കെഎം ബഷീർ മാധ്യമ അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച

കോഴിക്കോട്: സിറാജ് ദിനപത്രം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മയായ മർകസ് അലുംനി സെൻട്രൽ കമ്മിറ്റി നൽകുന്ന മാധ്യമ അവാർഡ് ജേതാവിനെ വെള്ളിയാഴ്ച കോഴിക്കോട് പ്രഖ്യാപിക്കും. ഓർമകളിൽ മായാത്ത സ്മരണകൾ ബാക്കിവെച്ച സഹപാഠിക്ക് പൂർവ വിദ്യാർഥികൾ നൽകുന്ന സ്മരണാജ്ഞലി കൂടിയാണ് മാധ്യമ അവാർഡ്. 11111 രൂപയും ഫലകവും ശില്പവും അടങ്ങുന്ന അവാർഡ് ഇത് രണ്ടാം തവണയാണ് നൽകുന്നത്. കഴിഞ്ഞ ഒരു മാസങ്ങൾക്കിടയിൽ ലഭിച്ച നോമിനേഷനുകളിൽ നിന്ന് ജൂറി അംഗങ്ങൾ തിരഞ്ഞെടുത്ത പ്രതിഭക്കാണ് അവാർഡ് സമ്മാനിക്കുക. മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 28 ഞായറാഴ്ച നടക്കുന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലൈവിൽ അവാർഡ് സമ്മാനിക്കും.  

സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് സ്റ്റോക്ക് ചെയ്തിരുന്ന അരി മറിച്ചു വിറ്റു; നാല് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണ അരി മറിച്ചു വില്‍ക്കാന്‍ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നാല് അദ്ധ്യാപകരെ സസ്പെന്‍ഡു ചെയ്തു. പ്രധാനാദ്ധ്യാപകൻ ഡി. ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ലഞ്ച് ഇൻചാർജ് ഭവ്നീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി അരിച്ചാക്കുകള്‍ വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. ഡി.ഡി.ഇയുടെ പരിശോധനയില്‍ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു. മറിച്ചുവില്‍ക്കാന്‍ അരി സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്നും കണ്ടെത്തി. അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു. സമാന സംഭവം ഇതിനു മുന്‍പ് നടന്നിട്ടുണ്ടോ…

പൗര നേതാക്കൾക്ക് വിരുന്ന് ഒരുക്കുന്നതിനായി രാജ്ഭവന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ഗവർണർ-സർക്കാർ സംഘർഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ പൗര നേതാക്കൾക്ക് രാജ്ഭവനില്‍ വിരുന്നൊരുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗവർണറുടെ വിരുന്നിന് അറ്റ് ഹോം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഡിസംബർ 22ന് രാജ്ഭവൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് ജനുവരി 21ന് തന്നെ ഫണ്ട് അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. അതിനാൽ 20 ലക്ഷം ഉടൻ ട്രഷറിയിൽ നിന്ന് രാജ്ഭവന് ലഭിക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ഇപ്പോള്‍ ട്രഷറി നിയന്ത്രണമുണ്ട്. ഓവര്‍ഡ്രാഫ്റ്റ് ആയതോടെ 1000 രൂപ പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. എന്നാല്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി ഇവരുടെ ചെലവുകള്‍ക്ക് ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസാക്കി…

കൊറോണയ്ക്ക് ശേഷം സ്മാർട്ട്‌ഫോൺ സോംബി രോഗം അതിവേഗം പടരുന്നു

മുംബൈ: മൊബൈൽ ഫോണിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിന്റെ വലിയ നേട്ടമാണെങ്കിലും, മൊബൈൽ മനുഷ്യജീവിതത്തിൽ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ അകലങ്ങൾ ഒരു പരിധിവരെ കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാൽ, ഇപ്പോൾ അതിനോട് പുതിയൊരു ആവശ്യം കൂടി വന്നിരിക്കുന്നു, അതാണ് നമ്മുടെ മൊബൈൽ ഫോൺ. ഒരു നേരം ഭക്ഷണം കിട്ടാതിരുന്നാലും കുഴപ്പമില്ല, എന്നാല്‍ മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദിവസം മുഴുവൻ മൊബൈൽ ഫോൺ കൈയ്യില്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശീലം നിങ്ങൾക്കും ഉണ്ടോ? എങ്കില്‍ ജാഗ്രത പാലിക്കുക….. കൊറോണ അണുബാധയ്ക്ക് ശേഷം, സ്മാർട്ട്ഫോൺ സോംബി എന്ന രോഗം രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം നിഷേധിക്കാനാവില്ല. ഒരാൾക്ക് ഉടനടി ആരെയെങ്കിലും ബന്ധപ്പെടുകയോ സന്ദേശമയയ്ക്കുകയോ ചെയ്യേണ്ടി…

മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളില്‍ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിക്കും

മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ജനുവരി 25 ഉച്ചയ്ക്ക് 2ന് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

നവജീവൻ അന്തേവാസി ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറു മാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) മരണപ്പെട്ടു. ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.  

മർകസ് ഖത്മുൽ ബുഖാരി സനദ് ദാനം: സമ്മേളന പന്തലിന് കാൽ നാട്ടി

കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിനുള്ള പന്തലിന് കാൽനാട്ടി. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിൽ നടക്കും. മതപ്രഭാഷണ പരമ്പര, അലുംനി കോൺക്ലേവ്, മീഡിയ കൊളോക്കിയം, കൾച്ചറൽ മീറ്റ്, പ്രവാസി സംഗമം, അഹ്ദലിയ്യ ആത്മീയ വേദി, സഖാഫി സംഗമം തുടങ്ങിയ വിവിധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമാണ്. കാൽ നാട്ടൽ ചടങ്ങിന് സ്വാഗത സംഘം ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ്…

ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോഴ്സിന്

മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോഴ്സിന് ലഭിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജിനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇറാം മോട്ടോര്‍സിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുമാണ് തങ്ങളുടെ നിരന്തര വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ വടക്കന്‍…

ഒരു പുറമ്പോക്ക് ഭൂമിയും താന്‍ കൈയ്യേറിയിട്ടില്ല: മാത്യു കുഴൽനാടൻ എം എല്‍ എ

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തന്റെ റിസോര്‍ട്ടിനുവേണ്ടി ഒരു പുറമ്പോക്ക് ഭൂമിയും താൻ കൈയേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തന്റെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് ഭൂമി കൈയ്യേറിയതായി വിജിലൻസ് കണ്ടെത്തിയെന്നും, അത് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടുണ്ടെന്നും വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് മൂവാറ്റുപുഴ കോൺഗ്രസ് എംഎൽഎ പറഞ്ഞു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം താൻ കൈയേറിയതായി ആരോപിക്കപ്പെടുന്ന അധിക ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവകാശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നും, പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തിയാൽ അത് ഉപേക്ഷിക്കുമെന്നും കുഴല്‍‌നാടന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും, താന്‍ സ്വീകരിച്ച നടപടികളിൽ നിന്ന് പിന്തിരിയുകയോ ചെയ്യില്ലെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്ഥാപനം കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന തന്റെ ആരോപണത്തെ പരാമർശിക്കുകയായിരുന്നു…

സാബു എം ജേക്കബ്ബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎയും നൽകിയ പരാതികൾ കെട്ടുകഥയെന്ന് ട്വന്റി20

കൊച്ചി: പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനും നൽകിയ പരാതികള്‍ വെറും ‘കെട്ടുകഥ’യും പ്രതികാര നടപടിയുമാണെന്ന് കിറ്റെക്സ്  ഗ്രൂപ്പിന്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയായ ട്വന്റി 20 വിശേഷിപ്പിച്ചു. ഇന്ന് (ജനുവരി 24 ബുധൻ) ഇവിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സിപിഐ എമ്മിന്റെ സംഘടനാശേഷിയെ വെല്ലുന്ന ഒരു വലിയ പൊതുയോഗവും സംഘടന നടപ്പാക്കുന്ന വികസന പദ്ധതികളും സിപിഐ എമ്മിനെ വിറളി പിടിപ്പിച്ചുവെന്നും, നിയമപരമായി നിലനില്‍ക്കാത്ത വ്യാജ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ എം എല്‍ എ ശ്രീനിജനെ നിർബന്ധിതനാക്കിയെന്നും പാർട്ടി അവകാശപ്പെട്ടു. ജേക്കബ് നടത്തിയ പ്രഖ്യാപനങ്ങൾ സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 5000 രൂപ പെൻഷൻ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണം, ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും 50% വരെ സബ്‌സിഡി, ആറുമാസം കൊണ്ട് കുറ്റകൃത്യങ്ങൾ 80% കുറയ്ക്കൽ, മന്ത്രിമാരുടെ എണ്ണം കുറയ്ക്കൽ…