“അതെ, ഞങ്ങൾ ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ചു”; ഇന്ത്യൻ ജീവനക്കാരുമായി പോയ കപ്പലിന് നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്

ഒമാനിൽ വെച്ച് ഇന്ത്യൻ ക്രൂ കപ്പലായ എംടി ജൽവീറിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, കപ്പൽ യുഎസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് യുഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, കടൽ പാത സുരക്ഷ വീണ്ടും ചർച്ചാവിഷയമായി. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ക്രൂ വ്യാപാര കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് പ്രാദേശിക സ്ഥിതി കൂടുതൽ സെൻസിറ്റീവ് ആയി. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഓപ്പറേഷനിൽ ഇന്ത്യൻ ക്രൂ കപ്പലായ എംടി ജൽവീറിനെ ലക്ഷ്യമിട്ടതായി യുഎസ് സൈന്യം സമ്മതിച്ചു. ഈ സംഭവം അന്താരാഷ്ട്ര സമുദ്ര സുരക്ഷയെയും വിദേശ നാവികരുടെ സുരക്ഷയെയും കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ അഭിപ്രായത്തിൽ, സംശയാസ്പദമായ കപ്പൽ ഇറാനിൽ നിന്ന് എണ്ണ കൊണ്ടുപോകുകയായിരുന്നുവെന്നും യുഎസ് നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് നടപടി സ്വീകരിച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ചതിന് ശേഷം, കപ്പലിന്റെ എഞ്ചിൻ മുറി…

ഇന്ത്യൻ മഹാസമുദ്രത്തിൽ 5.3 ദശലക്ഷം വർഷം പഴക്കമുള്ള തിമിംഗല ശ്മശാനം; 476 അസ്ഥികൂടങ്ങൾ കണ്ടെത്തി (വീഡിയോ കാണുക)

ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ 476 തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത് സമുദ്ര ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തി. ഈ അവശിഷ്ടങ്ങൾ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും സമുദ്രജീവികളുടെ പരിണാമത്തെക്കുറിച്ചുള്ള സുപ്രധാന രഹസ്യങ്ങൾ ഇവയിൽ ഉണ്ടെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സമുദ്രത്തിന്റെ വിശാലമായ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പലപ്പോഴും ശാസ്ത്രജ്ഞർക്ക് പുതിയ കഥകൾ പറയുന്നു. ഇത്തവണ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. ഈ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമുദ്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം സമുദ്രത്തിന്റെ ഒരു വിദൂര പ്രദേശത്ത് നൂറുകണക്കിന് തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഈ കണ്ടെത്തൽ ഫോസിലുകളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമുദ്രജീവികൾ, ജീവിവർഗ പരിണാമം, ആവാസവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന സൂചനയായി കണക്കാക്കപ്പെടുന്നു. ചൈനയുടെ നൂതനമായ ആഴക്കടൽ സബ്‌മെർസിബിളായ ഫെൻഡൂസ് ഉപയോഗിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിലെ അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത…

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർത്ഥ്യമായിരിക്കുന്നത്. പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ്മാ ഇൻ്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ്മാ ഇൻ്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Hon. Al Taubenberger-ൻറ്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണ്ണായകമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണൽ…

ഡാലസിലേക്ക് ലോക മലയാളികളെ സ്വാഗതം ചെയ്ത് WMC അമേരിക്കൻ റീജിയൻ; ആഗസ്റ്റ് 21–24 വരെ ഗ്ലോബൽ കോൺഫറൻസിന് ആവേശകരമായ ഒരുക്കങ്ങൾ

ഡാലസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ കോൺഫറൻസ് 2026-ൽ കുടുംബസമേതം പങ്കുചേരാൻ ലോക മലയാളികളോട് അമേരിക്കൻ റീജിയൻ നേതൃത്വം ഹൃദയപൂർവ്വം ആഹ്വാനം ചെയ്തു. ആഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാലസിലുള്ള വിൻധം ഹോട്ടലിൽ നടക്കുന്ന ഈ മഹാസമ്മേളനം, ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂർത്തമാകുമെന്ന് നേതാക്കൾ പറഞ്ഞു. അമേരിക്കൻ റീജിയൻ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആഹ്വാനം. മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ അമേരിക്കൻ റീജിയന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ…

ഫോബ്‌സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ ,6.8 ബില്യൺ ഡോളർ!!

സാന്റാ ക്ലാര (കാലിഫോർണിയ): പ്രമുഖ നെറ്റ്‌വർക്കിങ് കമ്പനിയായ ‘അരിസ്റ്റ നെറ്റ്‌വർക്സ്’ സി.ഇ.ഒ ജയശ്രീ ഉള്ളാൽ, 2026-ലെ ഫോബ്‌സിന്റെ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ (America’s Richest Self-Made Women) പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കി. 6.8 ബില്യൺ ഡോളർ (ഏകദേശം 56,000 കോടിയിലധികം രൂപ) ആസ്തിയുള്ള അവർ, ഈ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ഇന്ത്യൻ വംശജയാണ്. ലണ്ടനിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ജയശ്രീ, 2008-ലാണ് അരിസ്റ്റ നെറ്റ്‌വർക്സിന്റെ പ്രസിഡന്റും സി.ഇ.ഒയുമായി ചുമതലയേൽക്കുന്നത്. അന്ന് വരുമാനമൊന്നുമില്ലാതിരുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയെ ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലകളിലെ അതിവേഗ നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന മുൻനിര ആഗോള കമ്പനിയാക്കി മാറ്റാൻ അവരുടെ തന്ത്രപരമായ നേതൃത്വത്തിന് സാധിച്ചു. 2024-ൽ കമ്പനിയുടെ വരുമാനം 9 ബില്യൺ ഡോളറിലെത്തിയിരുന്നു. മുൻകാല പരിചയം: അരിസ്റ്റയിൽ എത്തുന്നതിന് മുൻപ് സിസ്കോ സിസ്റ്റംസിൽ  15…

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പ്രധാന കണ്ണി ഇന്ത്യൻ വംശജൻ വിഭാവ് ആൾട്ടെക്കർ ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു

ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ? കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിങ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. ‘കോർസെയർ’ എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ. അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തകര്‍ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന്‍ ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്. രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്‌തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും…

പ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു

ഡാളസ്: ‘പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി’  എന്ന പ്രമേയത്തിൽ ബ്രഹ്മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂൺ 14) വൈകുന്നേരം 3:30 മുതൽ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഒരു പാനൽ ചർച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റർഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചർച്ച നിയന്ത്രിക്കും. റവ. ഡെബ്ര ലൗഡിൻ-മക്കാൻ(ഓർഡെയ്ൻഡ് മിനിസ്റ്റർ, നോർത്തേൺ ടെക്സസ്),ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമൻ റൈറ്റ്സ് ഡാളസ്).ഇമാം മർസൂഖ് അബ്ദുൽ ജാമി (പ്രസിഡന്റ് & ഇന്റർഫെയ്ത്ത് ലീഡർ, ഗ്ലോബൽ റിലീജിയസ് അഫയേഴ്സ്.)ഫെയ് ലെയ്ൻ (ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് & ചീഫ് ഇൻസ്പിരേഷൻ ഓഫീസർ, താങ്ക്സ് ഗിവിങ് ഫൗണ്ടേഷൻ.)പോളിൻ ഹെൻറി( സ്പിരിച്വൽ കെയർ മാനേജർ…

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ‘ആഘോഷം’ വൻവിജയം

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്റും ചീട്ടുകളി മത്സരവും (Card Game Tournament) വൈവിധ്യമാർന്ന കലാ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ ഒരു “FULL DAY ആഘോഷം” ആയി മാറി. ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു. ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ചെസ് മത്സരവും, വൈകിട്ട് 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു. തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി. ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും…

ഫ്ലോറിഡയിൽ റെക്കോർഡ് വേട്ട: 3,600 കിലോഗ്രാമിലധികം ബർമീസ് മലമ്പാമ്പുകളെ പിടികൂടി

നേപ്പിൾസ്, ഫ്ലോറിഡ: തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ പരിസ്ഥിതിക്ക് വൻ ഭീഷണിയായ 177 ബർമീസ് മലമ്പാമ്പുകളെ  കൺസർവൻസി ബയോളജിസ്റ്റുകൾ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665 കിലോഗ്രാം) തൂക്കം വരുന്ന പാമ്പുകളെയാണ് ഇത്തവണ നീക്കം ചെയ്തത്. ഇത് മുൻവർഷത്തെ റെക്കോർഡുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള റെക്കോർഡ് വേട്ടയാണ്. കഴിഞ്ഞ വർഷം 6,300 പൗണ്ട് പാമ്പുകളെയായിരുന്നു പിടികൂടിയിരുന്നത്. ആൺപാമ്പുകളിൽ റേഡിയോ ടെലിമെട്രി ചിപ്പുകൾ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടാണ് ബയോളജിസ്റ്റുകൾ പെൺപാമ്പുകളെയും അവയുടെ താവളങ്ങളെയും കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുൻപ് തന്നെ ഇവയെ പിടികൂടാൻ സാധിച്ചു. ഇത്തവണ പിടികൂടിയതിൽ ഏറ്റവും വലിയ പെൺപാമ്പിന് 153 പൗണ്ട് (ഏകദേശം 69 കിലോ) തൂക്കവും 17 അടി നീളവുമുണ്ടായിരുന്നു. ഈ സീസണിൽ മാത്രം പാമ്പുകളുടെ 4,100-ലധികം മുട്ടകളും പരിസ്ഥിതിയിൽ നിന്ന് വിജയകരമായി നീക്കം ചെയ്തു. പിടികൂടിയ പെൺപാമ്പുകളുടെ വയറ്റിൽ നിന്ന് മാൻ അടക്കമുള്ള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2013…

മലയാള സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം; ആദ്യത്തെ സമ്പൂർണ്ണ എ.ഐ സിനിമ ‘നൈറ്റ് ഫാൾ: ദി കൊച്ചി ഇൻവേഷൻ’ പ്രിവ്യൂ ഷോ കൊച്ചിയിൽ

കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട്, മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക്. സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ‘നൈറ്റ് ഫാൾ: ദി കൊച്ചി ഇൻവേഷൻ’ (Night Fall: The Kochi Invasion) എന്ന ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രിവ്യൂ ഷോ 2026 ജൂൺ 12-ന് കൊച്ചി വനിതാ തിയേറ്ററിൽ വെച്ച് നടക്കും. രമേഷ് ബാബു മാണിക്കോത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രമുഖ ഐ.ടി – നിർമ്മാണ കമ്പനിയായ എസ്.എം.ബി.എസ് ഇൻഫോലാബ് (SMBS INFOLAB) ആണ്. പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഉദ്വേഗജനകമായ ഒരു സയൻസ് ഫിക്ഷൻ കഥയാണ് പറയുന്നത്. സാങ്കേതികവിദ്യയും കലയും സമന്വയിക്കുന്ന ഈ ചരിത്ര…