കൊച്ചി: ജൂലൈ 7 ന് വയനാട്ടിലുണ്ടായ ദുരന്തത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നും, കുഴിച്ചെടുത്ത ഒരു ലക്ഷം ഘനമീറ്റർ മണ്ണ് ഒടുവിൽ ഇടിഞ്ഞുവീഴുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) നിർവ്വഹണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിക്കസ് ക്യൂറി കേരള ഹൈക്കോടതിയെ അറിയിച്ചു. 2024 ജൂലൈ 30-ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന്, കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സമഗ്രമായ സമീപനം വികസിപ്പിക്കുന്നതിനായി ഹൈക്കോടതി സ്വമേധയാ നടപടി ആരംഭിക്കുകയും അഭിഭാഷകൻ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. ഒരു ദുരന്തം ഒഴിവാക്കാൻ, ട്വിൻ ട്യൂബ് ടണൽ റോഡ് പദ്ധതി സ്ഥലത്തിന് സമീപം കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യണമെന്ന് ഡിഡിഎംഎയോട് നിർദ്ദേശിച്ചിരുന്നതായി അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അവരത് അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കെഎസ്ഡിഎംഎയ്‌ക്കോ ഡിഡിഎംഎയ്‌ക്കോ നിയമപരമായ അധികാരമില്ലെന്ന്…
Month: July 2026
വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ (EXIM) ഓഗസ്റ്റ് 18 ന് ആരംഭിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സമുദ്രമേഖലയിലും ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് EXIM (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ 2026 ഓഗസ്റ്റ് 18 ന് ആരംഭിക്കും. ശനിയാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എക്സിം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വിഴിഞ്ഞത്തെ ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിൽ നിന്ന് ഒരു സമ്പൂർണ്ണ അന്താരാഷ്ട്ര കാർഗോ ഗേറ്റ്‌വേയാക്കി മാറ്റും. സർക്കാരിന്റെ 100 ദിവസത്തെ കർമ്മ പദ്ധതിയുടെ ഭാഗമായി EXIM സേവനങ്ങൾ ആരംഭിക്കുന്നത് വിഴിഞ്ഞത്തെ ഒരു സമ്പൂർണ കയറ്റുമതി-ഇറക്കുമതി കവാടമാക്കി മാറ്റാൻ സഹായിക്കും. ഇത് ചരക്ക് ഗതാഗത ചെലവ് കുറയ്ക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുകയും പുതിയ നിക്ഷേപ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. ‘മിഷൻ സമുദ്ര’ ബിസിനസ് ഉച്ചകോടിയും ഉടൻ…
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
തലവടി: ജാതി-മത-രാഷ്ട്രീയഭേദമന്യേ കേരളത്തിലെ ജനങ്ങളുടെ ആദരവും സ്നേഹവും നേടിയ അപൂർവ നേതാവും കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി എക്കാലവും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന അനശ്വരനായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി അംഗം വർഗ്ഗീസ് വർഗ്ഗീസ് നാല്പത്തിഅഞ്ചിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരോടും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും പുലർത്തിയ ആത്മബന്ധവും ജനകീയ പ്രവർത്തന ശൈലിയുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം എ.സി. മോഹനൻ, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, വി.സി. വർഗ്ഗീസ്, ചെറിയാൻ ജോർജ്ജ്, മാത്യു മത്തായി മടയാടിൽ, ജോണി ഉമ്മൻ കുന്നേൽ, റോയി കുന്നേൽ, രാജു വളവുങ്കൽ, തങ്കച്ചൻ അട്ടിപറമ്പിൽ, ജിജിമോൾ ജോൺസൺ വാലയിൽ, ചന്ദ്ര മോഹനൻ, ബിനു വർഗ്ഗീസ് അണലിപറമ്പിൽ, ജോഷി…
രാശിഫലം (18-07-2026 ശനി)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്. കന്നി: ചെയ്‌ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് വേവലാതി ഉണ്ടാകും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം ഉണ്ടായെന്ന് വരില്ല. തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം. ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം.…
വേൾഡ് മലയാളി കൗൺസിൽ: ഐക്യത്തിന്റെ പുതിയ അധ്യായം തുറക്കേണ്ട സമയം
വാഷിംഗ്‌ടൺ ഡിസി: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, ഭാഷയും സംസ്കാരവും പാരമ്പര്യവും മനുഷ്യസേവനവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൗൺസിൽ (WMC) മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് രൂപം കൊണ്ടത്. ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി പ്രവാസികളുടെ വിശ്വാസവും സ്നേഹവും നേടിയ ഈ പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന ചരിത്രവും നേട്ടങ്ങളും സ്വന്തമാണ്. എന്നാൽ ഏതൊരു വലിയ പ്രസ്ഥാനത്തിനും സംഭവിക്കാവുന്നതുപോലെ, കാലക്രമേണ അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ തർക്കങ്ങളും നേതൃത്വപരമായ ഭിന്നതകളും സംഘടനയ്ക്കുള്ളിൽ രൂപപ്പെടുകയും, അതിന്റെ ഫലമായി വിവിധ വിഭാഗങ്ങളായും ഗ്രൂപ്പുകളായും പ്രവർത്തിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ഈ വിഭജനങ്ങൾ സംഘടനയുടെ ശക്തിയെയും പൊതുസമൂഹത്തിലെ വിശ്വാസ്യതയെയും ബാധിച്ചുവെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. മിക്കവാറും എല്ലാ സംഘടനകളിലും ഭാരവാഹികളുടെ കാലാവധി ഒരു വർഷമാണ്. എന്നാൽ, വേൾഡ് മലയാളി കൗൺസിലിൽ (WMC) ഇത് രണ്ട് വർഷമാണ്.…
ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷിക സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. നാല് പതിറ്റാണ്ടുകളുടെ അനുഗ്രഹയാത്രയെ അനുസ്മരിപ്പിക്കുന്ന ഈ പ്രത്യേക പ്രസിദ്ധീകരണം ഡാളസ് മേഖലയിലെ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ, ചരിത്ര, സാമൂഹിക സംഭാവനകൾ രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ സ്മരണികയായിരിക്കും. സ്മരണികയുടെ ചീഫ് എഡിറ്ററായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, പബ്ലിഷറായി രാജു തരകൻ, മാനേജിംഗ് എഡിറ്ററായി ഷാജി മണിയാട്ട് എന്നിവർ പ്രവർത്തിക്കും.എക്സിക്യൂട്ടീവ് എഡിറ്റർമാരായി റവ. ഡോ. തോമസ് ഇടിക്കുളയും എസ്. പി. ജെയിംസും സേവനമനുഷ്ഠിക്കും. പബ്ലിക്കേഷൻ കോർഡിനേറ്ററായി തോമസ് ചെല്ലേത്ത് പ്രവർത്തിക്കും. അഡ്വൈസറി ബോർഡ് ചെയർമാനായി പാസ്റ്റർ മാത്യു സാമുവൽ നേതൃത്വം നൽകും. ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40 വർഷത്തെ വിശ്വാസപാരമ്പര്യവും ശുശ്രൂഷാ പൈതൃകവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന വിലപ്പെട്ട രേഖയായി ഈ സ്മരണിക മാറുമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്. ആത്മീയ ലേഖനങ്ങൾ,…
എസ് ബി അസംപ്‌ഷൻ അലുംനി പ്രഥമ ദേശീയകൺവെൻഷൻ പ്രൗഢോജ്വലമായി
ചിക്കാഗോ: ഗൃഹാതുരത്വത്തിന്റെയും കൂട്ടായ്‍മയുടെയും ആർദ്ര സ്മരണകൾ ആവോളമുണർത്തി പുരാതന കലാലയങ്ങളായ ചങ്ങനാശേരി സെയിന്റ് ബെർക്ക്മാൻസ്, അസ്സെംപ്‌ഷൻ കോളേജ് പൂർവ്വവിദ്യാർഥികൾ അമേരിക്കയിൽ സംഘടിപ്പിച്ച പ്രഥമ ദേശീയകൺവെൻഷൻ പ്രൗഢോജ്വലമായി പര്യവസാനിച്ചു. ജൂലൈ ഒൻപതാം തീയതി വ്യാഴാഴ്ച ചിക്കാഗോയിൽ നടന്ന സമ്മേളനം എസ് ബി കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർഥികളായ കർദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആർച്ചു ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ, കേരള ഗവ പ്രിൻസിപ്പൽ സെക്രെട്ടറി രാജു നാരായണസ്വാമി ഐഎഎസ്, എസ് ബി, അസംപ്‌ഷൻ കോളജ് പ്രിൻസിപ്പൽമാർ എന്നിവർ ഭദ്രദീപം തെളിച്ചുകൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ആർച്ചു ബിഷപ്പിന്റെ തങ്ങൾക്ക് ലഭിക്കുന്ന നിരന്തര പ്രോത്സാഹനത്തിനു നന്ദി പറഞ്ഞുകൊണ്ട് കൺവൻഷന്റെ ഉന്നതലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. കർദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട് സമ്മേളനം ഉത്‌ഘാടനം ചെയ്തു. ജീവിതം മൂല്യവത്തായി രൂപപ്പെടുത്തുന്നതിൽ…
ഐ ഓ സി (യു കെ)യുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്‌ലിയിൽ തുടക്കം; 10 ഇടങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിക്കും; ലെസ്റ്ററിലെ ചടങ്ങുകളുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എം എൽ എ നിർവഹിക്കും
മിഡ്ലാൻഡ്സ്: ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ ദിനത്തോടനുബന്ധിച്ച് യു കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്‌ലിയിൽ തുടക്കമായി. ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടോടെ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്കാണ് വെള്ളിയാഴ്ച ബാൺസ്‌ലിയിൽ തുടക്കം കുറിച്ചത്. ബാൺസ്‌ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ,…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യൂറോപ്പ്): ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 19 ഞായറാഴ്ച മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പരിപാടിയുടെ ഭാഗമാകും. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഭാഗമാകുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ…
മെസ്സി ഒരിക്കൽ തന്റെ കൈകള്‍ കൊണ്ട് കുളിപ്പിച്ച കുഞ്ഞ് ഫിഫ ലോകകപ്പ് ഫൈനലിൽ പോരാടും; കുഞ്ഞ് യമലിനൊപ്പമുള്ള മെസ്സിയുടെ ഫോട്ടോ വൈറലാകുന്നു
2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയും ലാമിനെ യമലിന്റെയും പഴയ ഒരു ഫോട്ടോ വീണ്ടും വാർത്തകളിൽ ഇടം നേടി. കുഞ്ഞ് യമലിനൊപ്പം മെസ്സിയുടെ ഫോട്ടോ ഷൂട്ട് ഇപ്പോൾ ചരിത്രമായി മാറിയിരിക്കുകയാണ്. ഫൈനലിന് മുമ്പ്, വൈറലായ ഈ ഫോട്ടോയെക്കുറിച്ചും യമലിനെക്കുറിച്ചും മെസ്സി ആദ്യമായി തുറന്നു പറഞ്ഞു. ഫൈനലിന് മുമ്പ് അമേരിക്കയിൽ നടന്ന ഒരു പരിപാടിയിൽ, ടോം ബ്രാഡി ലയണൽ മെസ്സിയോട് കുഞ്ഞ് ലാമിൻ യമലിനൊപ്പം ബാത്ത് ടബ്ബിലെ പ്രശസ്തമായ ഫോട്ടോയെക്കുറിച്ച് പരാമർശം നടത്തി. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് യുണിസെഫിന്റെ ഫോട്ടോഷൂട്ടിനിടെ എടുത്തതാണ് ഈ ഫോട്ടോ. ആ സമയത്ത്, യമൽ ഒരു കൊച്ചു കുഞ്ഞായിരുന്നു, മെസ്സി തന്റെ കരിയർ ആരംഭിക്കുന്നതേയുള്ളൂ. ഈ നിമിഷം ഓർമ്മിച്ചുകൊണ്ട്, ലോക കപ്പ് ഫൈനലിൽ ഇരുവരും ഒരു ദിവസം പരസ്പരം നേരിടുമെന്ന് ആരും സങ്കൽപ്പിച്ചിട്ടുണ്ടാകില്ലെന്ന് മെസ്സി പറഞ്ഞു. ഈ നിമിഷം തനിക്ക്…
