പനാമ സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.1 ആയി രേഖപ്പെടുത്തി. നേരത്തെയുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് പുതിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ വിശദാംശങ്ങൾ ഉടൻ ലഭ്യമായിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4.50നാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പനാമയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിരവധി തുടർചലനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്. പ്രധാന ഭൂകമ്പത്തിനുശേഷം 147 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി എമർജൻസി ഓപ്പറേഷൻസ് സെന്റർ ഡയറക്ടർ റെനെ ഗാർസിയ…
Day: 13 ഒക്ടോബർ 2026
സെലെൻസ്കിയെ മാറ്റണമെന്ന് ട്രംപ്; സമാധാനത്തിന് തയ്യാറുള്ള പുതിയ നേതൃത്വം വേണമെന്ന് റഷ്യയും
വാഷിംഗ്ടണ്: റഷ്യ–ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പരാജയപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെ, ഉക്രെയ്നിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നു. സമാധാനപരമായ പരിഹാരത്തിന് മുൻഗണന നൽകുന്ന പുതിയ നേതൃത്വം ഉക്രെയ്നിൽ അധികാരത്തിലെത്തണമെന്ന നിലപാടുമായി റഷ്യയും രംഗത്തെത്തി. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നത്. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിക്ക് നൽകിയ അഭിമുഖത്തിലാണ് ഉക്രെയ്നിലെ നേതൃത്വത്തെക്കുറിച്ചുള്ള മോസ്കോയുടെ നിലപാട് പെസ്കോവ് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യങ്ങളുടെ യാഥാർഥ്യം തിരിച്ചറിയുകയും സമാധാനപരമായ പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന നേതൃത്വമാണ് ഉക്രെയ്നിൽ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെലെൻസ്കിയുടെ നേതൃത്വത്തെ ട്രംപ് പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഉക്രെയ്നിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സമയമായെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കിക്ക്…
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അബ്ദുൾ എൽ-സയീദ്
മിഷിഗൺ:മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദ്, തനിക്ക് യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യാതൊരു താല്പര്യവുമില്ലെന്ന് വ്യക്തമാക്കി. എന്.ബി.സി.യുടെ (NBC) “മീറ്റ് ദ പ്രസ്” അഭിമുഖത്തിനിടെ, അമേരിക്ക ഒരു മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ തയ്യാറാണോ എന്ന അവതാരക ക്രിസ്റ്റൻ വെൽക്കറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “അത് ഞാൻ ചിന്തിക്കുന്ന ചോദ്യമല്ല. മിഷിഗൺ ഒരു മുസ്ലിം സെനറ്ററെ തിരഞ്ഞെടുക്കാൻ തയ്യാറാണ് എന്നാണ് ഞാൻ കരുതുന്നത്,” എൽ-സയീദ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തന്റെ ലക്ഷ്യമല്ലെന്നും അടുത്ത ആറ് വർഷം തന്റെ സംസ്ഥാനത്തെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Wikipedia അടുത്തിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജറുമായി നടന്ന സംവാദത്തിൽ ഉയന്നുവന്ന ആരോപണങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും വ്യാജവും ഇസ്ലാമോഫോബിയയിൽ നിന്ന് ഉയർന്നതുമാണെന്ന്…
ഐ.പി.സി ഫാമിലി കോൺഫറൻസ്: നാഷണൽ കമ്മറ്റി ഒക്ടോബർ 17 ന് ഒർലാന്റോയിൽ
ഫ്ളോറിഡ: ഇരുപത്തി ഒന്നാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുടെയും യോഗം ഒർലാന്റോ ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെടും. വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കും. തുടർന്ന് 12.30 ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിക്കുന്ന നാഷണൽ പ്രതിനിധികൾക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒർലാന്റോ ഐ.പി.സി സഭാ ഹാളിൽ പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകും . നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ദേശീയ കമ്മറ്റിയിൽ അധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി രാജൻ ആര്യപ്പള്ളിൽ, നാഷണൽ ട്രഷറർ സാക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ കൊച്ചുമോൾ ജെയിംസ്,…
കമലാ ഹാരിസിന്റെ 2028 വൈറ്റ് ഹൗസ് മോഹങ്ങൾക്ക് കുടുംബത്തിന്റെയും പാർട്ടിയുടെയും തടസ്സം
വാഷിംഗ്ടൺ: 2028-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് കമലാ ഹാരിസ് ആലോചിക്കുന്നുണ്ടെങ്കിലും, കുടുംബത്തിൽ നിന്നും ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ആശങ്കകൾ ഉയരുന്നതായി റിപ്പോർട്ട്. കമല വീണ്ടും മത്സരിക്കുന്നതിൽ ഭർത്താവ് ഡഗ് എമ്മോഫിന് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2024-ലെ തെരഞ്ഞെടുപ്പ് അവരുടെ ദാമ്പത്യ ജീവിതത്തെയും മാനസിക സമ്മർദ്ദത്തെയും ബാധിച്ചിരുന്നു. എങ്കിലും കമല മത്സരിക്കാൻ തീരുമാനിച്ചാൽ അദ്ദേഹം ഒപ്പം നിൽക്കും. കമലയ്ക്ക് വീണ്ടും പാർടി നോമിനേഷൻ ലഭിക്കുന്നതിനെക്കുറിച്ച് ചില ഡെമോക്രാറ്റിക് ദാതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2028-ൽ പുതിയ മുഖങ്ങൾ വരണമെന്നാണ് ചിലരുടെ അഭിപ്രായം. ഭരണം വിട്ടെങ്കിലും പ്രധാന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി ഫണ്ട് സ്വരൂപിക്കൽ യോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കമല സജീവമായി പങ്കെടുക്കുന്നുണ്ട്. നവഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും അവർ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. ഗാവിൻ ന്യൂസം (കാലിഫോർണിയ ഗവർണർ) പോലുള്ള പ്രമുഖർ മത്സര രംഗത്തുണ്ടെങ്കിലും, കമല…
