ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഹരിണി അമരസുരയ്യ സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ: ഇന്ന് (സെപ്റ്റംബർ 24, ചൊവ്വാഴ്ച), പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് അനുര കുമാര ദിസനായകെ, മുൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയെ മാറ്റി, പ്രതിസന്ധിയിലായ ശ്രീലങ്കയുടെ 16-ാമത്തെ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ നിയമിച്ചു. പ്രസിഡൻ്റ് ദിസനായകെ പ്രധാനമന്ത്രി അമരസൂര്യയ്ക്ക് ഏഴ് മന്ത്രിമാരെ അനുവദിച്ചു. അമരസുരയ്യയുടെ പോർട്ട്‌ഫോളിയോയിൽ നീതിന്യായ മന്ത്രാലയം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്രം, സാങ്കേതികം, ആരോഗ്യം, നിക്ഷേപം എന്നിവ ഉൾപ്പെടുന്നു. സർവ്വകലാശാലയിലെ പ്രൊഫസറും വലതുപക്ഷ പ്രവർത്തകയുമായ ഹരിണി അമരസുരയ്യ ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. 1960ൽ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ നിയമിതയായി. പിന്നീട് 2000ൽ സിരിമാവോയുടെ മകൾ ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി. അവരുടെ നിയമനം രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. 24 വർഷത്തിന് ശേഷമാണ് ശ്രീലങ്കയ്ക്ക് ഒരു വനിതാ പ്രധാനമന്ത്രിയെ ലഭിച്ചത്. കൂടുതലും പുരുഷന്മാരുടെ ആധിപത്യമുള്ള രാജ്യത്തിൻ്റെ…

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം: 2006 ന് ശേഷം ലെബനനിലെ ഏറ്റവും മാരകമായ ആക്രമണത്തില്‍ ഏകദേശം 500 പേര്‍ കൊല്ലപ്പെട്ടു

സെപ്തംബർ 23 ന് ലെബനീസ് തലസ്ഥാനത്ത് ഇസ്രായേൽ സൈന്യം നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങൾ ലെബനനിലുടനീളം വന്‍ നാശനഷ്ടങ്ങളും അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ലെബനനിലുടനീളം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണം 35 കുട്ടികൾ ഉൾപ്പെടെ 492 പേരുടെ മരണത്തിലേക്ക് നയിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഏകദേശം 6:30 ന് ബോംബാക്രമണം ആരംഭിച്ചു, പ്രധാനമായും തെക്കൻ ലെബനൻ, ബെക്കാ താഴ്‌വര, ബാൽബെക്ക്, ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള ദഹിയേ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ആഭ്യന്തരയുദ്ധത്തിന് ശേഷം ലെബനനിലെ ഏറ്റവും മാരകമായ അക്രമമാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. “ഓപ്പറേഷൻ നോർത്തേൺ ആരോസിൻ്റെ” ഭാഗമായി 1,600-ലധികം ഹിസ്ബുള്ള സൈറ്റുകൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഏകോപിത ആക്രമണങ്ങളിൽ നിരവധി ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്)…

കേരള സമാജം സൗത്ത് ഫ്ലോറിഡ ഓണാഘോഷം കളർഫുൾ … പ്രൗഢഗംഭീരം

സൗത്ത് ഫ്ലോറിഡ : നാല് പതിറ്റാണ്ടായി സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹവും , ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും 200ലധികം കലാകാരന്മാരും , കലാകാരികളും , മാവേലി മന്നനും , വാദ്യമേളഘോഷങ്ങളും ഒത്തുചേർന്നപ്പോൾ ഓണാഘോഷവേദിയായ കൂപ്പർ സിറ്റി സ്‌കൂൾ കൊച്ചു കേരളമായി മാറി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് കേരളത്തനിമയിൽ വാദ്യമേള അകമ്പടിയോടെ, ഓണക്കോടികൾ അണിഞ്ഞെത്തിയ ആയിരത്തിലധികം പേർ പങ്കെടുത്ത ഘോഷയാത്രയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു. പൂതാലവും, പൂവിളികളുമായി പങ്കെടുത്ത വിമൻസ് ഫോറം ഒരുക്കിയ താലപ്പൊലി സംഘം ഘോഷയാത്രക്ക് മാറ്റ് കൂട്ടി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്.ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കേരള സമാജം…

മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു

കാൽഗറി: മലയാളീ കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം സി എ. സി ),കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു  ചരിത്രം സൃഷ്ടിച്ചു . നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് സെപ്റ്റെംബർ 21 നു എംസിഎസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നത് .  ആയിരത്തോളം പേർക്കുള്ള സദ്യയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം . നൂറിലധികം വോളന്റീയേഴ്സിന്റെ  കഠിനപ്രയത്നമാണ്  ഈ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർത്തത് . എം.സി.എ.സി പ്രസിഡണ്ട് ശ്രീ മുഹമ്മദ് റഫീഖ് , എം.സി.എ.സി യുടെ ഇത്തവണത്തെ പ്ലാറ്റിനം സ്പോൺസർ ശ്രീ ജിജോ വര്ഗീസ് , മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന്  ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് സമാരംഭം കുറിച്ചു . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ മാവേലിക്കൊപ്പം ചുവടുവെച്ച പുലിക്കുട്ടികൾ കാണികളെ ഹരം കൊള്ളിച്ചു . തുടർന്ന് കേരളത്തിന്റെ തനത്…

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച  ഓണാഘോഷ പരിപാടികളിൽ  മാനിട്ടോബ സൗത്ത് എം .പി  ടെറി ഡുഗൈഡ്,  ലഗ്ഗിമോഡിയർ  എം. എൽ.  എ  ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു . സംഘടനയുടെ  ഭാരവാഹികൾ: ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്  , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ  , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ  , വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ് , ലീന…

മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ ഡാലസിൽ

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്ത് തുടക്കം കുറിക്കും. ചടങ്ങിൽ വെരി റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. വിശ്വാസ തികവുള്ള ഭാവി (Mould – Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫ്രറൻസിന് ബാംഗ്ളൂർ എക്യൂമെനിക്കൽ…

കാർ തട്ടിയെടുത്ത മൂന്ന് പ്രതികളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു

ഡാളസ്:കാർ മോഷ്ടിച്ച  മൂന്ന് പ്രതികളെ ഡാളസ് പോലീസ് പിൻതുടർന്ന ശേഷംഅറസ്റ്റ് ചെയ്തു.ഓൾഡ് ഈസ്റ്റ് ഡാലസിലെ ഈസ്റ്റ് സൈഡ് അവന്യൂവിലെ 5100 ബ്ലോക്കിൽ വെള്ളിയാഴ്ച രാത്രിയാണ് കാർ മോഷണം നടന്നത്.പ്രതികൾ തോക്ക് ചൂണ്ടി ഇയാളുടെ വാനിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ മോഷ്ടിച്ച വാൻ കണ്ടെത്തി, അൽപ്പനേരം പിന്തുടരുകയായിരുന്നു. ഒടുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 36 കാരിയായ ജെസ്സി ഗാർസിയ കവർച്ച, അറസ്റ്റ് ഒഴിവാക്കൽ, മയക്കുമരുന്ന് കൈവശം വച്ച കുറ്റങ്ങൾ എന്നിവ നേരിടുന്നു. അറസ്റ്റ് ഒഴിവാക്കിയതിന് ജോസ് ഹെർണാണ്ടസ് (38), സ്റ്റാർ വില്യംസ് (43) എന്നിവരെ പ്രൊബേഷൻ ലംഘനത്തിന് ജയിലിലടച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ് സമ്മാനിച്ചു

ന്യുയോർക്ക്: പൊതുരംഗത്തും വ്യക്തിജീവിതത്തിലും മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായ സിപി.ഐ. സെക്രട്ടറി ബിനോയ് വിശ്വത്തിനു  ‘പ്രവാസി മിത്രം’ അവാർഡ് നൽകി  ആദരിച്ചു. കേരള  കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ)  വർണാഭമായ ഓണാഘോഷച്ചടങ്ങിൽ വച്ച്   പ്രവാസി ചാനൽ ചെയർമാൻ  വർക്കി എബ്രഹാം  അവാർഡ് സമ്മാനിച്ചു. കെ.സി.എ.എൻ.എ പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ അടക്കം ഒട്ടേറെ സംഘടനാ നേതാക്കളും പങ്കെടുത്തു. പ്രവാസികളുടെ ഉറ്റ സുഹൃത്തു കൂടിയാണ് ബിനോയ് വിശ്വമെന്ന് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ട് ജോർജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. ഫൊക്കാന-ഫോമാ സമ്മേളനങ്ങളിലും പ്രസ് ക്ലബിന്റെ സമ്മേളനങ്ങളിലും പലവട്ടം അതിഥിയായി അദ്ദേഹം വന്നിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളും  അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും  പരിഹരിക്കാൻ അദ്ദേഹം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്. കേരളത്തിലെ ഭരണചക്രം തിരിക്കുന്ന  പ്രധാനപ്പെട്ട പാർട്ടികളിൽ ഒന്നിന്റെ നേതാവാണെങ്കിലും നമുക്കൊപ്പം സാധാരണക്കാരനായി ഇടപഴകുന്ന നേതാവാണദ്ദേഹം . അദ്ദേഹത്തിന്…

അമ്മയെ കൊന്നതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കൗമാരക്കാരിക്ക് ജീവപര്യന്തം തടവ്

മിസിസിപ്പി:അമ്മയെ കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും 15 വയസ്സുള്ള മിസിസിപ്പി പെൺകുട്ടി കാർലി മാഡിസൺ ഗ്രെഗ് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.കൗമാരക്കാരിയുടെ  തകർപ്പൻ നിരീക്ഷണ വീഡിയോ ജൂറിമാർക്ക് കാണിച്ചതിനെ തുടർന്നാണ് കാർലി മാഡിസൺ ഗ്രെഗ് ശിക്ഷിക്കപ്പെട്ടത്. വിധി അറിഞ്ഞപ്പോൾ ഗ്രെഗ് കോടതിയിൽ കരഞ്ഞു. “കാർലി ഗ്രെഗ് തിന്മയാണ്, അത് പറയാൻ എളുപ്പമല്ല, പക്ഷേ ചില സമയങ്ങളിൽ തിന്മ യുവ പാക്കേജുകളിൽ വരുന്നു എന്നതാണ് വസ്തുത,” റാങ്കിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ബബ്ബ ബ്രാംലെറ്റ് പറഞ്ഞു.നിരീക്ഷണ വീഡിയോ ഉൾപ്പെടെയുള്ള അസ്വസ്ഥതയുളവാക്കുന്ന തെളിവുകളാണ് ജൂറി അഞ്ച് ദിവസത്തെ കണ്ടത്. വീഡിയോയിൽ, വീടിനു ചുറ്റും നടക്കുന്ന ഗ്രെഗിനെ പുറകിൽ തോക്കുമായി കാണാം. പിന്നെ, വെടിയൊച്ചകൾ കേൾക്കുന്നു. ഗ്രെഗ് പിന്നീട് അടുക്കളയിലേക്ക് മടങ്ങുന്നു, ഒപ്പം അവളുടെ നായ്ക്കൾക്കൊപ്പം മെസേജ് അയയ്‌ക്കുകയും കളിക്കുകയും ചെയ്യുന്നു. അമ്മ ആഷ്‌ലി സ്മൈലിയുടെ മുഖത്ത് വെടിവെച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു.40…

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’, അസ്സോസിയേഷൻ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 14 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ 4 മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ  ഫോർട്ട് ബെൻഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി…