പുതുവര്‍ഷം പുതുകൃപകളോടെ ലാക്കിലേക്ക് ഓടുക: റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ്

ഡാളസ് :ഭൂതകാലത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഭാവികാലത്തെ ദൈവത്തോടു ചേർന്നു സ്വപ്നങ്ങള്‍ കണ്ട് വര്‍ത്തമാനകാലത്തെ ധന്യമാക്കുവാനുള്ള വെല്ലുവിളിയാണ് പുതുവല്‍സരത്തില്‍ നാം ഏറ്റെടുക്കേണ്ടതെന്നു മാർത്തോമാ സഭ മുംബൈ- ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആഹ്വാനം ചെയ്തു . നിരന്തരം പുതുക്കിക്കൊണ്ടിരിക്കു വലിയവനായ ദൈവത്തോടൊപ്പം പുതുവല്‍സരത്തിന്റെ സാധ്യതകളിലേക്ക് നാം പ്രവേശിക്കുകയാണ്. ഇത്രത്തോളം നമ്മെ, വഴിയും സത്യവും ജീവനുമായി നടത്തിയ സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികരേറ്റി, വിളിച്ചവന്‍ വിശ്വസ്തന്‍ എു രുചിച്ചറിഞ്ഞ്‌കൊണ്ട് പുതിയസംവല്‍സരത്തെ നാം പ്രതീക്ഷകളോടെ വരവേല്‍ക്കുകയാണ്. സാധ്യതകളെയും പ്രതീക്ഷകളെയും തകര്‍ത്തുകളയു സാഹചര്യങ്ങളും ശക്തികളും എല്ലാക്കാലത്തുമുണ്ടായെുവരും. എന്നാൽ ദൈവകൃപയില്‍ ശരണപ്പെട്ടു സുബോ ധത്തോടും ജാഗ്രതയോടും കൂടി നശീകരണ പ്രവണതകളെയും നിഷേധാത്മകമായ മനോഭാവങ്ങളെയും തടയുവാനും മൂല്യവത്തായ ചിന്തകളെയും ഗുണപരമായ മനോഭാവങ്ങളെയും ഉള്‍ക്കൊള്ളു വാനും നാം മനസ്സിനെ ദൈവവചന ധ്യാനത്തിലൂ ടെയും പ്രാര്‍ത്ഥനകളിയൂടെയും പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ടു . ഇംഗ്ലണ്ടിലെ പ്രശസ്തനായ…

ചൈനീസ് യാത്രക്കാർക്ക് കാനഡയില്‍ കോവിഡ് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു

കാൻബെറ: ചൈന, ഹോങ്കോങ്, മക്കാവോ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ആദ്യം കൊവിഡ്-19 നെഗറ്റീവ് പരിശോധിക്കണമെന്ന് കാനഡ നിർബന്ധമാക്കി. രണ്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ജനുവരി 5 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ സർക്കാർ ശനിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയതയും വാക്‌സിനേഷൻ നിലയും പരിഗണിക്കാതെ തന്നെ എല്ലാ വിമാന യാത്രക്കാർക്കും ഈ ആരോഗ്യ നടപടികൾ ബാധകമാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ വിവരങ്ങളും തെളിവുകളും ലഭ്യമാകുന്ന മുറയ്ക്ക് 30 ദിവസത്തിന് ശേഷം അവലോകനം ചെയ്യുന്ന താൽക്കാലിക നടപടികളാണ് അവ. ബീജിംഗിന്റെ COVID-19 നിയന്ത്രണങ്ങൾ അതിവേഗം ലഘൂകരിക്കുന്നതിന്റെയും കേസുകളുടെ വർദ്ധനവിന്റെയും ഫലമായി, ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരും രാജ്യത്തേക്ക് പറക്കുന്നതിന് മുമ്പ് നെഗറ്റീവ് COVID-19 ടെസ്റ്റ് ഫലം സമര്‍പ്പിക്കണമെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കാനഡയിലേക്കുള്ള ഫ്ലൈറ്റില്‍ കയറുന്നതിന് മുമ്പ്, യാത്രക്കാർ…