ന്യൂയോര്‍ക്ക്: 1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്. 1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തുപ്രതികൾ നാഷണൽ ലൈബ്രറിക്കു വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വൽ യുകെലെസ് പറഞ്ഞു. എന്നാൽ ഈ മഹത്തായ നിധി അന്ന് വാങ്ങുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഇതു നിങ്ങൾക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവർണ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വെച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ…
Year: 2023
ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു
ന്യുയോർക്ക്: ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു. കൈപ്പുഴ സ്വദേശിയാണ് ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ) മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ കൊച്ചുമക്കൾ: ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി സഹോദരങ്ങളിൽ ഏലിക്കുട്ടി പള്ളിചെറയിൽ – കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ – കൈപ്പുഴ; ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു. മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ – റോക്ക് ലാൻഡ്, ന്യൂയോർക്ക് പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച 5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927 സംസ്കാരശുശ്രുഷ: മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10…
തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിൽ ചാടിയതായി ഷെറിഫ് ഓഫീസ്
വിർജീനിയ:വിർജീനിയ ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി ഓടിപ്പോയ രണ്ടു തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിൽ യിൽ വെച്ച്പിടിക്കൂടിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു, രണ്ട് അന്തേവാസികൾ താൽക്കാലിക ഉപകരണങ്ങൾ ഉപയോഗിച്ച് ചുവരിൽ ഒരു ദ്വാരം കുഴിച്ചു, “ഒരു ടൂത്ത് ബ്രഷും ലോഹ വസ്തുക്കളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്ന് ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. ഈ ദ്വാരം തടവുകാർക്ക് ജയിൽ ഭിത്തികൾക്ക് പിന്നിലെ റിബാറിലേക്ക് പ്രവേശനം നൽകി; രക്ഷപ്പെടാൻ കൂടുതൽ സൗകര്യമൊരുക്കാൻ റീബാർ ഉപയോഗിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ഈ ആഴ്‌ച തിങ്കളാഴ്ച വൈകീട്ട് ഏഴു മണിക്ക് പതിവ് സമയത്ത് തടവുകാർ അവരുടെ സെല്ലിൽ ഇല്ലെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് തിരച്ചിൽ ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നു ലഭിച്ച സൂചനകൾ അധികാരികളെ അയൽ നഗരമായ ഹാംപ്ടണിലെ IHOP റെസ്റ്റോറന്റിലേക്ക് നയിച്ചു. അവിടെ തടവുകാർ…
അലൈന മെറി കോട്ടൂർ (2 വയസ്സ് ) നിര്യാതയായി
മയാമി: ഫ്ലോറിഡയിലെ മയാമിയിലുള്ള കോട്ടൂർ ജയ്ക്കിന്റെയും സാലിയുടെയും മകനായ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി. മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും ഫ്ളോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കുന്നതാണ് . മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം…
നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്
ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നു രാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്ലിൻ, ലോറെലി കാലാസോ എന്നിവരെ കണ്ടെത്തിയതായി അവരുടെ അമ്മ ജെന്നി കാലാസോയാണ് അറിയിച്ചതെന്നു ഒക്‌ലഹോമ സിറ്റി ഫയർ ബറ്റാലിയൻ മേധാവി സ്കോട്ട് ഡഗ്ലസ് പറഞ്ഞു. സംഭവസ്ഥലത്തു എത്തിച്ചേർന്ന പോലീസ് , ലോക്ക്‌ലിനിനെയും സഹോദരി ലോറേലിയെയും പൂളിൽ നിന്നും പുറത്തെടുത്തു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും കുട്ടികളുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു.ലോക്ക്‌ലിനേയും ലോറേലിയെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല “ഇളയ കുട്ടികൾ സ്വീകരണമുറിയിൽ കളിക്കുമ്പോൾ മുതിർന്ന കുട്ടിയെ ഹോംസ്‌കൂൾ ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു,. “നീന്തൽക്കുളത്തിലേക്കുള്ള വാതിൽ മുത്തശ്ശിയാണ് തുറന്നു കൊടുത്തതെന്നും അമ്മ പറഞ്ഞു. ലോക്ക്‌ലിനിന്റെയും ലോറേലിയുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുവെന്നു ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ…
ട്രംപ് ഹഷ് മണി: ബുധനാഴ്ചയും ഗ്രാൻഡ് ജൂറി നടപടികൾ റദ്ദാക്കി
ന്യൂയോർക് :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കാനിരുന്ന ഗ്രാൻഡ് ജൂറി യോഗം മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് “റദ്ദാക്കിയതായി” ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചു. ഗ്രാൻഡ് ജൂറി ബുധനാഴ്ച യോഗം ചേർന്ന് കുറഞ്ഞത് ഒരു സാക്ഷിയിൽ നിന്നെങ്കിലും വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ബ്രാഗിന്റെ ഓഫീസ് നടപടികൾ “റദ്ദാക്കിയതായി”ബുധനാഴ്ച രാവിലെ ഗ്രാൻഡ് ജൂറിയെ അറിയിക്കുകയും വ്യാഴാഴ്ചത്തേക്ക് “സ്റ്റാൻഡ്‌ബൈ” ആക്കുകയും ചെയ്തതായി അറിയിക്കുകയായിരുന്നു മുൻ പ്രസിഡന്റിനെതിരെയുള്ള കുറ്റാരോപണങ്ങളെക്കുറിച്ച് ഗ്രാൻഡ് ജൂറിയെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ അറ്റോർണിക്ക് പ്രശ്‌നമുള്ളതായി ഒരു ഉറവിടം അവകാശപ്പെട്ടു. ബ്രാഗ് യഥാർത്ഥത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ട്രംപിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വാർത്താമാധ്യമങ്ങളോട് പറഞ്ഞു. 2022 ജനുവരിയിൽ ഡിസ്ട്രിക്റ്റ് അറ്റോർണിയായി ബ്രാഗ് ചുമതലയേറ്റപ്പോൾ, ട്രംപിനെതിരായ കുറ്റം ചുമത്തുന്നത് നിർത്തുകയും അന്വേഷണം “അനിശ്ചിതകാലത്തേക്ക്” താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഓഫീസിൽ നിന്ന്…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു
ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു “MAT Cares MAT DAY ” വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ 33527 യിൽ വച്ച് ആചരിക്കാൻ തീരുമാനിച്ചു. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ എന്നും ഭാഗമായിട്ടുള്ള സംഘടനയായ MAT , ഇത്തവണയും പതിവ് രീതികളിൽ നിന്നും വ്യതിചലിക്കുന്നില്ല. കിഡ്‍സ് ഫോറത്തിൻ്റെ നേതൃവത്വത്തിൽ കുട്ടികൾക്കായുള്ള ” kids 4 kids ” ആർട് ക്ലാസ്, യൂത്ത് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ യുവതലമുറക്കുള്ള ” Drug Addiction Symposium “, വിമൻസ് ഫോറത്തിൻ്റെ “She Knows – Women’s Pelvic Awareness and Fitness Event ” , ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന “കാർഷിക മേള 2023 ” , സീനിയർ ഫോറത്തിൻ്റെ “Senior empowerment symposium ”…
യുവാക്കളിൽ സാങ്കേതിക മികവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് കെ. എച്. എൻ. എ. യുടെ ഹിന്ദു കോർ ( എച് – കോർ ) പദ്ധതി
അനന്തമായ തൊഴിൽ സാധ്യതകളും നൈപുന്യ വികസനവും ഉറപ്പുവരുത്താൻ നിരവധി കോർപറേറ്റുകളുടെ ഉന്നതാധികാരികൾ പരിശീലകരാകുന്ന ഒരു മാതൃകാ പദ്ധതിയുമായി കെ.എച്. എൻ. എ. എച്-കോർ . ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി അമേരിക്കയിലെത്തുന്ന യുവാക്കൾക്കും ഇവിടത്തെ സർവകലാശാലകളിൽ നൂതന തൊഴിൽമേഖല അന്വേഷിക്കുന്നവർക്കും സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർക്കും വ്യക്തമായ ദിശാബോധവും സാങ്കേതിക പരിശീലനവും ആവശ്യമെങ്കിൽ സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എച് കോർ മുഖ്യ കാര്യകർത്താക്കളായ ഡോ: ബിജു പിള്ള (ഹ്യൂസ്റ്റൺ), ഡോ: മാളവിക പിള്ള ( നോർത്ത് കരോലിന) ശ്രീജിത്ത് ശ്രീനിവാസൻ ( അരിസോണ) എന്നിവർ അറിയിക്കുന്നു. പ്രവാസ ലോകത്തു സോഫ്റ്റ്‌വെയർ മേഖലയിലും വ്യാവസായിക സംരംഭങ്ങളിലും ആരോഗ്യ രംഗത്തും ഉന്നത സ്ഥാനീയരായ ഇന്ത്യക്കാരെ വിദഗ്ധ ഉപദേശകരാക്കിയും അതാതു രംഗത്തെ പ്രാവീണ്യം…
ജീവകാരുണ്യ നിധി വിതരണം ചെയ്തു
എടത്വ: നിറയെ ചുവന്ന പൂക്കൾ എന്ന സാസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ നിധി വിതരണം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ വി.ഡി വിനോദ് കുമാർ,എംജി കൊച്ചുമോൻ,പി കെ സ്വാമിനാഥൻ, സുരേഷ് കെ തമ്പി, സുരേഷ് വാലയിൽ, രതീഷ് പി ഉത്തമൻ എന്നിവർ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ള ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്.
ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം
തലവടി:ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിക്കൽ അനിൽ വർഗ്ഗീസ് (53)അമേരിക്കയിൽ എത്തുന്നത് 1984 ൽ ആണ്. സ്വന്തമായി കാർ വാങ്ങിയപ്പോൾ കേരള ടൂറിസം വകുപ്പിൻ്റെ ലോഗോയുടെ സ്റ്റിക്കർ കാറിൻ്റെ പുറകിലത്തെ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്നത് എല്ലാവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ജോർജിയ സ്റ്റേറ്റിലെ സ്ഥിരതാമസക്കാരായ ഈ കുടുംബം ഓഫിസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നൂറ് കണക്കിന് മലയാളികളെ ഓരോ ദിവസവും ഇതുമൂലം പരിചയപെടുവാനും അവരുടെ ഇടയിൽ വലിയ സൗഹൃദം സൃഷ്ടിക്കാനും സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസിയായി നാല് പതിറ്റാണ്ടുകൾ കഴിയുമ്പോഴും സ്വന്തം നാട്ടിലെ വിഷയങ്ങൾക്ക് ജനപ്രതിനിധികളെ ബന്ധപെടുന്നതു കൂടാതെ നോർക്ക വഴി പല ഇടപെടലുകളും നടത്തി ശ്രദ്ധേയനാകുമ്പോൾ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ സംഘടനകൾ മുഖേന നടത്തി വരുന്നു. ആരോഗ്യ പ്രവർത്തകയായ സാനിയാണ് ഭാര്യ.ബ്രുക്ക് വുഡ് ഹൈസ്കൂൾ വിദ്യാർത്ഥി…
