമായ പ്രാധാന്യമുള്ളതാണ്. തീക്ഷ്ണമായ ആത്മീയ സമ്മേളനങ്ങൾ, വികാരാധീനമായ ഭക്തി, സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൽ നിന്നുള്ള സ്തുതിപാരായണം എന്നിവയ്ക്ക് ഈ ആഘോഷം പ്രശസ്തമാണ്. ഈ വർഷം, ആഗോളതലത്തിലുള്ള സിഖുകാർ ഈ സുപ്രധാന സംഭവത്തെ അഗാധമായ സ്നേഹത്തോടും ബഹുമാനത്തോടും കൂടി നവംബർ 27, തിങ്കളാഴ്ച അനുസ്മരിക്കുന്നു. പരമ്പരാഗതമായി, കാർത്തിക മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഈ ശുഭദിനം വരുന്നത്, ഇത് കാർത്തിക്…
രാശിഫലം (27-11-2023 തിങ്കള്‍)
ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ പൈതൃകസ്വത്തും കൈവന്നേക്കും. കലാകായിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി: നിര്‍മലമായ ഒരു ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ മനസിന് സന്തോഷം പകരും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം…