അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ ഡാലസിൽ നിന്നും തുടക്കം കുറിച്ച “ഡി മലയാളി” ഓൺലൈൻ ദിനപത്രം അതിന്റെ പ്രഥമ വർഷം പൂർത്തിയാക്കുമ്പോൾ, ആഗോള മലയാളി സമൂഹത്തിനിടയിൽ വിശ്വസനീയമായ ഒരു വാർത്താ സങ്കേതമായി മാറിക്കഴിഞ്ഞു. സത്യസന്ധവും സുതാര്യവുമായ മാധ്യമപ്രവർത്തനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് പ്രവാസി മാധ്യമ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. 2025 ഏപ്രിൽ 13-ന്, ലോക മലയാളികൾക്ക് ഒരു വിഷു സമ്മാനമായാണ് ഡി മലയാളി പ്രകാശനം ചെയ്യപ്പെട്ടത്. ട്വന്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ് ശ്രീ. പി.പി. ജെയിംസ് സൂം പ്ലാറ്റ്‌ഫോമിലൂടെ പത്രം വായനക്കാർക്കായി സമർപ്പിച്ചു. ഇതിനു മുന്നോടിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വേദിയെ സാക്ഷിയാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നടത്തിയ പ്രാഥമിക ചടങ്ങുകൾ അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിതെളിച്ചു. സോഷ്യൽ…
Year: 2026
ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ പോൾ ജോൺ, എലിസബത്ത് പോൾ, ജൂലിയ അലക്സ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ വികാരി ഫാ. ബോബി വർഗീസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി. രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ബോബി വർഗീസ് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്തു. പോൾ…
പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു
സാൻ ഫ്രാൻസിസ്കോ: നാൻസി പെലോസിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കാലിഫോർണിയയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് മത്സരത്തിൽ ടെക് സംരംഭകൻ സായ്കത്ത് ചക്രവർത്തി വൻ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറുമായുള്ള പോരാട്ടത്തിൽ ചക്രവർത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി. ‘ഡാറ്റ ഫോർ പ്രോഗ്രസ്’ നടത്തിയ വോട്ടെടുപ്പിൽ സ്കോട്ട് വീനർക്ക് 33 ശതമാനം പിന്തുണ ലഭിച്ചപ്പോൾ, സായ്കത്ത് ചക്രവർത്തി 28 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. സൂപ്പർവൈസർ കോണി ചാൻ 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. മത്സരത്തിലേക്ക് വൈകി എത്തിയെങ്കിലും സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകദേശം 15 ലക്ഷം ഡോളറിലധികം ചിലവഴിച്ച് നടത്തിയ പ്രചാരണമാണ് ചക്രവർത്തിക്ക് തുണയായത്. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾക്കിടയിൽ വീനർക്ക് മുൻതൂക്കമുണ്ടെങ്കിലും, വോട്ടർമാരുടെ പൊതുവായ താൽപ്പര്യത്തിൽ…
ലോക പ്രശസ്‌ത മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി
ന്യൂയോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂ യോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്. ന്യൂ യോർക്കിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ ) നേതൃത്വത്തിൽ ആയിരുന്നു സ്വീകരണ പരിപാടി നടത്തിയത്. സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്.…
വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി
ടെക്സസ്: ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതി ജെയിംസ് ബ്രോഡ്‌നാക്സിനെ (37) വിവാഹം കഴിച്ച് ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്‌നികി. ഏപ്രിൽ 30-ന് ബ്രോഡ്‌നാക്സിന്റെ വധശിക്ഷ നടപ്പാക്കാനിരിക്കെ, ഏപ്രിൽ 14-നായിരുന്നു ഇവരുടെ വിവാഹം. മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദ പഠനത്തിന്റെ ഭാഗമായി വംശീയ വിവേചനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ടിയാന ജെയിംസിനെ പരിചയപ്പെടുന്നത്. ജെയിംസ് നിരപരാധിയാണെന്നും വംശീയ വിവേചനം മൂലമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും ടിയാന വിശ്വസിക്കുന്നു. കേസിൽ ഡിഎൻഎ തെളിവുകൾ ജെയിംസിന് അനുകൂലമാണെന്നും അവർ വാദിക്കുന്നു. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്നതാണ് ജെയിംസിന് മേലെയുള്ള കുറ്റം. ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കുക.തന്റെ തീരുമാനത്തെ…
ജി സി സികളുടെ മികവ് ലക്ഷ്യമാക്കി യു എസ് ടി നിംബസ്
ജിസിസികൾ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന യുഎസ് ടിയുടെ സ്ഥാനം യു എസ് ടി നിംബസ് ശക്‌തിപ്പെടുത്തും തിരുവനന്തപുരം, 14 ഏപ്രിൽ 2026: ആഗോള കേപ്പബിലിറ്റി സെന്ററുകളുടെ (ജി സി സി) പ്രവർത്തന വികാസം സാധ്യമാക്കി, അവയുടെ മൂല്യവർദ്ധനവ് ഉറപ്പാക്കുന്നതിനായി യു എസ് ടി നിംബസ് എന്ന ഡിസൈൻ-അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിന് പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സ്ഥാപനമായ ഇവായയുമായി യു എസ് ടി ധാരണയിൽ ഏർപ്പെട്ടു. ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നീ മേഖലകളിൽ ജി സി സികളുടെ മികവ് ഉറപ്പാക്കുന്ന വിധത്തിലാണ് യു എസ് ടി നിംബസ് പ്രവർത്തിക്കുക. ചിലവു കുറഞ്ഞ മോഡലുകളിൽ നിന്ന് എന്റർപ്രൈസ് ഇന്നൊവേഷൻ ഹബ്ബുകളായി ജിസിസികൾ പരിണമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ്…
നിതിൻരാജിന്റെ മരണം: അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കെ. ആനന്ദകുമാർ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ക്രൂര പീഡനങ്ങൾക്കിരയായി നിതിൻരാജ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ, ആരോപണ വിധേയനായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാമിനും, പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്ത അക്കാദമിക് ഡീനിനും പ്രിൻസിപ്പലിനും മാനേജ്‍മെന്റിനുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങൾക്കിരയാക്കുന്നതുമായ ഒരു സാഡിസ്റ് മനോഭാവമുള്ളയാളാണ് ഡോ. റാം എന്നാണ് മനസ്സിലാകുന്നത്. എന്ത് ഭയപ്പാടിന്റെ പേരിലായാലും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള യുവതയുടെ വീര്യം ചോർന്ന് പോയത് നിരാശാജനകമാണ്. പ്രൊഫഷണൽ കോളേജുകളിൽ, വിദ്യാർഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങളും നിത്യസംഭവം ആണ്. മെരിറ്റിൽ അഡ്മിഷൻ നേടുന്ന പാവപ്പെട്ട വിദ്യാർഥികളാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നതിൽ ഏറിയ പങ്കും. ഇത്തരം സംഭവങ്ങളുണ്ടായാൽ നിർഭയമായി പരാതി നൽകാനുള്ള സർക്കാർ സംവിധാനമാണ്…
റെഡ് ക്രോസിന്റെ അടിയന്തര സഹായ കപ്പൽ ഇറാനിലെത്തി
ദോഹ (ഖത്തര്‍): ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം റെഡ് ക്രോസിന്റെ ആദ്യത്തെ അടിയന്തര സഹായ കപ്പല്‍ ഇറാനിലെത്തി. ഏകദേശം 25,000 പേരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കളാണ് കപ്പലിലുള്ളത്. തിങ്കളാഴ്ച എത്തിച്ച അഞ്ച് ട്രക്ക് ലോഡുകൾ ഉൾപ്പടെ, ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് (IRCS) സഹായം അയച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. പുതപ്പുകൾ, ജെറിക്കനുകൾ, ടാർപോളിനുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ എന്നിവയായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒമ്പത് സഹായ ട്രക്കുകൾ അടങ്ങുന്ന ബാക്കി സഹായ ഷിപ്പ്‌മെന്റ് ഈ ആഴ്ച അവസാനം IRCS-ന് നൽകും. അന്താരാഷ്ട്ര സംഘടനകൾ വഴി ലെബനന് 2 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായം നൽകിയതായും അന്താരാഷ്ട്ര റെഡ് ക്രോസ് വഴി ഇറാന് 500,000 യുഎസ് ഡോളർ സഹായം നൽകാനും തീരുമാനിച്ചതായും ദക്ഷിണ കൊറിയ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ മാനുഷിക…
യു എസ് ഉപരോധം മറികടന്ന് രണ്ട് കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്ന് ഇറാനിയൻ തുറമുഖങ്ങൾ വിട്ടു
ദോഹ (ഖത്തര്‍): അമേരിക്കയുടെ ഉപരോധം അവഗണിച്ച്, ഏപ്രിൽ 13 തിങ്കളാഴ്ച കുറഞ്ഞത് രണ്ട് കപ്പലുകളെങ്കിലും ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി കടന്നുവെന്ന് സമുദ്ര ട്രാക്കിംഗ് സ്ഥാപനമായ കെപ്ലറിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. ഉപരോധം പ്രാബല്യത്തിൽ വന്ന് രണ്ട് മണിക്കൂറിനുശേഷം, ലൈബീരിയ പതാക വഹിച്ച ബൾക്ക് കാരിയർ ക്രിസ്റ്റ്യാന (1600 GMT) കടന്നുപോയി. ഇറാനിലെ ബന്ദർ ഇമാം ഖൊമേനി തുറമുഖത്ത് മുമ്പ് ധാന്യം ഇറക്കിയിരുന്നു. അതേസമയം, മാർച്ച് 31 ന് ഇറാനിയൻ തുറമുഖമായ ബുഷെഹറിൽ നിന്ന് പുറപ്പെട്ടതിനുശേഷം 31,000 ടൺ മെഥനോൾ വഹിച്ചുകൊണ്ട് കൊമോറോസ് പതാകയുള്ള ടാങ്കർ എൽപിസ്, തന്ത്രപ്രധാനമായ ജലപാത വൃത്തിയാക്കുന്നതിനായി ഏകദേശം ഒരേ സമയം ട്രാക്ക് ചെയ്യപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുകയോ പുറപ്പെടുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകളെയാണ് ഉപരോധം ലക്ഷ്യമിടുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.
മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം: കാന്തപുരം
കാരന്തൂർ: പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്.സി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും…
