പെരിയയില്‍ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ സൈന്യത്തിന്റേതാണെന്ന് പോലീസ്

കല്പറ്റ: പെരിയയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകല്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ആയുധങ്ങൾ എത്തിച്ചതെന്നാണ് നിഗമനം. സൈനികരെ ആക്രമിച്ച് പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നു. പിടിച്ചെടുത്ത നാല് തോക്കുകളിൽ ഒന്ന് എകെ 47 ആണ്. കർണാടക, തമിഴ്‌നാട് പോലീസ് സംഘങ്ങളും അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യും. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേരളാ പോലീസിന് നൽകിയ കസ്റ്റഡി കാലയളവിൽ ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 7) രാത്രിയാണ്‌ പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌. ഇതേ തുടര്‍ന്ന്‌…

ഒഡീഷ പോലീസു പോലും ഭയക്കുന്ന മാവോയിസ്റ്റ് ഗ്രാമത്തിൽ കേരള പോലീസ്; വൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കണ്ണൂര്‍ സ്ക്വാഡ് സ്റ്റൈലില്‍ പിടികൂടി

കൊച്ചി: ഒഡീഷ പോലീസു പോലും കടന്നു ചെല്ലാന്‍ ഭയക്കുന്ന ഒഡീഷയിലെ മാവോയിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്ന മുനിഗൂഡയില്‍ ജീവന്‍ പണയപ്പെടുത്തി കേരള പോലീസ് എത്തി. ഏതുനിമിഷവും മാവോയിസ്റ്റ്‌ ആക്രമണം പ്രതീക്ഷിക്കാവുന്ന ഗ്രാമത്തിലാണ് പ്രത്യേക അന്വേഷണ സംഘം എത്തി 48 മണിക്കൂറിനുള്ളില്‍ മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ഗോപാല്‍ മാലിക്കിനെ (22) പിടികൂടിയത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്‌ സ്റ്റൈലിലാണ് പ്രതിയുമായി മുവാറ്റുപുഴ സ്ക്വാഡ്‌ കേരളത്തിലേക്ക്‌ മടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് മൂവാറൂപുഴ പോലീസിന്‌ ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ആനിക്കാട് കമ്പനിപ്പടിയില്‍ രണ്ട്‌ കുടിയേറ്റ തൊഴിലാളികളെ കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വിവരം. പോലീസ്‌ സ്ഥലത്തെത്തി സംഭവം കൊലപാതകമാണെന്ന്‌ സ്ഥിരീകരിച്ചു. മരമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹന്‍തര്‍ സ്വര്‍ഗയാരി (40), ദിപങ്കര്‍ ബസുമാത്രി (37) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാതായതോടെ ചിത്രം വ്യക്തമായിരുന്നു. കേരളം വിടുന്നതിന്‌ മുമ്പ്‌…

കുടിശ്ശിക നൽകിയില്ലെങ്കിൽ സപ്ലൈകോയുടെ പ്രവർത്തനം സ്തംഭിക്കും: മന്ത്രി

തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി 1524 കോടി രൂപയെങ്കിലും സപ്പൈകോയ്ക്ക്‌ സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സിവില്‍ സപ്ലൈസ്‌ സംവിധാനം സ്ംഭിക്കുമെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സിപിഐയുടെ രാഷ്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. ഈ ആവശ്യത്തെ പിന്തുണച്ച മന്ത്രി വി.ശിവന്‍കുട്ടി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികയും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതോടെ വൈദ്യുതി സബ്സിഡി തുകയായി 403 കോടി അനുവദിക്കണമെന്ന ആവശ്യം മന്ത്രി കെ കൃഷ്ണന്‍കൂടി മുന്നോട്ടു വച്ചില്ല. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 200 കോടി രൂപ പ്രധാന അദ്ധ്യാപകര്‍ക്ക്‌ നല്‍കാനുണ്ട്. ഹൈക്കോടതി ഇടപെട്‌ 50 കോടി രൂപ നല്‍കാന്‍ ധാരണയായി. ഉച്ചഭക്ഷണത്തിന്‌ ഓരോ കുട്ടിക്കും നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോയുടെ കുടിശ്ശിക തുകയുടെ ഒരു വിഹിതം നല്‍കാന്‍ ധനവകുപ്പിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

എം‌എല്‍‌എയുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാവിനും മറ്റൊരു യുവാവിനും പരിക്ക്

കുന്നംകുളം: എം എല്‍ എ എ.സി. മൊയ്തീന്റെ വാഹനത്തിന്‌ മുന്നോട്ടു പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം നേതാവിനും കേച്ചേരി സ്വദേശിയായ യുവാവിനും പരിക്കേറ്റു. സിപിഎം നേതാവും കുന്നംകുളം മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ജി.ജയപ്രകാശ്‌, കേച്ചേരി സ്വദേശി ഫിറോസ്‌ മന്‍സലില്‍ മുഹമ്മദ്‌ റയീസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. കുന്നംകുളം നഗരസഭയ്ക്ക്‌ മുന്നിലെ സ്വകാര്യ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ഡോകുറെ കാണാനെത്തിയ റയീസ് പാര്‍ട്ടി ഓഫീസിന്‌ മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി. ഈ സമയം എംഎല്‍എയുടെ വാഹനം പിന്നിലെത്തിയെങ്കിലും, വാഹനം കടന്നുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ എംഎല്‍എ വാഹനത്തില്‍ നിന്നിറങ്ങി യുവാവിനോട്‌ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ പാര്‍ട്ടി ഓഫീസിലേക്ക്‌ പോയ ഉടനെ പിന്നാലെ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റയീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന്‌ കുന്നംകുളം സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍…

ഗാസയിൽ നിന്ന് ജനങ്ങള്‍ക്ക് പലായനം ചെയ്യാൻ ഇസ്രായേൽ ദിവസത്തില്‍ നാല് മണിക്കൂർ വീതം ഇടവേള നല്‍കിയതായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍/ജറുസലേം: സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിലധികം പേരുടെ മരണത്തിനും ആഘാതത്തിനും ഇടയാക്കിയ, ഒരു മാസത്തിലേറെ നീണ്ട പോരാട്ടത്തിന് ആശ്വാസ സൂചകമായി വടക്കൻ ഗാസയിലെ ആക്രമണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച മുതൽ ദിവസത്തിൽ നാല് മണിക്കൂർ വീതം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇസ്രായേൽ സമ്മതിച്ചതായി വൈറ്റ് ഹൗസ്. രണ്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകൾക്ക് പലായനം ചെയ്യാൻ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും, പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ആദ്യത്തേതാണിതെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. “താൽക്കാലികമായി ഈ പ്രദേശങ്ങളിൽ സൈനിക നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഇസ്രായേലികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ഈ പ്രക്രിയ ഇന്ന് ആരംഭിക്കും,” കിർബി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചകൾ ഉൾപ്പെടെ യുഎസും ഇസ്രായേൽ ഉദ്യോഗസ്ഥരും തമ്മിലുള്ള അടുത്ത ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ നിന്നാണ് മൂന്ന് മണിക്കൂർ മുമ്പ് ഈ പ്രഖ്യാപനം…

ജയില്‍‌പുള്ളിയാണെന്നു വെച്ച് വിദ്യാഭ്യാസം നിഷേധിക്കാനാവില്ല; ജയില്‍ ശിക്ഷയനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എല്‍ എല്‍ ബി പഠിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എൽഎൽബി പഠനത്തിന് ഹൈക്കോടതി അനുമതി നൽകി. തടവുകാലത്ത് അവരുടെ പുനരധിവാസത്തിൽ വിദ്യാഭ്യാസം ഒരു നിർണായക ഘടകമാണെന്നും, അത് അവരെ സമൂഹവുമായി സമന്വയിപ്പിക്കാനും ജയിലിലെ സമയം നന്നായി വിനിയോഗിക്കാനും സഹായിക്കുമെന്നും, അവര്‍ ഈ കാലയളവിൽ നേടിയ വിദ്യാഭ്യാസം മോചിതരകുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന ജീവിതത്തിലേക്ക് അവരെ നയിക്കുമെന്നും കോടതി ഊന്നിപ്പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽഎൽബി പഠനം നടത്താൻ അനുമതി നല്‍കിയത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ശിക്ഷാ കാലാവധി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അധ്യയന വർഷത്തേക്കുള്ള എൽഎൽബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചു. സുരേഷ് ബാബുവിനെ മലപ്പുറം കെഎംസിടി ലോ കോളേജിൽ…

കേരളത്തിൽ മാർത്തോമാ സഭയുടെ ഇടവകളിൽ കപ്യാരാകാൻ ഇടവകയിലുള്ള ജനങ്ങൾക്ക് താൽപര്യക്കുറവ്; ജോലി ഏറ്റെടുത്ത് ജാർഖണ്ഡ് സ്വദേശി

ഡാളസ്: കേരളത്തിലെ മാർത്തോമാ ദേവാലയങ്ങളില്‍ കപ്യാർ ജോലി ഏറ്റെടുക്കുവാൻ ഇടവക ജങ്ങൾക്കു താല്പര്യക്കുറവ്. എന്തോ ഒരു അപകർഷതാ ബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ തൊഴിൽ ചെയ്യുന്നവരെ എന്തുകൊണ്ടോ രണ്ടാം തട്ട് വിഭാഗങ്ങളിലുള്ളവരായി കണക്കാക്കിവരുന്നു. ഇതുമൂലം കപ്യാർ ജോലി ഏറ്റടുക്കുവാൻ ആരും തയ്യാറായി വരുന്നില്ല. കേരളത്തിൽ ഇതാദ്യമായി മാർത്തോമാ ദേവാലയത്തിൽ കപ്യാരായി ഝാർഖണ്ഡ് സ്വദേശി രംഗപ്രവേശനം ചെയ്തതും ഈ ഒറ്റ കാരണം മൂലമാണ്. പ്രകാശ് കണ്ടുൽനയാണ് കേരളത്തിൽ ഇതാദ്യമായി ഒരു മാർത്തോമാ ദേവാലയത്തിൽ കപ്യാരായി സേവനം അനുഷ്ഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി. തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോൾസ് മാർത്തോമ പള്ളിയിലാണ് പ്രകാശ് കപ്യാരായി ജോലി ചെയ്യുന്നത്. ഏറെക്കാലമായി പ്രകാശ് ഇവിടെ സഹായിയായിരുന്നു. ഇപ്പോൾ പ്രകാശാണ് 120ലധികം വർഷം പഴക്കമുള്ള ഇടവക പള്ളിയിലെ പൂർണ സമയ ശുശ്രൂഷകൻ. ഝാർഖണ്ഡിൽ പ്രകാശിന്റെ കുടുംബം വർഷങ്ങളായി ക്രൈസ്തവ മതവിശ്വാസികളാണ്. പ്രകാശിന്റെ താത്പര്യപ്രകാരം ഭാര്യയും…

കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നല്‍കി

തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി. ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. 30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

ഹൂസ്റ്റൺ മേയർ തെരഞ്ഞെടുപ്പ്‌ വിജയിയെ നിർണയിക്കാനായില്ല , റണ്ണോഫ് ഡിസംബർ 9 ന്

ഹൂസ്റ്റൺ:വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റിയ ഹൂസ്റ്റൺ മേയർ സ്ഥാനത്തേക്കു നവംബർ 7 ചൊവാഴ്ച നടന്ന തിരെഞ്ഞെടുപ്പിൽ  വിജയിയെ നിർണയിക്കാനായില്ല. തുടർന്ന്  രണ്ട് ഡെമോക്രാറ്റുകൾ തമ്മിലുള്ള മത്സരം റണ്ണോഫിലേക്ക് നീങ്ങുന്നു. യുഎസ് ജനപ്രതിനിധി ഷീല ജാക്‌സൺ ലീയും സ്റ്റേറ്റ് സെനറ്റർ ജോൺ വിറ്റ്‌മയറും തമ്മിലുള്ള റണ്ണോഫ് ഡിസംബർ 9 ന്  നടക്കും .16 സ്ഥാനാർത്ഥികൾ മത്സരിച്ചെങ്കിലും ആർക്കും ജയിക്കാനായ 50 ശതമാനം വോട്ടുകൾ നേടാനായില്ല . സ്ഥാനമൊഴിയുന്ന ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണറുടെ പിന്തുണ  ഷീല ജാക്‌സൺ നേടിയിരുന്നു . ദീർഘകാല ഹ്യൂസ്റ്റൺ ഡെമോക്രാറ്റുകളായിരുന്ന സ്റ്റേറ്റ് സെനറ്റർ ജോൺ വിറ്റ്‌മയർ, യു.എസ്. പ്രതിനിധി ഷീല ജാക്‌സൺ ലീ എന്നിവർക്കു  ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കാനും റൺഓഫ് ഒഴിവാക്കാനും വേണ്ടത്ര വോട്ടുകൾ നേടിയില്ല. ജോൺ വിറ്റ്മയർ 107,097 (42.51%),ഷീല ജാക്‌സൺ ലീ 89,773 (35.63%) മൂന്നാമതായി എത്തിയ ഹാരിസ് കൗണ്ടിയുടെ മെട്രോപൊളിറ്റൻ…

ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് ഷിക്കാഗോയില്‍ ഐഓസി സ്വീകരണം നല്‍കി

ഷിക്കാഗോ: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ചാണ്ടി ഉമ്മന്‍ എ.എല്‍.എ.യ്ക്ക് ഷിക്കാഗോ പൗരാവലി ഉജ്ജ്വല സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ഷിക്കാഗോയിലെത്തിയ ചാണ്ടി ഉമ്മനെ വളരെ ആവേശത്തോടു കൂടിയാണ് ഷിക്കാഗോ നിവാസികള്‍ സ്വീകരിച്ചത്. ഐ.ഓ.സി. ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൗരസ്വീകരണ ചടങ്ങില്‍ ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുത്തു. കക്ഷിരാഷ്ട്രീയഭേദമന്യേ ചടങ്ങില്‍ പങ്കെടുത്ത ഏവരേയും പ്രസിഡന്റ് തന്റെ അനുമോദനം അറിയിച്ചു. ജോര്‍ജ് പണിക്കരുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും സന്നിഹിതനായിരുന്നു. അദ്ദേഹം ചൊല്ലിയ കവിത ചടങ്ങിനെ പുളകമണിയിച്ചു. ചടങ്ങില്‍ വിവിധ സാമൂഹിക സാംസ്‌കാരിക മത സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ ചാണ്ടി ഉമ്മന് ആശംസകള്‍ നേര്‍ന്നു. ഐ.ഓ.സി. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു,…