സതീശന് ₹5 ലക്ഷം, രാജീവിന് ₹3 ലക്ഷം, എം.വി. ഗോവിന്ദന് ₹5 ലക്ഷം; ഉമ്മൻചാണ്ടിയുടെ പേരിന് സമീപം ₹10 ലക്ഷം—നിരവധി പ്രമുഖരുടെ പേരുകളും തുകയും രേഖയിലുണ്ടെന്ന് റിപ്പോർട്ട്; സിബിഐ അന്വേഷണം വേണമെന്ന് ഷോൺ തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി വിവാദത്തിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയുടേതെന്ന് അവകാശപ്പെടുന്ന ഡയറിപ്പേജുകൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുതൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി. രാജീവ്, എം.വി. ഗോവിന്ദൻ തുടങ്ങി ഭരണ–പ്രതിപക്ഷ നിരയിലെ നിരവധി പ്രമുഖരുടെ പേരുകളാണ് രേഖയിലുള്ളതെന്നാണ് ഷോണിന്റെ ആരോപണം. ഷോൺ പുറത്തുവിട്ടതായി റിപ്പോർട്ട് ചെയ്യുന്ന രേഖയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിന് സമീപം ₹5 ലക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പി. രാജീവിന്റെ പേരിന് സമീപം ₹3 ലക്ഷം, എം.വി. ഗോവിന്ദന്റെ പേരിന്…
Year: 24 സെപ്റ്റംബർ 2026
മുഖ്യമന്ത്രിയുടെ ചാര്ട്ടേഡ് വിമാന യാത്രയ്ക്ക് 19.88 ലക്ഷം; ചിപ്സൺ ഏവിയേഷന്റെ പേരിലുള്ള ഇൻവോയിസ് പുറത്ത്
ഹെലികോപ്റ്റർ കരാർ അവസാനിച്ച കമ്പനിയുടെ പേരിൽ ബിൽ; കരാർ പുതുക്കൽ ചർച്ചകൾക്കിടെ പുതിയ വിവാദം തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ യാത്രാച്ചെലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്ക് ജിഎസ്ടി ഉൾപ്പെടെ 19,88,595 രൂപ രേഖപ്പെടുത്തിയ ഇൻവോയിസിൽ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരാണുള്ളത്. സെപ്റ്റംബർ 21-നാണ് മലപ്പുറത്തെ മഴക്കെടുതിയും പ്രകൃതിദുരന്തബാധിത മേഖലകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. കർണാടകയിലെ കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. പുറത്തുവന്ന ഇൻവോയിസ് പ്രകാരം വിമാനത്തിന്റെ ചാർജ് 16,85,250 രൂപയും, 18 ശതമാനം ജിഎസ്ടിയായി 3,03,345 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ തുക 19,88,595 രൂപയായി. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് മുഖ്യമന്ത്രിയുമായി…
പരാതി പിൻവലിക്കാൻ ലക്ഷങ്ങളുടെ ‘ഡീൽ’; ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഓവർസിയർ വിജിലൻസ് വലയിൽ
അഞ്ച് ലക്ഷത്തിൽ തുടങ്ങിയ ആവശ്യം രണ്ട് ലക്ഷമായി കുറഞ്ഞു; ഓവർസിയർക്ക് വേറെയും ₹25,000 നൽകണമെന്ന് നിർദേശം; ഇടനിലക്കാരനും അറസ്റ്റിൽ കൊച്ചി: വാണിജ്യ കെട്ടിടത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ. (45), ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ. (44) എന്നിവരെയാണ് വിജിലൻസ് എറണാകുളം യൂണിറ്റ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് സീനയെ വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഷാനവാസിനെയും അറസ്റ്റ് ചെയ്തത്. കലൂർ കതൃക്കടവിലെ ഒരു വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട പരാതിയാണ് കേസിന് ആധാരം. 2009 മുതൽ കെട്ടിട നമ്പർ ലഭിച്ച് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ പഴയ വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാരെ എത്തിക്കുന്നതിനായി അറ്റകുറ്റപ്പണികൾ…
യുപി പിടിക്കാൻ ബിജെപിയുടെ ‘പഞ്ചതന്ത്രം’; വിനോദ് താവ്ഡെയ്ക്കൊപ്പം നാല് സഹചുമതലക്കാർ, 2027 ലക്ഷ്യമിട്ട് വമ്പൻ നീക്കം
സംഘടന മുതൽ ബൂത്ത് മാനേജ്മെന്റ് വരെ നേരിട്ട് നിരീക്ഷിക്കാൻ അഞ്ചംഗ സംഘം; പ്രദീപ് വർമ്മ, മേധ കുൽക്കർണി, അനന്ത് ഓജ, ജഗദീഷ് പട്ടേൽ എന്നിവർക്ക് നിർണായക ചുമതല ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഏറെ മുമ്പേ സംഘടനാ സംവിധാനത്തെ തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറ്റി ബിജെപി. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ സംസ്ഥാനത്തിന്റെ മുഖ്യ ചുമതലക്കാരനാക്കി, നാല് സഹചുമതലക്കാരെ കൂടി ഉൾപ്പെടുത്തി അഞ്ചംഗ ശക്തമായ സംഘമാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഉത്തർപ്രദേശിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന ബിജെപി, സംഘടനാ ഏകോപനം മുതൽ ബൂത്തുതല പ്രവർത്തനം വരെയുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പുതിയ സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. വിനോദ് താവ്ഡെയ്ക്കൊപ്പം പ്രദീപ് വർമ്മ, മേധ കുൽക്കർണി, അനന്ത് ഓജ, ജഗദീഷ് പട്ടേൽ എന്നിവരാണ് സഹചുമതലക്കാരായി പ്രവർത്തിക്കുക. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ-തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പരിചയമുള്ള നേതാക്കളെയാണ് യുപിയിലെ…
മൺസൂൺ വിടവാങ്ങും മുമ്പ് കാലാവസ്ഥയിൽ വൻമാറ്റം; യുപിയിൽ അതിശക്ത മഴ, ഉത്തരാഖണ്ഡിലും മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിലെ ശക്തമായ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനം; കിഴക്കൻ യുപിയിൽ സെപ്റ്റംബർ 25, 26 തീയതികളിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഉത്തരാഖണ്ഡിലും മഴ ശക്തമാകും ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്ന ഘട്ടത്തിലെത്തിയിരിക്കെ, ബംഗാൾ ഉൾക്കടലിലെ ശക്തമായ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനത്തിൽ കിഴക്കൻ, മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും മഴ വീണ്ടും ശക്തമാകുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 24-ലെ IMD മുന്നറിയിപ്പ് പ്രകാരം കിഴക്കൻ ഉത്തർപ്രദേശിൽ 24ന് കനത്ത മഴയ്ക്കും 25, 26 തീയതികളിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. 27നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ തുടരാം. ഇടിമിന്നലിനും ശക്തമായ കാറ്റിനുമുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിലും കാലാവസ്ഥ കൂടുതൽ സജീവമാകും.…
ജംഷഡ്പൂരിൽ പുലർച്ചെ നാടിനെ നടുക്കിയ അപകടം; നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി, മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
ജംഷഡ്പൂർ: ഝാർഖണ്ഡിലെ ജംഷഡ്പൂരിനെ നടുക്കി അതിദാരുണമായ റോഡപകടം. സോനാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദോമുഹാനിക്ക് സമീപം മറൈന് ഡ്രൈവില് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഝാർഖണ്ഡ് ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രി ദീപിക പാണ്ഡെ സിംഗിന്റെ മകൾ തൃഷ സിംഗ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. മരിച്ചവരെ തൃഷ സിംഗ്, സാർഥക് അഗർവാൾ, നമൻ ഗുപ്ത, വൻഷിക ഖണ്ഡേൽവാൾ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേരും സഞ്ചരിച്ചിരുന്ന കാർ മറൈന് ഡ്രൈവ് വഴി പോകുന്നതിനിടെ റോഡിൽ നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയുടെ ശക്തിയിൽ കാറിന്റെ മുൻഭാഗം ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറി തകർന്നു. അപകടത്തിന്റെ തീവ്രത കാരണം കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതും ദുഷ്കരമായി. വിവരം ലഭിച്ചതോടെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. തകർന്ന…
‘സിഇസി ഗ്യാനേഷ് കുമാർ രാജിവയ്ക്കണം’: രാഹുലിന്റെ ആവശ്യത്തിന് ബിജെപിയുടെ തിരിച്ചടി, ‘രാഷ്ട്രീയ ധാരണ പൂജ്യം’ എന്ന് സുധാൻഷു ത്രിവേദി
എസ്ഐആറിനെച്ചൊല്ലിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി; ‘വോട്ടുചോരി’ ആരോപണം ആവർത്തിച്ചു; കോൺഗ്രസിന്റെ പഴയ തിരഞ്ഞെടുപ്പ് പ്രകടനം നിരത്തി ബിജെപിയുടെ പ്രത്യാക്രമണം ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറിനെ (SIR) ചൊല്ലിയുള്ള വിവാദം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ഏറ്റുമുട്ടലിലേക്ക്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെ ബിജെപി ശക്തമായ മറുപടിയുമായി രംഗത്തെത്തി. രാഹുലിന്റെ ആരോപണങ്ങൾക്ക് വസ്തുതാപരമായ അടിത്തറയില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ധാരണ തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നുമാണ് ബിജെപി എംപി സുധാൻഷു ത്രിവേദിയുടെ പ്രതികരണം. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന മാധ്യമ…
ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇനി പ്രവേശന ഫീസ്; പുതിയ നിരക്കുകളും ഇളവുകളും അറിയാം
അബുദാബി: അബുദാബിയിലെ ലോകപ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി പ്രവേശന ഫീസ് നൽകണം. 2026 സെപ്റ്റംബർ 23 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതായാണ് വിവരം. മസ്ജിദിന്റെ പരിപാലനം മെച്ചപ്പെടുത്തുന്നതിനും സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ ഫീസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സെന്റർ (SZGMC) നടപ്പാക്കിയ പുതിയ നിരക്ക് പ്രകാരം, യുഎഇയിൽ താമസിക്കുന്നതും സാധുവായ എമിറേറ്റ്സ് ഐഡി കൈവശമുള്ളതുമായ സന്ദർശകർ ഒരാൾക്ക് 5 ദിർഹം പ്രവേശന ഫീസ് നൽകണം. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ഒരാൾക്ക് 10 ദിർഹമാണ് പ്രവേശന ഫീസ്. അംഗീകൃത ടൂർ ഓപ്പറേറ്റർമാർ മുഖേന മസ്ജിദ് സന്ദർശിക്കുന്നവർക്ക് ഒരാൾക്ക് 8 ദിർഹം എന്ന പ്രത്യേക നിരക്കും നിശ്ചയിച്ചിട്ടുണ്ട്. മസ്ജിദ് കാണാനും വിനോദസഞ്ചാരത്തിന്റെ ഭാഗമായി സന്ദർശിക്കാനും എത്തുന്നവർക്കാണ് പ്രധാനമായും ഈ ഫീസ് ബാധകമാകുന്നത്. അതേസമയം, ചില…
വടക്കേ കലിഫോർണിയയിൽ കരടിയുടെ ആക്രമണം; ദമ്പതികൾക്ക് പരുക്ക്, വളർത്തുനായ ചത്തു
വാഷിങ്ടൺ: വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവെച്ച് ദമ്പതികൾക്ക് നേരെ കറുത്ത കരടിയുടെ ആക്രമണം. റിട്രീറ്റ് സെന്റർ ഉടമകളായ ജെഫ് വിൽസൺ, മലോറി വിൽസൺ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവർക്ക് രക്ഷകയായി എത്തിയ ‘കാസി’ എന്ന ഫ്രഞ്ച് ബുൾഡോഗ് നായ പരുക്കേറ്റു ചത്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ നായ കുരച്ചതിനെ തുടർന്ന് പുറത്തിറക്കിയ ജെഫിനെ കരടി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഭാര്യ മലോറിയെയും കരടി ആക്രമിച്ചു. ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന പാരിയോ ഫർണിച്ചർ ഉപയോഗിച്ച് കരടിയെ അടിച്ചു തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും ഗുരുതര പരുക്കേറ്റത്. ജെഫിന്റെ വാരിയെല്ലുകൾ ഒടിയുകയും ശരീരത്തിൽ മാന്തേറ്റ പാടുകൾ ഉണ്ടാവുകയും ചെയ്തു. മലോറിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ നായയെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികളുടെ ചികിത്സയ്ക്കും മറ്റുമായി സുഹൃത്തുക്കൾ ഗോഫണ്ട്മീ (GoFundMe) വഴി…
ടെക്സസിലെ ഡെന്റണിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
ഡെന്റൺ:ടെക്സസിലെ സാങ്ങറിൽ (Sanger) സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഡെന്റൺ കൗണ്ടിയിലെ ഹൂലിംഗ് റോഡ് – ലോയിസ് റോഡ് ഈസ്റ്റിൽ സെപ്റ്റംബർ 24, വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം സംഭവിച്ചത് സാങ്ങർ ഐ.എസ്.ഡി (Sanger ISD) സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 13 വയസ്സുള്ള ഒരു വിദ്യാർത്ഥി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.ബസ് ഡ്രൈവറും മറ്റ് മൂന്ന് വിദ്യാർത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
