കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ജന്മനാട് ആദരിച്ചു .ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേതൃത്വത്തിൽ മാർച്ച് 24ന് വൈകിട്ട് 6ന് എടത്വ കേളമംഗലം ജോർജിയൻ സ്പോര്‍ട്സ് സെന്ററില്‍ ചേർന്ന സമ്മേളനം ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന ചീഫ് കോർഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജോൺസൺ വി ഇടുക്കുള മുഖ്യ പ്രഭാഷണം നടത്തി. ഖജാൻജി ലയൺ ജോർജ്ജ്ക്കുട്ടി തോമസ് പീടികപറമ്പില്‍ പ്രശംസ പത്രവും ലയൺ ഭരതൻ പട്ടരുമഠം, ലയൺ മോഡി കന്നേൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ബിനോയി കളത്തൂർ, സ്പോർട്ട്സ് ഡിവിഷൻ കോർഡിനേറ്റർ ലയൺ കെ ജയചന്ദൻ,കോർഡിനേറ്റർ…
Year: 2024
തലവടി ഗവണ്മെന്റ് ചെത്തിപ്പുരയ്ക്കൽ എൽ പി സ്കൂളിൽ ‘പുസ്തക പത്തായം’ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി
എടത്വ: തലവടി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ‘പുസ്തക പത്തായം ‘ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ ജനകീയ ലൈബ്രറിയായ പുസ്തക പത്തായം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ധനജ അധ്യക്ഷത വഹിച്ചു. തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് മുഖ്യ സന്ദേശം നല്കി.ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, ജി. ഗോപാലാൽ ബി. പി. സി, ജയശങ്കർ പെരുമ്പള്ളി, പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫ. വർഗ്ഗീസ് മാത്യൂ, പികെ വർഗ്ഗീസ്, പി വി. ചാക്കോ ചെത്തിപ്പുരയ്ക്കൽ, ഡോ. ജോൺസൺ വി ഇടിക്കുള,രതീഷ് പതിനെട്ടിൽച്ചിറ, സ്റ്റാഫ് സെക്രട്ടറി റസിയ മോൾ, അശ്വതി ആർ എന്നിവർ പ്രസംഗിച്ചു.
ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) സംസ്കാരം മാർച്ച് 28 വ്യാഴാഴ്ച
ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046) കോന്നി കക്കുന്നത്ത് സ്കറിയ ജോർജിൻ്റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 ന്
ഫ്ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ ആറിന് ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും . Meeting ID : 908 878 1848 Code: 2074
ചിക്കാഗോ രൂപത വൈദീകന്‍ ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ചിക്കാഗോ: ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ മിഷനറി ജൊഹാൻ ഏൺസ്റ് ഹാൻസ്‌ലെഡിൻ ആണ് 1732ൽ ഈശോയുടെ കുരിശുമരണത്തിൽ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തിൽ രചിച്ചത്. കേരളത്തിലെ ക്രൈസ്തവർ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളിൽ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ജോബിഅച്ഛൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. ഈ വീഡിയോ ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ആണുള്ളത്.
ഹോളിക്ക് ആശംസകൾ അറിയിച്ചു യു.എസ് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ, ഡിസി :യുഎസിലെ ഇന്ത്യൻ എംബസി ഹോളിക്ക് ആശംസകൾ അറിയിച്ചു, എല്ലാവർക്കും നിറങ്ങളും സംഗീതവും കൊണ്ട് ശോഭയുള്ള ആഘോഷം ആശംസിക്കുന്നതായും അറിയിപ്പിൽ പറയുന്നു ഇവിടെ ഡുപോണ്ട് സർക്കിളിലാണ് ഹോളി ആഘോഷം നടന്നത്.”വാഷിംഗ്ടൺ ഡി സി ഡുപോണ്ട് സർക്കിളിൻ്റെ ഹൃദയഭാഗത്തുള്ള ഹോളി – ഇന്ത്യയുടെ നിറങ്ങളും സംഗീതവും സംസ്കാരവും കൊണ്ട് തിളങ്ങുന്ന ഒരു സന്തോഷകരമായ ആഘോഷം! ഇന്ത്യയിൽ, ഹോളി വസന്തത്തിൻ്റെ ആഗമനത്തെ അടയാളപ്പെടുത്തുന്നു – ഈ വർഷം, ഡിസിയിലെ ചെറി ബ്ലോസം വാരാന്ത്യത്തോട് യോജിക്കുന്നു! നിങ്ങൾക്കെല്ലാവർക്കും ഞങ്ങൾ ഹോളി ആശംസിക്കുന്നു! യുഎസിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു. എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഇന്ത്യൻ എംബസി ഹോളി ആഘോഷങ്ങളുടെ ആവേശകരമായ മനോഭാവം പകർത്തി. ഡ്യുപോയിൻ്റ് സർക്കിളിൽ ആളുകൾ ആഘോഷങ്ങളിൽ മുഴുകിയ ചടുലമായ നിറങ്ങൾ ഉപയോഗിച്ച് ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന ഒരു ചടുലമായ രംഗം വീഡിയോ പ്രദർശിപ്പിച്ചു. വർണ്ണാഭമായ ആഹ്ലാദങ്ങൾക്കിടയിൽ,…
ന്യൂയോർക്ക് സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ന്യൂ യോർക്ക് ജൂബിലി മെമ്മോറിയൽ സി. എസ്സ്. ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. സാം എൻ. ജോഷ്വാ (പ്രസിഡന്റ് ) റവ. ഫാ. ജോൺ തോമസ് (ക്ലർജി വൈസ് പ്രസിഡന്റ്), ശ്രീ റോയ് സി. തോമസ് (അത്മായ വൈസ് പ്രസിഡന്റ്), മനോജ് മത്തായി (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോയിൻറ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ജിനു സാബു (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷേർലി പ്രകാശ് (വിമൻസ് ഫോറം), തോമസ് ജേക്കബ് (പബ്ലിക്കേഷൻ & പി.ആർ) എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രോഗ്രം കൺവീനർമാരായി…
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർത്ഥന: റവ രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ് ): നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാർത്ഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കഷ്ടാനുഭവ ആഴ്ച യോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കുമെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെ കുറിച്ച് അച്ഛൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി കടന്നുവരുന്നു,മറ്റുള്ളവരെ ഉപദേശിക്കുന്ന,മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനങ്ങളെ ആധാരമാക്കി വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ കഷ്ടാനുഭവ ആഴ്ച അർത്ഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു. മറ്റുള്ളവരെ ഉപദേശിക്കുന്നതിനും…
കപ്പൽ ഇടിച്ചതിനെത്തുടര്‍ന്ന് ബാൾട്ടിമോറിലെ കീ പാലം തകർന്നു
മെരിലാന്‍ഡ്: ബാൾട്ടിമോറിലെ 1.6 മൈൽ (2.57 കിലോമീറ്റർ) നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലം ചൊവ്വാഴ്ച പുലർച്ചെ ഒരു കണ്ടെയ്‌നർ കപ്പൽ ഇടിച്ചതിനെ തുടർന്ന് തകർന്നു, ഏഴ് പേർ വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു തത്സമയ വീഡിയോയിൽ ഒരു കപ്പൽ പാലത്തിൽ ഇടിക്കുന്നതും തുടര്‍ന്ന് അതിൻ്റെ നിരവധി സ്പാനുകൾ പടാപ്‌സ്കോ നദിയിലേക്ക് തകർന്നു വീഴുന്നതും കാണിക്കുന്നു. സോഷ്യൽ മീഡിയ എക്‌സിൽ പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത വീഡിയോകളും ആഘാതവും തകർച്ചയും കാണിച്ചു. ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെൻ്റ് നദിയിൽ ഏഴ് പേർക്കായി തിരച്ചിൽ നടത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്ന് ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കെവിൻ കാർട്ട്‌റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നിലധികം വാഹനങ്ങൾ വെള്ളത്തിൽ വീണതായി ബാള്‍ട്ടിമോര്‍ പോലീസും സ്ഥിരീകരിച്ചു. LSEG-യിൽ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ്…
ഇസ്രയേലിന് പിന്തുണ നഷ്‌ടപ്പെടുകയാണെന്ന്’ ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ : ഇസ്രയേലിന് ‘വളരെയധികം പിന്തുണ നഷ്‌ടപ്പെടുകയാണെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകി.അതേസമയം റഫയിലെ ഇസ്രായേൽ നിർദിഷ്ട അധിനിവേശത്തെക്കുറിച്ചോ ഗാസയിലെ യുദ്ധാനന്തര സമാധാന പദ്ധതിയെക്കുറിച്ചോ മുൻ പ്രസിഡൻ്റ് നിശ്ശബ്ദത പാലിച്ചു ഗാസയിലെ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഒരു ഇസ്രായേലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കുന്നതിന് വെടിനിർത്തലിന് യുഎസ് അനുമതി നൽകിയതിനെത്തുടർന്ന് വാഷിംഗ്ടൺ സന്ദർശിക്കാൻ ഒരുങ്ങിയ ഇസ്രായേൽ പ്രതിനിധി സംഘത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിൻവലിച്ച സാഹചര്യത്തിലാണ് റിപ്പബ്ലിക്കൻ നോമിനിയുടെ അഭിപ്രായപ്രകടനം. ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ സംഘർഷത്തിൽ നിന്ന് അഭയം തേടിയ തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേലിൻ്റെ ആസൂത്രിത സൈനിക ആക്രമണത്തെ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം കൂടുതൽ വിമർശിക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പരാമർശം. “ഏറ്റവും കൂടുതൽ ഇസ്രായേൽ അനുകൂല പ്രസിഡൻ്റ്” എന്ന് സ്വയം…
