ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു, അവരോടൊപ്പമുള്ള ഫോട്ടോ പങ്കിട്ടു

ന്യൂഡല്‍ഹി: സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ എല്ലാവരും വളരെ ആവേശത്തിലാണ്. 9 മാസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതയെ എല്ലാ രാജ്യങ്ങളിലെയും ആളുകൾ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിതയെ സ്വാഗതം ചെയ്തു. സുനിതയുമൊത്തുള്ള ഒരു പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രധാനമന്ത്രി മോദി എഴുതി, “സ്വാഗതം ക്രൂ-9. ഭൂമിയിലുള്ള എല്ലാവരും നിങ്ങളെ മിസ് ചെയ്തു. ബഹിരാകാശത്ത് ജീവിക്കുന്നത് അവരുടെ ക്ഷമയുടെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യചൈതന്യത്തിന്റെയും ഒരു പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം യഥാർത്ഥത്തിൽ എന്താണെന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചുതന്നു. വലിയ പ്രയാസങ്ങൾക്കിടയിലും അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം എല്ലായ്‌പ്പോഴും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. “ബഹിരാകാശ പര്യവേഷണം എന്നാൽ മനുഷ്യന്റെ കഴിവുകളുടെ അതിരുകൾ ഭേദിക്കുക, സ്വപ്നം കാണാൻ ധൈര്യപ്പെടുക, ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ധൈര്യം…

ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95) അന്തരിച്ചു

എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം), മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി),…

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ വർദ്ധിച്ചു; ബന്ദികളുടെ സുരക്ഷ അപകടത്തിലാണെന്ന് ഹമാസ്

ദോഹ (ഖത്തര്‍): നെതന്യാഹുവിന്റെ സൈന്യം വീണ്ടും ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 200 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റോക്കറ്റ് ആക്രമണത്തിൽ നിരവധി കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തിന് ശേഷം, ഗാസയിലെ സൈനിക നടപടി വ്യോമാക്രമണങ്ങൾക്ക് അപ്പുറത്തേക്ക് തുടരുമെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു. അവരുടെ ഭീകര കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആവശ്യമുള്ളിടത്തോളം കാലം ആക്രമണങ്ങൾ തുടരുമെന്നും വ്യോമാക്രമണങ്ങൾക്കപ്പുറം പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സൈന്യം പറയുന്നു. മറുവശത്ത്, ഗാസയിൽ ഇസ്രായേലിന്റെ പുതിയ ആക്രമണങ്ങൾ വെടിനിർത്തൽ ലംഘിക്കുകയും ബന്ദികളുടെ വിധി അപകടത്തിലാക്കുകയും ചെയ്യുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഇന്ന് ഗാസ മുനമ്പിൽ തുടർച്ചയായി വ്യോമാക്രമണം നടത്തി. ജനുവരിയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം മേഖലയിലെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേൽ പറഞ്ഞു. വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വർദ്ധിത…

യുദ്ധം ചെയ്യാതെ തന്നെ ഇന്ത്യ ബംഗ്ലാദേശിനെയും പാക്കിസ്താനെയും മുള്‍മുനയില്‍ നിര്‍ത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ 48 മണിക്കൂർ പാക്കിസ്താനും ബംഗ്ലാദേശിനും ദുഷ്‌കരമായിരുന്നു. ആദ്യം ബംഗ്ലാദേശിനും പിന്നീട് പാക്കിസ്താനും തിരിച്ചടിയേറ്റു. ഒരു യുദ്ധം പോലും നടത്താതെ ഈ പ്രഹരമേല്പിച്ചത് മറ്റാരുമല്ല, ഇന്ത്യയാണ്. യഥാർത്ഥത്തിൽ, ഇന്ത്യ ആദ്യം അമേരിക്ക വഴി ബംഗ്ലാദേശിലേക്കും പിന്നീട് നെതർലൻഡ്‌സ് വഴി പാക്കിസ്താനിലേക്കും ശക്തമായ സന്ദേശം അയച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് ആരോപിച്ചു. ഗബ്ബാർഡിന്റെ ഈ പ്രസ്താവനയിൽ ബംഗ്ലാദേശ് അസ്വസ്ഥരായി. അതേസമയം, ഇന്ത്യാ സന്ദർശനത്തിനെത്തിയ നെതർലാൻഡ്‌സ് പ്രതിരോധ മന്ത്രി റൂബൻ ബെർക്കൽമാൻസിനോട്, നെതർലാൻഡ്‌സ് പാക്കിസ്താന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്‌നാഥിന്റെ ഈ അപ്പീൽ നെതർലാൻഡ്‌സ് സ്വീകരിച്ചാൽ പാക്കിസ്താന് നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യാ സന്ദർശനത്തിനെത്തിയ തുളസി ഗബ്ബാര്‍ഡ് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മത ന്യൂനപക്ഷങ്ങൾക്കെതിരെ…

‘ലഹരി’ – ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യം: പ്രവാസി വെൽഫെയർ

ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പിടികൂടുന്നവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്ന വിധം ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതും ലഹരി നിയമ നടപടികളെ ദുർബലമാകുന്നു. ലഹരി വസ്തുക്കൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കേണ്ട എക്സൈസ് വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും ആയുധങ്ങൾ ഇല്ലാത്തതും പ്രായോഗികമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ തയ്യാറായിട്ടില്ല. കേവലമായ പ്രഖ്യാപനങ്ങളും പരിപാടികളും മാത്രമല്ല, സർക്കാരിൻറെ ഭാഗത്തു നിന്ന് ഇത്തരം പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ചടുല നീക്കങ്ങൾ ആണുണ്ടാകേണ്ടത്. നിയമ നടപടികൾക്കൊപ്പം പൊതു സമൂഹത്തിൽ നിന്നും അതിശക്തമായ ജാഗ്രതയും ഉണ്ടാകണം. ലഹരി ഉപഭോക്താക്കളെയും ഇടപാടുകാരെയും ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിൽ കൊണ്ടവരാനും പൊതു സമൂഹം ജാഗ്രത…

‘വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല’ മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം

മലപ്പുറം: ‘സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞു വെച്ച സമ്പത്ത് ഏതു വിധേനെയും സംരക്ഷിക്കുമെന്ന്’ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല എന്ന തലക്കെട്ടിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തിൽപരം വരുന്ന യുവജന-വിദ്യാർഥി റാലി മലപ്പുറം കോട്ടപ്പടിയിൽ നിന്നും തുടങ്ങി കുന്നുമ്മലിൽ അവസാനിച്ചു. റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തിൽ പ്രമുഖർ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ്‌ അഡ്വ. അസ്‌ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ. കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയർപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.

ആശാ വർക്കർമാരുമായുള്ള സർക്കാർ ചർച്ച പരാജയപ്പെട്ടു; വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന് ആശാ വർക്കർമാരുടെ സംഘടന പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ശേഷം, ആശാ വർക്കർമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് പണമില്ലെന്നും, സമയം നൽകണമെന്നും, സമരം പിൻവലിക്കണമെന്നും എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്നും, സമരം തുടരുമെന്നും ആശാ വർക്കർമാർ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് മിനി വ്യക്തമാക്കി. NHM ഡയറക്ടർ വിനോയ് ഗോയല്‍ നേതൃത്വം നല്‍കിയ ചർച്ചയ്ക്ക് വിളിച്ചു. നിരാഹാര സമരം ഉൾപ്പെടെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോഴാണ് ആശാ തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും ആശാ…

നക്ഷത്ര ഫലം (19-03-2025 ബുധന്‍)

ചിങ്ങം : അശ്രദ്ധ കാരണം ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവു കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള്‍ നേടിയെടുക്കും. തുലാം : നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫിസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍…

ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ  പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം   വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ  പ്രാധാന്യം  അദ്ദേഹം എടുത്തുകാട്ടി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും),  ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ…

മലയാളിയുടെ മത മാധ്യമ സംസ്കാരം (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക? മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ…