ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്‌ലാമിക് കൾചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്റയിലെ ഇഫ്താർ കൂടാരത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊള്ളായിരത്തിലധികം പേർ പങ്കെടുത്തു. ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാൻ മനുഷ്യ സമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാൻ മാസമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച യാസിർ അറഫാത്ത് പറഞ്ഞു. ഖുർആനിന്റെ വാർഷിക മാസത്തിൽ വിശുദ്ധ ഗ്രന്ഥത്തിൻ്റെ സന്ദേശമുൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബിൻ സൈദ് ഇസ്‌ലാമിക് കൾചറൽ സെന്ററിനെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി ഏക്റ്റിവിറ്റി സൂപ്പർവൈസർ ഡോ. മുഹമ്മദ് അബ്ദുറഹീം അൽ-തഹ്ഹാൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്വിസ് മത്സരത്തിന് നബീൽ ഓമശ്ശേരി നേതൃത്വം നൽകി. 20 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ഖാസിം ടി.കെ…
Month: March 2025
ഷമിയെയും ബുംറയെയും ‘ഫിറ്റ്’ ആക്കിയ നിതിൻ പട്ടേൽ സ്ഥാനമൊഴിയുന്നു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സ്‌പോർട്‌സ് സയൻസ് വിഭാഗത്തിന്റെ തലവൻ നിതിൻ പട്ടേൽ രാജിവയ്ക്കാൻ തീരുമാനിച്ചു. ഈ മാസം അവസാനം വരെ മാത്രമേ അദ്ദേഹം സേവനം നൽകൂ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനും മുംബൈ ഇന്ത്യൻസിനും വേണ്ടി ഫിസിയോതെറാപ്പിസ്റ്റായും പട്ടേൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബിസിസിഐ അദ്ദേഹത്തിന് പകരം പുതിയ ഫിസിയോയെ അന്വേഷിക്കാൻ തുടങ്ങും. ഒരു റിപ്പോർട്ട് അനുസരിച്ച്, നിതിൻ പട്ടേൽ നിലവിൽ തന്റെ നോട്ടീസ് പിരീഡ് പൂർത്തിയാക്കുകയാണ്. അദ്ദേഹത്തിന്റെ കാലാവധി 2022 ഏപ്രിലിൽ ആരംഭിച്ചു, ഇപ്പോൾ അത് അവസാനിക്കാൻ പോകുന്നു. ഈ കാലയളവിൽ, ഇന്ത്യൻ ടീമിലെ നിരവധി പരിചയസമ്പന്നരായ കളിക്കാരുടെ ഫിറ്റ്നസും ജോലിഭാരം മാനേജ്മെന്റും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിൽ നിതിൻ പട്ടേൽ ഒരു പ്രധാന പങ്ക് വഹിച്ചു. വളരെക്കാലമായി പരിക്കേറ്റതിന് ശേഷം, 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഷമി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും…
ഐപിഎൽ-2025: പല ടീമുകളുടെയും ക്യാപ്റ്റൻമാരെ മാറ്റി
മുംബൈ: ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിരവധി ടീമുകൾ ക്യാപ്റ്റന്മാരെ മാറ്റി. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കമാൻഡിംഗ് ചുമതല റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറി. കഴിഞ്ഞ സീസണിൽ തന്നെ ചെന്നൈ നായകസ്ഥാനം ഋതുരാജിന് കൈമാറിയിരുന്നു. എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാർ ഫോട്ടോ സെഷനായി എത്തിയപ്പോഴാണ് കാര്യം വെളിച്ചത്തുവന്നത്. അതേസമയം, ലഖ്‌നൗ സൂപ്പർജയന്റ്‌സ് ഈ സീസണിൽ അവരുടെ ക്യാപ്റ്റനെ മാറ്റി. ലഖ്‌നൗ ടീം ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചു. 27 കോടി രൂപ നൽകിയാണ് എൽഎസ്ജി ടീം പന്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിൽ ഹാർദിക്കിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനുശേഷം, ടി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും മികച്ച പ്രകടനത്തിലൂടെ ഹാർദിക് ആരാധകരുടെ ഹൃദയം കീഴടക്കി. ഈ സീസണിൽ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.…
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംയോജിത മെഡിക്കൽ ഗവേഷണ വകുപ്പ് ഉദ്ഘാടനം ചെയ്തു
തൃശൂര്‍: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് വകുപ്പ് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച (മാർച്ച് 15, 2025) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമകാലിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹകരണ ഗവേഷണത്തിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ച രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു. “പൊതുജനാരോഗ്യ പ്രതിസന്ധികൾക്ക് വേഗത്തിലുള്ളതും ഏകോപിതവും നൂതനവുമായ പ്രതികരണങ്ങളുടെ ആവശ്യകത ഈ മഹാമാരി അടിവരയിട്ടു. വിവിധ വിഷയങ്ങളിലെ സംയോജനം വളർത്തിയെടുക്കുന്നതിലൂടെ, വ്യക്തിഗത ചികിത്സകളുടെ വികസനം ത്വരിതപ്പെടുത്താനും രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താനും പാർശ്വഫലങ്ങൾ കുറയ്ക്കാനും നമുക്ക് കഴിയും,” അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിൽ ഗവേഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് അമലയിൽ നിന്നുള്ള 25 ഗവേഷകരെ ആദരിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യം സംയോജിപ്പിച്ച് സങ്കീർണ്ണമായ ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു ബഹുമുഖ സമീപനമാണ് സംയോജിത മെഡിക്കൽ ഗവേഷണം പ്രതിനിധീകരിക്കുന്നത്.…
കളമശ്ശേരി കഞ്ചാവ് വേട്ട – എസ്.എഫ്.ഐയും കെ.എസ്.യുവും വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം : ഫ്രറ്റേണിറ്റി
പാലക്കാട്: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു. പാലക്കാട് പുതുപ്പള്ളിതെരുവിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്‌തു. കളമശ്ശേരി പോളിയിലെ എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളുടെയും പ്രവർത്തകരുടെയും കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത് ഗുരുതരമായ പ്രശ്നമാണെന്നും അവർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ബാസിത് താനൂർ പ്രസ്താവിച്ചു. സമൂഹത്തിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്ന മയക്കുമരുന്ന്, കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കുക എന്നുള്ളത് മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.…
നക്ഷത്ര ഫലം (16-03-2025 ഞായര്‍)
ചിങ്ങം: കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസം. പ്രണയവും പരസ്‌പര ധാരണയും നിങ്ങളുടെ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കും. പക്വതയോടെ പെരുമാറാൻ ശ്രമിക്കുക. ജോലി ചെയ്യുന്ന വ്യക്തികൾ സന്തോഷകരമായ വാർത്തകൾ കേള്‍ക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭം നേടാൻ കഴിയും. വിദ്യാർഥികൾക്ക് മികച്ച ദിവസമാണ്. യാത്രകള്‍ പോകാൻ സാധിക്കും. ഈ രാശിക്കാർ ആത്മ സമർപ്പണത്തോടെ മുന്നോട്ട് പോവുക. കന്നി: സമയോചിതമായ ഇടപെടലുകള്‍ ഗുണം ചെയ്യും. ജോലിയിൽ വിജയം നേടാൻ സഹായിക്കും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർച്ച താഴ്‌ചകൾ നേരിടേണ്ടി വന്നേക്കാം. മനസ് തുറന്നുള്ള സംഭാഷണങ്ങൾ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് സത്യസന്ധതക്കുള്ള അംഗീകാരം വന്നുചേരും. ബിസിനസ് ചെയ്യുന്നവർ വ്യാപാരം വിപുലമാക്കുന്നത് നല്ലതായിരിക്കും. വിദ്യാർഥികൾക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ ബുദ്ധിപൂർവമായ ഇടപെടലുകള്‍ പഠനത്തിലെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും. തുലാം: ഇന്നത്തെ…
കെ.എം. മത്തായി (ജോയി 76) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും മകൻ കെ.എം. മത്തായി (ജോയി-76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതൻ പെയർലാൻഡ് അമേസിംഗ് ഗ്രേസ് അസംബ്ലി ചർച്ച് അംഗമായിരുന്നു. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി (ഹൈദരാബാദ്), ജോമോൻ (കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്),സാലി, ഷീല (ഹ്യൂസ്റ്റൺ). സംസ്കാരം പിന്നീട്. വിവരങ്ങൾക്ക്: ജോജി (832 498 4420)
ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢോജ്വലമായി
ചിക്കാഗോ: ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ 2025 – 26 വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രൗഢോജ്വലമായി. മാർച്ച് 15ന് ചിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെൻട്രറിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. പ്രസിഡന്റ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ പ്രവർത്തനോദ്ഘാഘാടനം നിർവഹിച്ചു. പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന എക്സികൂട്ടിവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ റീജനല്‍ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാന റീജനല്‍ വൈസ് പ്രസിഡൻറ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോഓർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ഇല്ലിനോയ് മലയാളി അസ്സോസിയേഷൻ മുൻ…
സമാധാനം പ്രസംഗിക്കുന്ന ട്രംപ് എന്തിനാണ് പുതിയൊരു യുദ്ധം ആരംഭിക്കുന്നതെന്ന് റഷ്യയും ഇറാനും
വാഷിംഗ്ടണ്‍: രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഡൊണാൾഡ് ട്രംപ് ലോകത്ത് യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ, ഉക്രെയ്ൻ-റഷ്യ, ഇസ്രായേൽ-ഹമാസ്, ലെബനനിലെ ഹിസ്ബുള്ള ഭീകരർ എന്നിവർ തമ്മിലുള്ള അനുരഞ്ജനത്തിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് തോന്നിയിരുന്നു, എന്നാൽ ഇപ്പോൾ അതേ ട്രംപ് ഒരു പുതിയ യുദ്ധമുന്നണി തുറന്നിരിക്കുകയാണ്. യെമനിലെ ഹൂത്തി വിമതർക്കെതിരായ യുഎസ് ആക്രമണത്തിൽ ഇറാൻ രോഷാകുലരായെന്നു മാത്രമല്ല, ശക്തമായ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറുവശത്ത്, ഹൂത്തികളെ പിന്തുണയ്ക്കുന്ന റഷ്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ അണിനിരക്കാൻ തുടങ്ങിയിട്ടുണ്ട്, ഇത് മിഡിൽ ഈസ്റ്റിൽ കൂടുതൽ സംഘർഷങ്ങൾ രൂക്ഷമാക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യെമനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വീണ്ടും അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ വൻ വ്യോമാക്രമണത്തിന് ട്രംപ് ഉത്തരവിട്ടു, ഇതിന് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്…
ടാമ്പ അയ്യപ്പക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച പൊങ്കാല മഹോത്സവം ഭക്തിപുരസ്സരമായി
ടാമ്പ (ഫ്ലോറിഡ): ടാമ്പ അയ്യപ്പക്ഷേത്ര പരിസരത്ത് ഭക്തിപൂർണമായി നടത്തപ്പെട്ട പൊങ്കാല മഹോത്സവത്തിൽ അനേകം സ്ത്രീരത്നങ്ങൾ പങ്കെടുത്തു. കേരളത്തിലെ ആറ്റുകാൽ പൊങ്കാലയിലെ ആചാരങ്ങൾ പിന്തുടർന്ന്, നിരവധി അടുപ്പുകളിൽ അന്നം വിളമ്പുന്ന വളയിട്ട കൈകളാൽ അഗ്നി തെളിയിച്ചപ്പോൾ, അത് ഒരു കാലഘട്ടത്തിന്റെ സംസ്കാരത്തെ ആലേഖനം ചെയ്തതുപോലെയായി. ഗ്യാസ് അടുപ്പും ഇലക്ട്രിക് സ്റ്റൗവും മാത്രമായി വളർന്ന അമേരിക്കയിലെ പുതുതലമുറയ്ക്ക്, മൂന്നു കല്ലുകൾ കൂട്ടിയ നാടൻ അടുപ്പിലും, ഓല, കൊതുമ്പ്, വിറക് എന്നിവ ഉപയോഗിച്ച് തികച്ചും ഓർഗാനിക് രീതിയിൽ പായസം പാകം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, മേൽശാന്തി ശ്രീ ഹരിപ്രസാദ് ഭണ്ഡാര അടുപ്പിൽ നിന്നു പൊങ്കാല അടുപ്പിലേക്ക് തീ പകർന്നുകൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു. തത്വത്തിന്റെ വഴി തിരഞ്ഞെടുക്കാൻ പ്രായവും പക്വതയും അപര്യാപ്തമാകുമ്പോൾ, ഇത്തരമൊരു ചടങ്ങിലൂടെ സാമ്പ്രദായികതയുടെ പ്രസക്തി പുതുതലമുറയ്ക്ക് അർത്ഥവത്തായി അനുഭവപ്പെടുന്നുണ്ട്. അമേരിക്കയിലെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിനിടയിലും പ്രകൃതിയെ…
