വിവാദമായ ‘ദി കേരള സ്റ്റോറി 2-ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ’ റിലീസ് സ്റ്റേ ചെയ്തുകൊണ്ട് കേരള ഹൈക്കോടതി വ്യാഴാഴ്ച (ഫെബ്രുവരി 26, 2026) ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പ്രഥമദൃഷ്ട്യാ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ഫിലിം സർട്ടിഫിക്കേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചുവെന്ന് നിരീക്ഷിച്ച കോടതി, വിഷയം പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചു. സെൻസർ സർട്ടിഫിക്കറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളുടെയും 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലും കേരളത്തെ തെറ്റായി ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. ചിത്രം നാളെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയുടെ ഭാഗമാണെന്ന് സമ്മതിക്കുന്ന ടീസറിലെ…

വീണാ ജോർജിന് സംഭവിച്ചത് ആസൂത്രിത ഗുണ്ടായിസം: എം വി ഗോവിന്ദൻ

ആലപ്പുഴ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ സംഭവം ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. വിഡി സതീശന്റെ നുണയാത്രയിലെ ഏറ്റവും പുതിയ നുണയാണിത്. കേരളം മുഴുവൻ എന്താണ് സംഭവിച്ചതെന്ന് കണ്ടതായി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അതിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി സർക്കാർ ആശുപത്രികൾക്കെതിരെ പ്രചാരണം നടത്തുന്നു. ചില സംഭവങ്ങൾ പര്‍‌വ്വതീകരിക്കുകയാണ്. വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചു. ഇതേ സംഘം തന്നെയാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ഇത് മനഃപൂർവമായ ആക്രമണത്തിനുള്ള ശ്രമമാണെന്നും ഗോവിന്ദൻ വിമർശിച്ചു. കനഗോലു സിദ്ധാന്തമനുസരിച്ച്, കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായതിനെ നിഷേധിക്കുക എന്നതാണ് യുഡിഎഫിന്റെ നിലപാട്. ജനങ്ങൾ…

15 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ദേശീയപാതയിൽ ഹിമാചൽ പോലീസ് അറസ്റ്റ് ചെയ്തു

എഐ ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ചതിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ മൂന്ന് യൂത്ത് കോൺഗ്രസ് അംഗങ്ങളെ റിസോർട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി. ഇത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കി ഹിമാചൽ പ്രദേശ് പോലീസ് ഡൽഹി പോലീസിനെതിരെ കേസെടുത്തു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് മുഖാമുഖം എത്തി. ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ, റോഹ്രുവിൽ മൂന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്ത ശേഷം ദേശീയ തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്ന ഏകദേശം 20 ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഹിമാചൽ പ്രദേശ് പോലീസ് ബുധനാഴ്ച തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്തു. അടുത്തിടെ സമാപിച്ച AI ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഷിംലയ്ക്ക് സമീപവും സോളൻ ജില്ലയിലും ഡൽഹി പോലീസിന്റെ മൂന്ന് സ്പെഷ്യൽ സെൽ വാഹനങ്ങൾ സംസ്ഥാന അധികൃതർ തടഞ്ഞുവച്ചതായി സ്രോതസ്സുകൾ പറയുന്നു. അന്തർസംസ്ഥാന അറസ്റ്റുകൾക്ക് ട്രാൻസിറ്റ്…

മത്സ്യത്തൊഴിലാളികൾക്ക് കുളവാഴയധിഷ്ഠിത ഉത്പന്ന നിർമ്മാണ പരിശീലനം: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

കൊച്ചി: കുളവാഴ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വരുമാനമാർഗ്ഗം ഒരുക്കുന്ന പൈലറ്റ് പരിശീലന പദ്ധതിക്ക് തുടക്കമായി. മറൈൻ പ്രോഡക്ട് ഡവലപ്മെൻ്റ് അതോറിറ്റിക്ക് (എംപെഡ) കീഴിലുള്ള നെറ്റ്ഫിഷും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംപെഡ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി ഉദ്ഘാടനം നിർവ്വഹിച്ചു. കുളവാഴ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വികേന്ദ്രീകൃത കമ്മ്യൂണിറ്റി അധിഷ്ഠിത മോഡലാണ് ലക്ഷ്യമിടുന്നതെന്ന് വേണുരാജമണി പറഞ്ഞു. ഇതിലൂടെ ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർ​ഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഫ്യൂച്ചർ കേരള മിഷൻ ആരംഭിച്ച പദ്ധതിക്ക് ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. മറ്റു കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. കുളവാഴയെ ഒരു പ്രതിസന്ധിയായല്ല,…

കഴുത്തിനേറ്റ പരിക്ക് കാരണം ആരോഗ്യ മന്ത്രി വീണാ ജോർജിന് വലതുകൈയ്ക്ക് മരവിപ്പെന്ന്; പരിയായം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിനേറ്റ പരിക്ക് കാരണം വലതുകൈ മരവിച്ചിരിക്കുന്നു എന്ന് മന്ത്രി. ഇടതുകൈയ്ക്കും ചെറിയ പരിക്കുണ്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്‌നമൊന്നും കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. അതേസമയം, മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും തന്നെ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വീണ ജോർജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്തേക്ക് കൊണ്ടുപോയത്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ ആവശ്യമായ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. കെഎസ്‌യു പ്രവർത്തകർ കഴുത്തിൽ ഇടിക്കുകയും കൈ തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ഇന്നലെ വൈകുന്നേരം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ…

രാശിഫലം (26-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. യാത്രകൾ പോകാൻ സാധ്യത. എന്നാൽ പല അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംഭാഷണത്തിൽ ഏർപ്പെടും. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. കന്നി: ഈ ലോകത്ത് യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ പറ്റിയ ദിവസമാണ്. ഏത് ജോലിയാണെങ്കിലും വിജയകരമായി പൂർത്തികരിക്കാൻ സാധിക്കും. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: നിയമപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് പരിഹരിക്കപ്പെടും. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. വൃശ്ചികം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ധനു: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക്…

എടത്വ പള്ളി തോട്ടിൽ മാലിന്യം; ദുർഗന്ധം വമിക്കുന്നുവെന്ന് എടത്വ വികസന സമിതി

എടത്വ: വീടുകളിലെ ചപ്പു ചവറിന് കനത്ത പിഴ ഈടാക്കുന്ന പഞ്ചായത്തിന് സമീപം മാലിന്യം കൂട്ടത്തോടെ തള്ളുന്നു. മാലിന്യങ്ങൾ അടിഞ്ഞ് കൂടി നീരൊഴുക്ക് തടസ്സമാകുകയും സാംക്രമികരോഗങ്ങള്‍ പടരുന്നതായും എടത്വ വികസന സമിതി. എടത്വ ഗ്രാമ പഞ്ചായത്തിനും വില്ലേജ് ഓഫീസിനും പിന്നിൽ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിക്ക് സമീപമാണ് മാലിന്യങ്ങൾ കെട്ടികിടന്ന് പുല്ലും കളകളും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വമിക്കുന്നത്. ശുദ്ധജല ക്ഷാമം ശക്തമായ സാഹചര്യത്തിലും ജലസ്രോതസുകളെ മലിനമാക്കുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ഷാജി മാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോ…

പാർവ്വതി പുത്തനാർ പുനരുദ്ധാരണം: വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച വാക്കത്തോൺ തിരുവനന്തപുരത്ത് ജനശ്രദ്ധ നേടി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച പദയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു.എം.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കോവളം എം.എൽ.എ എം. വിൻസന്റ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യ റീജിയൻ വൈസ് ചെയർ സോണൽജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാർവ്വതി പുത്തനാർ ജലപാതയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച വാക്കത്തോൺ പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി. തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജലപാതകൾ ടൂറിസത്തിനും ഗതാഗതത്തിനുമായി ഫലപ്രദമായി ഉപയോഗിക്കുന്നതുപോലെ പാർവ്വതി പുത്തനാറിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ…

അശ്ലീല മാസികകൾ, ലൈംഗിക പീഡനങ്ങളുടെ ഡിവിഡികൾ, സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ… ജെഫ്രി എപ്സ്റ്റീന്റെ രഹസ്യ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍!!

ഫ്ലോറിഡയിലെ പാം ബീച്ചിൽ വാടകയ്‌ക്കെടുത്ത ലോക്കർ വർഷങ്ങളായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് എന്നീ കേസുകളിൽ നിർണായക തെളിവുകളാകാൻ സാധ്യതയുള്ള വസ്തുക്കൾ അതിൽ അടങ്ങിയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കുപ്രസിദ്ധ യുഎസ് സാമ്പത്തിക വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ രഹസ്യ സംഭരണ ​​ലോക്കറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ഫ്ലോറിഡയിലെ പാം ബീച്ചിൽ വാടകയ്‌ക്കെടുത്ത ലോക്കർ വർഷങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ലൈംഗിക പീഡനം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായകമായ തെളിവുകളാകാൻ സാധ്യതയുള്ള വസ്തുക്കൾ അതിൽ ഉണ്ടായിരുന്നു. ലോക്കറിൽ ധാരാളം അശ്ലീല മാഗസിനുകൾ, ഡിവിഡികൾ, വീഡിയോ ടേപ്പുകൾ, ഒരു കമ്പ്യൂട്ടർ, ഒരു ഡയറി, നഗ്ന ഫോട്ടോഗ്രാഫുകൾ എന്നിവ ഉണ്ടായിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ചില മെറ്റീരിയലുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന വീഡിയോകളും ഡിവിഡികളുമാണെന്ന് പറയപ്പെടുന്നു. ഫ്ലോറിഡയിലെ മസാജ് ചെയ്യുന്നവരുടെയും സ്വകാര്യ…

ന്യൂജെഴ്സിയിലെ യുഎസ് കോസ്റ്റ് ഗാർഡ് പരിശീലന കേന്ദ്രത്തിന്റെ ചുമരില്‍ കണ്ട സ്വസ്തിക ചിഹ്നം വിവാദത്തിന് തിരികൊളുത്തി

ന്യൂജേഴ്‌സിയിലെ ഒരു യുഎസ് കോസ്റ്റ് ഗാർഡ് പരിശീലന കേന്ദ്രത്തിലെ ചുമരിൽ വരച്ച സ്വസ്തിക പോലുള്ള ചിഹ്നം വിവാദത്തിന് തിരികൊളുത്തി. നാസി ചിഹ്നവും ഇന്ത്യൻ മതപരമായ സ്വസ്തികയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ആഗോള ചർച്ചയ്ക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടു. അഡോൾഫ് ഹിറ്റ്‌ലർ തന്റെ പതാകയ്ക്കായി ഈ ചിഹ്നം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും ഇപ്പോള്‍ ഉയർന്നുവരുന്നു. ന്യൂജെഴ്സി: ന്യൂജേഴ്‌സിയിലുള്ള ഒരു യു എസ് കോസ്റ്റ് ഗാര്‍ഡ് പരിശീലന കേന്ദ്രത്തിന്റെ ചുമരിൽ വരച്ച ഒരു ചിഹ്നം ചരിത്രം, മതം, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ലളിതമായി തോന്നുന്ന ഈ ചിഹ്നം വളരെ സെൻസിറ്റീവ് ആണെന്ന് തെളിഞ്ഞതിനാൽ അത് മുഴുവൻ സ്ഥാപനത്തിലും വിവാദത്തിന് തിരികൊളുത്തി. യുഎസ് കോസ്റ്റ് ഗാർഡിന്റെ കേപ് മെയ് പരിശീലന കേന്ദ്രത്തിലാണ് സംഭവം നടന്നത്, അവിടെ ഒരു ബാത്ത്റൂം ചുമരിൽ വരച്ച ഒരു ചിഹ്നം നാസി ചിഹ്നത്തോട്…