പടിഞ്ഞാറൻ കാലാവസ്ഥാ വ്യതിയാനം വീണ്ടും ശക്തമാകുന്നു; ഡൽഹി-എൻസിആർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയെങ്കിലും മഴയ്ക്ക് ഉടൻ ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ അസ്വസ്ഥത (വെസ്റ്റേൺ ഡിസ്റ്റർബൻസ്) വീണ്ടും സജീവമായതോടെ ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. ഐഎംഡിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം ഡൽഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴവർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ശക്തമായ കാറ്റും മഴയും കാർഷികവിളകൾക്കും വൈദ്യുതി വിതരണ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും അന്തരീക്ഷത്തിന്റെ…

ജനങ്ങളുടെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം; എന്നും പ്രചോദനമായ മഹാപ്രതിഭ: വി രാജേഷ് മോഹൻ റാവു

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാജ്യത്തിന്റെ അഭിമാനമാണ്. 1931 ഒക്ടോബർ 15-ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്. 2026 ഒക്ടോബർ 15-ന് അദ്ദേഹത്തിന്റെ 95-ാം ജന്മവാർഷികമാണ്. ലളിതമായ ജീവിതത്തിലൂടെയും മഹത്തായ ചിന്തകളിലൂടെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. അറിവും കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. സാധാരണ കുടുംബത്തിൽ ജനിച്ച കലാം കഠിനാധ്വാനത്തിലൂടെയാണ് ശാസ്ത്രലോകത്ത് ഉയരങ്ങൾ കീഴടക്കിയത്. പഠനത്തോടുള്ള താൽപര്യവും പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹവും അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തും പ്രതിരോധ സാങ്കേതികവിദ്യയുടെ വികസനത്തിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇന്ത്യയുടെ മിസൈൽ വികസന പരിപാടികളിലെ പ്രധാന പങ്കാളിത്തം കാരണം അദ്ദേഹം ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ അറിയപ്പെട്ടു. ശാസ്ത്രത്തെ രാജ്യത്തിന്റെ…

‘അഭിജീത് ദിപ്കെയ്ക്ക് അമേരിക്കയിൽ നിന്ന് ധനസഹായം ലഭിക്കുന്നു’; സിജെപി പ്രതിഷേധങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്കും (സിജെപി) പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്ന അമേരിക്കയിലെ ചില വ്യക്തികളും സംഘടനകളും അഭിജീത് ദിപ്കെയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിനും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നാണ് മിൽബെന്റെ ആരോപണം. സിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പാർട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്യണമെന്നും ഇന്ത്യയിലെ യുവാക്കളോട് അവർ അഭ്യർഥിച്ചു. മിൽബെന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഭരണസംവിധാനത്തെ ദുർബലപ്പെടുത്താനും രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ചില ശക്തികളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് മിൽബെന്റെ വാദം. പ്രധാനമന്ത്രി മോദിക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചില സംഘടനകൾക്ക് തന്റെ മാതൃരാജ്യമായ അമേരിക്കയിൽ നിന്നുതന്നെ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ യഥാർഥ ലക്ഷ്യങ്ങളെക്കുറിച്ച് ഇന്ത്യൻ യുവജനങ്ങൾ…

വഴി മാറുക, വഴിമുടക്കികളേ? (കവിത): ജയൻ വർഗീസ്

പൊൻ പ്രഭാതങ്ങൾ ഉദിക്കാതിരുന്നെങ്കിൽ ! തങ്കക്കുടങ്ങൾ ജനിക്കാതിരുന്നെങ്കിൽ ! എന്തിനീ ശപ്ത ദുരിതക്കയങ്ങളിൽ വന്നു പിറന്നു പിടഞ്ഞു മരിക്കണം ? നന്മയാം പൂക്കളും കാറ്റും കുളിരുമായ് നമ്മുടെ ഭൂമിചിരിച്ചു നിൽക്കുമ്പോഴും അമ്മതൻ നെഞ്ചിലെ ചൂടിൽ സുരക്ഷിത – മമ്മിഞ്ഞയുണ്ണുവാ നാകാത്ത നാളെകൾ ! ശുഭ്ര നീലാകാശ തോഴിയായ് മാനത്തെ കൊച്ചരിപ്രാവിൻ കുറുകലു മില്ലിനി. ഉഗ്രം പറന്നു വ- രുന്നുണ്ട് ഡ്രോണുകൾ ലക്ഷ്യമീ നെഞ്ചിലെ കുഞ്ഞു കിളിമൊഴി ! ഇല്ല സുരക്ഷിത മെങ്ങും മനുഷ്യന്റെ നെഞ്ചകം നോക്കി കുതിക്കുന്നു ബോംബുകൾ! എങ്ങിനിപ്പോയി യൊളി – ക്കുമെൻ ഭൂമിയി – ലെന്റെ തലമുറ – ക്കെങ്ങാണിനിയിടം ?

വേൾഡ് മലയാളി കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് നിലവിൽ വന്നു

ഷാർലെറ്റ്: വേൾഡ് മലയാളീ കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് (നോർത്ത് കരോളിന) ന്റെ സ്ഥാപനവും കമ്മറ്റി അംഗങ്ങളുടെ പ്രതിജ്ഞയും ഒക്ടോബർ ശനിയാഴ്ച നടന്നു. പ്രസ്തുത ചടങ്ങിൽ സംഘടനയുടെ ഗ്ലോബൽ, അമേരിക്ക റീജിയൻ ലീഡേഴ്‌സുമാരായ തോമസ് മൊട്ടക്കൽ(ഗ്ലോബൽ ചെയർമാൻ ), ഡോക്ടർ ബാബു സ്റ്റീഫൻ(ഗ്ലോബൽ പ്രസിഡന്റ്), ഷാജി മാത്യു(ഗ്ലോബൽ സെക്രട്ടറി), സണ്ണി വെളിയത്ത്(ഗ്ലോബൽ ട്രെഷറർ), ജെയിംസ് കൂടൽ ( വി.പി അഡ്മിൻ), തങ്കം അരവിന്ദ് (വി.പി അഡ്മിൻ), ഷീല റെജി (ഗ്ലോബൽ വുമൺസ് ഫോറം), രേഷ്മ റെജി (യൂത്ത്‌ ഫോറം) ബ്ലസൺ മണ്ണിൽ (അമേരിക്ക റീജിയൻ പ്രസിഡന്റ്), സാജു തുരത്തേൽ ( ഗ്ലോബൽ ഓ.സി.ഐ ചെയർമാൻ), ബിജു ഇട്ടൻ (അമേരിക്കൻ റീജിയൻ വി.പി) എന്നിവർ പ്രസംഗിച്ചു. പുതിയ റീജിയൻ പ്രതിജ്ഞ തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർമാൻ) നിർവഹിച്ചു. ഷാർലെറ്റ് പ്രൊവിൻസ് ലീഡേഴ്സ് ഷാജി പീറ്റർ (ചെയർമാൻ), എൽദോ പോൾ (പ്രസിഡന്റ്),…

ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച യുവ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരാഞ്ജലി

സൗത്ത് ഡാക്കേറ്റ: ഡ്യൂട്ടിക്കിടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 26 കാരിയായ ഷെരീഫ് ഡെപ്യൂട്ടി കാതറിൻ ഫ്രാങ്ക്  അന്തരിച്ചു. സിയൂസ് ഫോൾസിലെ  ഒരു വീട്ടിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഫ്രാങ്കിന് വെടിയേറ്റത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന അവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മിനെഹാഹ കൗണ്ടിയിലെ ഒരു വീട്ടിൽ വെടിയൊച്ച ഉയർന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഫ്രാങ്കിനും പരിക്കേറ്റ പ്രതിക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവയവ ദാനത്തിലൂടെ മരണശേഷവും മറ്റുള്ളവർക്ക് തുണയായി മാറിയാണ് കാതറിൻ ഫ്രാങ്ക് യാത്രയായതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തിൽ 39കാരനായ ബ്രാൻഡൻ ജോൺ ഔട്കെൻ  എന്ന പ്രതിക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സൗത്ത് ഡാക്കേറ്റ ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.…

യുഎസിൽ ഫെഡറൽ കേസുകളിൽ പ്രതികളായ രണ്ടുപേർക്കൊപ്പം ദുബായിൽ കെൻ പാക്സ്റ്റന്റെ പുതുവത്സരാഘോഷം; ടെക്സസ് സെനറ്റ് തിരഞ്ഞെടുപ്പ് കടുക്കുന്നതിനിടെ രാഷ്ട്രീയ വിവാദം

വാഷിംഗ്ടണ്‍: ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റനെ പിന്തുണയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വീണ്ടും രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാകുന്നു. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിനെക്കാൾ പാക്സ്റ്റനെ പിന്തുണയ്ക്കാൻ ട്രംപ് തീരുമാനിച്ചതിനു പിന്നാലെ പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. പാക്സ്റ്റനെ സംബന്ധിച്ച അപകീർത്തികരമായ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് ഈ വർഷം വസന്തകാലത്ത് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ചർച്ചകളെക്കുറിച്ച് അറിവുള്ളവർ പറയുന്നു. എന്നാൽ, ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് തലാരിക്കോയെക്കുറിച്ചും പ്രതികൂലമായ വിവരങ്ങൾ പുറത്തുവരുമെന്ന നിലപാടിൽ ട്രംപ് ഈ ആശങ്കകൾ തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്. ഒടുവിൽ പാക്സ്റ്റനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ ട്രംപ് ഉറച്ചുനിന്നു. മേയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി റൺഓഫ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ട്രംപിന്റെ പിന്തുണ പാക്സ്റ്റനെ സഹായിക്കുകയും ചെയ്തു. എന്നാൽ നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഈ പിന്തുണ…

‘സൊമാലിയയിൽ നിന്ന് എത്ര പേരെയാണ് അവർ നിയമവിരുദ്ധമായി കൊണ്ടുവന്നത്?’: ഇൽഹാൻ ഒമറിനെ ലക്ഷ്യമിട്ട് ട്രംപ്; ആസ്തിയുടെ ഉറവിടത്തെക്കുറിച്ചും ചോദ്യങ്ങൾ

വാഷിംഗ്ടണ്‍: യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ആസ്തി സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തിരുത്തലിനെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. സാമ്പത്തിക ക്രമക്കേടുകൾ നടന്നിരിക്കാമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചൊവ്വാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് ഒമറിനെതിരെ രൂക്ഷവിമർശനം നടത്തിയത്. ഇൽഹാൻ ഒമർ നേരത്തെ തന്റെ ആസ്തി മൂല്യം മൂന്ന് കോടി യുഎസ് ഡോളർ വരെയാണെന്ന് വെളിപ്പെടുത്തിയതായും പിന്നീട് അത് അക്കൗണ്ടിങ്ങിലെ പിഴവാണെന്നും യഥാർഥ ആസ്തി ഒരു ലക്ഷം ഡോളർ മാത്രമാണെന്നും വ്യക്തമാക്കിയതായുമുള്ള റിപ്പോർട്ടുകളെയാണ് ട്രംപ് ചോദ്യം ചെയ്തത്. ആദ്യം വെളിപ്പെടുത്തിയ തുക യഥാർഥമായിരുന്നോ എന്നും ഇത്രയും വലിയ സമ്പത്തിന്റെ ഉറവിടം വിശദീകരിക്കാൻ കഴിയാത്തതിനാലാണോ പിന്നീട് തിരുത്തിയതെന്നും ട്രംപ് സംശയം പ്രകടിപ്പിച്ചു. ‘‘കുറച്ചുകാലം മുമ്പ് ഇൽഹാൻ ഒമർ തന്റെ ആസ്തി മൂല്യം മൂന്ന് കോടി ഡോളർ വരെയാണെന്ന് റിപ്പോർട്ട്…

ആരാധനകൾക്കും ആചാരങ്ങൾക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി സഭ മാറണം: റവ. സോനു വർഗീസ്

ഹൂസ്റ്റൺ: കേവലം ആരാധനകൾക്കും ആചാരങ്ങൾക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറാൻ സഭയ്ക്ക് കഴിയണമെന്ന് റവ. സോനു വർഗീസ് ആഹ്വാനം നൽകി.ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 648-ാമത് പ്രതിവാര പ്രാർത്ഥനാ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു  വചനസന്ദേശം നൽകുകയായിരുന്നു സോനു അച്ചൻ സമൂഹത്തിലെ തിന്മകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആന്തരിക മാനസാന്തരം അനിവാര്യമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വന്തം ജീവിതം പരിശോധിക്കണം. സഭയുടെ ദൗത്യം കേവലം ചടങ്ങുകളിൽ ഒതുങ്ങേണ്ടതല്ല. ഓരോ വിശ്വാസിയും സ്വാർത്ഥതയും സ്വയംകേന്ദ്രീകൃതമായ ചിന്തകളും വെടിഞ്ഞ് ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറണമെന്നു അസിൻ ഓർമപ്പെടുത്തി പ്രതിസന്ധികളുടെയും വരൾച്ചയുടെയും നടുവിലും ദൈവത്തിന്റെ അപാരമായ ദിവ്യപരിപാലനം വെളിപ്പെടുന്നു. കേരീത്ത് തോട്ടിനരികിൽ ഒളിച്ചിരുന്ന ഏലിയാവിന് ഭക്ഷണമെത്തിക്കാൻ ദൈവം കാക്കകളെ നിയോഗിച്ചതുപോലെ, വരൾച്ചയുടെ നടുവിലും ദൈവം തന്റെ ജനത്തെ പൂർണ്ണമായി കൈവിടുന്നില്ല.ബൈബിൾ കോടിക്കണക്കിന്…

മാർക്കോ റൂബിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും; ഊർജ സഹകരണത്തിനും തന്ത്രപ്രധാന ബന്ധങ്ങൾക്കും മുൻഗണന

വാഷിംഗ്ടണ്‍: യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒക്ടോബർ 17 മുതൽ 22 വരെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുക, ഊർജമേഖലയിലെ സഹകരണം വിപുലീകരിക്കുക, വാണിജ്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. സന്ദർശനത്തിന്റെ ഭാഗമായി റൂബിയോ മുംബൈയിലും ഗുജറാത്തിലെ ജാംനഗറിലും എത്തും. അവിടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം ചർച്ചകൾ നടത്തും. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ മധ്യേഷ്യൻ രാജ്യങ്ങളുമായി നടക്കുന്ന ഉന്നതതല നയതന്ത്ര യോഗങ്ങളിൽ പങ്കെടുത്ത ശേഷമായിരിക്കും റൂബിയോ ഇന്ത്യയിലെത്തുക. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുന്നതിനും ഊർജ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനുമായി റൂബിയോ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ്…