മലപ്പുറം: സോളിഡാരിറ്റി യൂത്ത് യൂത്ത് മൂവ്മെൻറ് 2025-26 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡൻ്റായി സാബിക്ക് വെട്ടത്തെയും ജനറൽ സെക്രട്ടറിയായി അൻഫാൽ ജാനെയും തെരഞ്ഞെടുത്തു. യാസിർ കെ എം,സൽമാൻ ഫാരിസ്, അമീൻ വേങ്ങര, അനസ് മൻസൂർ എം ഐ, ജംഷീദ് കെ, സമീറുള്ള കെ, ഷബീർ കെ. എന്നിവരെ ജില്ലാ സെക്രട്ടറിമാരയും തിരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് അംഗങ്ങൾ: തഹ്‌സീൻ മമ്പാട്, ബാസിത് താനൂർ, സൽമാൻ മുണ്ടുമുഴി. മലപ്പുറം മലബാർ ഹൗസിൽ നടന്ന തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാടും സംസ്ഥാന സെക്രട്ടറി ഡോ. സഫീർ എ കെയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡോ. അബ്ദുൽ ബാസിത് പി പി അജ്മൽ കെ എൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ കെ പി സമാപനം നിർവഹിച്ചു.
Year: 2025
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന “ഓഫീസർ ഓൺ ഡ്യൂട്ടി” ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്
നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായ ജിത്തു അഷ്‌റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പർ ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…
സ്ത്രീധന പീഡന നിയമം അവസാനിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീധന പീഡന നിയമത്തെ കുറിച്ച് തുടർച്ചയായ ചർച്ചകൾ നടക്കുകയാണ്. ഈ നിയമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം സ്ത്രീകൾക്ക് സംരക്ഷണം നൽകുക എന്നതായിരുന്നു. എന്നാൽ, കാലക്രമേണ അതിൻ്റെ ദുരുപയോഗ ആരോപണങ്ങളും ഉയർന്നു തുടങ്ങി. ഈ നിയമം ചിലർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ഇതുമൂലം നിരപരാധികളായ പുരുഷന്മാർ നിയമപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കോടതികൾ പലതവണ സമ്മതിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചെങ്കിലും വെറും രണ്ട് മിനിറ്റിനുള്ളിൽ കോടതി അത് തള്ളി. സ്ത്രീധന പീഡന നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ നിയമത്തിലെ സെക്ഷൻ 2, 3, 4 എന്നിവ നിർത്തലാക്കണമെന്ന് ഹർജി നൽകിയ രൂപ്സി സിംഗ് പറഞ്ഞു. ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുകയും നിരവധി നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വാദങ്ങൾ തള്ളിയ സുപ്രീം…
ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു
മലപ്പുറം: ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം എളങ്കൂരിലാണ് വിഷ്ണുജ എന്ന യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. കാര്യങ്ങൾ വളരെ ധൈര്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷ്ണുജ ഇങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്ന് അവരുടെ സുഹൃത്തുക്കൾ പോലും വിശ്വസിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഭർത്താവ് പ്രബിൻ വിഷ്ണുജയെ അമിതമായി ശാരീരിക പീഡനം നടത്താറുണ്ടെന്ന് സുഹൃത്ത് പറയുന്നു. വിഷ്ണുജയുടെ വാട്ട്‌സ്ആപ്പ് പ്രബിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണിലൂടെ പോലും തന്റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ വിഷ്ണുജക്ക് സാധിക്കുമായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം, കേസിൽ ഭർതൃവീട്ടുകാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കുടുംബം നൽകിയ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങളുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന്…
ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയത്തിൽ മാറ്റം വരുത്തി; അഴിമതി ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് മദ്യനയം മാറ്റിയതെന്നും മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ ഫാക്ടറി നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം ഒയാസിസ് കമ്പനി മദ്യ ഫാക്ടറി ആരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കമ്പനിക്ക് വേണ്ടി സർക്കാർ മദ്യനയം മാറ്റി. സർക്കാർ കമ്പനിയെ ക്ഷണിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഐ.ഒ.സി. അനുമതി ലഭിച്ചിരുന്നില്ല. 2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി.…
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ തിരഞ്ഞെടുത്തത്. ജയരാജന്‍ മൂന്നാം തവണയാണ് സെക്രട്ടറിയാകുന്നത്. 50 അംഗ ജില്ലാ കമ്മിറ്റിയിലെ പതിനൊന്ന് അംഗങ്ങൾ പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും എം.വി. നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിൽ ചേർന്നു. നികേഷ് കുമാർ മുമ്പ് ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പി. ജയരാജൻ രാജിവച്ചപ്പോൾ എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിയായി. 2021 ലെ ജില്ലാ സമ്മേളനത്തിൽ അദ്ദേഹം വീണ്ടും സെക്രട്ടറിയായി. എം വി ജയരാജന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടികെ ഗോവിന്ദന്‍, പിവി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, എന്‍ സുകന്യ, സി സത്യപാലന്‍, കെവി സുമേഷ്, ടിഐ മധുസൂദനന്‍,…
ഇന്ത്യ-ചൈന അതിർത്തി തർക്കം വിഷയം: പാർലമെൻ്റിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി തർക്ക വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളുടെയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെയും പരാജയം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചൈനീസ് ഉൽപന്നങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം വർധിക്കുന്നത് രാജ്യത്തിൻ്റെ പ്രതിരോധ സജ്ജീകരണത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ, ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈന്യത്തിൻ്റെ സാന്നിധ്യം സർക്കാരിൻ്റെ നയപരമായ ദൗർബല്യങ്ങളെയാണ് കാണിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായാൽ, ഇന്ത്യ ചൈനീസ് നിർമിത ഘടകങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും ഇത് വലിയ തന്ത്രപരമായ പരാജയമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ചൈനീസ് നമ്മുടെ പ്രദേശത്തിനകത്താണെന്ന് നമ്മുടെ കരസേനാ മേധാവി പറഞ്ഞു. ഇത് ഒരു…
ചരിത്രവും പ്രകൃതിയും സാഹസികതയും അടുത്തറിയാം, സഞ്ചാരികളെ സ്വാഗതം ചെയ്ത് മെലീഹ ദേശീയോദ്യാനം
– സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ച് ഷാർജ മെലീഹ ദേശീയോദ്യാനം – ചരിത്രവിശേഷങ്ങളിലേക്കും പ്രകൃതികാഴ്ചകളിലേക്കും സാഹസികാനുഭവങ്ങളിലേക്കും സ്വാഗതം ചെയ്ത് –“Come Closer” – ക്യാമ്പയിന് തുടക്കം ഷാർജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട ‘മെലീഹ നാഷണൽ പാർക്ക്’ സജീവമാകുന്നു. ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റർ നീളുന്ന സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി “Come Closer” (കം ക്ലോസർ) ക്യാമ്പയിന് തുടക്കം കുറിച്ചു. 2 ലക്ഷം വർഷങ്ങൾ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തിൽ കൂടി പ്രചരിപ്പിക്കുന്നതിനായാണ് പുതിയ ക്യാമ്പയിൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി…
സിജി ലോജിക് ഒളിമ്പ്യാഡ് 2025: കെ എ നാജിദ് സംസ്ഥാന ജേതാവ്
കുട്ടികളിലെ മത്സരക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെ സിജി, സെന്റർ ഫോർ എക്സലൻസ് ഇൻ എജുക്കേഷന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിജി ലോജിക് ഒളിമ്പ്യാഡ് 2025 ന്റെ സംസ്ഥാനതല മത്സരം കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 84 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. ആഗോളതല ഒളിമ്പ്യാഡ് മാതൃകയിൽ വിവിധ ടെസ്റ്റുകൾ ഉൾപ്പെടുത്തി യായിരുന്നു സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ഈ വർഷത്തെ സംസ്ഥാന ജേതാവായി മലപ്പുറം സ്വദേശി കെ എ നാജിദി നെ തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആദരിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രമുഖ ആക്ച്വറി സയൻസ് വിദഗ്ധൻ മുർഷിദ് എ കുട്ടിഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ജെയഫറലി ആലിചെത്ത് അധ്യക്ഷനായ ചടങ്ങിൽ, സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി,ജനറൽ സെക്രട്ടറി…
കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം
ദോഹ: ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ മുഹമ്മദ് അസീം രിദ് വാൻ (ക്ലാസ് 1), ആസിയ അൽ ഹസനി (ക്ലാസ് 2), അസ്സ മർയം ഹസറുദ്ദീൻ (ക്ലാസ് 3), മുഹമ്മദ് റംദാൻ (ക്ലാസ് 6) എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനാലു കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ മദ്‌റസയിലെ പത്തു പേരും അൽ മദ്‌റസ അൽ ഇസ്‌ലാമിയ അൽഖോറിലെ അഞ്ചു വിദ്യാർത്ഥികളും അൽ മദ്‌റസ അൽ ഇസ്‌ലാമിയ മദീന ഖലീഫയിലെ മൂന്നു വിദ്യാർത്ഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഖുർആൻ, ഹദീസ്, ചരിത്രം, കല,…
