ഹള്റതു സാലികീൻ: മർകസിൽ ദർസുകൾക്ക് പഠനാരംഭം കുറിച്ചു

കോഴിക്കോട്: വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം അദ്ധ്യനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദർസുകൾക്ക് മർകസിൽ പഠനാരംഭം കുറിച്ചു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ചൊല്ലിക്കൊടുത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. മതപരമായ അറിവുകൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദർസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 40 ദർസുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. രാവിലെ പത്തോടെ മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ ഭാഷണം നടത്തി. വി.പി.എം ഫൈസി…

പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഖത്തര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം തൃശൂർ ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അഖണ്ഢതയും മതേതരത്വവും കാത്ത് സൂക്ഷിക്കാനും അഥസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂന പക്ഷങ്ങളുടെയും സുരക്ഷയ്ക്കും ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന്‌ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം നിഹാസ് എറിയാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതി ജില്ലാ ജനറൽ സെക്രട്ടറി ഉമർ കളത്തിങ്കൽ അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് റഹ്‌മാൻ, സംസ്ഥാന സെക്രട്ടറി അനസ്ജമാൽ,…

ഇസ്രായേലിന്റെ ആക്രമണം: ഗാസയിൽ ഒരു ഫലസ്തീൻ കുഞ്ഞ് അനാഥയായി ജനിച്ചു

ദോഹ (ഖത്തര്‍): ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ അമ്മ മരിച്ച് നിമിഷങ്ങൾക്കകം സബ്രീൻ ജൗദ എന്ന കുഞ്ഞ് പിറന്നു, അതും അനാഥയായി. ശനിയാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന താത്ക്കാലിക അഭയ കേന്ദ്രം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നത്. ആ നിമിഷം വരെ, ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയിൽ യുദ്ധത്തിൽ നിന്ന് അഭയം പ്രാപിക്കാൻ ശ്രമിക്കുന്ന മറ്റ് പലസ്തീനികളെപ്പോലെയായിരുന്നു കുടുംബവും. സബ്രീൻ്റെ പിതാവും 4 വയസ്സുള്ള സഹോദരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അമ്മയും കൊല്ലപ്പെട്ടു. എന്നാൽ, അവളുടെ അമ്മ സബ്രീൻ അൽ-സകാനി 30 ആഴ്ച ഗർഭിണിയാണെന്ന് എമർജൻസി റെസ്‌പോണ്ടർമാർ മനസ്സിലാക്കി. മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ കുവൈറ്റ് ആശുപത്രിയിലെ മെഡിക്കല്‍ പ്രവർത്തകർ തിരക്കിനിടെ അടിയന്തര സിസേറിയൻ നടത്തി. കുഞ്ഞ് സബ്രീൻ ശ്വാസമെടുക്കാൻ മല്ലിട്ട് മരണത്തോട് അടുക്കുകയായിരുന്നു. എന്നാല്‍, മെഡിക്കൽ സ്റ്റാഫ് ഉടന്‍ തന്നെ ഓക്സിജന്‍ നല്‍കിയപ്പോള്‍ അവളുടെ ചെറിയ…

റെയ്ച്ചല്‍ ഏബ്രഹാം (87) അന്തരിച്ചു

പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84 വയസ്) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്‌കാരം പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടവക പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. പരേത ലാലു കുര്യാക്കോസിന്റെ (ന്യൂജേഴ്‌സി, യു.എസ്.എ) സഹോദര ഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 9961355864). വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.

രാജസ്ഥാനിലെ ‘വിദ്വേഷ പ്രസംഗം’: തിരിച്ചടി നേരിടുന്ന മോദി സ്വയം വെള്ള പൂശാന്‍ ശ്രമിക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാർ എന്നും ‘കൂടുതൽ കുട്ടികളുള്ള ആളുകൾ’ എന്നും വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെ, യുപിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യൻ മുസ്ലീങ്ങളുടെ സൗദി അറേബ്യയിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടിക്കൊണ്ട് സ്വയം വെള്ള പൂശാന്‍ ശ്രമിക്കുന്നു. ഞായറാഴ്ച രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ മുസ്ലീം വിരുദ്ധ പ്രസംഗം ഭാരതീയ ജനതാ പാർട്ടിക്കെതിരെ രാജ്യത്തുടനീളം വിവാദം ആളിക്കത്തുകയാണ്. ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍ തയ്യാറാണോ’ – എന്നായിരുന്നു പ്രസംഗത്തിലെ വര്‍ഗീയ പരാമര്‍ശം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ 10 വര്‍ഷം മുന്‍പത്തെ പരാമര്‍ശങ്ങള്‍…

മോദിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രചാരണവുമായി കോൺഗ്രസ്

കൊച്ചി: പ്രകടനപത്രികയ്‌ക്കെതിരായ പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രചാരണം ആരംഭിച്ച കോൺഗ്രസ്, തിരഞ്ഞെടുപ്പ് വാഗ്ദാന രേഖയെക്കുറിച്ച് നരേന്ദ്ര മോദിയെ പഠിപ്പിക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമയം തേടി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്ന് മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ, പ്രകടനപത്രികയുടെ പകർപ്പുകൾ പാർട്ടിക്ക് അയയ്ക്കുമെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. മോദിക്കെതിരെ ഒരു ലക്ഷം പേരുടെ ഒപ്പോടെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കോൺഗ്രസ് പാർട്ടിയും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍…

ലോക്സഭാ തെരഞ്ഞെടുപ്പ്: ആര്‍ക്ക്…ഏത് പാര്‍ട്ടിക്ക്… ഏത് മുന്നണിക്ക് വോട്ട് ചെയ്യണം?

ആസന്നമായ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനെ ആസ്പദമാക്കിയ ഒരു ചോദ്യമോ, അതുപോലെ ഒരു മറുപടിയോ ആയി ഈ ലേഖനത്തിന്റെ ശീർഷകത്തെ കണക്കാക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനോ, അതിനു മറുപടി ആവശ്യപ്പെടാനോ തനിക്കെന്ത് അവകാശം എന്നു ഒരുപക്ഷേ വായനക്കാർക്ക് തോന്നിയേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്, അതുപോലെ ചോദിക്കാനും പറയാനും പത്രമാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷകർക്കും പൊതുജനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് അവകാശമുണ്ട് എന്നുള്ള വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ വെളിച്ചത്തിൽ തന്നെയാണ് ഈ ലേഖനവും. മുഖ്യമായി രണ്ട് മുന്നണികളാണ് ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറ്  ഇലക്ഷനിൽ കൊമ്പുകോർക്കുന്നത്. എന്നാൽ അത് കേരളത്തിലേക്ക് വരുമ്പോൾ മൂന്നു മുന്നണികൾ തമ്മിലാണെന്ന് പറയാം. അതിനാൽ വ്യക്തികളെ നോക്കിയോ, പാർട്ടികളെ നോക്കിയോ, മുന്നണികളെ നോക്കിയോ? ആണോ നമ്മൾ വോട്ട് ചെയ്യേണ്ടത്? അത് പ്രായോഗിക തലത്തിൽ നോക്കിയാൽ മുന്നണികളെ പരിഗണിച്ചായിരിക്കണം നമ്മുടെ വോട്ടെന്ന് ചിന്തിക്കേണ്ടി വരും.…

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിൻ്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിൻ്റേത് . വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിൻ്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ…

മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ

ന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും. ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597.

ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ

ഫിലാഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ . ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു. സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണു ദാനിയേലച്ചൻ. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്കു കടക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളുംലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണു രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേറം 4:30 വരെയാണു ധ്യാനം.ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.…