നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ, ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.  

ലോക ജലദിനത്തിൽ അഗതികൾക്ക് സൗഹൃദ വേദി കുടിവെള്ളമെത്തിച്ചു

എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ലോക ജലദിനത്തിൽ ശുദ്ധജലമെത്തിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ ഇതിനോടകം 16000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു. കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. ലോക ജലദിനത്തിൽ നടന്ന കുടിവെള്ള വിതരണം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റെന്നി തോമസ് ,സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ,സിയാദ് മജീദ് ,സുധീർ കൈതവന, ബാബു വഞ്ചിപുരയ്ക്കൽ, സുമേഷ് പി എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ട് മാസം കഴിയുന്നു.കുളിക്കാനും…

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്.കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് ചെയ്യുന്നത്. ‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്.ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. ഇളയരാജയാണ്…

നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര : ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ നവീകരിച്ച വടക്കാങ്ങര യൂനിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അഷ്റഫ് സി.എച്ച്, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു. നിബ്രാസ് പി.കെ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് ഷബീർ കെ സ്വാഗതവും എസ്‌.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ അറക്കൽ നന്ദിയും പറഞ്ഞു.

അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച്ച് ബൈഡന്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന്‍ നാമനിർദേശം ചെയ്‌തു .യു എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യന്‍ വംശജയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിര്‍ദ്ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്‌ട്ര വികസന പരിപാടികളിലും ദീര്‍ഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്.നിലവില്‍ ഇവര്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോ‌ട്ടം വഹിക്കുന്നുമുണ്ട്. സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന്‍…

തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ

ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്‌ബോദിപ്പിച്ചു മാ​ർ​ച്ച് 21 നു ​ചൊ​വാ​ഴ്ച വൈകീട്ട് ഇ​ന്‍റർനാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ സം​ഘ​ടി​പ്പി​ച്ച നാ​നൂ​റ്റി അ​റു​പ​ത്തി​ര​ണ്ടാ​മ​തു പ്രാ​ർ​ഥ​നാ സ​മ്മേ​ള​നത്തിൽ ന്യൂജേഴ്‌സിയിൽ നിന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം നടത്തുകയായിരുന്നു ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ. ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു.പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ് .വളയമില്ലാതെ ചാടുന്നവൻ തോന്നിവാസിയാണെന്നും എന്നാൽ വളയത്തിൽ കൂടി ചാടുന്നവനാണു അഭ്യാസി എന്നുള്ള യാഥാർഥ്യം നാം…

വേൾഡ് മലയാളി ഗ്ലോബൽ റീജിയണൽ നേതാക്കൾക്ക് ഡാളസിൽ ഉജ്വല വരവേൽപ്പ്

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ശ്രീ പിന്റോ കണ്ണംപള്ളിയ്ക്കും അമേരിയ്ക്ക റീജിയൻ സെക്രട്ടറി ശ്രീ അനീഷ്‌ ജെയിംസിനും ട്രഷറർ ശ്രീ സജി പുളിമൂട്ടിലിനും നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെയും ഡാളസ് പ്രൊവിൻസിന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ മാർച്ച് 24 ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ഡാളസിലെ പസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഉജ്വല സ്വീകരണം സംഘടിപ്പിയ്ക്കുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ഭാരവാഹികളായ നോർത്ത് ടെക്സാസ് പ്രൊവിൻസ് ചെയർ പേഴ്സൺ ശ്രീമതി ആൻസി തലച്ചെല്ലൂർ, നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുകു വര്ഗീസ്, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ അലക്സ് അലക്സാണ്ടർ, ഹൂസ്റ്റൺ പ്രസിഡന്റ് ശ്രീ റോയ് മാത്യു എന്നിവർ അറിയിച്ചു്. പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളുടെയും വിലയേറിയ സാന്നിധ്യ സഹകരണങ്ങൾ പ്രെതീക്ഷിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ മാത്യു മുണ്ടയ്ക്കാൻ അറിയിച്ചു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും

ന്യൂയോർക് :ഡൊണാൾഡ് ട്രംപ് തന്റെ 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ പ്രായപൂർത്തിയായ ഒരു സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കേൾക്കുന്നു. ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാം. അമേരിക്കൻ ചരിത്രത്തിൽ കുറ്റാരോപിതനായ ആദ്യ മുൻ പ്രസിഡന്റായിരിക്കും അദ്ദേഹം. ഗ്രാൻഡ് ജൂറി പ്രക്രിയ രഹസ്യമാണ്, അതിനാൽ ഒരു കുറ്റകൃത്യം ചുമത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ അനുയായികളോട് പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ട്രംപ് കുറ്റാരോപിതനായാൽ എന്തും സംഭവിക്കാം .ഈ സാഹചര്യങ്ങളെ നേരിടാൻ സാധ്യമായ എല്ലാനടപടികളും നിയമപാലകർ തയ്യാറെടുക്കുന്നു, പോലീസ് ന്യൂയോർക് കോർട്ട്‌ഹൗസ്, ക്യാപിറ്റോൾ എന്നിവ വളഞ്ഞിട്ടുണ്ട്

തങ്കമ്മ വർഗീസ് 81 നിര്യാതയായി

ഡാലസ്/എടത്വ : ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് 81 അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി. വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം). ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്‍മാന്‍ ബിജിലി ജോർജിന്റെ ഭാര്യാമാതാവാണ് പരേത. മക്കൾ ഷീല .ഷൈനി ,ഡോക്ടർ അഞ്ജു (എല്ലാവരും ഡാളസ്) പരേതനായ ബിജു വര്‍ഗീസ്. മരുമക്കൾ :ജോസ് ,അനിൽ ,ബിജിലി ,ബീന ബിജു വർഗീസ് (എടത്വ) കൊച്ചുമക്കൾ: ഡോ. ക്രിസ്റ്റി, കെവിൻ ,ഡോ. ബ്രാൻ ,ഡോ ക്രിസ്റ്റീന , ഡോ.അലീഷ്യ, ബനീറ്റ ,ക്രിസ്റ്റ ,ഡെറിക് ,റ്റാനിയ, ,പോൾ സംസ്കാരം മാര്ച്ച് 24 വെള്ളിയാഴ്ച 10 30 ന് സ്വ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു ബിജിലി ജോർജ് ഡാളസ് 214 794 2646.

ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ…