ഹൂസ്റ്റൺ: കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിലെ പിണറായി സർക്കാരിന്റെയും ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം ശക്തമായി അപലപിക്കും. കേരളത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും ഒഐസിസിയുഎസ്‌എ യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM…
Year: 2023
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
ഫിലഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്സിപ്രോവെൻസ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേരുന്നു മുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർത്ഥികൾ അലൻ ഡോബ് , ജഫ് ബ്രൗൺ, ഷെറിൽ…
സിറിയയിൽ യുഎസ് വ്യോമാക്രമണം,ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറല്‍
വാഷിംഗ്‌ടൺ: വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്തസംഭവത്തെ തുടര്ന്നു സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ “കൃത്യമായ വ്യോമാക്രമണം” നടത്തി ഉടൻ തന്നെ തിരിച്ചടിച്ചതായി അമേരിക്കൻ സേന പറഞ്ഞു, കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. ആവശ്യമെങ്കിൽ അമേരിക്കൻ സേന കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡിന്റെ തലവനായ യുഎസ് ആർമി ജനറൽ മൈക്കൽ “എറിക്” കുറില്ല,മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . “ഇന്നത്തെ ഇറാൻ അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സൈനിക ശേഷിയുള്ളതാണ്.” ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബ് വാഹക ഡ്രോണുകളുടെയും ഇറാന്റെ ആയുധശേഖരത്തിലുണ്ടെന്നു വ്യാഴാഴ്ച യു.എസ്. ഹൗസ് ആംഡ്…
ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് നടത്തപ്പെടുന്നു. വേനൽക്കാലത്തിന്റെ വരവ് അനന്ദമാക്കുവാൻ മൗണ്ട് ഇവന്റ്സ് യുഎസ്എയും , പ്രവാസി ചാനലിന്റെ ഡാളസ് റീജിയണും ചേർന്ന് ഒരുക്കുന്ന ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് കിക്കോഫ് കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് നൽകികൊണ്ട് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ് നിർവഹിച്ചു. ചടങ്ങിൽ സഹ വികാരി റവ.എബ്രഹാം തോമസ്, ഹ്യുസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സഹ വികാരി റവ. റോഷൻ വി.…
ചീരൻവീട്ടിൽ ജോർജ് സി.ചാക്കോ അന്തരിച്ചു
ഡാളസ്/തൃശ്ശൂർ : തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിൻറെ മകൻ ജോർജ് സി. ചാക്കോ (86) അന്തരിച്ചു. മാർത്തോമാ സഭാ മണ്ഡലാംഗം,അസംബ്ലി അംഗം,തൃശ്ശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ശ്രീ രവിവർമ്മാ മന്ദിരം സെക്രട്ടറി, ട്രഷറർ, എന്നീനിലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്റേഴ്‌സ് ഉടമസ്ഥൻ കൂടിയായിരുന്നു . ശനിയാഴ്ച (25-03-2023) വൈകുന്നേരം അഞ്ച് മണിക്ക് മൃതശരീരം മിഷൻ ക്വാർട്ടേഴ്‌സിലുള്ള ഭവനത്തിൽ കോണ്ടിവന്നു പൊതുദര്ശനത്തിന് അവസരം നൽകും . സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് തൃശൂർ മാർത്തോമാ എബനേസർ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ :പരേതയായ ലീന ജോർജ് മക്കൾ :നെയ്‌മ മാത്യു -മാത്യുജോൺ (മസ്കറ്റ് ) നൈഷ ഡിക്സൺ -ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സാസ് ) നവീൻ ജോർജ് (തൃശ്ശൂർ ) നെയ്‌ജി ബിനോയ് -ബിനോയ് അബ്രഹം…
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി; ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് ഇന്നലെ തന്നെ നിയമവൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഉത്തരവിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും കേരള ചീഫ് ഇലക്ട്രറൽ ഓഫീസർക്കും അയച്ചിട്ടുണ്ട്. രാവിലെ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പരിഗണിച്ചാണ് നടപടിയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 102(1)(ഇ) പ്രകാരവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പും പ്രകാരമാണ്…
വിദ്യാർഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം; അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂർ: കണ്ണൂരിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ വടകര സ്വദേശി കാളത്തി പറമ്പിൽ വീട്ടിൽ കെ.പി സലീല്‍ കുമാറാണ് അറസ്റ്റിലായത്. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ ബ്ലാബ്ലാ കാർ എന്ന കാർ പൂളിംഗ് ആപ്പ് വഴി കാർ പൂൾ ചെയ്യുന്നതിനിടെയാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ…
ഭാര്യയും ബന്ധുക്കളും സ്വത്തുക്കള്‍ കൈക്കലാക്കി; പ്രവാസി ആത്മഹത്യ ചെയ്തു
കായംകുളം: ഭാര്യയും ബന്ധുക്കളും കബളിപ്പിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് അദ്ദേഹം തപാൽ വഴി മാധ്യമങ്ങൾക്ക് കുറിപ്പ് അയയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു. തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ്…
2023 ജനുവരി-മാർച്ച് മാസങ്ങളിൽ 2.78 ലക്ഷത്തിലധികം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഇതുവരെ 2.78 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച പറഞ്ഞു. പോർട്ടലിലെ കണക്കുകൾ പ്രകാരം, 2021ൽ 3,29,808 ആയിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) രജിസ്ട്രേഷൻ 2022ൽ 10,20,679 ആയി ഉയർന്നു. മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, ബ്രൗൺഫീൽഡ് ദേശീയ പാതകളിലും ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേകളിലും ഓരോ 30-40 കിലോമീറ്ററിലും വഴി സൈഡ് സൗകര്യങ്ങൾ (ഡബ്ല്യുഎസ്എ) വികസിപ്പിക്കാൻ എൻഎച്ച്എഐ വിഭാവനം ചെയ്യുന്നു. ഇതുവരെ 156 ഡബ്ല്യുഎസ്എകൾ ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ഗഡ്കരി പറയുന്നതനുസരിച്ച്, സ്വകാര്യ നിക്ഷേപകർക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ദേശീയ ഏകജാലക സംവിധാനത്തിലൂടെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സ്ക്രാപ്പിംഗ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ മന്ത്രാലയം സുഗമമാക്കിയിട്ടുണ്ട്. മധ്യപ്രദേശും…
ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ധനകാര്യ ബിൽ 2023 അവതരിപ്പിക്കും
ന്യൂഡൽഹി: ഫെഡറൽ ഗവൺമെന്റിന്റെ സാമ്പത്തിക പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ ബിൽ 2023 ഇന്ന് മാർച്ച് 24 ന് അവതരിപ്പിക്കും. 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദിഷ്ട ബജറ്റ് മാറ്റങ്ങൾ ധനകാര്യ ബിൽ 2023 വഴി ഔദ്യോഗികമാക്കുന്നു. 2023-2024 വർഷത്തിൽ ഏകദേശം 45 ലക്ഷം കോടി രൂപ അനുവദിച്ചുകൊണ്ട് വ്യാഴാഴ്ച ഗ്രാന്റുകൾക്കായുള്ള അഭ്യർത്ഥനകൾ ലോക്സഭ ഇതിനകം അംഗീകരിച്ചിരുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്. നേരത്തെ രണ്ടു പ്രാവശ്യം നിർത്തിവെച്ചതിന് ശേഷം, ആറ് മണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഗില്ലറ്റിൻ ആവശ്യപ്പെട്ടു. 2023–24 സാമ്പത്തിക വർഷത്തിലെ സേവനങ്ങൾക്കായി കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ചില തുകകൾ അടയ്‌ക്കുന്നതിനും വിനിയോഗിക്കുന്നതിനും അംഗീകാരം നൽകുന്നതിനുള്ള ബിൽ ധനമന്ത്രി…
