ഇരകളോ കുറ്റവാളികളോ?; റേഷൻ തട്ടിപ്പ് അന്വേഷണത്തിനിടെ ജനക്കൂട്ടം ആക്രമിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു

കൊൽക്കത്ത: ജനുവരി ആറിന് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നോർത്ത് 24 പർഗാനാസിലെ വസതിയിൽ നടത്തിയ റെയ്ഡിനിടെ ആക്രമണത്തിനിരയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 441, 379, 354 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ, ഷാജഹാന്റെ ഹൗസ് കെയർടേക്കറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്, ഉദ്യോഗസ്ഥർ “വാറന്റില്ലാതെ കടന്നുകയറാൻ ശ്രമിച്ചത്” എന്ന് പറഞ്ഞു. അതേസമയം, ആക്രമണകാരികൾക്കെതിരെ ഐപിസി സെക്ഷൻ 147, 148, 149, 353 എന്നിവ പ്രകാരം കൊലപാതകശ്രമം ആരോപിച്ച് ഇഡി പോലീസ് ഡയറക്ടർ ജനറലിന് ഇമെയിൽ വഴി പരാതി നൽകി. ഇഡിയുടെ പരാതിയിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭക്ഷ്യധാന്യ കുംഭകോണത്തിൽ മുൻ ബോംഗാവോൺ സിവിൽ ബോഡി ചെയർമാൻ ശങ്കർ ആധ്യയെ…

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

കാരന്തൂർ: അടുത്തമാസം മൂന്നിന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ആത്മീയ സംഗമ വേദിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനം-ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളുമാണ് സമ്മേളനത്തിലെ മുഖ്യാതിഥികൾ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ്…

ഐ പി എം സന്ദർശിച്ച് മർകസ് റൈഹാൻ വാലി വിദ്യാർത്ഥികൾ

കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.

കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്‍സന്‍ തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യാവസ്ഥയുടെ വിഹല്വതകള്‍ക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നല്‍കുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി. ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  പൊതുമേഖലയിലും…

ജാമിഅ മര്‍കസ്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് തിയോളജി, ഇസ്‌ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പിഎസ്സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://jamia.markaz.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 31ന് മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്.…

രാശിഫലം (07-01-2024 ഞായര്‍)

ചിങ്ങം: ആനന്ദപ്രദമായ ദിവസം. മാനസികമായി വളരെ സന്തോഷത്തിലായിരിക്കും. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ഏറെനേരം മനസിൽ വച്ചുകൊണ്ടിരിക്കാതിരിക്കുക. ഇത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും. തുലാം: ഇന്ന് നിങ്ങൾ ഒരു പ്രോജക്‌ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. വൃശ്ചികം: ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും…

കറക്ഷണൽ എംപ്ലോയീസ് ഓഫ് മലയാളി ഇന്ത്യൻ ഓർഗനൈസേഷന് (CEMIO) നവനേതൃത്വം

ഫിലഡൽഫിയ:കറക്ഷണൽ ഓഫീസേഴ്സ് സംഘടനയായ ‘കറക്ഷണൽ  എംപ്ലോയീസ്  ഓഫ് മലയാളി  ഇന്ത്യൻ ഓർഗനൈസേഷൻ  (CEMIO)  യ്ക്ക് 2024  – 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചാക്കോ ഏബ്രഹാമിന്റെ  വസതിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ സെക്രട്ടറി ചാക്കോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ട്രഷറാർ അഭിലാഷ് കണക്കുകൾ  അവതരിപ്പിച്ചു.  തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ചാക്കോ ഏബ്രഹാമിനെ  പ്രസിഡണ്ടായും, ക്യാപ്റ്റൻ ടി തോംസനെ വൈസ് പ്രസിഡണ്ടായും,  പ്രസാദ് ബേബിയെ സെക്രട്ടറിയായും, ബബിലു രാധാകൃഷ്ണനെ ജോയിന്റ് സെക്രട്ടറിയായും, ഷെഗു പി സക്കറിയായെ ട്രഷറാറായും യോഗം തിരഞ്ഞെടുത്തു. മറ്റ് വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ താഴെപ്പറയുന്ന പ്രകാരമാണ്. മോൻസി ജോയ് (PRO), ബിജു എബ്രഹാം സ്പോർട്സ്,  സാജൻ വർഗീസ്,  ഷിബു വർഗീസ് (CFCF Rep) ബെന്നി ജേക്കബ്, ജോസഫ് വർഗീസ് (DC Rep)  Sgt. ജെയിംസ് ജോസഫ്, ജോൺ ഫിലിപ്പ് (CMR)  ലിബിൻ കുര്യൻ (PICC)…

ഡാലസ് പോലീസ് ഓഫീസർ ഉൾപ്പെട്ട കാർ അപകടത്തിൽ ഗർഭിണി മരിച്ചു, 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു

ഡാളസ്:ശനിയാഴ്ച പുലർച്ചെ ഡ്യൂട്ടിയിലായിരുന്ന ഡാളസ് പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച  ഗർഭിണിയായ സ്ത്രീ മരിച്ചു .ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ജീവനുവേണ്ടി പോരാടുകയാണ്. അന്തർസംസ്ഥാന 30, 2nd അവന്യൂ എന്നിവിടങ്ങളിൽ പുലർച്ചെ 2:30 ന് ശേഷമായിരുന്നു മാരകമായ അപകടം. ഡാളസ് കൗണ്ടി ഷെരീഫ് പറയുന്നതനുസരിച്ച്, ഡ്യൂട്ടിയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഒരു വലിയ അപകടത്തെതുടർന്ന്  ഡെപ്യൂട്ടികൾ സംഭവസ്ഥലത്ത് എത്തിച്ചേര്ന്നു . സംഭവസ്ഥലത്തെത്തിയ ശേഷം റോഡിന്റെ മധ്യഭാഗത്തെ പാതയിൽ ഒരു ഷെവി മാലിബുകണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ജീപ്പ് റാംഗ്ലർ ഓടിച്ചിരുന്ന ഓഫ് ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് കാർ ഇടിച്ചതെന്നും അവർ മനസ്സിലാക്കി. മാലിബുവിലുണ്ടായിരുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷെരീഫ് വിഭാഗം അറിയിച്ചു. യാത്രക്കാരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്, ആശുപത്രിയിൽ എത്തിച്ച ശേഷം ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു. അമ്മയിൽ നിന്ന്…

വിഘടന രാഷ്ട്രീയം കേരള മണ്ണില്‍ നിന്നും പറിച്ചു അമേരിക്കയില്‍ നടരുത്: ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ മുഖമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ വിതറി വികലമാക്കുവാന്‍ ഏതാനും ചിലര്‍ കച്ചകെട്ടിയിറങ്ങിയതായി വാര്‍ത്താ മാധ്യമങ്ങളില്‍നിന്നും അറിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അനുവദനീയമല്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ക്കുവേണ്ടി രൂപം കൊടുത്ത കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് പരമാധികാരമുള്ള അമേരിക്കയിലെ ജനങ്ങളുടെ മുകളില്‍ കെട്ടി വയ്ക്കുന്നത് വിവേകമുള്ളവര്‍ക്ക് നിരക്കുന്നതല്ലല്ലോ. അങ്ങനെ ഒരു പ്രസ്ഥാനവും ആയി അമേരിക്കന്‍ മണ്ണില്‍ സ്ഥാനമാനമോഹികളായ ഒരുപറ്റം ആളുകളെ കൂട്ടി വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും കെപിസിസി പ്രസിഡന്റിനെ വരെ തെറ്റിദ്ധരിപ്പിച്ചും അമേരിക്കയുടെ പല ഭാഗത്തും യോഗങ്ങള്‍ സംഘടിപ്പിച്ചു നാണം കെടുത്തുവാന്‍ ഒരു കൂട്ടര്‍ നടത്തുന്ന ശ്രമങ്ങളെ ഐ.ഒ.സി യു.എസ്.എ ശക്തമായി അപലപിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഐ.ഒ.സി പിടിച്ചെടുക്കാനുള്ള ഏതാനും പേരുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നു ഞങ്ങള്‍ മനസിലാക്കുന്നു. ആര് ശ്രമിച്ചാലും ഐ.ഒ.സി ഒറ്റക്കെട്ടായി നിന്ന് എല്ലാ വിധ്വംസക…

അഭിമാനനിമിഷം; ചുവടുറപ്പിച്ച് ഡോ.ആനി പോൾ; റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ വൈസ് ചെയർ

ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഡോ.ആനി പോൾ റോക്ക് ലാൻഡ് കൌണ്ടി ലെജിസ്ലേച്ചറായി നാലാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും  മലയാളിക്ക് സ്വന്തം. നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് ആനി പോളിന്‍റെ പക്ഷം. സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നാം  തിയതി ന്യൂസിറ്റിയിലെ കൌണ്ടി ഹാളിൽ വച്ച് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വിവിധ സ്റ്റേറ്റ്കളിൽ നിന്നും തന്റെ കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും,സുഹൃത്തുക്കളും എത്തി. അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതുകരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം…