നടുമുറ്റം ഖത്തർ വനിതാ കർഷകരെ ആദരിച്ചു

ജൈവ കൃഷിയേയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം ഖത്തർ മലയാളി വനിതാ കർഷകരെ ആദരിച്ചു. വീട്ടുമുറ്റങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും ബാൽക്കണികളിലുമടക്കം ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന നടുമുറ്റം പ്രവർത്തകരായ വനിതകളെയാണ് നടുമുറ്റം ആദരിച്ചത്. നുഐജയിൽ വെച്ച് നടന്ന ചടങ്ങിൽ അഗ്രികൾച്ചർ വിഭാഗത്തിൽ ഗൾഫ് മാധ്യമം ഷി ക്യു അവാർഡ് ജേതാവ് അങ്കിത റായ് ചോക്സി, നമ്മുടെ അടുക്കളത്തോട്ടം ദോഹ കൂട്ടായ്മ ഫൌണ്ടർ മെമ്പർ ജിഷ കൃഷ്ണ, എൺവിറോൺമെൻ്റൽ സയൻസ് ഗവേഷക ഡോ. രസ്ന നിഷാദ് എന്നിവർ മുഖ്യാതിഥികളായി. നടുമുറ്റം പ്രസിഡൻ്റ് സന നസീം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളും നടുമുറ്റം കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കർഷകരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കാർഷിക വിളകളുടെ പ്രദർശനവും നടന്നിരുന്നു. പരിപാടിയിൽ നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം നന്ദി അറിയിച്ചു. ഖത്തർ നാഷണൽ ഡേയോടനുബന്ധിച്ച് നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളുടെ സമ്മാനങ്ങളും…

തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം: ഹംസ എളനാട്

മലപ്പുറം: സമൂഹ്യ വൈവിധ്യങ്ങളെ ഉൾകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനും, തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കെതിരെയും, എല്ലാ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങള്‍ കിട്ടി എന്ന് ഉറപ്പു വരുന്നത് വരെയും യൂണിയൻ പ്രവർത്തകർ മുന്നിലുണ്ടാകണം. തൊഴിലവകാശം ഉറപ്പ് വരുത്തി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേമം ഉറപ്പ് വരുത്താൻ ഭരണകൂടം മുന്നോട്ട് വരണമെന്നും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട്.  ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം മലപ്പുറം എ ഫാറൂഖ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഈ എച്ച് ഹനീഫ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, ജില്ലാ സെക്രട്ടറി സക്കീന…

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: എസ്ഐടിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച വനിതകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. അതോടൊപ്പം എന്നാൽ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും അന്വേഷണ ഏജൻസികൾ ബഹുമാനിക്കണമെന്ന് കോടതി പറഞ്ഞു. ഇന്ന് (ജനുവരി 21 ചൊവ്വ) ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറയുകയും പിന്നീട് സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ മൊഴി നൽകുകയും ചെയ്ത ഇരകളെയും സാക്ഷികളെയും അഭിനന്ദിച്ചു. “എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചാണ് ഈ സ്ത്രീകൾ മുന്നോട്ട് വന്നത്,” ജസ്റ്റിസ് മേത്ത വാമൊഴിയായി നിരീക്ഷിച്ചു. എന്നാല്‍, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ശേഷം, കേസ് തുടരാനോ കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ ആഗ്രഹിക്കാത്ത സ്ത്രീകളുടെ കേസുകളിൽ എസ്ഐടിക്ക് ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം…

ഭക്തര്‍ക്ക് ശബരിമല മണ്ഡല-മകരവിളക്ക് ദര്‍ശനം സുഗമമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം

തിരുവനന്തപുരം: മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ…

പുരപ്പുറ സൗരോർജ്ജ പദ്ധതി: കേരളം ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം മഹാരഷ്ട്രക്ക്, മൂന്നാം സ്ഥാനം ഗുജറാത്തിന്

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച. കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 2020 മുതൽ വർഷംതോറും പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം ഇരട്ടിയാകുകയാണ്. 2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകൽസമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങൾക്കുണ്ട്. പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‌സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്. ഇതിൽ 92,052…

ഷെയ്ഖ് ഹസീനയെ കൈമാറുന്നത് നിരസിക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് കൈമാറാനുള്ള തീരുമാനം ബംഗ്ലാദേശ് ഇടക്കാല സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറൽ ഉടമ്പടി ചൂണ്ടിക്കാട്ടി ന്യൂഡൽഹി അഭ്യർത്ഥന നിരസിക്കുന്നത് തുടരുകയാണെങ്കിൽ അന്താരാഷ്ട്ര ഇടപെടൽ തേടുമെന്ന് ഉദ്യോഗസ്ഥർ സൂചന നൽകി. “ഇന്ത്യ ഷെയ്ഖ് ഹസീനയെ കൈമാറാൻ വിസമ്മതിച്ചാൽ, അത് ഉഭയകക്ഷി കൈമാറൽ ഉടമ്പടിയുടെ ലംഘനമാകുമെന്ന്” നിയമ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 16 വർഷത്തെ അവാമി ലീഗ് (എഎൽ) ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വ്യാപകമായ പ്രതിഷേധത്തെത്തുടർന്നാണ് 77 കാരിയായ ഷെയ്ഖ് ഹസീന കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ICT) “മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾ” ആരോപിച്ച് അവർക്കും നിരവധി പ്രധാന ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ്…

കൃഷ്ണ ജന്മഭൂമി കേസിൽ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍‌വ്വം മറുപടി വൈകിപ്പിക്കുന്നു: മസ്ജിദ് കമ്മിറ്റി

ന്യൂഡല്‍ഹി: 1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ നിലപാടിനെ ചോദ്യം ചെയ്ത് മഥുര ഷാഹി മസ്ജിദ് ഈദ്ഗാ മാനേജ്‌മെൻ്റ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ കേന്ദ്ര സർക്കാർ ബോധപൂർവം മറുപടി നൽകാത്തതിനാൽ കേസിൻ്റെ നടപടികൾ വൈകിപ്പിക്കുകയാണെന്ന് സമിതി ആരോപിച്ചു. ഇന്ന്, ജനുവരി 21, ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിൽ, കേസ് വേഗത്തിൽ കേൾക്കുന്നതിന് മറുപടി ഫയൽ ചെയ്യാനുള്ള കേന്ദ്രത്തിൻ്റെ അവകാശം നീക്കം ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി കോടതിയോട് അപേക്ഷിച്ചു. കേന്ദ്രത്തിൻ്റെ അനാസ്ഥമൂലം ഹര്‍ജിക്കാർക്കും ഇടപെട്ടവർക്കും തങ്ങളുടെ പ്രതികരണങ്ങളും വാദങ്ങളും അവതരിപ്പിക്കാൻ ബുദ്ധിമുട്ടാകുകയാണെന്ന് സമിതി പറയുന്നു. അലഹബാദ് ഹൈക്കോടതിയിൽ 17 കേസുകൾ പരിഗണിക്കുന്ന മഥുരയിലെ ഷാഹി മസ്ജിദ് ഈദ്ഗയുമായി ബന്ധപ്പെട്ടതാണ് കേസ്. 2021 മാർച്ചിലാണ് കേന്ദ്രത്തിന് ആദ്യം നോട്ടീസ് നൽകിയതെന്നും പിന്നീട് പലതവണ സമയപരിധി നീട്ടിയെന്നും മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാൽ, കേന്ദ്രം…

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് 15,000 രൂപ ധനസഹായം നൽകുമെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശം മുറുക്കുന്നതിനിടെ ബിജെപി പ്രകടന പത്രികയുടെ രണ്ടാം ഭാഗം പുറത്തിറക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, യുവാക്കളുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങളാണ് ബിജെപി നേതാവും എംപിയുമായ അനുരാഗ് താക്കൂർ പുറത്തുവിട്ടത്. അഴിമതി, റവന്യൂ കമ്മി, പൊതുപ്രശ്‌നങ്ങൾ അവഗണിക്കൽ എന്നിവ ആരോപിച്ച് ആം ആദ്മി പാർട്ടിക്കും (എഎപി) അരവിന്ദ് കെജ്‌രിവാൾ സർക്കാരിനുമെതിരെ അനുരാഗ് താക്കൂർ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. അഴിമതിക്കെതിരെ *പൂജ്യം സഹിഷ്ണുത* നയം വാഗ്ദ്ധാനം ചെയ്ത ബിജെപി, അധികാരത്തിലെത്തിയാൽ അഴിമതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്നും പറഞ്ഞു. എഎപി സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം ഡൽഹി ആദ്യമായി റവന്യൂ കമ്മിയിലാണെന്ന് അനുരാഗ് താക്കൂർ അവകാശപ്പെട്ടു. ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത ബിജെപി, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് 15,000 രൂപ…

അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട്ട് പ്‌ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ ‘അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ്’ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശിനാസിക്ക് കോപ്പി നല്‍കി യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട്ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു. ഒന്നു മുതല്‍ എട്ട് വരെ ക്‌ളാസുകളില്‍ അറബി പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകമാണിതെന്നും പുതിയ അദ്ധ്യയന വര്‍ഷത്തോടെ എട്ട് ഭാഗങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

ചരിത്രം മറന്ന് മലബാർ ജനതയെ ഒറ്റുകൊടുക്കരുത്: ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ്.ഐ.ഒ

മലപ്പുറം: ഹിന്ദുത്വ തീവ്ര ദേശീയതയെ കൂട്ടുപിടിച്ച് മലബാറിലെയും മലപ്പുറത്തെയും ജനതക്കെതിരെ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ ചരിത്രം മറന്നാണെന്ന് എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നൂറ്റിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാർ ഹൗസിൽ വച്ചായിരുന്നു ചർച്ചാ സംഗമം സംഘടിപ്പിച്ചത്. മലബാർ സമരത്തെ കുറിച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം സീനിയർ പ്രഫസർ പി ശിവദാസൻ, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, മലൈബാർ സെന്റർ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജസ് ആന്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ എ.ടി യൂസുഫ് അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അസ്ലം പളളിപ്പടി, സലീം സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.