കടലിനടിയിൽ കുഴിബോംബുകൾ സ്ഥാപിച്ച് ഗൾഫ് അടച്ചുപൂട്ടുമെന്ന് ഇറാന്
ആക്രമണം ഉണ്ടായാൽ പേർഷ്യൻ ഗൾഫിലെ എല്ലാ കടൽ മാർഗങ്ങളും കുഴിബോംബുകൾ സ്ഥാപിച്ച് അടച്ചിടുമെന്ന് ഇറാൻ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. തങ്ങളുടെ തീരപ്രദേശങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാന് വ്യക്തമാക്കി. വെള്ളത്തിനടിയിൽ നിന്നായിരിക്കും ഈ പ്രതികരണം. പേർഷ്യൻ ഗൾഫിൽ കുഴിബോംബുകൾ സ്ഥാപിക്കും. ഇത് എല്ലാ കടൽ മാർഗങ്ങളെയും തടസ്സപ്പെടുത്തിയേക്കാം. ഇറാന്റെ പ്രതിരോധ കൗൺസിലാണ് ഈ പ്രസ്താവന നടത്തിയത്. സംഘർഷം അപകടകരമായ തലത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. സ്ഥിതി അതിവേഗം...