ആത്മീയ ചൈതന്യം പകർന്ന് ‘സ്വർഗ്ഗീയ നാദം വാല്യം 45’ സമാപിച്ചു

അറ്റ്ലാന്റാ :  പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂർത്തിയാക്കി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. തുടർന്ന് പ്രോഗ്രാമിലേക്ക് എത്തിയ ഏവർക്കും സണ്ണി പറവാനേത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ സ്വദേശിയായ അദ്ദേഹം, തന്റെ ആത്മീയവും ആർദ്രവുമായ ശബ്ദം കൊണ്ട് ക്രൈസ്തവ കൈരളിക്ക് നിരവധി പ്രിയപ്പെട്ട ആരാധനാ ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയാണ്. ‘ക്രിസ്തുവിൽ മാത്രം’, ‘എന്റെ പാട്ടുകൾ’, ‘നീ മാത്രം യേശുവേ’ തുടങ്ങിയ ജനപ്രിയ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ഏറെ അനുഗ്രഹമായെന്നു  ‘സ്വർഗ്ഗീയ നാദം സംഘാടകനായ സണ്ണി പറവാനേത്ത് ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’  സെഷൻ പ്രശസ്ത…

ഒരേ സമൂഹം, ഒരേ ദർശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. ‘തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയർത്തുക’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ, ഫൊക്കാനയെ വാർഷിക കൺവെൻഷനുകളിൽ ഒതുങ്ങുന്ന സംഘടനയിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. സുതാര്യത, ഉൾക്കൊള്ളൽ, പരിവർത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന തലമുറയുടെ നേതൃത്വത്തിൽ മാത്രം ഒതുങ്ങാതെ, യുവജനങ്ങളെയും രണ്ടാം തലമുറയെയും നേതൃത്വത്തിന്റെ ഭാഗമാക്കുന്ന ‘തലമുറാന്തര നേതൃത്വം’ എന്ന ആശയത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ‘ഫൊക്കാന 100 ലീഡേഴ്സ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്’, അംഗസംഘടനകളെ ഒരു…

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി 67)ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ് മക്കൾ: തബീഥ, ജെർമി സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

യുഎഇ എമിറേറ്റ്സ് ഐഡി നിയമങ്ങൾ: ഓരോ പ്രവാസിക്കും വളരെ സഹായകരമായ എമിറേറ്റ്സ് ഐഡിയുടെ 9 പ്രധാന നേട്ടങ്ങൾ

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) താമസിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഏറ്റവും അത്യാവശ്യമായ രേഖയാണ് എമിറേറ്റ്‌സ് ഐഡി. ഫെഡറൽ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) നൽകുന്ന ഈ ഐഡി വെറുമൊരു തിരിച്ചറിയൽ കാർഡ് മാത്രമല്ല. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രധാനപ്പെട്ട ജോലികളെ വളരെയധികം ലളിതമാക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ കാർഡ് ഇല്ലാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് വരെ, ഇന്ത്യക്കാർക്കും ഇവിടെ താമസിക്കുന്ന മറ്റ് പ്രവാസികൾക്കും വളരെ ഉപയോഗപ്രദമായ നിരവധി ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. യുഎഇയിൽ ആയിരിക്കുമ്പോൾ എമിറേറ്റ്സ് ഐഡി നിരവധി പ്രധാനപ്പെട്ട ജോലികൾ ലളിതമാക്കുന്നു. ഇതിന്റെ പ്രധാന നേട്ടങ്ങൾ ഇവയാണ്: സർക്കാർ, ആരോഗ്യ സേവനങ്ങൾ: നിങ്ങളുടെ താമസ വിസ പുതുക്കാനും വാഹനം രജിസ്റ്റർ ചെയ്യാനും മുനിസിപ്പൽ ജോലികൾ പൂർത്തിയാക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.…

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ അറിവിൻ പുതുവസന്തത്തിന് വർണ്ണാഭമായ തുടക്കം

വടക്കാങ്ങര : 2026 27 അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പൊതു പ്രതീക്ഷകളോടെ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ഡി.ഐ.ഇ.ടി റിട്ടയേർഡ് സീനിയർ ലെക്ചററും കവിയുമായ ഇഖ്ബാൽ എടയൂർ മുഖ്യാതിഥിയായിരുന്നു. പാടിയും പറഞ്ഞും അഭിനയിച്ചും കുട്ടികളെ കയ്യിലെടുത്ത ഇഖ്ബാൽ മാസ്റ്റർ അറിവ് നേടൽ എങ്ങനെ ആനന്ദകരമാക്കാം എന്ന് കുരുന്നുകളെ ബോധ്യപ്പെടുത്തി. കൊച്ചു കുരുന്നുകളുടെ കലാപ്രകടനങ്ങൾ ഉത്സവത്തിന് കൂടുതൽ മിഴിവേകി. ഡാൻസും പാട്ടും സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കലും ഒക്കെയായി നിറഞ്ഞുനിന്ന കുട്ടികൾ പ്രവേശനോത്സവം തികച്ചും ഉത്സവമാക്കി മാറ്റി. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സമീറ തങ്കത്തിൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ, സ്റ്റാഫ്…

സീറാം സാംബശിവ റാവുവിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിരുന്ന സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. 2012 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പുതിയ ഉത്തരവാദിത്തത്തോടൊപ്പം നിലവിലുള്ള എല്ലാ അധിക ചുമതലകളും തുടർന്നും വഹിക്കുമെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു. 2016 മുതൽ ഐപിഎസ് ഉദ്യോഗസ്ഥർ വഹിച്ചിരുന്ന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതിയിലേക്കുള്ള തിരിച്ചുവരവാണ് ഈ നിയമനം എന്നത് ശ്രദ്ധേയമാണ്. ഐഎഎസ് കേഡർ എക്സൈസ് കമ്മീഷണർ തസ്തികകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ഉത്തരവിട്ടിരുന്നു. എഡിജിപി എംആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എക്സൈസ് കമ്മീഷണർ, ഐഎംജി ഡയറക്ടർ, കില ഡയറക്ടർ തുടങ്ങിയ തസ്തികകൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡർ തസ്തികകളാണെന്നും…

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പിഎം ആർഷോയും എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി

കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയും എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും അംഗമാണ്.

മാതംവീട് കുടുംബ സംഗമം നടത്തി

പുലാപ്പറ്റ: പഴയകാല തറവാട് 500ഓളം പേർ പങ്കെടുത്ത മാതംവീട് കുടുംബ സംഗമം മെയ് 31 ഞായറാഴ്ച 10 മണി മുതൽ 4 മണി വരെ ഉമ്മനഴി MS ഹാളിൽ വെച്ച് നടന്നു റിട്ട. ഹെഡ് മിസ്ട്രസ് നൂർജഹാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിർന്ന പൗരന്മാരെയും ഉന്നത വിജയം നേടിയ SSLC+ HSC വിദ്യാർത്ഥികളെയും, വിവിധ അവാർഡ് ജേതാക്കളെയും, കുടുംബത്തിലെ ഡോക്ടർമാർ, എഞ്ചീനീയർമാർ തുടങ്ങി വിവിധ പ്രൊഫഷണളെയും ആദരിച്ചു. മോട്ടിവേഷൻ, കൾച്ചറൽ പ്രോഗ്രാം എന്നിവ പ്രൊഫ. മുസ്തഫ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപാർട്ടമെൻ്റ് തലവന്‍), മുസദ്ധിഖ് (അൻസാർ കോളേജ് അലുവ), ഡോ. സന ഖാദർ, സുലൈമാൻ പാലക്കാട് എന്നിവർ നിർവഹിച്ചു . യോഗത്തിൽ കുടുംബ സമിതി പ്രസിഡണ്ട് സെയ്തുമുഹമ്മദ് (MD ഓയസിസ് ഇൻറർനാഷണൽ ) അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എസ്.എം സുലൈമാൻ സ്വാഗതം പറഞ്ഞു. ട്രഷറർ…

കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ അമരക്കാർ

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ്‌ കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ…

‘ഞാൻ ഇനി പാൽ കുടിക്കില്ല’: വിജയരഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി

2026 ലെ ഐപിഎൽ ഫൈനലിൽ ഓറഞ്ച് ക്യാപ്പ് നേടിയതിന് ശേഷം വൈഭവ് സൂര്യവംശി തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. വെറും 15 വയസ്സുള്ളപ്പോൾ തന്നെ നിരവധി പ്രധാന റെക്കോർഡുകൾ തകർത്തു. അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിന്റെ യുവ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി ഐപിഎൽ 2026 ലെ തകർപ്പൻ പ്രകടനത്തിലൂടെ എല്ലാവരെയും അമ്പരപ്പിച്ചു. വെറും 15 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ആക്രമണാത്മക ബാറ്റിംഗ് ശൈലിയും അദ്ദേഹത്തെ സീസണിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കളിക്കാരനാക്കി മാറ്റി. ഓറഞ്ച് ക്യാപ്പ് നേടിയ ശേഷം, വൈഭവ് തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി, ഈ ഐപിഎല്ലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ സ്വയം കൈകാര്യം ചെയ്യലായിരുന്നുവെന്ന് പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കാർ മത്സര…