ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കിക്ക്ഓഫ് മാര്‍ച്ച് 9-ന്

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) നേതൃത്വത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലുള്ള പുന്റ കാനായില്‍ വച്ച് ഓഗസ്റ്റ് 8,9,10,11 തീയതികളില്‍ നടക്കുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്ക്ഓഫ് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ (7800 Lyons Street, Morton Groove, IL) വച്ച് മാര്‍ച്ച് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്നതാണ്. ഫോമ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡന്റ് റ്റോമി എടത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ജേക്കബ് തോമസ് (പ്രസിഡന്റ്), ഓജസ് ജോണ്‍ (സെക്രട്ടറി), ബിജു തോണിക്കടവില്‍ (ടഷറര്‍), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്), ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജെയിംസ് ജോര്‍ജ് (ജോ. സെക്രട്ടറിമാര്‍) എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. കൂടാതെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ പാട്ടപതി എന്നിവരും സംബന്ധിക്കുന്നതാണ്. ഷിക്കാഗോയില്‍ നിന്നും…

മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്പ്സ്റ്റേറ്റിന് പുതിയ നേതൃത്വം

സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക് ) അപ്പ്സ്റ്റേറ്റ് അടുത്ത രണ്ടു വർഷത്തേക്കുള്ള (2024-26 ) പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ഇരുപതു വർഷത്തിലേറെ പാരമ്പര്യമുള്ള ഈ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസ് മോടൂർ (പ്രസിഡന്റ്), സംഗീത് പോൾ (വൈസ് പ്രസിഡന്റ്), കപിൽ ചാലിൽ മഠത്തിൽ (സെക്രട്ടറി), രഞ്ജൻ ഭാസി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇവർക്കൊപ്പം സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ (അഡ്വൈസറി കമ്മിറ്റി മെമ്പർ), സുതീഷ് തോമസ്, കൊച്ചുമോൻ പാറക്കാട്ട്, നാൻസി മേരി ആന്റണി, സുമൻ വർഗീസ്, ലക്ഷ്മി ആനന്ദ്, അഞ്ജു രഞ്ജൻ, അലക്സാണ്ടർ കുര്യൻ, ജോർജ് കുര്യൻ, ജോൺ മാത്യു (റെജി), ജേക്കബ് ഫിലിപ്പോസ് എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങളുമാണ്.

യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ: ഐഒസി (യു കെ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ‘നിയമസദസ്സ്’ മികവുറ്റതായി

ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി. നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഹൃദ്യമായി

ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) നാഷണല്‍ കമ്മിറ്റിയുടെയും ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെയും 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റോയല്‍ ആല്‍ബര്‍ട്സ് പാലസിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് കേരളത്തില്‍ നിന്നും നോര്‍ത്ത്അമേരിക്കയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരിക്കും ഇന്ത്യ പ്രസ്ക്ളബ് എന്നും പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും സ്വാഗത പ്രസംഗത്തില്‍ ഐപിസിഎന്‍എ നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകും. എല്ലാവരെയും ഒന്നിപ്പിച്ചു സംഘടനയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പ്രഥമ ദൗത്യമെന്നും ഷിജോ പൗലോസ് പറഞ്ഞു. അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത് പ്രധാന്‍ പങ്കെടുത്തു. ജഡ്ജി ജൂലി മാത്യു ആയിരുന്നു മറ്റൊരു പ്രധാന…

ഗാസയിൽ ‘ഉടൻ വെടിനിർത്തൽ’ വേണമെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്

സെൽമ (അലബാമ): ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഞായറാഴ്ച ആഹ്വാനം ചെയ്തു. അതേസമയം, ഗാസയിലേക്ക് വേണ്ടത്ര സഹായം എത്തിക്കാത്തതിനെ വിമർശിക്കുകയും ചെയ്തു. ഗാസയിലെ കഷ്ടപ്പാടുകളുടെ അപാരമായ തോത് കണക്കിലെടുക്കുമ്പോൾ, അടുത്ത ആറാഴ്ചയെങ്കിലും ഉടനടി വെടിനിർത്തൽ ഉണ്ടായിരിക്കണമെന്ന് അലബാമയിലെ സെൽമയിൽ നടത്തിയ പ്രസംഗത്തിൽ ഹാരിസ് പറഞ്ഞു. ഇസ്രയേലിനുള്ള പിന്തുണയുടെ പേരിൽ പ്രസിഡൻ്റ് ജോ ബൈഡൻ കടുത്ത സമ്മർദ്ദത്തിന് വിധേയനാകുകയും, ഗാസയിലെ സിവിലിയൻ മരണസംഖ്യ കുതിച്ചുയരുകയും ചെയ്യുന്നതിനാൽ, ഹാരിസിന്റെ അഭിപ്രായങ്ങൾ ഇസ്രായേലിനെക്കുറിച്ചുള്ള ഒരു യുഎസ് ഭരണകൂടത്തിന്റെ നാളിതുവരെയുള്ള നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ഇ​​​സ്ര​​​യേ​​​ൽ ഏ​​​റെ​​​ക്കു​​​റെ അം​​​ഗീ​​​ക​​​രി​​​ച്ചു​​​ ക​​​ഴി​​​ഞ്ഞ​​​താ​​​യി പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. ആ​​​റാ​​ഴ്ച​​ത്തെ വെ​​​ടി​​നി​​​ർ​​​ത്ത​​​ലാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ളെ​​​യും ഇ​​​സ്രേ​​​ലി ജ​​​യി​​​ലി​​​ലു​​​ള്ള പ​​​ല​​​സ്തീ​​​നി​​​ക​​​ളെ​​​യും ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ മോ​​​ചി​​​പ്പി​​​ക്കും. ഗാ​​​സ​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി കാ​​​ത്തു​​​നി​​​ന്ന…

ഏകദിന കോൺസുലർ ക്യാമ്പ് ഡാളസില്‍ – മാർച്ച് 9 ശനിയാഴ്ച

ഇർവിങ് (ഡാലസ് ):കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, ബി എ പി എസ് ശ്രീ സ്വാമിനാരായണ മന്ദിർ, ഡാളസ്, മേഖലയിലെ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് 2024 മാർച്ച് 9 ശനിയാഴ്ച 1000 മണിക്കൂർ മുതൽ 1700 മണിക്കൂർ വരെ ശ്രീ സ്വാമിനാരായണ മന്ദിർ, 4601 N 4601 ൽ ഒരു ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു.( സ്റ്റേറ്റ് ഹൈവേ 161, ഇർവിംഗ്, ടെക്സസ്-75038.) ഒസിഐ കാർഡ്, എമർജൻസി വിസ, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കൽ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യൻ വംശജരായ യുഎസ് പാസ്‌പോർട്ട് ഉടമകൾക്ക്, സ്ഥിരീകരണത്തിനായി കോൺസുലർ ക്യാമ്പിലേക്ക് അവരുടെ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം കൊണ്ടുവരാവുന്നതാണ്. തങ്ങളുടെ ഇന്ത്യൻ പാസ്‌പോർട്ട്, ജിഇപി, പിസിസി എന്നിവയുടെ പുതുക്കലിനായി അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സ്ഥിരീകരണത്തിനായി കോൺസുലർ ക്യാമ്പിലേക്ക് അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ…

ഫാ. സന്തോഷ് അധികാരത്തില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ നോമ്പുകാലധ്യാനം മാര്‍ച്ച് 8 വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നരക്ക് അവസാനിക്കും. ജനപ്രിയ ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളൂടെ മനസില്‍ ഇടം നേടിയിട്ടുള്ള കപ്പുച്ചിന്‍ സഭാംഗമായ റവ. ഫാ. സന്തോഷ് അധികാരത്തില്‍ ഛഎങ ഇമു ആണു ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ഫാ. സന്തോഷ് നയിക്കും. മാര്‍ച്ച് 8 വെള്ളിയാഴ്ച്ച ആറുമണിക്ക് വി. കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 9 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം…

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം മാർച്ച് 5 നു; ഡോ വിനോ ജോൺ ഡാനിയേൽ പ്രസംഗിക്കുന്നു

ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം 7.30 ന് സൂം ഫ്ലാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ സുവിശേഷ പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ വിനോ ജോൺ ഡാനിയേൽ (മെഡിക്കൽ ഡയറക്ടർ, ഫിലാഡൽഫിയ, യുഎസ്എ) മുഖ്യ സന്ദേശം നൽകുന്നു “ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്” എന്നതാണ് ചിന്താവിഷയം .എല്ലാവരെയും പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. Zoom Meeting Meeting ID :769 985 0156 ,Password: 123456

യു ടി ഡാളസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ

ഡാളസ്: ഫെബ്രുവരി 24 ന് കാണാതായ ഡാളസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർത്ഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2  ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ലിയുടെ മരണകാരണം അന്വേഷണത്തിലാണ്. ഹൂസ്റ്റണിൽ നിന്നുള്ള ഇരുപതുകാരനായ ആൻഡ്രൂ ലീ ഫെബ്രുവരി 24-ന് വൈകുന്നേരം തൻ്റെ ഡോർമിൽ നിന്ന് പുറത്ത് പോകുന്നത് അവസാനമായി കണ്ടു. ലിയെ കാമ്പസിൽ കണ്ടെത്തിയില്ലെന്നും മരണകാരണം അന്വേഷണത്തിലാണെന്നും യുടി ഡാളസ് വൈസ് പ്രസിഡൻ്റ് ഫോർ സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡോ. ജീൻ ഫിച്ച് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അധ്യാപകർക്കും അയച്ച കത്തിൽ പറയുന്നു. “ഈ ദുഃഖകരമായ സാഹചര്യത്തിൽ ആൻഡ്രൂവിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങൾ എല്ലാവരും ദുഃഖിക്കുന്നു,” കത്തിൽ പറയുന്നു. “അദ്ദേഹത്തെ അറിയുന്ന എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായ…

ചിന്നമ്മ തോമസ് (80) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യുജേഴ്‌സി: ചെങ്ങന്നൂർ പുത്തൻകാവ് തട്ടയിൽ തോമസ് വർഗീസിന്റെ (തോമസ് കുട്ടി) ഭാര്യ ചിന്നമ്മ തോമസ് (80), ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പരേത കടശനാട് തെറ്റിവിള കിഴക്കേതിൽ കുടുംബാംഗമാണ് മക്കൾ: ബിന്ദു, ബിനു സഹോദരർ: മേരിക്കുട്ടി ജോർജ്, അമ്മിണി വർഗീസ്, പരേതയായ ഓമന വർഗീസ് (ഇന്ത്യ) ജോർജ് വർഗീസ്, ഡോളി തോമസ് (യു.എസ്) പൊതുദർശനം: മാർച്ച് 7, 4 മുതൽ 8 വരെ: PIZI ഫ്യൂണറൽ ഹോം, 120 പാരിസ് അവന്യു, നോർത്ത് വെയ്‌ൽ, ന്യു ജേഴ്‌സി-07647 സംസ്കാര ശുശ്രുഷ: മാർച്ച് 8 രാവിലെ 10 മണി സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, 331 ബ്ലെയ്‌സ്ഡെൽ റോഡ്, ഓറഞ്ച്ബർഗ്, ന്യു യോർക്ക്-10962 സംസ്കാരം ടാപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരി, ടാപ്പൻ, ന്യൂയോർക്ക്- 10983