തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി

ന്യൂഡൽഹി: തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 3 വര്‍ഷം തടവിന് വിധിച്ച നെടുമങ്ങാട് കോടതിയുടെ ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ താൽക്കാലികമായി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി…

മന്ത്രി വീണാ ജോര്‍ജിനെ കെ‌എസ്‌യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: എ എന്‍ ഷംസീര്‍

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമണം നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും സ്പീക്കർ പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ അവശയായി മന്ത്രി ഇരിക്കുന്നതു കണ്ടപ്പോള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തെന്നും സ്പീക്കർ വ്യക്തമാക്കി. മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കെഎസ്‌യു പെൺകുട്ടികൾ എന്തുകൊണ്ട് വന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തിൽ പണിമുടക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ചിലപ്പോള്‍ ജയിലിൽ കിടക്കേണ്ടിവരുമെന്ന് എ എൻ ഷംസീർ വ്യക്തമാക്കി. മുൻകാലങ്ങളിൽ തങ്ങള്‍ക്കെതിരെ വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നര വർഷത്തിലേറേ സ്പീക്കറായി സേവനമനുഷ്ഠിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സഭ…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കനത്ത ചൂട് കാരണം ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ വരുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ രൂപത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സാധ്യമാകുമ്പോഴെല്ലാം എസ്എംഎസ് വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ലോഡ് വർദ്ധിക്കുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗം പീക്ക് സമയങ്ങളിൽ നിയന്ത്രിക്കുന്നതിലൂടെ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം വളരെ കൂടുതലാകുന്നത്.…

ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് ത്രിവേദിയെ നിയമിച്ചു

ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുതിർന്ന നേതാവ് ദിനേശ് ത്രിവേദിയെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡല്‍ഹി: ബംഗ്ലാദേശുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, മുൻ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നിയമനം കാണപ്പെടുന്നത്. 75 കാരനായ ദിനേശ് ത്രിവേദി ഉടൻ ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെൽജിയത്തിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ഇന്ത്യയുടെ അംബാസഡറായി നിയമിതനായ നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം നിയമിതനാകുന്നത്. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ മുൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഇടപെടലുകൾ സമീപകാലത്ത് ശക്തമായി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഈ നിയമനം.…

ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറ: ഡോ. കഫീൽ ഖാൻ

ആരോഗ്യ രംഗത്തെ നീതിനിഷേധങ്ങളെ ചോദ്യം ചെയ്തും പ്രതിസന്ധികൾ ചർച്ച ചെയ്തും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മെഡിക്കൽ സമ്മിറ്റ് കോഴിക്കോട്: ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ ഡോ. കഫീൽ ഖാൻ. ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കൽ ഫ്രറ്റേൺസും സംയുക്തമായി കോഴിക്കോട് നിതിൻ രാജ് നഗറിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ യു. പി ഖൊരഖ്പൂറിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നൽകാതെ ഏകാന്തതടവിൽ പാർപ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് മറുപടിയായി ഒരു പുസ്തകമെഴുതി; അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നിശ്ശബ്ദരാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലെ മുപ്പത്തിലധികം മേഖലകളിൽ നിന്നായി അറുനൂറിലധികം…

രാശിഫലം (27-04-2026 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്‌ത് തീർക്കാൻ സാധിക്കും. ദിവസം മുഴുവനും ആരോഗ്യവാനും ഊർജ്ജസ്വലനുമായിരിക്കും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. കന്നി: ബൗദ്ധിക തലത്തിലുള്ള പുരോഗതി കൈക്കൊള്ളും. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം. നല്ല വാർത്തകൾ കേൾക്കാൻ സാധ്യത. ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം. ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. ഒരു യാത്ര പോവാൻ സാധിക്കും.…

സ്വകാര്യ ആശുപത്രികൾ ഹൈക്കോടതി മാർഗ്ഗനിർദേശങ്ങൾ പാലിക്കണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികൾക്കും, പണമോ രേഖകളോ ഇല്ലെങ്കിലും, ആരോഗ്യനില ഭദ്രമാവും വിധം ചികിത്സ നൽകണമെന്ന കഴിഞ്ഞ നവംബർ മാസത്തെ സുപ്രധാനമായ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ആശുപത്രികളുടെ റിസപ്ഷനുകളിലും വെബ്സൈറ്റ്കളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന കോടതി നിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നതായി കാണുന്നില്ല. ഈ ചികിത്സാ നിരക്കുകളെക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതി നൽകാനുള്ള പരാതി പരിഹാര ഡെസ്ക്കുകൾ ഉണ്ടാകണം. ഒരാഴ്ചക്കുള്ളിൽ പരാതികൾക്ക് തീർപ്പ് ഉണ്ടാക്കുകയും വേണം. ഓരോ ആശുപത്രികളും, ലഭ്യമായ സേവനങ്ങളും പാക്കേജ് നിരക്കുകളും ഡോക്ടർമാരെ സംബന്ധിച്ച വിശദ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളടക്കം എല്ലാ ചികിത്സാ രേഖകളും രോഗിക്ക് കൈമാറണം. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…

75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 75,000 ഡോളറിന്റെ (ഏകദേശം 62 ലക്ഷം രൂപ) മെഡിക്കെയ്ഡ്  ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ച് കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. തട്ടിപ്പ്: 2021 മുതൽ ഇവർ അനധികൃതമായി ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ലൂസിയാന അറ്റോർണി ജനറൽ അറിയിച്ചു. മേയർ എന്ന നിലയിലുള്ള ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ തുടർന്നും വാങ്ങി എന്നതാണ് കേസ്. തന്റെ പുനർതെരഞ്ഞെടുപ്പ് പ്രചാരണം തകർക്കാൻ പിശാച് ശ്രമിക്കുകയാണെന്നാണ് അറസ്റ്റിന് പിന്നാലെ ആലീസ് ഫേസ്ബുക്കിൽ കുറിച്ചത്. തന്നെ അപമാനിക്കാനും ജനവിശ്വാസം തകർക്കാനുമുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു. ലൂസിയാന ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിലവിൽ ആറ് കൗണ്ട് തട്ടിപ്പ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിൻസ്‌ബോറോയിലെ ആദ്യ…

പുടിന്റെ പിന്തുണക്ക് ശേഷം ഇറാന്റെ സ്വരം മാറി; ചർച്ചകൾക്ക് ട്രം‌പ് ആഗ്രഹം പ്രകടിപ്പിച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് ആഗ്രഹിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്ക അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടുവെന്നും ഇപ്പോൾ ചർച്ചകൾ തേടുകയാണെന്നും അരാഗ്ചി പ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് ഈ പ്രസ്താവന. ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നിട്ടും, അമേരിക്ക അതിന്റെ തന്ത്രത്തിൽ വിജയിച്ചിട്ടില്ലെന്ന് അരാഗ്ചി വ്യക്തമായി പ്രസ്താവിച്ചു. ട്രംപ് ഭരണകൂടം ഇപ്പോൾ സ്വന്തമായി ചർച്ചകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ഈ നിർദ്ദേശം പരിഗണിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരു…

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു. ‘End H-1B Visa Abuse Act of 2026’ എന്ന പേരിൽ അവതരിപ്പിച്ച ഈ ബിൽ പാസായാൽ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിക്കും. വർഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ വാർഷിക ശമ്പളം 2 ലക്ഷം ഡോളറായി (ഏകദേശം 1.6 കോടി രൂപ) ഉയർത്തും. H-1B വിസയുള്ളവർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിരോധനം. ലോട്ടറി സമ്പ്രദായം നിർത്തലാക്കി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുക, മൂന്നാം കക്ഷി ഏജൻസികൾ വഴിയുള്ള നിയമനം തടയുക എന്നിവയും ബില്ലിലുണ്ട്. അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ അവകാശപ്പെടുന്നു. നിലവിൽ യുഎസ് കമ്പനികളിലെ വിദേശ വിദഗ്ധ…