തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി. ബിന്റ് ജ്ബൈൽ, ടെബ്നൈൻ തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും ഇരയായി. പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പ്രാദേശിക ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സൈന്യം ബിന്ത് ജ്ബയിലിനെ പിടിച്ചെടുക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ ഉപരോധം പൂർത്തിയാക്കിയതായും 100-ലധികം ഹിസ്ബുള്ള പോരാളികളെ കൊന്നതായും ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ പോരാളികൾ ഇസ്രായേലി സ്ഥാനങ്ങൾക്ക് നേരെ 39 സൈനിക ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മാർച്ച് 2 മുതൽ യുദ്ധത്തിൽ 2,167 പേർ കൊല്ലപ്പെടുകയും 7,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ടെബ്നൈൻ സർക്കാർ ആശുപത്രിക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ആശുപത്രിയുടെ അത്യാഹിത വിഭാഗവും ഫാർമസിയും നശിപ്പിക്കപ്പെടുകയും ചെയ്തു.…
Year: 2026
ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊച്ചി: ഭക്തർക്ക് ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലറ്റുകൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu) കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദർശനത്തിനായി വരുന്ന ഭക്തർക്ക് മതിയായ എണ്ണം ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കാൻ കഴിയില്ല. ക്ഷേത്ര ഭരണം പൂജാ ചടങ്ങുകളിലും അറ്റകുറ്റപ്പണികളിലും മാത്രം ഒതുങ്ങുന്നില്ല. ഭക്തരുടെ സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതും ഭരണത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു.…
എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ…
അര്‍ദ്ധനഗ്നനായി ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് അഭ്യാസം നടത്തിയ യുവാവിന് ₹21,500 പിഴ ചുമത്തി പോലീസ്
ഹാപൂരിൽ, ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് അപകടകരമായ രീതിയില്‍ അഭ്യാസം നടത്തിയ യുവാവിന് പോലീസ് ₹21,500 പിഴ ചുമത്തി. ഹാപൂർ: ഡൽഹി-ലഖ്‌നൗ ഹൈവേ എൻഎച്ച്-9 ൽ ഓടുന്ന കാറിന്റെ സൺറൂഫിൽ അർദ്ധനഗ്നനായി തൂങ്ങി നിന്ന് അഭ്യാസം നടത്തിയ യുവാവിനെതിരെ ഹാപൂർ പോലീസ് നടപടിയെടുക്കുകയും 21,500 രൂപ ഓൺലൈൻ പിഴ ചുമത്തുകയും ചെയ്തു. ഗർമുക്തേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിൽ അമിതവേഗത്തിൽ വന്ന കാറിൽ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്തുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന ഒരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഉടൻ തന്നെ മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിന് പിഴ ചുമത്തി. കാറിനുള്ളിൽ ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു, അതനുസരിച്ച് യുവാവ് നൃത്തം വെച്ചുകൊണ്ടിരുന്നു. വഴിയാത്രക്കാർ പകർത്തിയ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, പോലീസ് ഉദ്യോഗസ്ഥർ…
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ
ലബക് (ടെക്സാസ് ) :623-ാമതു ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST) ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും റവ. ജെയിംസ് കെ. ജോൺ നിലവിൽ ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരിയാണ്, വേദ പണ്ഡിതനും , സുവിശേഷ പസംഗീകനുമാണ് 2012-ൽ പട്ടം ലഭിച്ച അച്ചൻ കർണാടകയിലെ ദേവനഹള്ളി, കോലാർ, ഗുൽബർഗ എന്നിവിടങ്ങളിലും ചിക്കബല്ലാപ്പൂർ, കുമ്ട, ആലഹള്ളി,പീരുമേട്, മത്തായിപ്പാറ, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ ഹൈറേഞ്ച് മിഷനുകളിലും പ്രവർത്തിച്ചിരുന്നു വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9…
ശ്രീനാരായണ മിഷൻ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി. (SNMC) യുടെ വിഷു ആഘോഷം വേറിട്ട അനുഭവമായി
വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ സെവൻ ലോക്ക്സ് പ്രാഥമിക വിദ്യാലയത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമ്മയിൽ ഒരു നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, സമൃദ്ധമായ പരമ്പരാഗത വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി . ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കു തെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്…
ചൈന-ഇറാൻ എണ്ണ കരാർ: താരിഫ് ഭീഷണി മുഴക്കി ട്രംപ്
ഇറാനു മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനായി, ടെഹ്‌റാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ അമേരിക്ക ലക്ഷ്യം വെച്ചു. ആഗോള രാഷ്ട്രീയത്തിൽ പുതിയൊരു തലത്തിലുള്ള പിരിമുറുക്കത്തിന്റെ സൂചന നൽകുന്ന, ചൈനയ്‌ക്കെതിരെ നേരിട്ട് ട്രംപ് ഉപരോധ ഭീഷണി മുഴക്കി. വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സമ്മർദ്ദ തന്ത്രം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ദ്വിതീയ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി സൂചിപ്പിച്ചു. അതിനർത്ഥം ഇറാൻ മാത്രമല്ല, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളും ലക്ഷ്യങ്ങളായി മാറിയേക്കാമെന്നാണ്. ഇറാനിയൻ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാണ് ചൈന. അമേരിക്ക മുന്നറിയിപ്പ് നടപ്പിലാക്കിയാൽ, ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചേക്കാം. സമുദ്ര ഉപരോധം ചൈന ഇറാനിയൻ എണ്ണ വാങ്ങുന്നത് നിരോധിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വൈറ്റ് ഹൗസിൽ പ്രസ്താവിച്ചു. ഏതെങ്കിലും രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിൽ ഇറാനിയൻ പണം…
വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…
34 വർഷങ്ങൾക്ക് ശേഷം ഇസ്രായേൽ-ലെബനൻ നേതാക്കൾ ചർച്ച നടത്താൻ ഒരുങ്ങുന്നു
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, വ്യാപകമായ ശ്രദ്ധ ആകർഷിച്ച ഒരു സുപ്രധാന നയതന്ത്ര സംരംഭം ഉയർന്നു വരുന്നു. ഏകദേശം 34 വർഷത്തിനിടെ ആദ്യമായി ഇസ്രായേലിന്റെയും ലെബനന്റെയും നേതാക്കൾ നേരിട്ട് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നിർദ്ദിഷ്ട കൂടിക്കാഴ്ചയെ കാണുന്നത്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഈ ചര്‍ച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും സ്ഥിതിഗതികൾക്ക് അൽപ്പം ആശ്വാസം നൽകുന്നതിനുമുള്ള ശ്രമമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേര് ട്രംപ് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിൽ സംഭാഷണം നടന്നേക്കാമെന്ന്…
മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
ന്യൂയോർക് :യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിൻ കമ്മിറ്റി ചെയർമാൻ ബിഷപ്പ് ജയിംസ് മാസ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. ഇറാൻ യുദ്ധത്തെ മാർപ്പാപ്പ വിമർശിച്ചതിന് പിന്നാലെ, ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ പോപ്പ് ലിയോ പതിനാലാമൻ കൂടുതൽ “ജാഗ്രത” പാലിക്കണമെന്ന് വാൻസ് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ബിഷപ്പ് മാസ രംഗത്തെത്തിയത്. എന്നാൽ, സഭയുടെ ആയിരം വർഷത്തെ ‘നീതിയുക്തമായ യുദ്ധം’ എന്ന സിദ്ധാന്തം ഉയർത്തിപ്പിടിച്ചാണ് മാർപ്പാപ്പ സംസാരിക്കുന്നതെന്നും, അദ്ദേഹം കേവലം അഭിപ്രായം പറയുകയല്ല മറിച്ച് സുവിശേഷം പ്രസംഗിക്കുകയാണെന്നും ബിഷപ്പ് ജയിംസ് മാസ വ്യക്തമാക്കി. താൻ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പോപ്പ് ലിയോയും ആവർത്തിച്ചു.
