പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴിൽ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാൻഗോറിലെ പെറ്റാലിങ് ജയയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഗ്രാൻഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാൻഡ് മുഫ്തി പങ്കുവെച്ച നിർദേശങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യൻ ജനതയോട് പുലർത്തുന്ന സ്നേഹത്തിൽ നന്ദി അറിയിച്ചു. മലേഷ്യൻ ജനതയുടെ മതപരവും വൈജ്ഞാനികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് വരും വർഷങ്ങളിൽ സ്വഹീഹുൽ ബുഖാരി സംഗമങ്ങൾ നടത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ചചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിലെ മർകസിന്റെ ഭാവി പദ്ധതികൾ പ്രധാനമന്ത്രി അന്വേഷിക്കുകയും ആശംസകൾ നേരുകയുമുണ്ടായി. കഴിഞ്ഞ ജൂലൈയിൽ മുസ്‌ലിം പണ്ഡിതർക്കുള്ള മലേഷ്യൻ…
Year: 2024
പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ്: കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ
ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ…
എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്ത് സമരം; സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ ആയിരങ്ങൾ കുടുങ്ങി
തിരുവനന്തപുരം: ഇന്നലെ (മെയ് 7) രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസിലെ മുതിർന്ന ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്തതോടെ രാജ്യത്തെ 78-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കാനോ വൈകാനോ എയര്‍ലൈന്‍ മാനേജ്മെന്റിനെ നിർബന്ധിതരാക്കി . അന്താരാഷ്‌ട്ര മേഖലയിൽ വിമാനക്കമ്പനി സംസ്ഥാനത്തെ ഏറ്റവും വലിയ കമ്പനിയായതിനാൽ സർവീസ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം കേരളമാണ്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആഭ്യന്തരവും അന്തർദേശീയവുമായ നാല് വിമാനങ്ങൾ ഇന്ന് (മെയ് 8ന്) രാവിലെ റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ഷാർജ, തിരുവനന്തപുരം-അബുദാബി, തിരുവനന്തപുരം, ദുബായ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ക്രൂ അംഗങ്ങളുടെ പെട്ടെന്നുള്ള കുറവിനെത്തുടർന്ന് എയർലൈൻ വിമാനങ്ങൾ നിർത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മെയ് 7 രാത്രി മുതൽ അവസാന…
പ്രശസ്ത മലയാള-ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് അച്ഛൻ. വ്യൂഹം, യോദ്ധ, ഉറുമി. ഗന്ധർവ്വം, നിർണം, തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും എട്ടോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വ്യൂഹം (1990) എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവ്വം, നിർണയം, സ്നേഹപൂര്‍വ്വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സിനിമാ ജീവിതത്തിൻ്റെ തുടക്കകാലത്ത് ഡോക്യുമെൻ്ററി സിനിമകളും ചെയ്തിട്ടുണ്ട്. ജോണി എന്ന സിനിമ ആ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിച്ചത്. ‘സന്ധ്യ’, ‘ചുരാലിയാ ഹേ തുംനേ’, ‘ക്യാ കൂള്‍…
മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ കൊല്ലപ്പെട്ടു
പാലക്കാട്: ബുധനാഴ്ച രാവിലെ പാലക്കാട് മലമ്പുഴയ്ക്ക് സമീപം ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ടെലിവിഷൻ ന്യൂസ് ചാനൽ ക്യാമറാമാൻ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ മാതൃഭൂമി ന്യൂസിൻ്റെ ക്യാമറാമാൻ എവി മുകേഷ് (34) മറ്റ് മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനുള്ളിൽ 200 മീറ്ററോളം മാധ്യമ സംഘത്തിനുനേരെ ആന ഓടിയടുത്തതായി വനപാലകർ പറഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സംഘാംഗങ്ങൾ ഓടിയപ്പോൾ മുകേഷ് കാലിടറി വീഴുകയും ആന ചവിട്ടുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ദേവിയുടേയും പരേതനായ ഉണ്ണിയുടേയും…
രാജസ്ഥാനില്‍ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഇന്ന് (മെയ് എട്ടിന്) തെറ്റായ ദിശയില്‍ യു-ടേൺ ചെയ്ത ട്രക്കുമായി കുടുംബം സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചായിരുന്നു സംഭവം. കൂട്ടിയിടി ആറ് ജീവൻ അപഹരിക്കുക മാത്രമല്ല രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധികൃതർ എത്തുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ദാരുണമായ സംഭവം ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും റോഡിലെ അശ്രദ്ധയുടെ ദാരുണമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, പ്രത്യേകിച്ച് തിരക്കേറിയ ഹൈവേകളിൽ, സൃഷ്ടിക്കുന്ന അപകടങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടിയിടി. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും ഭാവിയിൽ ഇത്തരം ദാരുണമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഇത് അടിവരയിടുന്നു. റോഡുകളിൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർമാർ…
സാം പിട്രോഡയുടെ വംശീയ പരാമർശം വിവാദമായി; ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യാ വൈവിധ്യത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ തൻ്റെ സ്ഥാനം ഒഴിഞ്ഞു. ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുള്ളവർ ചൈനക്കാരെപ്പോലെയും, ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുഭാഗത്തുള്ളവർ അറബികളെപ്പോലെയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വന്‍ വിവാദമാകുകയും പരാമർശത്തിനെതിരെ ബിജെപി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്തു നിന്ന് പിട്രോഡ ഒഴിയാൻ തീരുമാനിച്ചതെന്നും, അദ്ദേഹത്തിൻ്റെ തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായും കോൺഗ്രസ് എംപി ജയറാം രമേഷ് X-ലെ പോസ്റ്റിൽ പറഞ്ഞു. പിട്രോഡയുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി വിട്ടുനിന്ന സാഹചര്യത്തിലാണ് ഈ നീക്കം. തൊലിയുടെ നിറത്തെക്കുറിച്ചുള്ള പാർട്ടി നേതാവ് സാം പിട്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കോൺഗ്രസിനെ കടന്നാക്രമിക്കുകയും ചർമ്മത്തിൻ്റെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ…
സിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ : മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും
ഹൂസ്റ്റൺ: സുപ്രസിദ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ.ഡോ .ജോവൻ ചുങ്കപ്പുര ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. മെയ് 3 മുതൽ 5 വരെ ഹൂസ്റ്റനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ച് നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന് മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ. മെയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോൿസ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് “How to grow old gracefully” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ…
മാതൃഭൂമി ന്യുസ് ക്യാമറാമാൻ എ. വി. മുകേഷിൻറെ (34) വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ. വി മുകേഷ് (34) ജോലിക്കിടയിൽ കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) അനുശോചിച്ചു. മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും ഗവണ്മെന്റിനുമാണ്. മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും ദൃശ്യങ്ങൾ പകർത്താൻ മുതിരുന്നതിന്റെ പിന്നിൽ ചാനൽ മത്സരങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്. വാർത്താ ശേഖരണത്തിനിടെ അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ്…
കാണാതായ കേന്ദ്ര റോച്ചിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്
പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു. 57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത് ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.” മൺറോ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ബ്രണ്ടൻ ഹർലി പറഞ്ഞു.ഹർലിയുടെ അഭിപ്രായത്തിൽ റോച്ചിൻ്റെ മരണം ആകസ്മികമാണെന്ന് തോന്നുന്നു, അന്വേഷണം തുടരുകയാണ്.
