ഈയടുത്ത നാളുകളില്‍ രാജ്യമെമ്പാടും കാലവർഷം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മലയോര സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഏറ്റവും മോശം. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനം സാധാരണ ജീവിതത്തെ പിടിച്ചുലച്ചു. ഇന്ന് വീണ്ടും, ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനം വൻ നാശത്തിന് കാരണമായി. പെട്ടെന്നുള്ള വെള്ളപ്പൊക്കം ധരാലി മാർക്കറ്റിനെ മുഴുവൻ വിഴുങ്ങി, കടകൾക്കും വാഹനങ്ങൾക്കും പ്രാദേശിക ഘടനകൾക്കും സാരമായ നാശനഷ്ടങ്ങൾ വരുത്തി. മേഘവിസ്ഫോടനം എന്താണെന്നും, എപ്പോൾ, എങ്ങനെ സംഭവിക്കുന്നു, അത് എങ്ങനെ ഒഴിവാക്കാം എന്നുമുള്ള വഴികളെക്കുറിച്ച് ചിന്തിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ, മേഘവിസ്ഫോടനം ഒരു സീസണൽ പ്രതിഭാസമാണ്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരിടത്ത് അമിതമായി മഴ പെയ്യുന്നു. ഇതിനെ ഏറ്റവും തീവ്രമായ പേമാരി എന്നും വിളിക്കാം. ഈ സമയത്ത്, മഴയുടെ തീവ്രത മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതലാകാം. ഇത് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വലിയ…
Year: 2025
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: എല്ലാ വെല്ലുവിളികളും നേരിടാൻ സൈന്യവും എസ്ഡിആർഎഫും എൻഡിആർഎഫും രംഗത്ത്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിന് ശേഷം ധരാലി പ്രദേശത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഈ പ്രകൃതിദുരന്തത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും 50 മുതൽ 60 വരെ ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കരസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ‘സൈന്യം, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, മറ്റ് അനുബന്ധ ടീമുകൾ എന്നിവ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് അപ്‌ഡേറ്റുകൾ സ്വീകരിക്കുകയും ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഘവിസ്ഫോടനത്തിന് ശേഷം ധരാലിയിൽ വൻതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായതായും അതുമൂലം പ്രദേശം…
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം മൂലം വൻ നാശനഷ്ടം; പർവതങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണു നിരവധി വീടുകൾ തകർന്നു; 10 പേർ മരിച്ചു, 50 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി പ്രദേശത്തുണ്ടായ വൻ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും നിരവധി പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം നിരവധി ഗ്രാമങ്ങളെ തകർത്തു. പോലീസ്, സൈന്യം, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നീ സംഘങ്ങൾ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കർശനമാക്കാനും വെള്ളക്കെട്ട് നേരിടാനും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഹർഷിലിനടുത്തുള്ള ധരാലി പ്രദേശത്ത് ചൊവ്വാഴ്ചയാണ് വലിയ മേഘവിസ്ഫോടനം ഉണ്ടായത്. തന്മൂലം നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. അപകടത്തിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. അന്‍പതോളം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് ഉത്തര കാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ സ്ഥിരീകരിച്ചു. ഈ ദുരന്തം പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തുതന്നെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. മേഘവിസ്ഫോടനം കാരണം,…
പ്രൊഫ:എം.കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പി.ടി. എം കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അറിവിന്റെ ആകാശവും,അക്ഷരങ്ങളുടെപ്രകാശവും, ഉൾച്ചേർന്ന സാനു മാഷിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ വിയോഗാനന്തരവും സാംസ്കാരിക കേരളത്തിന് വൈകാട്ടിയായി നിലകൊള്ളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് നിസ്മ ബദർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. ടി. എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി ഹംന സി.എച്ച്, അൻഷിദ് രണ്ടത്താണി, റാഷിദ് കോട്ടപ്പടി എന്നിവർ പങ്കെടുത്തു.
പ്രേം നസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: നടൻ പ്രേം നസീറിൻ്റെയും ഹബീബ ബീവിയുടെയും മകനും നടനുമായ ഷാനവാസ് തിങ്കളാഴ്ച സംസ്ഥാന തലസ്ഥാനത്ത് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാനവാസ് (70) മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്‌ലീം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോർട്ട് സ്‌കൂള്‍, യേർക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. വിദ്യാഭ്യാസത്തിനുശേഷം 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍…
പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം (ലേഖനം): കാരൂർ സോമൻ, (ചാരുംമൂടൻ)
പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നത് ഭാരതത്തിൽ എന്താണ് വാർത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോ ദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാൽ മതങ്ങൾ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യൻ തെരെഞ്ഞ ടുപ്പുകളിൽ കാണാറുണ്ട്. മത വർഗ്ഗീയ വാദികൾ ജാതി നോക്കിയാണ് തെരെഞ്ഞെ ടുപ്പിൽ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന ജാതി നേതാക്കൾപോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും. മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂർ ത്തിയായി കഴിഞ്ഞാൽ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേൽ ജാതി മതങ്ങളെ കെട്ടിവെക്കുകയെന്നാൽ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങൾ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികൾ. ഇവിടെക്കാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ…
മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ ‘അഞ്ച് കാര്യങ്ങൾ’ എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ ആഴ്ചയിലെ ജോലിയെക്കുറിച്ചും അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് ഇമെയിൽ അയക്കണമെന്ന് മസ്ക് നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് 5-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്‌മെൻ്റ് (OPM) ഈ വിവാദപരമായ സംവിധാനം നിർത്തലാക്കുകയാണെന്ന് അറിയിച്ചു. “അഞ്ച് കാര്യങ്ങൾ” എന്ന പ്രക്രിയ ഇനി OPM കൈകാര്യം ചെയ്യില്ലെന്നും ആഭ്യന്തരമായി ഇത് ഉപയോഗിക്കില്ലെന്നും ഏജൻസിയുടെ എച്ച്ആർ വിഭാഗം മേധാവികളെ അറിയിച്ചതായി OPM ഡയറക്ടർ സ്കോട്ട് കൂപ്പർ പറഞ്ഞു. “ജീവനക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ മാനേജർമാർക്ക് നിലവിൽ മറ്റ് നിരവധി മാർഗങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഇമെയിലിന് മറുപടി നൽകാത്ത ജീവനക്കാരെ രാജിവെച്ചതായി കണക്കാക്കുമെന്ന് മസ്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.…
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു
ചിക്കാഗോ: വെൽവുഡിലുള്ള മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ, ഓഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10 മണിയുടെ വിശുദ്ധ കുർബാനയോടെ കേരളത്തിന്റെ അഭിമാനവും ആഗോള കത്തോലിക്കാ സഭയുടെ സുകൃതവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. ദിവ്യബലിയ്ക്ക് രൂപത മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. കത്തീഡ്രൽ വികാരിയും വികാരി ജനറലും ആയ റവ. ഫാദർ തോമസ് കുടുകപ്പിള്ളിയും ഫാദർ യുജിനും സഹകാർമികരായിരുന്നു. 1910 കുടമാളൂർ ജനിച്ച വിശുദ്ധ,തന്റെ 36-മത്തെ വയസ്സിൽ 1946 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 2008 ഒക്ടോബർ 12ന് ബെനഡിക് പതിനാറാമൻ മാർപാപ്പ, അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ വിശുദ്ധ പദവി യിലേക്ക് കടന്നുവന്ന ഒരു പ്രകാശകിരണമാണ് വിശുദ്ധ അൽഫോൻസാമ്മ. വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം ഇന്ന് വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രസുദേന്തിമാരായ പാലാ, മീനച്ചിൽ…
“സ്വന്തം തീരുമാനമെടുക്കാന്‍ എല്ലാവർക്കും അവകാശമുണ്ട്”; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യ
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേലുള്ള തീരുവ വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ റഷ്യ വിമർശിച്ചു. “നിയമവിരുദ്ധമായ സമ്മർദ്ദം” എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഓരോ പരമാധികാര രാജ്യത്തിനും അതിന്റെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോള രാഷ്ട്രീയത്തിൽ പല മേഖലകളിലും സംഘർഷങ്ങളാണ്. ഈ സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയ നടപടിയെയാണ് റഷ്യ ചോദ്യം ചെയ്തത്. ഇന്ത്യയെ ന്യായീകരിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് ആരുമായി വ്യാപാരം നടത്തണമെന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ പറഞ്ഞു. ആഗോള വേദിയിൽ ഇന്ത്യയുടെ പരമാധികാര അവകാശങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രധാന വാദമാണ് റഷ്യയുടെ ഈ നിലപാട്. “റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുകയും ആഗോള…
ഐ ഓ സി (യു കെ) പീറ്റർബൊറോ യൂണിറ്റ് സംഘടിപ്പിക്കുന്ന 10 ദിന ‘മധുരം മലയാളം’ ക്ലാസുകൾ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യു കെയിലെ വിദ്യാർത്ഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വെയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം. തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ. മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ വച്ച് നടന്ന ആദ്യ ക്ലാസ്സ് കെ പി സി സി ജനറൽ സെക്രട്ടറിയും കെ പി സി സിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ്സ് മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർത്ഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ,…
