ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി. മാർച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ ദിവസങ്ങളിൽ റവ ഫാ.എബ്രഹാം മുത്തോലത്ത്, റവ ഫാ.കുര്യൻ നെടുവേലിചാലുങ്കൽ, റവ ഫാ.ടോം പന്നലക്കുന്നേൽ MSFS, റവ ഫാ.മാത്യൂസ് മുഞ്ഞനാട്ട്, റവ ഫാ.വർഗ്ഗീസ് കുന്നത്ത് MST, റവ ഫാ.ജോൺ മണക്കുന്നേൽ, റവ ഫാ. ലുക്ക് മാനുവൽ, റവ ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേൽ, റവ ഫാ.ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, അസി.വികാരി റവ ഫാ.ജോർജ് പാറയിൽ എന്നിവരും കാർമ്മികരും സഹകാർമ്മികരുമായി. മാർച്ച് 17-ന് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യ കാർമ്മികനായി. തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ മാർച്ച് 22 -ന് റാസ കുർബാനയ്ക്കു വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും,…
Year: 2025
മുൻ യുഎസ് അഭിഭാഷക ജെസീക്ക ആബറിന്റെ മരണ കാരണം വെളിപ്പെടുത്തി കുടുംബം
വിർജീനിയ:43 കാരിയായ അഭിഭാഷക ജെസീക്ക ആബർ അപസ്മാരം പിടിപെട്ട് “ഉറക്കത്തിൽ മരിച്ചു” എന്ന് ആബറിന്റെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു. വാരാന്ത്യത്തിൽ വിർജീനിയയിലെ മുൻ യുഎസ് അഭിഭാഷകയെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു സ്വാഭാവിക മരണമടഞ്ഞിരിക്കാമെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടറും അലക്സാണ്ട്രിയ പോലീസും വിശ്വസിക്കുന്നത് “മാർച്ച് 22 ശനിയാഴ്ച ഉറക്കത്തിൽ മരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ജെസീക്ക (ജെസ്) ആബറിന്റെ പെട്ടെന്നുള്ള വിയോഗത്തെ ഞങ്ങൾ വളരെയധികം ദുഃഖത്തോടെ അംഗീകരിക്കുന്നു,” കുടുംബത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. “ജെസ്സിന് വർഷങ്ങളായി അപസ്മാരം പിടിപെട്ടിരുന്നു, മാർച്ച് 25 ചൊവ്വാഴ്ച, അലക്സാണ്ട്രിയ (വിർജീനിയ) പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “അഭിഭാഷ കയുടെ മരണം സ്വാഭാവിക കാരണങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഡിറ്റക്ടീവുകൾക്ക് ലഭിച്ചില്ല” എന്ന് പ്രസ്താവനയിൽ പറഞ്ഞു. “അന്വേഷണം തുടരുകയാണ്, മരണകാരണവും മരണ രീതിയും സംബന്ധിച്ച് ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്തിമ വിധി…
ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ
ഹൂസ്റ്റൺ:റിവർസ്റ്റോൺ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിൽ നിരവധി ബിസിനസ് സെൻറ്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്‌കൗണ്ട് കിട്ടുന്ന ബെനിഫിറ്റ് കാർഡ് 2025 നൽകുന്നു. മെമ്പർഷിപ്പ് മാസാചരണമായ ഏപ്രിൽ 30 ന് മുൻപായി മെമ്പർഷിപ്പ് പുതുക്കുന്ന കുടുംബങ്ങൾക്കാണ് ‘ഡോളർ ബാക്ക് ഫ്രം പർച്ചേസ്’ വഴി സാമ്പത്തിക ലാഭം കിട്ടുന്ന ഈ ഡിസ്കൗണ്ട് കാർഡ് ലഭിക്കുക. മെയ് 3 ന് നടക്കുന്ന ഒരുമ മെഗാ പിക്നിക്ക് 2025 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികൾക്കായുള്ള ഒരുമ മലയാളം ലേണിംഗ് ക്ലാസുകൾ ഉടൻ ആരംഭിക്കും. ഒരുമ പ്രസിഡൻറ് ജിൻസ് മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ എക്സികുട്ടിവ് ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതം പറഞ്ഞു. ഒരുമ പിക്‌നിക്കിന്റെ ക്രമീകരണങ്ങളെപ്പറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ വിശദീകരിച്ചു. റീനാ വർഗീസ്,നവീൻ ഫ്രാൻസിസ്,വിനോയി സിറിയക്ക്,മേരി ജേക്കബ് എന്നിവർ പ്രസംഗിച്ചു. റോബി…
സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഫാ.സിജോ ജോൺ ഉൽഘാടനം ചെയ്തു. ഫിസ്‌ഫറോ -ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററുകൾ വിജയികളായി
ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ” Poppintree Community Sport Centre ൽ വെച്ച് നടന്ന ”സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം റീജനങ്ങൾ ഡയറക്ടർ റവ .ഫാ സിജോ ജോൺ ഉൽഘാടനം ചെയ്തു.റവ .ഫാ സെബാൻ സെബാസ്റ്റ്യന്‍ , റവ ഫാ .ബൈജു കണ്ണംപിള്ളി, റവ ഫാ ജിൻസ് വാളിപ്ലാക്കർ ,ഫാ പ്രിയേഷ് ,SMCC ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ ,ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി,ജോയിന്റ് സെക്രട്ടറി ടോം ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു , ജിത്തു മാത്യു നന്ദി രേഖപ്പെടുത്തി സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ്…
ഈദുൽ ഫിത്തറിന് 3000 ഉൽപ്പന്നങ്ങളുടെ വില കുറച്ച് യൂണിയൻ കോപ്
3000 ഉൽപ്പന്നങ്ങൾക്ക് 60% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ദുബൈ: ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 3000 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഐബ് അൽ ഹമ്മദി പറഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആഘോഷവേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനങ്ങൾക്കും ഓഫറുകളുണ്ട്. വാരാന്ത്യ പ്രൊമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റുള്ള അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്. ഈ ആഴ്ച്ച മുതൽ തന്നെ ഓഫറുകൾ ലഭ്യമാണ്. ഇദുൽ ഫിത്തർ മുഴുവൻ ഇത് ലഭ്യമാകുകയും ചെയ്യും. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭിക്കും.
ഒരുമയുടെ സന്ദേശവുമായി സി.ഐ.സി സൗഹൃദ ഇഫ്താർ സംഗമങ്ങൾ
ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സി.ഐ.സി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചു തീർത്തിട്ട് മരിക്കാൻ സമയമില്ലാത്തവർ, ഐഹിക ജീവിതത്തിന്റെ നശ്വരതയും ജീവിതത്തിൻ്റെ യഥാർത്ഥ ലക്ഷ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുർആൻ പാരായണം നിർവഹിച്ചു. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു. റയ്യാൻ സോൺ സംഘടിപ്പിച്ച സംഗമത്തിൽ സി.ഐ.സി. മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ…
എസ്‌എസ്‌സി എംടിഎസ് പരീക്ഷയിൽ ഓൾ-കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ് ) പരീക്ഷയിൽ ഓൾ കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി നിള ബി. വരാന്ത റേസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് നിള. സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സരാർത്ഥികളെഴുതിയ പരീക്ഷയിൽ കേരളത്തിൽ നിന്ന് നിളയെ കൂടാതെ 250ൽ അധികം വിദ്യാർഥികൾ വരാന്ത റേസിലെ പരിശീലനത്തിലൂടെ വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ ബിജു- മഞ്ജു ദമ്പതികളുടെ മകളാണ് ഫോറസ്‌ട്രിയില്‍ എം.എസ്.സി പഠനം തുടരുന്ന നിള. എസ്‌എസ്‌സി എംടിഎസ് പരീക്ഷ ഇന്ത്യയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ഒരു രാജ്യതല മത്സര പരീക്ഷ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള സർക്കാർ നിയമനത്തിനായി സംഘടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് അപേക്ഷകർ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടുക എന്നത് വളരെ പ്രാധാന്യമുള്ള നേട്ടമാണ്. “കൃത്യമായ തയ്യാറെടുപ്പ്, ഉചിതമായ പരിശീലനം,…
ഗാസയ്ക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച്
മലപ്പുറം: വെടിനിർത്തൽ കരാർ ഏകപക്ഷീയമായ ലംഘിച്ച് ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റയേൽ നരനായാട്ടിനെതിരെ ഗസ്സ ജനതക്ക് ഐക്യദാർഢവുമായി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് അമേരിക്കയുടെ പിന്തുണയോടെ നെതന്യാഹു നടത്തുന്ന വംശീയ ഉൻമൂലനത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് കെവി സഫീർഷ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മണ്ഡലം സെക്രട്ടറി മഹ്ബൂബ്‌റഹ്‌മാൻ, മണ്ഡലം ട്രഷറർ എ സദ്‌റുദ്ദീൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, ടി അഫ്‌സൽ, അഹമ്മദ് ശരീഫ് മൊറയൂർ, ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, ഖൈറുന്നീസ ടി, പിപി മുഹമ്മദ്, എൻകെ…
4 വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവിയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം
നെടുമ്പന: നാലു വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവി എന്ന അമ്മയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം. കോവിഡ് കാലത്ത് മറവി രോഗം ബാധിച്ച് സ്വന്തം നാടും, വീടും വിട്ട് ഝാർഖണ്ഡിൽ നിന്നും കൊല്ലത്തെത്തിയ മൻക ദേവിയെ കണ്ണനല്ലൂർ പോലീസാണ് നവജീവൻ അഭയ കേന്ദ്രത്തിലെത്തിച്ചത്. സ്ഥാപനാധികാരികളുടെ നീണ്ട നാലു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഝാർഖണ്ഡിലുള്ള കുടുംബത്തെ കണ്ടെത്തുകയും, മന്‍ക ദേവി കേരളത്തിലുള്ള വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് നവജീവൻ അഭയ കേന്ദ്രത്തിൽ എത്തിയ മകൻ 4 വർഷത്തിന് ശേഷം അമ്മയെ കണ്ടു. അമ്മ മകനെ തിരിച്ചറിയുകയും ചെയ്‌തു. മാനേജ് കമ്മിറ്റിയംഗം അനീഷ് യുസുഫ്, റസിഡന്റ് മാനേജർ അബ്‌ദുൽ മജീദ്, വെൽഫയർ ഓഫീസർ ഷാജിമു, നവജീവൻ അഭയ കേന്ദ്രം ജീവനക്കാരുടെയും അന്തേവാസികളുടെയും സാനിധ്യത്തിൽ മൻക ദേവിയെ മകന് തിരിച്ചേൽപ്പിച്ചു.
ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് പുടിൻ സ്വീകരിച്ചു
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചു . ഇന്ത്യ സന്ദർശിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ (RIAC) ആതിഥേയത്വം വഹിച്ച “റഷ്യയും ഇന്ത്യയും: ഒരു പുതിയ ബൈലാറ്ററൽ അജണ്ടയിലേക്ക്” എന്ന സമ്മേളനത്തിൽ വീഡിയോ പ്രസംഗത്തിലൂടെയാണ് ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് പുടിന്‍ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നിലവിൽ നടന്നുവരികയാണ്. “റഷ്യൻ രാഷ്ട്രത്തലവൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, അദ്ദേഹത്തിന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്,” ലാവ്‌റോവ് പറഞ്ഞതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഉഭയകക്ഷി വ്യാപാരം, പ്രതിരോധ സഹകരണം, ഊർജ്ജ പങ്കാളിത്തം, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ…
