തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നതോടെ ജനജീവിതം ദുരിതത്തിലായി. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കുമ്പോൾ വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും മഴ ശക്തമായിരിക്കുകയാണ്. ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായി. വീടുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ തിരുവനന്തപുരത്തെ നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിൽ…
Year: 9 ഒക്ടോബർ 2026
ഡൽഹി–നോയിഡ–ഗ്രേറ്റർ നോയിഡ യാത്രക്കാർക്ക് മുന്നറിയിപ്പ്; ഇന്ന് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും, യാത്രയ്ക്ക് മുമ്പ് അറിയേണ്ട കാര്യങ്ങൾ
ന്യൂഡൽഹി: ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച (ഒക്ടോബർ 9) യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദേശം. ബഹുജൻ സമാജ് പാർട്ടി സ്ഥാപകനും പ്രമുഖ ദളിത് നേതാവുമായ കാൻഷി റാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നോയിഡയിലെ സെക്ടർ 95-ൽ സ്ഥിതിചെയ്യുന്ന രാഷ്ട്രീയ ദളിത് പ്രേരണ സ്ഥലിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പശ്ചാത്തലത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽനിന്നായി വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം നോയിഡ–ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, ഡിഎൻഡി ഫ്ലൈവേ, ചില്ല അതിർത്തി, കാളിന്ദി കുഞ്ച്, ഫിലിം സിറ്റി എന്നിവിടങ്ങളിൽ വാഹനത്തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ഗൗതം ബുദ്ധ നഗർ ട്രാഫിക് പോലീസ് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ബദൽ യാത്രാമാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്. നോയിഡ–ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ വഴി ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഗതാഗത സാഹചര്യം…
ഒക്ടോബർ 10ലെ പ്രതിഷേധം: ഡൽഹിയിലെ സുരക്ഷാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് നിർദേശം
ന്യൂഡൽഹി: ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും സുരക്ഷയുടെ പേരിൽ സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം അനാവശ്യമായി തടസ്സപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതും ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുന്നതും പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും സംബന്ധിച്ച തീരുമാനങ്ങൾ പുനഃപരിശോധിക്കാനാണ് നിർദേശം. വെള്ളിയാഴ്ച നടന്ന വാദത്തിനിടെ, സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. നിയന്ത്രണങ്ങൾ അനിവാര്യമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. കേസിൽ തിങ്കളാഴ്ച കൂടുതൽ വാദം കേൾക്കും. ഡൽഹിയിലെ നിരവധി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നതും റെയിൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചില ട്രെയിനുകളുടെ സർവീസുകൾ വെട്ടിച്ചുരുക്കിയതായും നിശ്ചിത സ്റ്റേഷനുകൾക്കപ്പുറത്തേക്കുള്ള യാത്ര തടസ്സപ്പെട്ടതായും മുതിർന്ന അഭിഭാഷകൻ കപിൽ…
ഉടവാൾ കൈമാറ്റ ചടങ്ങോടെ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കം; തിരുവനന്തപുരത്തേക്ക് മൂന്ന് ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ
തക്കല: ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങോടെ പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന പരമ്പരാഗത ചടങ്ങിൽ ആചാരാനുഷ്ഠാനങ്ങളോടെയാണ് ഉടവാൾ കൈമാറിയത്. തിരുവിതാംകൂർ രാജഭരണകാലം മുതൽ തുടർന്നുവരുന്ന ഈ ചടങ്ങ് തിരുവനന്തപുരം നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ തമിഴ്നാട് ദേവസ്വം പ്രതിനിധികളിൽനിന്ന് ആചാരപരമായ ഉടവാൾ ഏറ്റുവാങ്ങി. എം.എൽ.എ. എം. വിൻസെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തുടങ്ങിയ പ്രമുഖരും ദേവസ്വം ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരകോവിലിലെ മുരുകൻ, ശുചീന്ദ്രം മുന്നൂറ്റിനങ്ങ ദേവി എന്നിവരുടെ വിഗ്രഹങ്ങളാണ് പരമ്പരാഗത ആചാരങ്ങളോടെ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരിക, ആത്മീയ ബന്ധത്തിന്റെ പ്രതീകമായ ഈ ഘോഷയാത്രയ്ക്ക് നൂറ്റാണ്ടുകളുടെ…
പ്രവാസികൾക്ക് നാട്ടിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അവസരം; മൂന്ന് കോടി രൂപ വരെ സർക്കാർ സഹായം, പുതിയ പദ്ധതിയുമായി വ്യവസായ വകുപ്പ്
തിരുവനന്തപുരം: പ്രവാസി മലയാളികളുടെയും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെയും നിക്ഷേപശേഷി സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേരള വ്യവസായ വകുപ്പ്. ‘നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രവാസികൾക്ക് കേരളത്തിൽ സ്വന്തമായി വ്യവസായ എസ്റ്റേറ്റുകളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളും സ്ഥാപിക്കാൻ അവസരമൊരുങ്ങും. അടിസ്ഥാനസൗകര്യ വികസനത്തിനും ഫാക്ടറി നിർമാണത്തിനുമായി നിബന്ധനകൾക്ക് വിധേയമായി പരമാവധി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം ലഭിക്കും. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം സംസ്ഥാനത്ത് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസി മലയാളികൾക്കും നാട്ടിലേക്ക് മടങ്ങിയെത്തിയവർക്കും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രവാസികൾക്ക് ഭൂരിപക്ഷം ഓഹരിയുള്ള കമ്പനികൾ, സഹകരണസംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം…
കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ബിജെപിയുടെ പുതിയ കരുനീക്കം; എസ്ഐആർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെടും
തിരുവനന്തപുരം: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ പുതിയ സമരതന്ത്രവുമായി ബിജെപി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി ഒരുങ്ങുന്നത്. എസ്ഐആർ നടപടികളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെങ്കിൽ, അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഒക്ടോബർ 12ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, സഭയ്ക്ക് പുറത്തും അകത്തും വിഷയം സജീവ ചർച്ചയാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. നിയമസഭയ്ക്ക് മുന്നിൽ തുടർച്ചയായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാനാണ് പാർട്ടിയുടെ തീരുമാനം. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകളിലെ വൈരുധ്യങ്ങൾ തുറന്നുകാട്ടുകയെന്ന ലക്ഷ്യവും ഈ നീക്കത്തിനുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ…
ഗർഭിണിയായ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നെന്ന് കണ്ടെത്തൽ
നോർത്ത് വെയിൽസ് :യുവതിയെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്. വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാന് തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും കോടതിയിൽ വെളിപ്പെടുത്തി. വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാഹനം കത്തുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം കണ്ടെത്തിയത്. റൈലിലെ വെല്ലിംഗ്ടൺ റോഡിൽ നിന്നുള്ള 38 കാരനായ തോമസ് ബെല്ലിനെ വെള്ളിയാഴ്ച കൊലക്കുറ്റം ചുമത്തി മോൾഡ് ക്രൗൺ കോടതിയിൽ ഹാജരാക്കി തുടർന്ന് പ്രതിയെ റിമാൻഡു ചെയ്തു.. കൊലപാതക കുറ്റം ചുമത്തപ്പെട്ട 38 കാരനായ തോമസ് ബെൽ കോടതിയിൽ ഹാജരായി. സമന്തയെ തനിക്കറിയാമെന്ന് സമ്മതിച്ചെങ്കിലും വാന് തീയിട്ടത് താനല്ലെന്നാണ് ഇയാളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുള്ള മറ്റൊരുയാളെക്കൂടി…
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കാരിയെ ട്രംപ് തിരഞ്ഞെടുത്തു
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കൺസർവേറ്റീവ് കമന്റേറ്ററും ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ കേറ്റി സക്കാരിയെ നിയമിച്ചു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്. ആഗസ്റ്റ് അവസാനം കരോലിൻ ലെവിറ്റ് ഒഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ കേറ്റി സക്കാരി, മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു.
ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ നിര്യാതനായി
ഡാളസ്: ഡാളസ് വിക്ടറി എജി സഭാംഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്ടോബർ 7, ബുധനാഴ്ച ഡാളസ്സിൽ നിര്യാതനായി. ഭാര്യ : ലീലാമ്മ ബേബി സംസ്ക്കാര ശ്രിശൂഷ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ വെച്ച് നടക്കും. തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്ക്കാരവും നടക്കും
രാത്രിയാകുന്നു (കവിത): ഷാഹുൽ പണിക്കവീട്ടിൽ
രാത്രിയാകുന്നു…ഘടികാരം നോക്കൂ.. സമയമെത്രയായ്…. ഇനിയെത്ര ദൂരമെന്നറിയാതെ തുടരുന്നു നമ്മളീ യാത്ര.. വെറുതെ ഇരിക്കുമ്പോൾ ഉൾത്തടം നനയ്ക്കുന്ന സ്മൃതിയുടെ നനഞ്ഞ ചിറകടിയൊച്ച നീ കേട്ടുവോ കൗമാരച്ചോട്ടിൽ കൊഴിഞ്ഞുവീണോരാ കുസൃതി പൂക്കൾക്കിടയിൽ നിന്നൊരു ഗദ്ഗദം കേട്ടുവോ..നീ യൗവനം കുടമാറ്റം നടത്തിയ പൂരപ്പറമ്പിൽ നിന്നൊരു മുറവിളി നീ കേട്ടുവോ ഇടഞ്ഞ കൊമ്പൻ ചിന്നം വിളിച്ചു കോരിയെറിഞ്ഞ ജീവിതം നടുവൊടിഞ്ഞു തളർന്നു കിടക്കുന്നത് നീ കണ്ടുവോ പോക്കുവെയിൽ പൊത്തിലൊരു വേഴാമ്പൽ കേഴുന്നതു കേട്ടുവോ പരാശ്രയത്തിന്റെ പരുക്കൻ പാതയിൽ മുറിവേറ്റ കാൽപാദങ്ങൾ നീ കണ്ടുവോ ഏകാകിയുടെ തോളിൽ തൂങ്ങും രോഗപീഡകളുടെ മാറാപ്പു നീ കണ്ടുവോ വഴിയിൽ പതിയിരിക്കുന്ന ദുർവിധിയെ കണ്ടു ഭയന്ന പഥികന്റെ ദീനരോദനം നീ കേട്ടുവോ.. ചോരതുപ്പിയൊടുങ്ങുന്ന സന്ധ്യതൻ വിളറിയ മുഖം പടിഞ്ഞാറു നീ കണ്ടുവോ ഇരുൾമൂടും ഇടവഴിയിൽ ഇന്നലെകളുടെ ദുർഭൂതങ്ങളെ കണ്ടുവോ ദൂരെ എവിടെയോ ഒരു കാലൻകോഴി കൂകുന്നതു നീ കേട്ടുവോ… ഘടികാരം നോക്കൂ..…
