റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക : സോളിഡാരിറ്റി

മലപ്പുറം : റോഹിൻഗ്യൻ മുസ്ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ പദ്ധതിയാണെന്നും ഭരണകൂടവും പട്ടാളവും അതിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി പ്രസ്താവിച്ചു. ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ‘റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക’ എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ. എൻ. എന്നിവർ നേതൃത്വം നൽകി.

ഡിഫറൻറ് ആര്‍ട്ട് സെന്ററിൽ തൊഴില്‍ ശാക്തീകരണ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ തൊഴില്‍ ശാക്തീകരണ പദ്ധതിയായ ഇമേജിന് തുടക്കമായി. ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ ഗ്രാഫിക് ഡിസൈന്‍, വീഡിയോ എഡിറ്റിംഗ് പരിശീലന പരിപാടിയോടെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും അതിലൂടെ അവര്‍ക്ക് വരുമാനം കണ്ടെത്തുവാനും സ്വയം പര്യാപ്തരാകാനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നുണ്ടെന്നും അത്തരത്തില്‍ ഇമേജ് പദ്ധതി ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു നൂതന പരിശീലന പദ്ധതിയാണെന്നും, പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ച സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കർ ഐ.എ.എസ് പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഇരുപതോളം ഭിന്നശേഷിക്കാരെയാണ് ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുന്നത്. ഇതിനായി ടൂണ്‍സ് അക്കാദമിയില്‍ നിന്നും വിദഗ്ദ്ധരായ ഫാക്കള്‍റ്റികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങില്‍ ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, സെന്റര്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഡൽഹിയിലെ ‘ഹൈ വോള്‍ട്ടേജ്’ പ്രചാരണം അവസാനിച്ചു; നാളെ (മെയ് 25 ന്) വോട്ടെടുപ്പ്

ന്യൂഡൽഹി: നാളെ (മെയ് 25 ന്) തിരഞ്ഞെടുപ്പ് നടക്കുന്ന നഗരത്തിൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കളും ഇറങ്ങിയ ദേശീയ തലസ്ഥാനത്തെ ‘ഹൈ വോൾട്ടേജ്’ പ്രചാരണത്തിന് വ്യാഴാഴ്ച വൈകുന്നേരം തിരശ്ശീല വീണു. വടക്കുകിഴക്കൻ ഡൽഹി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മത്സരിക്കുന്ന ഡൽഹിയിലെ നിർണായക തെരഞ്ഞെടുപ്പിൽ ആകെ 162 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളെ അഭിസംബോധന ചെയ്യുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വേദിയിലെത്തുന്നതും കണ്ടു. പ്രചാരണത്തിൻ്റെ അവസാന ദിവസമായ വ്യാഴാഴ്ച, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവർ നഗരത്തിൽ പ്രചരണത്തിനിറങ്ങി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുൾപ്പെടെ നിരവധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ…

സൂപ്പർ സ്റ്റാർ രജനികാന്തിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് യുഎഇയുടെ ഗോൾഡൻ വിസ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്ന് (ഡിസിടി) ലഭിച്ചതായി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെൻ്റ് ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ഇതിഹാസ നടന് എമിറേറ്റ്‌സ് ഐഡി കൈമാറി. “അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. അബുദാബി ഗവൺമെൻ്റിനും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ കാരണക്കാരനായ  എൻ്റെ ഉറ്റ സുഹൃത്ത് യൂസഫ് അലി എംഎ, ലുലു ഗ്രൂപ്പ് സിഎംഡിക്കും എല്ലാ പിന്തുണക്കും എൻ്റെ ഹൃദയംഗമമായ നന്ദി,” ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം സൂപ്പർസ്റ്റാർ പറഞ്ഞു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ രജനികാന്ത് അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ സന്ദർശിച്ചു.…

എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന് യൂണിയൻ കോപ് പിന്തുണ

യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷനൊപ്പം ധാരണാപത്രം ഒപ്പുവച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന്റെ വാർഷിക പരിപാടികളുടെ ഡയമണ്ട് സ്പോൺസർ യൂണിയൻ കോപ് ആകും. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാ​ഗമായാണ് പരിപാടി. യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഡൗൺ സിൻഡ്രം ബാധിച്ചവരുടെ വിദ്യാഭ്യാസം, റിഹാബിലിറ്റേറ്റീവ് ക്ലാസ്സുകൾ, സ്പോർട്സ് ടൂർണമെന്റുകൾ തുടങ്ങിയവയ്ക്ക് പുതിയ ധാരണാപത്രം വഴി സഹായമെത്തും. സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായമെത്തിക്കുക എന്നതാണ്…

അധികൃതരുടെ പിടിപ്പുകേട്; നാലായിരത്തോളം ഭക്തർ ചാർധാം സന്ദർശിക്കാതെ വീടുകളിലേക്ക് മടങ്ങി

ഡെറാഡൂൺ: ചാർധാമിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞെങ്കിലും, സർക്കാരിൻ്റെയും ഭരണകൂടത്തിൻ്റെയും പിടിപ്പുകേടില്‍ ഭക്തര്‍ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. തീർത്ഥാടനത്തിനെത്തിയ നിരവധി ഭക്തർ ധാമുകൾ സന്ദർശിക്കാനാകാറ്റെ വീടുകളിലേക്ക് മടങ്ങുകയാണ്. ജനങ്ങളുടെ സൗകര്യാർത്ഥം താൽക്കാലിക രജിസ്ട്രേഷൻ സംവിധാനവും ഭരണകൂടം ആരംഭിച്ചെങ്കിലും ഇതുവരെ നാലായിരത്തോളം തീർത്ഥാടകർ ഋഷികേശിൽ നിന്ന് മടങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ ചാർധാം യാത്രയിൽ ഭക്തരുടെ രജിസ്ട്രേഷൻ റെക്കോർഡുകൾ ഭേദിച്ചു, ബുക്കിംഗ് നിറഞ്ഞു. ഇതാണ് ഓഫ്‌ലൈന്‍ രജിസ്‌ട്രേഷൻ നിര്‍ത്തലാക്കിയതിന് കാരണമെന്ന് പറയുന്നു. രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ ഋഷികേശിൽ തടഞ്ഞ 12,000 ത്തോളം തീർഥാടകർക്ക് ധാമുകൾ സന്ദർശിക്കാൻ അനുവദിക്കുന്നതിനായി ഭരണകൂടം താൽക്കാലിക രജിസ്ട്രേഷൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. താത്കാലിക രജിസ്ട്രേഷൻ നടത്തിയ ശേഷം ഈ തീർത്ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് അയക്കുമെന്ന് ഭരണകൂടം പദ്ധതിയിട്ടിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താത്കാലിക രജിസ്ട്രേഷൻ സംവിധാനവും ഭരണസമിതി അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം നാലായിരത്തോളം തീർത്ഥാടകർ ഋഷികേശിൽ നിന്ന് ദർശനം നടത്താതെ…

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍

ബർലിൻ : ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ തൻ്റെ സർക്കാരിന് പദ്ധതിയില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫലസ്തീൻ അതോറിറ്റിയെ (പിഎ) ഒരു പ്രത്യേക രാഷ്ട്രമായി അംഗീകരിക്കാൻ “ഒരു കാരണവും” കാണുന്നില്ലെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയ്‌ക്കൊപ്പം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഷോൾസ് പറഞ്ഞത്. പകരം വെസ്റ്റ് ബാങ്കിൻ്റെയും ഗാസ മുനമ്പിൻ്റെയും ഉത്തരവാദിത്തമുള്ള ഫലസ്തീൻ അതോറിറ്റിയുമായി “ഇസ്രായേലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് തുല്യമായ ചർച്ചാപരമായ പരിഹാരം” ആവശ്യമാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. “ദീർഘകാല വെടിനിർത്തൽ കൈവരിക്കുക”, “എല്ലാ കക്ഷികളും ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരാകുക” എന്നിവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് അടുത്ത ആഴ്ചകളിൽ വ്യക്തമായതായി ഷോൾസ് പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതീക്ഷ നൽകണമെന്ന് ജർമ്മൻ ചാൻസലർ വാദിച്ചു. അയർലൻഡ്, സ്പെയിൻ, നോർവേ…

റഫയിലെ യുദ്ധ നടപടികള്‍ ഉടൻ നിർത്തിവെയ്ക്കണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ്

ഹേഗ് : തെക്കൻ ഗാസ നഗരമായ റഫയിലെ യുദ്ധ നടപടികളും പ്രവര്‍ത്തനങ്ങളും ഉടന്‍ നിർത്തിവെക്കാനും എൻക്ലേവിൽ നിന്ന് പിന്മാറാനും ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി ഉത്തരവിട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ ജനതയ്ക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന കേസിൽ നെതർലൻഡ്സിലെ ഹേഗിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് (ICJ) ഇന്ന് (വെള്ളിയാഴ്ച) ഉത്തരവിട്ടത്. ഗാസയിലെ ഫലസ്തീൻ ഗ്രൂപ്പിന് പൂർണ്ണമായോ ഭാഗികമായോ ഭൗതിക നാശം വരുത്തിയേക്കാവുന്ന ജീവിത സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാവുന്ന റാഫ ഗവർണറേറ്റിലെ സൈനിക ആക്രമണവും മറ്റേതെങ്കിലും നടപടികളും ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം,” അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജി നവാഫ് സലാം പറഞ്ഞു. ഈ വർഷം മൂന്നാം തവണയാണ് കോടതിയുടെ തീരുമാനം ഇസ്രായേലിനെ അറിയിച്ചത്. മരണസംഖ്യ നിയന്ത്രിക്കാനും ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനും ആവശ്യപ്പെട്ട് 15 ജഡ്ജിമാരുടെ പാനൽ…

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” ന്റെ പ്രീമിയർ ഷോ അരങ്ങേറി

കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ് പ്രീമിയർ ഇന്നലെ നടന്നു. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത…

ഇന്നത്തെ രാശിഫലം (മെയ് 24 വെള്ളി 2024)

ചിങ്ങം: ഇന്ന് മുഴുവന്‍ ദിവസവും കര്‍മ്മനിരതനായിരിക്കും. വലിയ കോര്‍പ്പറേറ്റ് ഓഫിസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക്‌ അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുന്‍പന്തിയിലായിരിക്കും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക്‌ മാനസികോല്ലാസം നല്‍കുന്ന പ്രൈവറ്റ് പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സത്‌കാരത്തിലോ പങ്കുകൊള്ളാന്‍ ശ്രമിക്കുക തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള സ്വഭാവം കാരണം ഇന്ന് നിങ്ങള്‍ക്ക്‌ വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനാല്‍, ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് തയാറാകാതിരിക്കുന്നതാണ് നല്ലത്. വൃശ്ചികം: സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്.…