കാത്തിരിപ്പിന് വിരാമം: ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം, സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തി. അവരോടൊപ്പം ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങി. ഇന്ന്, മാർച്ച് 18 ചൊവ്വാഴ്ച യുഎസ് സമയം വൈകുന്നേരം 5:57 നാണ് അവരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂള്‍ ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മെക്‌സിക്കൻ ഉൾക്കടലിലാണ് ക്രൂ-9 പേടകം പതിച്ചത്. ഭൂമിയിൽ സുരക്ഷിതമായി എത്തിയ സംഘത്തെ ഫ്ലോറിഡയിലെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മെഡിക്കൽ പരിശോധനകൾ നടത്തും. സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തിയതോടെ ഇരുവരുടെയും ഒമ്പത് മാസത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ 5ന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, സ്റ്റാർലൈനർ…

9 മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഏകദേശം 17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഭൂമിയിലെത്തും

നാസ: ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 9 മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. 2024 ജൂൺ 5 നാണ് സുനിതയെയും മറ്റൊരു അമേരിക്കൻ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറിനെയും ബഹിരാകാശത്തേക്ക് അയച്ചത്. എട്ടു ദിവസത്തേക്കുള്ള ആ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചു വരേണ്ടവരായിരുന്നു അവര്‍. എന്നാല്‍, സാങ്കേതിക തടസ്സം മൂലം അവർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിക്കേണ്ടി വന്നു. നാസയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല . ഭൂമിയിലുള്ള എല്ലാവരും അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത ഭൂമിയിലേക്ക് പുറപ്പെട്ടെന്ന ശുഭവാര്‍ത്തയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. സുനിതയോടൊപ്പം ബുച്ച്, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ നാല് ബഹിരാകാശ യാത്രികരും ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ ഭൂമിയിലേക്ക് മടങ്ങുകയാണ്. അവര്‍ സഞ്ചരിക്കുന്ന ഡ്രാഗൺ കാപ്സ്യൂൾ…

സുനിത വില്യംസും സംഘവും ഐ‌എസ്‌എസിൽ നിന്ന് ഇറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാസ

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസം അപ്രതീക്ഷിതമായി ചെലവഴിച്ചതിന് ശേഷം, നാസയിലെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സഹ ബഹിരാകാശയാത്രികരായ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും ഒടുവിൽ ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം എട്ട് ദിവസം മാത്രം നീണ്ടുനിൽക്കേണ്ട യാത്രയാണ് ഒമ്പത് മാസം നീണ്ടുനിന്നത്. ഇപ്പോൾ, സ്‌പേസ് എക്‌സിന്റെ സഹായത്തോടെ, ബഹിരാകാശയാത്രികർക്കായി ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഒരു തിരിച്ചുവരവ് നാസ നടപ്പിലാക്കുന്നു. ET സമയം 1:05 AM (IST സമയം 10:35 AM) ന് ISS-ൽ നിന്ന് ക്രൂ അൺഡോക്ക് ചെയ്ത് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും, ഇതിന് ഏകദേശം 17 മണിക്കൂർ എടുക്കും. അവർ പുറപ്പെടുന്നതിന് മുമ്പ്, ISS-ലെ ഉത്തരവാദിത്തങ്ങൾ പകരക്കാരായ ക്രൂവിന് ഔദ്യോഗികമായി കൈമാറും, ഇത് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ സുഗമമായി…

എം.എൻ.സി നായരുടെ (82) പൊതുദർശനം മാർച്ച് 23 നു

1942-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം, മികച്ച ബുദ്ധിശക്തിയും, നേതൃത്വപാടവവും, പഠനത്തോടുള്ള അഭിനിവേശവും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും ഉദാരതയും ചുറ്റുമുള്ളവരെ ഉയർത്തി, അദ്ദേഹത്തിന്റെ കുടുംബത്തിലും, സുഹൃത്തുക്കളിലും, സമൂഹത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. സമർപ്പിതനായ നേതാവും ഉപദേഷ്ടവുമായിരുന്ന എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡണ്ട് ആയിരുന്നു . കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോ എന്നീ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. തലമുറകൾക്കിടയിൽ ഐക്യബോധവും സാംസ്കാരിക അഭിമാനവും വളർത്തിയെടുക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ശൈലിയുടെ ഒരു ഭാഗമായിരുന്നു. അമേരിക്കൻ പൗരന്മാരാകാനുള്ള പരിവർത്തനത്തിൽ അദ്ദേഹം പലരെയും സഹായിച്ചു. അമേരിക്കയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാർഗനിർദേശവും പ്രോത്സാഹനവും നൽകി. അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവരെയും അദ്ദേഹത്തിന്റെ അറിവ്, സേവനം, കാരുണ്യം എന്നിവയുടെ പാരമ്പര്യം…

രാസ മാറ്റങ്ങൾ? (കവിത): ജയൻ വർഗീസ്

നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളിൽ പൊന്നിൻ ചിലമ്പൊലി നാദം ! ഒന്ന് ചേരാതെ പിണങ്ങും കണികയോ – ടൊന്നുണരാനൊരു മന്ത്രം ! സിങ്കുലാരിറ്റി കവിൾ ചോപ്പിലാദ്യമായ് ഇംഗിത പ്രേമാർദ്ര മുത്തം ! സത്യ പ്രപഞ്ചമായ് ശിൽപ്പിതൻ കൊത്തുളി ചുറ്റിക താള ലയാസം ! ബിഗ് ബാംഗിൾ സിങ്കുലാരിറ്റി തൻ ഹൃത്തടം പൊട്ടിപ്പിളർന്നു വികാസം ! നക്ഷത്ര പാറയിൽ വായു കുമിളയാം തൊട്ടിലിലെന്നെയുറക്കാൻ എത്ര ശതകോടി വർഷങ്ങൾ പിന്നിട്ട സ്വപ്ന സാക്ഷാൽക്കാര പുണ്യം ! സത്യ പ്രപഞ്ചത്തിൽ സത്വരം വാഴുന്ന ശക്തിയാം സത്തയായ് ജീവൻ ചിപ്പിയിൽ വീണ മണൽത്തരി പോലൊരു മുത്തായി മാറുന്നു നമ്മൾ ! ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ റിംഗ് മാസ്റ്ററാം ശക്തി സത്ത എന്നിലും നിന്നിലും പുല്ലിലും പൂവിലും ഉണ്മയാം ജീവൽത്തുടിപ്പായ്, മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി…

ഫിലഡൽഫിയ സെയിന്റ് മേരീസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ  കിക്ക്‌ ഓഫ് മാർച്ച് 16 ന് ഫിലഡൽഫിയ ഡെവെറോ അവന്യൂവിലുള്ള സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിജയകരമായി സമാരംഭിച്ചു. ഭദ്രാസനത്തിന്റെ  ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിനായി  കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഇടവക സന്ദർശിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസം  നീളുന്ന കോൺഫറൻസിൽ പങ്കെടുക്കും. കുർബാനയ്ക്ക് ശേഷം അലക്സ് മാത്യൂസ് (ഇടവക  സെക്രട്ടറി) കോൺഫറൻസ് ടീമിനെ  പരിചയപ്പെടുത്തി. ഫിലിപ്പ് തങ്കച്ചൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ), ലിസ് പോത്തൻ (അസിസ്റ്റന്റ് ട്രഷറർ), രാജൻ പടിയറ (പ്രൊസഷൻ  കോർഡിനേറ്റർ), അലക്സ് പോത്തൻ (ഫിനാൻസ് കമ്മിറ്റി), റോണ വർഗീസ് & മേരിഗ്രേസ് പോത്തൻ (എന്റർടൈൻമെന്റ് കമ്മിറ്റി), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരായിരുന്നു…

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 നു തുടങ്ങി മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും. ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 450 അംഗങ്ങൾ കോണ്ഫറൻസിൽ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു. Faith in Renewal and Motion : ” Faith without deeds is dead” “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ…

ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍

ജാമിഉല്‍ ഫുതൂഹിലെ ഗ്രാന്‍ഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങള്‍ നോളജ് സിറ്റി: ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താര്‍, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത- ധാര്‍മിക മൂല്യങ്ങള്‍…

സംസ്ഥാനത്ത് ശക്തിപ്പെട്ടു വരുന്ന ഇസ്ലാമോഫോബിയയെ ചെറുത്തു തോൽപ്പിക്കണം: നഈം ഗഫൂർ

മലപ്പുറം: സംഘ്പരിവാറിൻ്റെ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലും ശക്തിപ്പെട്ട് വരുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അഭിപ്രായപ്പെട്ടു.ഫ്രറ്റേണറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമോഫോബിയയുടെ കേരളീയ രാഷ്ട്രീയ സാമൂഹ്യ പരിസരം എന്ന തലക്കെട്ടിൽ സാഹോദര്യ രാഷ്ട്രീയ സംഗമത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവ്വഹിച്ചു. സംഘ് പരിവാറിൻ്റെ വംശീയ അതിക്രമങ്ങൾക്കും പ്രചാരണങ്ങൾക്കും കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെയും അതിന് നേതൃത്വം നൽകുന പി.സി.ജോർജ്ജടക്കുള്ള വംശീയ പ്രചാരകർ നിയമ വ്യസ്ഥയെ വെല്ലുവിളിക്കുന്നത് സർക്കാർ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് സഈദ്, ബാസിത് താനൂർ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അഡ്വ:…

സാമുദായിക ചേരിതിരിവിനുള്ള കുത്സിത ശ്രമങ്ങളെ പരാചയപ്പെടുത്തും: വെൽഫെയർ പാർട്ടി

മങ്കട: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്നും അതിന്നു വേണ്ടി ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്. മങ്കട പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ലാ ട്രഷറർ നസീറാ ബാനു, മണ്ഡലം ജോയൻ്റ് സെക്രട്ടറി ആബിദ് അരിപ്ര വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ഉബൈബടീച്ചർ എന്നിവർ സംസാരിച്ചു. സാജിദുൽ അസീസ്, ദാനിഷ് മങ്കട, നസീറ ടി, ഇഖ്ബാൽ, അലീഫ് കൂട്ടിൽ, സാജിർ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.