ഹൂസ്റ്റണ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH ) 31-ാമത് ഭരണസമിതി അഗങ്ങള്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്നാ ബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടന്ന ചടങ്ങില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് മരിയ ഉമ്മന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിജു ഇട്ടന്‍ (പ്രസിഡന്റ്), ജിനി അല്‍ഫോന്‍സോ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കവിതാ രാജന്‍ (വൈസ് പ്രസിഡന്റ്), ജീന അറയ്ക്കല്‍ (സെക്രട്ടറി), ബില്‍ജ സജിത് (ജോയിന്റ് സെക്രട്ടറി), ലൗലി എള്ളങ്കയില്‍ (ട്രഷറര്‍), ഡോ. നിഷ മാത്യൂസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവേണിങ് ബോഡി അംഗങ്ങള്‍: ബിന്ദു വര്‍ഗീസ് (A.P.R.N ചെയര്‍), ഡോ. അനു ബാബു തോമസ് (അവാര്‍ഡ് & സ്‌കോളര്‍ഷിപ്പ് ചെയര്‍), ഗിരിജ ബാബു (അഡ്വക്കസി & പോളിസി ചെയര്‍), ഡോ. ബുഷ്‌റ മണക്കാട്ട് (ബൈലോസ് ചെയര്‍),…
Month: March 2025
കില്ലീനിലെ മിഡിൽ സ്കൂളിൽ സംഘർഷം; വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു
കില്ലീനിൻ(ടെക്സസ്):തിങ്കളാഴ്ച റോയിയിൽ ഒരു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ടെക്സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. രാവിലെ 11:25 ഓടെ, രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള ഒരു വഴക്ക് പൊട്ടിപ്പുറപ്പെടുകയും അത് കത്തിക്കുത്തിലേക് നയിക്കുകയും ചെയ്തതായി കില്ലീൻ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഒരു പത്രക്കുറിപ്പിൽ പറയുന്നു.കില്ലീൻ ഐഎസ്ഡി പോലീസ് ക്യാമ്പസിനടുത്ത് പ്രതിയെ പെട്ടെന്ന് പിടികൂടി, ഇപ്പോൾ അവൻ കസ്റ്റഡിയിലാണ്. സംഭവത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ലോക്ക്ഡൗണിൽ വച്ചു. അടിയന്തര മെഡിക്കൽ സർവീസുകൾ ഉടൻ സ്ഥലത്തെത്തി, ഏഴ് മിനിറ്റിനുള്ളിൽ കുത്തേറ്റ വിദ്യാർത്ഥിനിയെ കാൾ ആർ. ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, പക്ഷേ പിന്നീട് പരിക്കുകളോടെ അവൾ മരിക്കുകയായിരുന്നു “റോയ് ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ നടന്ന ദാരുണമായ വാർത്ത പങ്കുവെക്കുന്നതിൽ കില്ലീൻ ഐഎസ്ഡിക്ക്…
പ്രതീക്ഷ പകർന്ന് ഗ്രാൻഡ് മുഫ്തി – ഇന്ത്യന്‍ അംബാസിഡർ കൂടിക്കാഴ്‌ച
അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന്, യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധമായ വിഷയങ്ങളും സംസാരിച്ചു. പ്രവാസി ക്ഷേമ കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാൻഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വനിതാ സംവരണത്തിൽ ഒബിസി കൂടി ഉൾപ്പെടുത്തണം: വനിതാ ജനപ്രതികളുടെ ഒത്തുചേരൽ
മലപ്പുറം: പാർലമെൻ്റ് പാസ്സാക്കിയ സംവരണ നിയമത്തിൽ, സാമൂഹികമായി പിന്നാക്കമുള്ള ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് കൂടി ജനസംഖ്യാനുപാതികമായ സംവരണം വേണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി. പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമത്തിൽ പട്ടികജാതി പട്ടിക വർഗക്കാർക്ക് സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒബിസി വിഭാഗങ്ങളിലെ വനിതകൾക്ക് വേണ്ടി സംവരണം ഇല്ല. ഇവർക്കുകൂടി സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കിൽ സവർണാധിപത്യം ആയിരിക്കും ഉണ്ടാവുക എന്ന് അവർ പറഞ്ഞു. മാത്രവുമല്ല, ബില്ല് പാസാകണമെങ്കിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെന്നും വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ അടുത്തൊന്നും ബിൽ നിയമമായി വരാൻ സാധ്യതയില്ല. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി സംഘടിക്കണമെന്നും അവർ സൂചിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വനിതാ ദിനത്തോടനുബന്ധിച്ച് ‘വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന വിഷയത്തിൽ നടത്തിയ വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ.…
നവജീവൻ അഭയകേന്ദ്രത്തിൽ ഇഫ്താർ സംഗമം നടത്തി
നെടുമ്പന: നവജീവൻ അഭയ കേന്ദ്രത്തിൽ ഇഫ്‌താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം MLA വിഷ്ണുനാഥ് മുഖ്യതിഥിയായി. യോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ ഷെരീഫ് ടി.എം അദ്ധ്യക്ഷത വഹിച്ചു. റമദാൻ സന്ദേശം മുഹമ്മദ് യാസർ നടത്തി. ഫൈസൽ കുളപ്പാടം, സലിം കുരീപ്പള്ളി, എ.എൽ നിസാമുദീൻ സ്വാമിനി ജ്ഞാന വിജയാനന്ദ, നെടുമ്പന ഗാന്ധി ഭവൻ ഡയറക്‌ടർ ശ്രീമതി പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബോംബ് ഭീഷണി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി
മുംബൈ: തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ക്രൂ അംഗങ്ങളുള്‍പ്പടെ 320 ലധികം ആളുകളുമായി പറന്ന വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, സുരക്ഷാ ഏജൻസികളുടെ നിർബന്ധിത പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. “ഇന്ന് 2025 മാർച്ച് 10 ന് AI119 മുംബൈ-ന്യൂയോർക്ക് (JFK) വിമാനം പറക്കുന്നതിനിടെ സുരക്ഷാ ഭീഷണിയുണ്ടെന്ന് വിവരം ലഭിച്ചതോടെ ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിച്ച ശേഷം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു,” പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നതായും വിമാനത്തിന്റെ ടോയ്‌ലറ്റുകളിലൊന്നിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ബോയിംഗ് 777-300 ഇആർ വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 322 പേർ ഉണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിൽ പ്രതിഷേധിച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു
പടിഞ്ഞാറൻ തീരത്ത് നിന്ന് ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈന്യങ്ങൾ സംയുക്ത സൈനികാഭ്യാസം ആരംഭിച്ച സമയത്താണ് ഈ മിസൈലുകൾ വിക്ഷേപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം നീക്കങ്ങളിൽ ഉത്തര കൊറിയ പലതവണ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും അവരുടെ വാർഷിക സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ച മുതൽ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം പൗരന്മാരുടെ മേൽ അബദ്ധത്തിൽ ബോംബുകൾ വർഷിച്ചതിനെത്തുടർന്ന് യുഎസുമായുള്ള സംയുക്ത സൈനികാഭ്യാസത്തിൽ വെടിവയ്പ്പ് നിരോധിച്ചു. ഈ പരിശീലനത്തിൽ, ഇരു രാജ്യങ്ങളും കമ്പ്യൂട്ടർ സിമുലേഷനിലും ഫീൽഡ് പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ പരിശീലനം മാർച്ച് 20 വരെ തുടരും. ഈ അഭ്യാസത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഉത്തര കൊറിയ,…
ആവർത്തിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ: പി സി ജോർജിനെതിരെ ഫ്രറ്റേണിറ്റി പരാതി നൽകി
തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡി.ജി.പിക്ക് പരാതി നൽകി. കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് മൂവ്മെന്റ് അറിയിച്ചു.
പ്രവാസി വെൽഫെയർ അപ്പക്സ് ബോഡി നേതാക്കൾക്ക് സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്സ് സുഹൂറും സംഘടിപ്പിച്ചു
ദോഹ: പ്രവാസി വെൽഫെയർ ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ വിവിധ അപക്സ് ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്സ് സുഹൂറും സംഘടിപ്പിച്ചു. പരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍ ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് പ്രസാദ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്‍, ഐ.എസ്.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫെയര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: താജ് ആലുവ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെൽഫെയർ അഡ്വൈസർ ബോർഡ് ചെയർമാൻ ഡോ. താജ് ആലുവ, വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ടമാരായ സാദിഖ് ചെന്നാടൻ,…
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
ബഹ്റൈന്‍: തുല്യതയ്‌ക്കും നീതിക്കും വിവേചനമില്ലാത്ത, സ്വതന്ത്രമായ ജീവിതത്തിനായുള്ള സ്ത്രീയുടെ അവകാശപ്പോരാട്ടങ്ങളെ ഉയർത്തിപ്പിടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. ട്യൂബ്ലി കെ പി എ ആസ്ഥാനത്തു വച്ച് നടന്ന ആഘോഷപരിപാടികൾ കെ.പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷയായിരുന്നു. ചടങ്ങിന് സുമി ഷമീർ സ്വാഗതവും അഞ്ജലി രാജ് നന്ദിയും പറഞ്ഞു. അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണെന്നും, ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് ഉറച്ച കാൽവയ്പ്കളോടെ മുന്നോട്ട് കുതിക്കുകയെന്നത് വളരെ പ്രധാനമാണെന്ന കാര്യം ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, പ്രവാസിശ്രീ കൺവീനർമാരായ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ള,…
