വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു

കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും (12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ്…

കേരള സർവ്വകലാശാല സെനറ്റിൽ സിപിഐ(എം) അംഗങ്ങളെ തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സിപിഐഎം പ്രവർത്തകരെയും അനുഭാവികളെയും തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ശ്രമിക്കുന്നതായി ആരോപണം. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യേണ്ട പേരുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നൽകിയതെന്നു പറയുന്നു. സാധാരണഗതിയിൽ സർവകലാശാല തയാറാക്കുന്ന പട്ടിക മാത്രമേ ഗവർണർക്ക് നൽകാറുള്ളൂ. മന്ത്രിയുടെ ഈ നടപടി മാർഗനിർദേശങ്ങളുടെ ലംഘനമായാണ് കാണുന്നത്. സർവകലാശാല തയ്യാറാക്കിയ പട്ടിക കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കൈമാറി. ഇതോടൊപ്പം മന്ത്രി നൽകിയ സിപിഐഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും വിസി സമർപ്പിച്ചു. കൈരളി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങി സിപിഐ എം അനുകൂലികളാണ് മന്ത്രി ആർ. ബിന്ദുവിന്റെ പട്ടികയിലുള്ളത്.

കാലടി സര്‍‌വ്വകലാശാലയില്‍ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി; എസ് എഫ് ഐക്ക് ചുട്ട മറുപടി കൊടുത്ത് എബിവിപി വിദ്യാര്‍ത്ഥിനികള്‍

കാലടി: കാലടി സംസ്‌കൃത സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് ചുട്ട മറുപടിയുമായി എബിവിപി വനിതാ വിദ്യാർഥിനികൾ. എബിവിപി വിദ്യാർഥിനികൾ ബാനർ അഴിച്ച എസ്എഫ്ഐക്കാർക്കു മുന്നിൽ തിരികെ കെട്ടിയത് കുട്ടി സഖാക്കള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. അതിനിടെ, എസ്എഫ്‌ഐ പ്രവർത്തകരെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഗേറ്റിൽ എബിവിപി ഉയർത്തിയ ബാനറാണ് എസ്എഫ്ഐ ഗുണ്ടകൾ അഴിച്ചുമാറ്റിയത്. രണ്ട് ഗേറ്റുകളിലൊന്നിൽ എസ്എഫ്‌ഐ ചാൻസലർക്കെതിരായ ബാനർ കെട്ടി. ഇതിന് മറുപടിയായാണ് രണ്ടാം ഗേറ്റിൽ എബിവിപിയുടെ ബാനർ ഉയർത്തിയത്. ‘ശാഖയിലെ സംഘിസം സർവ്വകലാശാലയിൽ വേണ്ട ഗവർണറേ’ എന്നായിരുന്നു എസ്എഫ്‌ഐ ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ, ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്‌ഐയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു എബിവിപിയുടെ മറുപടി. നട്ടെല്ലുള്ളൊരു ഗവർണർക്ക് എബിവിപിയുടെ ഐക്യദാർഢ്യവും ബാനറിൽ രേഖപ്പെടുത്തി.…

എൽഡിഎഫ് സർക്കാരിന്റെ ഗുണ്ടാ രാജ് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു

കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാര്‍ ‘ഗുണ്ടാരാജ്’ ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച്‌ ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ മുക്കത്തും ബേപ്പൂരിലും പോലീസുമായി തുറന്ന വാക്കേറ്റത്തിൽ കലാശിച്ചു. ബേപ്പൂരിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവിന് നിസാര പരിക്കേറ്റു. എന്നാൽ, തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് ബോധപൂർവം ആക്രമിച്ചുവെന്ന് പരിക്കേറ്റയാൾ അവകാശപ്പെട്ടു പ്രതിഷേധക്കാർ പോലീസുമായി സഹകരിക്കാത്തതിനെ തുടർന്ന് സംസ്ഥാന, ദേശീയ പാതകൾ രാവിലെ പലയിടത്തും ഉപരോധിച്ചു. മുക്കത്ത് രോഷാകുലരായ കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഉപരോധിച്ചു. നവകേരള സദസിന്റെ പേരിൽ സംസ്ഥാനം ഗുണ്ടാ ഭീഷണിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനു സമീപം ജില്ലാതല സമരം ഉദ്ഘാടനം ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. പോലീസ് ആക്രമണവും ഗുണ്ടകൾക്കുള്ള…

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ‘മാലിന്യമുക്തം നവകേരളം പദ്ധതി’; മുളക്കൂടുകള്‍ വിതരണം ചെയ്ത് തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത്

പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച് വയ്ക്കുന്നതിന് മുളക്കൂടുകള്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 1700 വീടുകളിലേക്കാണ് മുളക്കൂടുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും ബാംബൂ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ പഞ്ചായത്തിലെ ശേഷിക്കുന്ന വീടുകളിലേക്ക് അടുത്തഘട്ടത്തില്‍ കൂടകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ഇതുമൂലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 40 അംഗ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ മാസവും 15-ാം തീയതിക്കകം എല്ലാ വീടുകളില്‍നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് മിനി എം.സി.എഫില്‍ ശേഖരിച്ച് പിന്നീട് എം.സി.എഫില്‍ എത്തിച്ച് മാലിന്യം തരംതിരിച്ച് ഗ്രീന്‍ കേരള…

തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ ‘കൃഷി അറിവുകൾ’ സെമിനാർ നടത്തി

തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ തലവടി കൃഷി ഭവൻ്റെയും, തലവടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ ” കൃഷി അറിവുകൾ ” നടത്തി. വൈ.എം.സി.എ പ്രസിഡൻ്റ് ജോജി ജെ വൈലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉത്ഘാടനം ചെയ്തു. കൃഷി വിജ്ഞാൻ കേന്ദ്രം കായംകുളം യൂണിറ്റ് മേധാവി പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, തലവടി കൃഷി ആഫീസർ എ.പി പൂജ, വൈഎംസിഎ ഭാരവാഹികളായ വിനോദ് വർഗീസ്, ജോർജ്ജുകുട്ടി തിരുത്താടിൽ, ഷിജു കൊച്ചു മാമ്മൂട്ടിൽ, സാംകുട്ടി ആറുപറയിൽ, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു. തലവടിയിലെ വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എം.എഫ് രാജീവ് കൃഷി രീതിയെ സംബണ്ഡിച്ചും, പരിപാലിക്കുന്ന രീതിയെ സംബന്ധിച്ചും ക്ലാസ്സെടുത്തു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സിത്ര അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കെ.ടി. സലിം, സെയ്ദ് ഹനീഫ് , നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ ഹിലാൽ സിത്ര പ്രതിനിധി ഭരത് എന്നിവർ ആശംസകൾ അറിയിച്ചു. സിത്ര ഏരിയ സെക്രട്ടറി ഫസലുദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രസിഡന്റ് വിനീഷ് സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ സിദ്ധിഖ് ഷാൻ നന്ദിയും പറഞ്ഞു. ഏരിയ ജോ-സെക്രട്ടറി അരുൺ കുമാർ, വൈ. പ്രസിഡന്റ് ഷാൻ അഷ്‌റഫ് ഏരിയ കോ-ഓർഡിനേറ്റർ…

പുതിയ ഗാസ ഉടമ്പടി ചർച്ച ചെയ്യാൻ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ ഈജിപ്ത് സന്ദർശിക്കും

ദോഹ: പുതിയ ഇസ്രായേല്‍-ഗാസ ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ ഖത്തർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ നേതാവ് ഇസ്മായിൽ ഹനിയേ ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കമേലുമായി ചർച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഖത്തർ വിടുന്നതിന് മുമ്പ് ഹനിയേ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി. ആക്രമണം തടയുന്നതിനുള്ള വഴികളും തടവുകാരുമായുള്ള കൈമാറ്റ ഇടപാടും ചർച്ച ചെയ്യുന്നതിനായി സെക്രട്ടറി ജനറൽ സിയാദ് നഖലെയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ പ്രതിനിധി സംഘം വരും ദിവസങ്ങളിൽ ഈജിപ്ത് സന്ദർശിക്കുമെന്നും ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ബുധനാഴ്ച അറിയിച്ചു. ഹമാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്ന ശക്തികൾ അംഗീകരിച്ച ഒരു രാഷ്ട്രീയ പ്രക്രിയയ്‌ക്കുള്ളിൽ “എല്ലാവർക്കും എല്ലാം” എന്ന തത്വത്തെ അടിസ്ഥാനമാക്കി ബന്ദികളുടെ കൈമാറ്റം നടക്കുമെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു. ഇസ്രായേൽ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ മൊസാദിന്റെ തലവൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച…

141 പ്രതിപക്ഷ എംപിമാരെ പാർലമെന്റ് സസ്പെൻഡ് ചെയ്തു; പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി: സസ്‌പെൻഡ് ചെയ്ത 49 പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടികളുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ് സമഗ്ര സർക്കുലർ പുറത്തിറക്കി. ഈ നടപടികൾ അവരുടെ പാർലമെന്ററി ചുമതലകളുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുകയും, നിയമനിർമ്മാണ സമിതിക്കുള്ളിലെ അവരുടെ റോളുകളെയും ഉത്തരവാദിത്തങ്ങളെയും സാരമായി ബാധിക്കുകയും ചെയ്യും. പാർലമെന്റ് ചേംബറിലേക്കും അതിന്റെ ലോബിയിലേക്കും ഗാലറിയിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് ഇപ്പോൾ വിലക്കുണ്ട്. അവർ ഉൾപ്പെടുന്ന പാർലമെന്ററി കമ്മിറ്റികളുടെ സെഷനുകളിൽ അവരുടെ പങ്കാളിത്തം വരെ ഈ നിയന്ത്രണം വ്യാപിക്കുന്നു. അവരുടെ സസ്‌പെൻഷൻ കാലയളവിൽ ഈ എം‌പിമാർ മുന്നോട്ട് വച്ചിരിക്കുന്ന ഏതെങ്കിലും ബിസിനസ്സോ നോട്ടീസുകളോ പരിഗണിക്കില്ല. സർക്കുലർ അനുസരിച്ച്, ഈ എംപിമാർ നിർദ്ദേശിച്ച ഒരു അറിയിപ്പും അവരുടെ സസ്‌പെൻഷൻ കാലയളവിൽ പരിഗണിക്കില്ല. ഈ സമയത്ത് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനും അവർ അയോഗ്യരാണ്. കൂടാതെ, ഈ എംപിമാർക്ക് അവരുടെ സസ്പെൻഷൻ കാലാവധിക്കുള്ള പ്രതിദിന അലവൻസ് ലഭിക്കില്ലെന്നും…

പ്രതിപക്ഷ എം‌പിമാരെ സസ്പെന്‍ഡ് ചെയ്ത് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി മൂന്ന് ക്രിമിനൽ കോഡ് ബില്ലുകൾ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: ഭാരതീയ ന്യായ (രണ്ടാം) സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ എന്നിങ്ങനെ മൂന്ന് നിർണായക ക്രിമിനൽ കോഡ് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ചത്തെ സമ്മേളനത്തിൽ പാസാക്കി. പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെയാണ് ഈ ബില്ലുകൾക്ക് അംഗീകാരം നല്‍കിയത്. അതേസമയം 95-ലധികം പ്രതിപക്ഷ എംപിമാരെ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്താണ് ഈ ബില്ലുകള്‍ പാസാക്കിയതെന്നത് ശ്രദ്ധേയമാണ്. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സൻഹിതയുടെ കടന്നുവരവ് ഒരു സുപ്രധാന പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. അതുപോലെ, 1973-ലെ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ (CrPC) പകരം വയ്ക്കാൻ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ഒരുങ്ങുന്നു. ഭാരതീയ സാക്ഷ്യ ബിൽ 1872ലെ ഇന്ത്യൻ എവിഡൻസ് ആക്ടിനെ മാറ്റിനിർത്താനാണ് ഉദ്ദേശിക്കുന്നത്. ഈ നിയമനിർമ്മാണ നീക്കം, നിരവധി പ്രതിപക്ഷ ശബ്ദങ്ങളുടെ അഭാവം മൂലം…