ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ശോശാമ്മ (അമ്മുക്കുട്ടി) സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്. പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച സമയം: രാവിലെ 9:00 മുതൽ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 സംസ്കാരം സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്‌വാള്‍ 2500 TX-66, Rockwall, TX 75087
Year: 2025
സന്തോഷ് ജോർജ് കുളങ്ങര പറയുന്ന വാഴയ്ക്കാ ദൈവം? (ലേഖനം): ജയൻ വർഗീസ്
‘ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവത്തിന് സ്വർഗ്ഗത്തിൽ എന്ത് വാഴയ്ക്കയാണ് ചെയ്യാൻകഴിയുക? ‘ എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ചോദ്യം കുറേക്കാലമായി എയറിലുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാഴയ്ക്ക നിലവാരത്തിലുള്ള ആ ചോദ്യത്തിന് ചുരുങ്ങിയത്ഒരു ഏത്തയ്ക്കാ നിലവാരത്തിലുള്ള ഒരുത്തരം നൽകണമെന്ന് അന്നേ തോന്നിയിരുന്നു. ഇപ്പോൾ അതിനുള്ള ഒരെളിയ പരിശ്രമം എന്ന നിലയിൽ ഈ വാക്കുകൾ അദ്ദേഹവും കൂടി ശ്രദ്ധിക്കണമേ എന്നപേക്ഷിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യ വർഗ്ഗത്തോളം തന്നെപഴക്കമുണ്ടായിരിക്കണം. നഗ്നമായ ശരീരവും മനസ്സുമായി കാട്ടിൽ ഇരതേടി നടന്ന കാലത്തെന്നോനിശ്ചല സ്പടികമായ തടാക ജലത്തിൽ പ്രതിഫലിച്ചു കണ്ട സ്വന്തം നിഴൽചിത്രമായിരിക്കണം എന്ത്എന്ന ചോദ്യത്തിന്റെ ഒരു പരമ്പര തന്നെ അവന്റെ മനസ്സിൽ നീറ്റലുകളായി അവനെഅസ്വസ്ഥനാക്കിയത് എന്ന് കരുതാവുന്നതാണ്.. കണ്ണുകൾ കൊണ്ട് കാണാനാവാതെയും കാതുകൾ കൊണ്ട് കേൾക്കാനാവാതെയും സ്പര്ശനംകൊണ്ട് അനുഭവിക്കാനാവാതെയുമായി എന്തൊക്കെയോ തനിക്ക് പിന്നിൽ ഉണ്ട് എന്ന സത്യസന്ധമായ ഒരവബോധം…
ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഓഗസ്റ്റ് 15,16,17 തീയതികളില്‍
ഓസ്റ്റിന്‍ (ടെക്‌സാസ്): ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്നുവരുന്നു. ഈ മാസം ഓഗസ്റ്റ് 15,16,17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന 3 ദിവസത്തെ ജീവിത നവീകരണ ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സാംസണ്‍ മണ്ണൂര്‍ ആണ്. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കുള്ള താമസത്തിനും ഭക്ഷണത്തിനും അതിവിപുലമായ സൗകര്യങ്ങളാണ് ഓസ്റ്റിന്‍ പി.ഡി.എം റിന്യൂവല്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഈമാസം 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ധ്യാനം 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം സമാപിക്കും. ഈ കുടുംബ നവീകരണ ധ്യാനത്തില്‍ ജപമാല അര്‍പ്പണം, വചനപ്രഘോഷണം, ദൈവസ്തുതിപ്പുകള്‍, വിശുദ്ധ കുര്‍ബാന, വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചരിപ്പ്…
കെഎല്‍എസ്സ് അക്ഷരശ്ലോക സദസ്സ് സൂമിൽ ജൂലായ് 9 ശനിയാഴ്ച
ഡാളസ്: ജൂലായ് 9 ശനിയാഴ്ച (രാവിലെ 9.30 സെന്റ്രൽ ടൈം) കേരളാ ലിറ്റററി സൊസൈറ്റി(കെഎല്‍എസ്സ്) അക്ഷരശ്ലോക സദസ്സ് സംഘടിപ്പിക്കുന്നു. അമേരിക്കയിലും, ഗൾഫിലും, കേരളത്തിൽ നിന്നുമുള്ള അക്ഷരശ്ലോക പ്രവീണർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന ഹൈബ്രിഡ് രീതിയിലാണു ഈ അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഡോ. ജോയ് വാഴയിൽ( മു൯ ചീഫ് സെക്രട്ടറി ) മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രശസ്ത അക്ഷരശ്ലോക വിദഗ്ധനായ ശ്രീ. ഉമേഷ് നരേന്ദ്രൻ (യുഎസ്) പ്രധാന അവതാരകനാവും. കൂടാതെ അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന അമേരിക്കയിൽ നിന്നുള്ള അക്ഷരശ്ലോക വിദഗ്ദരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും സൂമിൽ പങ്കെടുക്കും.കേരളത്തിലെ അക്ഷരശ്ലോക വിദഗ്ദരായ ശ്രീകെ ശങ്കരനാരായണൻ നമ്പൂതിരി, ശ്രീ കെ.വേലപ്പന്‍പിള്ള(വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) വിദ്യ സനൽ, അനിയ൯ മങ്ങാട്ട് , അക്ഷരശ്ലോക കലാപരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാ൪(എറണാകുളം), അദ്ദേഹത്തിന്റെ ശിഷ്യകളായ സാരംഗി എസ്,…
സൗത്ത് കരോലിന ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ നാൻസി മെയ്‌സ്
ചാൾസ്റ്റൺ: സൗത്ത് കരോലിനയിലെ കോൺഗ്രസ് അംഗമായ നാൻസി മെയ്‌സ് 2026-ലെ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുൻപ് മിതവാദിയായ റിപ്പബ്ലിക്കനായിരുന്ന മെയ്‌സ്, അടുത്തകാലത്തായി പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്ത അനുയായി എന്ന നിലയിലാണ് സ്വയം അവതരിപ്പിക്കുന്നത്. 47 കാരിയായ മെയ്‌സ്, സൗത്ത് കരോലിനയിലെ ഗവർണർ സ്ഥാനാർത്ഥികളിൽ പ്രമുഖരിൽ ഒരാളാണ്. സ്റ്റേറ്റ് അറ്റോർണി ജനറൽ അലൻ വിൽസൺ, ലെഫ്റ്റനന്റ് ഗവർണർ പമേല ഇവെറ്റ്, യു.എസ്. ഹൗസിലെ ഏറ്റവും യാഥാസ്ഥിതിക അംഗങ്ങളിൽ ഒരാളായ റാൽഫ് നോർമൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഇതിനകം മത്സരരംഗത്തുണ്ട്. നിലവിലെ ഗവർണർക്ക് വീണ്ടും മത്സരിക്കാൻ കഴിയില്ല. താൻ ഒരു “സൂപ്പർ മാഗ ഗവർണർ” ആയിരിക്കുമെന്ന് മെയ്‌സ് ഞായറാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. “ട്രംപ് ഇൻ ഹൈ ഹീൽസ്” ആയിരിക്കും താനെന്നും അവർ കൂട്ടിച്ചേർത്തു. സൗത്ത് കരോലിനയിലെ വോട്ടർമാർ രാജ്യത്തെ ഏറ്റവും യാഥാസ്ഥിതികരായതിനാൽ, അടുത്ത വസന്തകാലത്ത് നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിക്കുന്നയാൾക്ക്…
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഓഗസ്റ്റ് 16ന്
ഹൂസ്റ്റൺ: സെന്റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഗ്രേറ്റർ ഹൂസ്റ്റൺ റൊഷാരനിൽ പുതിയതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ (13325 Hwy 6, Rosharon, TX 77583) പ്രതിഷ്ഠാ ശുശ്രൂഷ 2025 ഓഗസ്റ്റ് 16 ന് 9 മണിക്ക് നടത്തും. ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് എബ്രഹാം പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിക്കും. തദവസരത്തിൽ വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠർ, വിശ്വാസികൾ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുന്നതായിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡൻറ് മത്തായി കെ മത്തായി,സെക്രട്ടറി ജോർജ് മാത്യൂസ് എന്നിവർ സംയുക്തമായി അറിയിച്ചു.
കടമയിൽ നിന്ന് ഒളിച്ചോടിയ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഗവർണർ അബോട്ട് ഉത്തരവിട്ടു
ഓസ്റ്റിൻ, ടെക്സസ്:ഓഗസ്റ്റ് 4, 2025: ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഗവർണർ ഗ്രെഗ് അബോട്ട് ഇന്ന് ഉത്തരവിട്ടു. ടെക്സാസിലെ ജനങ്ങളോടുള്ള തങ്ങളുടെ കടമയിൽ നിന്ന് ഹൗസ് അംഗങ്ങൾ ഒളിച്ചോടിയെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനം വിട്ട് പുറത്തുപോയതിലൂടെ, വെള്ളപ്പൊക്ക ദുരിതബാധിതർക്കും വസ്തുനികുതി ഇളവുകൾക്കും വേണ്ടിയുള്ള നിർണായക നിയമനിർമ്മാണത്തെ അവർ തടസ്സപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി, ഹൗസ് ചേംബറിലേക്ക് മടങ്ങാൻ അംഗങ്ങളെ നിർബന്ധിതരാക്കുന്നതിനുള്ള അറസ്റ്റ് വാറണ്ടുകൾ സ്പീക്കർ ഡസ്റ്റിൻ ബറോസ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, കടമയിൽ നിന്ന് ഒളിച്ചോടിയ ഏതൊരു അംഗത്തെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൗസ് ചേംബറിലേക്ക് തിരികെ കൊണ്ടുവരാനും ഗവർണർ അബോട്ട് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിക്ക് നിർദ്ദേശം നൽകി. കാണാതായ എല്ലാ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളെയും കണ്ടെത്തി ടെക്സസ് ക്യാപിറ്റലിൽ എത്തിക്കുന്നത് വരെ ഈ…
നക്ഷത്ര ഫലം (05-08-2025 ചൊവ്വ)
ചിങ്ങം : നക്ഷത്രങ്ങളിന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്‌തമായിരിക്കും. ജോലിയില്‍, ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിങ്ങള്‍ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി പ്വർത്തിക്കുക. കന്നി : ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസം. ഉച്ചതിരിഞ്ഞ് ചില തടസങ്ങള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും. തുലാം : അപ്രധാനമായ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കില്‍ അത് അവരോട് പറയണം. അവിടം മുതല്‍ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസ് പരമായി നിങ്ങള്‍ക്ക് പല വഴിക്കുനിന്നും ഇന്ന് പണം ലഭിക്കും. വൃശ്ചികം : നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി പടവെട്ടി കടന്നു പോകും. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങള്‍ പോകണമെന്ന്…
യുഎഇയിൽ മാതാപിതാക്കളുടെ വിസ റദ്ദാക്കപ്പെട്ടാൽ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുമോ?
ദുബൈ: ഒരു വിദേശിയുടെ വിസയോ റെസിഡൻസി പെർമിറ്റോ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്താൽ, അയാള്‍ അത് കൃത്യസമയത്ത് പുതുക്കാതിരിക്കുകയോ രാജ്യം വിടാതിരിക്കുകയോ ചെയ്താൽ, ഓരോ ദിവസത്തിനും പിഴ ചുമത്തുമെന്ന് യുഎഇ നിയമം പറയുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം, അവരുടെ വിസകൾ പൂർണ്ണമായും അവരുടെ മാതാപിതാക്കളുടെ വിസകളെ ആശ്രയിച്ചിരിക്കുന്നു. മാതാപിതാക്കളുടെ വിസകൾ റദ്ദാക്കിയാലുടൻ, കുട്ടികളുടെ വിസകളും അതേ ദിവസം മുതൽ അസാധുവാകും, അത് പിന്നീട് നൽകിയാലും. (ആർട്ടിക്കിൾ 54 (3), 2022 ലെ കാബിനറ്റ് പ്രമേയം 65) അനുസരിച്ച്, “കുടുംബനാഥന്റെ/ഗ്യാരണ്ടറുടെ അതേ താമസ കാലയളവിന് കുടുംബാംഗങ്ങൾക്ക് അർഹതയുണ്ടായിരിക്കും.” ഒരു വിസ റദ്ദാക്കുമ്പോൾ, നിങ്ങൾക്ക് ഒരു ഗ്രേസ് പിരീഡ് (30-60 ദിവസം) ലഭിക്കും. ഈ സമയത്ത്, നിങ്ങൾക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാം അല്ലെങ്കിൽ രാജ്യം വിടാം അല്ലെങ്കിൽ കുട്ടികളുടെ വിസകൾ “തടഞ്ഞുവയ്ക്കാം”. കുട്ടികളെ സ്കൂളിൽ നിർത്തുന്നതിനുള്ള ഓപ്ഷനുകൾ 1. വിസ അമ്മയുടെ പേരിലേക്ക്…
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി എന്തുകൊണ്ട് ഒരു യഥാർത്ഥ പശുവിനെ കൊണ്ടുപോയില്ല?: ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ
പുതിയ പാർലമെന്റ് മന്ദിരത്തിൽ പശുവിന്റെ പ്രതീകാത്മക സാന്നിധ്യത്തെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ ചോദ്യം ചെയ്തു. കെട്ടിടത്തിനുള്ളിൽ ഒരു യഥാർത്ഥ പശുവിനെ കൊണ്ടുവരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പശുക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാം ധാം (ഗോശാല) സ്ഥാപിക്കണമെന്നും, പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാഷാ തർക്കത്തിൽ സന്തുലിതമായ വീക്ഷണം പുലർത്തുന്നതിനൊപ്പം, മാലേഗാവ് സ്‌ഫോടനത്തിൽ നിഷ്പക്ഷമായ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സെൻട്രൽ വിസ്റ്റയുടെ കീഴിൽ നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഒരു പശുവിനെയും അതിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ അടുത്തിടെ ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരുന്നു. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പശുവിന്റെ രൂപം ആലേഖനം ചെയ്ത ഒരു സാങ്കോൽ കൊണ്ടുപോയപ്പോൾ, യഥാർത്ഥ പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുവന്നില്ല എന്ന ചോദ്യം…
