കാരന്തൂർ: നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാർഥിയുടെ ലോഗോ തിരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ്. അമൃത ലോഗോ പ്രകാശനം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകൽപന മത്സരം. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി യായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്. സ്കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സർഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാർഗനിർദേശവും നൽകിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിൻ്റെ ലോഗോക്ക്…
Year: 15 ഒക്ടോബർ 2026
മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് റവന്യു – ഭൂ പരിഷ്ക്കരണ വകുപ്പ് മന്ത്രി എപി അനിൽ കുമാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നടന്ന വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ. ദുരിത ബാധിതരുടെ പുനരധിവാസം ഒരു സോഷ്യൽ പ്രോസസാണ്. അതിന്റെ ഭാഗമായി ശാസ്ത്രീയ പഠനം നടത്തി സമഗ്ര പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് വരും കാലത്ത് ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, ആവശ്യമായ മുൻകരുതലുകൾക്കും, ചരിത്ര രേഖയായി ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് ആർക്കൈവ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ സംഘടിപ്പിച്ച ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ…
റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു; സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ നിരവധി എയർലൈനുകൾ സർവീസുകൾ റദ്ദാക്കി; ഒക്ടോബർ 17 വരെ യാത്രാ നിയന്ത്രണം
റിയാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സുരക്ഷാ പ്രതിസന്ധിയും യെമനിലെ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയും സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സുരക്ഷാ പരിശോധനകളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായും ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ യൂറോപ്പ്, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സൗദി അറേബ്യയിലേക്കുള്ള സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് വിവരം. റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പ്രതിസന്ധി നേരിടുന്നത്. വിമാനത്താവളങ്ങളുടെ സുരക്ഷ, വ്യോമാതിർത്തിയിലെ അപകടസാധ്യത, യാത്രക്കാരുടെയും ജീവനക്കാരുടെയും സംരക്ഷണം എന്നിവ പരിഗണിച്ചാണ് വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ…
ആഗോള ഊർജ്ജ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും; ലോകവ്യാപകമായി എണ്ണയ്ക്കും പ്രകൃതിവാതകത്തിനും ക്ഷാമം നേരിടാൻ സാധ്യതയെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്
ദോഹ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണി കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ഖത്തർ. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുകയും പ്രധാന എണ്ണ, പ്രകൃതിവാതക ഉൽപ്പാദന കേന്ദ്രങ്ങളെയും അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളെയും ബാധിക്കുകയും ചെയ്താൽ ലോകവ്യാപകമായി ഗുരുതരമായ ഇന്ധനക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഖത്തറിന്റെ മുന്നറിയിപ്പ്. പ്രതിസന്ധി കൂടുതൽ വഷളാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഏറ്റവും മോശമായ സാഹചര്യങ്ങളെ നേരിടാൻ രാജ്യങ്ങളും സ്ഥാപനങ്ങളും സാധാരണ ജനങ്ങളും തയ്യാറാകണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആവശ്യപ്പെട്ടു. ഖത്തറിലെ ശൂറ കൗൺസിലിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമീർ ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ആദ്യ ശൂറ കൗൺസിൽ വാർഷിക സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം…
പ്രേം നസീര്‍ പ്രവാസ പുരസ്കാരങ്ങള്‍ ദോഹയില്‍ വിതരണം ചെയ്തു
ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേം നസീര്‍ പ്രവാസ പുരസ്കാര സമര്‍പ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി.സി., ഐ.സി.ബി.എഫ്. എന്നിവയുടെ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി. ഉപദേശക സമിതി ചെയര്‍മാനും സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ പി.എന്‍. ബാബുരാജനുവേണ്ടി മകന് ആഷിഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും പ്രൊഫഷണല്‍ ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഡോ. ഷീല ഫിലിപ്പോസ്, അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ന്യൂ ഗുഡ്വില് കാര്‍ഗോ, റോക്ക പവര്‍ ജിം എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോണ്ട്രാക്ടിംഗ് ആന്‍ഡ് ട്രേഡിംഗ് ഡയറക്ടര്‍ ജയപാല്‍ മാധവന് എന്നിവര്‍…
”അകക്കനൽ”: കുഞ്ഞുമനസ്സിൻ്റെ വലിയ എഴുത്ത് പ്രകാശിതമായി
മഞ്ചേരി: പാപ്പിനിപ്പാറ സ്വദേശി നസ്നിൻ എന്ന പതിനഞ്ചുകാരി മുന്നൂറ് പേജുകളിലായി എഴുതിയ നോവൽ ”അകക്കനൽ” പാപ്പിനിപ്പാറ ഗ്രാമവാസികളുടെ നിറസാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. മാരിയാട് കേയത്ത് ഗാർഡൻ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ മുൻ എംപി ടി.കെ. ഹംസയാണ് പുസ്തകം പ്രകാശനം ചെയ്തത്. മോട്ടിവേറ്റർ പി.എം.എ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി എന്ന കുഞ്ഞാൻ അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാപ്പിനിപ്പാറയിലെ A.K.M.C. ട്രസ്റ്റാണ് പ്രകാശന ചടങ്ങ് സംഘടിച്ചത്. ചെറുപ്പം മുതൽ ഉമ്മ ശംശീറ വാങ്ങി നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചത് നസ്നിന് എഴുതാനുള്ള പ്രചോദനമായി. മഞ്ചേരി മുബാറക് സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് നസ്നിൻ. പിതാവ് മണ്ണത്താൻ പറമ്പിൽ റസ്നാസ് വിദേശത്ത് KAAF Logistics ബിസ്നസ് ഗ്രൂപ്പ് അംഗമാണ്. അമൻ റോഹൻ സഹോദരനാണ്.
ടീം വെല്‍ഫെയര്‍ ഓണാഘോഷം
പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്ര മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണസദ്ദ്യയോടൊപ്പം ഓണപ്പാട്ടുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷണന്, ഷംസു വായേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം വെല്‍ഫയര്‍ അംഗങ്ങളായ ഷറഫുദ്ദീൻ എം.എസ്, ഷെരീഫ് ബാഷ, ഷെറിൻ അഹമ്മദ്, നൗഷാദ്, ഉസ്മാൻ, ഹാരിസ്, സഹല തുടങ്ങിയവര്‍ നേതൃത്വം നല്കി. പാര്‍ട്ടിയിലേക്ക് കടന്ന് വന്ന ഗോപകുമാറിനെ പ്രസിഡണ്ട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
അഴീക്കോട്–മുനമ്പം പാലം നിർമാണം അന്തിമഘട്ടത്തിൽ; 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി, സംസ്ഥാനത്ത് ആദ്യമായി അത്യാധുനിക സെഗ്മെന്റൽ ബോക്സ് ഗർഡർ സാങ്കേതികവിദ്യ
അഴീക്കോട്: തൃശ്ശൂർ, എറണാകുളം ജില്ലകളിലെ തീരദേശ ജനതയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ഇരു ജില്ലകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പാലത്തിന്റെ 90 ശതമാനം നിർമാണപ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്യാധുനിക എൻജിനീയറിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അതിവേഗം പുരോഗമിക്കുന്ന പാലം നിർമാണം കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ശ്രദ്ധേയമായ നേട്ടമായി മാറുകയാണ്. തീരദേശമേഖലയുടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ പാലം യാഥാർഥ്യമാകുന്നതോടെ തൃശ്ശൂർ ജില്ലയിലെ അഴീക്കോടിനും എറണാകുളം ജില്ലയിലെ മുനമ്പത്തിനും ഇടയിലുള്ള യാത്ര കൂടുതൽ സുഗമമാകും. നിലവിൽ ഇരുകരകളിലേക്കും യാത്ര ചെയ്യുന്നതിന് നേരിടുന്ന ഗതാഗതപരമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നതിനൊപ്പം പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനും പാലം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗത പാലം നിർമാണരീതികളിൽനിന്ന് വ്യത്യസ്തമായി സെഗ്മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കേരളത്തിലെ…
ധനവകുപ്പിനെ നോക്കുകുത്തിയാക്കി കിഫ്ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; സാമ്പത്തിക ബാധ്യതയും ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകളും ഗുരുതരം: മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണ സംവിധാനങ്ങളെ മറികടന്ന് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ഒരു സ്വതന്ത്ര സാമ്പത്തിക സാമ്രാജ്യം പോലെയാണ് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളതെന്നും സാമ്പത്തിക അച്ചടക്കലംഘനം, ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ, അനാവശ്യമായ കടബാധ്യതകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക സംവിധാനത്തെ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കു പുറത്തുനിന്ന് വൻതോതിൽ വായ്പയെടുക്കുകയും അതിന്റെ തിരിച്ചടവ് ബാധ്യത പൊതുഖജനാവിലേക്ക് മാറ്റുകയും ചെയ്ത രീതിയാണ് കിഫ്ബി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാനത്തിന് വലിയ അധിക…
എണ്ണ വിതരണ പ്രതിസന്ധി നേരിടാൻ ഏഷ്യൻ രാജ്യങ്ങളുടെ സംയുക്ത നീക്കം; അടിയന്തര എണ്ണ കരുതൽ ശേഖരം ഒരുക്കാൻ ധാരണ
മനില: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടാകാനിടയുള്ള തടസ്സങ്ങളും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഊർജസുരക്ഷ ശക്തിപ്പെടുത്താൻ ഏഷ്യൻ രാജ്യങ്ങളുടെ നിർണായക നീക്കം. ഭാവിയിൽ എണ്ണ വിതരണത്തിൽ പ്രതിസന്ധിയുണ്ടായാൽ അതിനെ കൂട്ടായി നേരിടുന്നതിനായി സംയുക്ത അടിയന്തര എണ്ണ കരുതൽ ശേഖരം രൂപീകരിക്കാനുള്ള പദ്ധതിയുമായി ഏഷ്യൻ രാജ്യങ്ങൾ മുന്നോട്ടുവന്നു. ജപ്പാന്റെ നേതൃത്വത്തിൽ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന ഏഷ്യ സീറോ എമിഷൻ കമ്മ്യൂണിറ്റി (AZEC) മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച സംയുക്ത കർമപദ്ധതിയിൽ അംഗരാജ്യങ്ങൾ ധാരണയിലെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന അപ്രതീക്ഷിത വർധനയും വിതരണത്തിലെ തടസ്സങ്ങളും ഏഷ്യൻ സമ്പദ്വ്യവസ്ഥകളെ ഗുരുതരമായി ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ ഇന്ധനലഭ്യത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ സഹകരണ പദ്ധതിയുടെ ഭാഗമായി…
